Entertainment

‘കാലത്ത് ഞാന്‍ പോകും, പോകുമ്പോൾ എന്റെ മുന്നിലൊന്നും വന്നു നില്‍ക്കരുത്’; തീരാ നോവായി ആ വാക്കുകള്‍

കെപിഎസി ലളിതയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമാലോകവും മലയാളികളും. ആറര പതിറ്റാണ്ടോളം നീണ്ട ആ അഭിനയ സപര്യയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് കലാകേരളം.’മനസ്സിനക്കരെ’ എന്ന ചിത്രത്തില്‍ കെപിഎസി ലളിത അഭിനയിച്ച് അനശ്വരമാക്കിയ ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ നൊമ്പരപ്പെടുത്തുന്നത്. പ്രിയകൂട്ടുകാരിയോട് വിട പറഞ്ഞ് മകനൊപ്പം അമേരിക്കയിലേക്ക് പോവാന്‍ ഒരുങ്ങുന്ന കുഞ്ഞുമറിയം മരണത്തെ കുറിച്ച്‌ സംസാരിക്കുന്ന വാക്കുകള്‍ ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതാണ്. “കാലത്ത് ഞാന്‍ പോകും, പോകുമ്പോൾ എന്റെ മുന്നിലൊന്നും വന്നു നില്‍ക്കരുത്,” എന്ന് […]

Entertainment

എന്നും പുരോഗമന പ്രസ്ഥാനത്തോട് ഹൃദയബന്ധം പുലര്‍ത്തിയ നടി; കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കോടിയേരി

സാംസ്‌കാരിക കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ് കെപിഎസി ലളിതയുടെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെപിഎസി ലളിത അനശ്വരമാക്കിയ നാടക കാലവും അവിസ്മരണീയമാണ്. സംഗീത നാടക അക്കാദമി അധ്യക്ഷയെന്നുള്ള നിലയിലും മികച്ച അടയാളപ്പെടുത്തലുകള്‍ സൃഷ്ടിച്ച കലാകാരിയാണ് കെപിഎസി ലളിതയെന്നും കോടിയേരി അനുസ്മരിച്ചു. ‘മലയാളത്തിന്റെ അഭിമാനമായ കെപിഎസി ലളിതയുടെ വിടവാങ്ങലിലൂടെ സാംസ്‌കാരിക കേരളത്തിനുണ്ടായത് നികത്താനാവാത്ത നഷ്ടമാണ്.സിനിമകളിലെ ഹൃദയഹാരിയായ കഥാപാത്രങ്ങളിലൂടെ കെ പി എ സി ലളിത നമുക്കെല്ലാം ചിരപരിചിതയായിരുന്നു. അവരുടെ നാടകകാലവും അവിസ്മരണീയമാണ്. എല്ലായ്‌പ്പോഴും പുരോഗമന […]

Entertainment Kerala

പ്രിയ നടിക്ക് വിട…അനുസ്മരിച്ച് മലയാള സിനിമാ ലോകം

കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുസ്മരിച്ച് മലയാള സിനിമാ ലോകം. വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ലളിതാന്റിയോടൊപ്പം വെള്ളിത്തിര പങ്കിടാന്‍ കഴിഞ്ഞതില്‍ ഭാഗ്യമെന്ന് പൃഥ്വിരാജ് പറഞ്ഞു. വലിയൊരു കാലഘട്ടത്തിലെ നടിയാണ് കെപിഎസി ലളിത ചേച്ചിയെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ഓരോരുത്തരായി നമ്മുടെ മുന്‍പില്‍ ഇങ്ങനെ കൊഴിഞ്ഞുപോകുകയാണ്. ഒരുപാട് സിനിമകള്‍ ആ വലിയ നടിക്കൊപ്പം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ ഓര്‍മിച്ചു. ഏത് ചെറിയ വേഷം പോലും വളരെ രസകരമായി ചെയ്യുന്ന നടിയാണ് കെപിഎസി […]

Entertainment

ആദ്യം ഭരതന്റെയും ശ്രീവിദ്യയുടെ പ്രണയത്തിന് ദൂത് പോയി; പിന്നീട് ആ പ്രണയം ലളിതയെ തന്നെ തേടിയെത്തി;

ഭരതന്റേയും ശ്രീവിദ്യയുടേയും പ്രണയം മലയാള സിനിമാ ലോകത്ത് ചർച്ചയായിരുന്ന കാലം…അന്ന് ആ വിഖ്യാത പ്രണയത്തിനായി ഭരതന് വേണ്ട സഹായങ്ങൾ ചെയ്തിരുന്നത് കെപിഎസി ലളിതയായിരുന്നു. ( kpac lalitha bharathan love story ) ശ്രീവിദ്യയെ ഫോൺ ചെയ്യുന്നതിനായി ചെന്നൈയിൽ പരാംഗുശപുരത്ത് താമസിക്കുന്ന ഭരതൻ ലളിത താമസിക്കുന്ന സ്വാമിയാർ മഠത്തിലെ വീട്ടിൽ എത്തുമായിരുന്നു. സ്ത്രീകൾ വിളിച്ചാൽ മാത്രമേ ശ്രീവിദ്യയ്ക്ക് ഫോൺ കൊടുക്കുമായിരുന്നുള്ളു. അതുകൊണ്ട് ലളിതയാണ് ഭരതന് ഫോൺ വിളിച്ചുകൊടുത്തിരുന്നത്. സിനിമാ ഷൂട്ടിങ്ങിനിടെ താനും ജയഭാരതിയും ചേർന്ന് ഭരതന്റെയും ശ്രീവിദ്യയുടെയും […]

Entertainment

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു ? സൂചന നൽകി ട്വീറ്റ്

ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രം പുറത്തിറങ്ങിയത് മുതൽ തെന്നിന്ത്യയുടെ പ്രിയ ജോഡികളായവരാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവന്നും നിരവധി തവണ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇന്നലെ രാത്രി വിജയ് ദേവരക്കൊണ്ട പോസ്റ്റ് ചെയ്ത ട്വീറ്റ് ഇരുവരുടേയും വിവാഹ വാർത്തയുടെ സൂചനയാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ( rashmika mandana vijay devarakonda wedding rumors ) വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും ഈ വർഷം തന്നെ വിവാഹിതരാകും എന്നായിരുന്നു പ്രചരച്ച […]

Entertainment

‘വലിമൈ’ ആവേശകമാകും, അജിത്ത് ചിത്രത്തിന് കേരളത്തിലും മികച്ച അഡ്വാൻസ് ബുക്കിംഗ്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത്തിന്റെ (Ajith) ‘വലിമൈ’ (Valimai). തമിഴ്‍നാട്ടില്‍ മാത്രമല്ല കേരളത്തിലും ചിത്രത്തിന് വലിയ സ്വീകാര്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ‘വലിമൈ’യുടെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. കേരളത്തിലെ ആദ്യ ദിനത്തിലെ ഷോയുടെ അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് കേരളത്തിലും ആരംഭിച്ചത്. തിരുവനന്തപുരം ഏരീസ് പ്ലക്സിലെ അഞ്ച് സ്‍‍പെഷ്യല്‍ ഷോകളുടെയും ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. റെക്കോര്‍ഡ് സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.  അജിത്ത് നായകനാകുന്ന ചിത്രം തമിഴ്‍നാട്ടില്‍ 90 ശതമാനം […]

Entertainment

തുടരന്വേഷണമെന്ന പേരിൽ നടക്കുന്നത് പുനരന്വേഷണമെന്ന് ദിലീപ്

വധശ്രമ ഗൂഢാലോചനക്കേസിൽ തുടരന്വേഷണമെന്ന പേരിൽ നടക്കുന്നത് പുനരന്വേഷണമെന്ന് ദിലീപ്. ബൈജു പൗലോസിനെതിരെ പരാതി നൽകിയതിനു ശേഷമാണ് പുതിയ ആരോപണങ്ങൾ ഉണ്ടായതെന്ന് ദിലീപിൻ്റെ അഭിഭാഷകൻ വാദിച്ചു. പൊലീസ് ഇല്ലാക്കഥ സൃഷ്ടിക്കുകയാണ്. തുടരന്വേഷണമെന്ന പേരിൽ ഇപ്പോൾ നടക്കുന്നത് പുനരന്വേഷണമാണ്. ഇത് വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നും ദിലീപിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദമായി ഉന്നയിച്ചു. (dileep case high court) ദിലീപിന്റെ ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ദിലീപിന്റെ ഹർജി തള്ളണമെന്നും നടി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. […]

Entertainment

വ്യാജപ്രചാരണത്തില്‍ മറുപടിയുമായി ഇന്നസെന്റ്

തനിക്കെതിരെയുള്ള വ്യാജ പ്രചാരണത്തില്‍ മറുപടിയുമായി നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. സിനിമയില്‍ വന്നപ്പോള്‍ താന്‍ ഇടതുപക്ഷക്കാരനായെന്നും അതിലിന്ന് നൂറുവട്ടം പശ്ചാത്തപിക്കുകയാണെന്നുമുള്ള പ്രചാരണങ്ങള്‍ക്കാണ് എംപിയുടെ മറുപടി. തന്റെ രാഷ്ട്രീയത്തെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞോളാമെന്നും മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി.

Entertainment

പുതിയ പോസ്റ്റർ പുറത്തുവിട്ട് ‘ഭീഷ്മപർവ്വം’ ടീം ; കാത്തിരിക്കുന്നുവെന്ന് ദുൽഖർ

മമ്മൂട്ടിയുടേതായി(Mammootty) റിലീസിനൊരുങ്ങുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ് ഭീഷ്മപർവ്വം(Bheeshma Parvam). അമൽ നീരദ്(Amal Neerad) സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് മൂന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തും. സിനിമയുമായ് ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകൾക്ക് പ്രേക്ഷകർ ഏറെയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തുവന്ന മമ്മൂട്ടിയുടെ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്.  മഴയിൽ മാസായി നിൽക്കുന് മമ്മൂട്ടിയെ പോസ്റ്ററിൽ കാണാനാകും. പിന്നാലെ സിനിമാ താരങ്ങൾ അടക്കം നിരവധി പേരാണ് പോസ്റ്റർ പങ്കുവച്ച് ആശംസയുമായി രം​ഗത്തെത്തിയത്. ദുൽഖറും പോസ്റ്റർ ഷെയർ ചെയ്തിരുന്നു. സിനിമയ്ക്കായ് കാത്തിരിക്കുന്നുവെന്ന കുറിപ്പോടെയാണ് പോസ്റ്റർ താരം പങ്കുവച്ചത്.  […]

Entertainment

സോഷ്യൽ മീഡിയയിൽ വൈറലായി ജഗതിയുടെ ‘കച്ചാ ബദാം’

സോഷ്യൽ മീഡിയയിൽ അടുത്തിടെ ഏറ്റവും കൂടുതൽ ട്രെൻഡായ പാട്ടാണ് ‘കച്ചാ ബദാം’. ബംഗാളി തെരുവ് കച്ചവടക്കാരനായ ഭൂപൻ ഭഡ്യാക്കർ പാടിയ ബംഗാളി നാടോടിഗാനമാണ് കച്ചാ ബദാം. ഈ പാട്ട് ആരോ റെക്കോർഡ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ ഇട്ടതോടെയാണ് പാട്ട് വൈറലാകുന്നത്. അന്താരാഷ്ട്ര തലത്തിൽ വരെ വൈറലായ ഈ പാട്ടിന്റെ ‘ജഗതി’ വേർഷനാണ് ഇന്നത്തെ ട്രെൻഡിംഗ്. ( jagathy kacha badam viral ) ജഗതി ശ്രീകുമാർ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ലാടവൈദ്യനായി ജഗതിയെത്തുന്ന ചിത്രത്തിലെ രംഗത്തിന് കച്ചാ […]