Entertainment

Samantha Ruth Prabhu : സിനിമയിലെ 12 വര്‍ഷങ്ങള്‍; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സാമന്ത

ബിഗ് സ്ക്രീനില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ ആരാധകരോടുള്ള നന്ദി അറിയിച്ച് നടി സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). വിണ്ണൈ താണ്ടി വരുവായായുടെ തെലുങ്ക് പതിപ്പ് യേ മായ ചേസവേയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാമന്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വിണ്ണൈ താണ്ടി വരുവായായില്‍ അതിഥിതാരമായും സാമന്ത പ്രത്യക്ഷപ്പെട്ടിരുന്നു. 2010 ഫെബ്രുവരി 26നാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്യപ്പെട്ടത്. ഏറ്റവും വിശ്വസ്തത പുലര്‍ത്തുന്ന ആരാധകരാണ് തന്‍റേതെന്ന് ട്വിറ്ററില്‍ സാമന്ത കുറിച്ചു. ചലച്ചിത്ര രംഗത്ത് ഇന്നു […]

Entertainment

Hridayam Video Song : സ്ക്രീനിലെ പ്രണവ്- കല്യാണി കെമിസ്ട്രി; ഹൃദയം വീഡിയോ സോംഗ്

ഗാനങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രമാണ് ഹൃദയം (Hridayam). ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വ്വഹിച്ച 15 ഗാനങ്ങളാണ് വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) ചിത്രത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനത്തിന്‍റെ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ത്യാഗരാജ സ്വാമികള്‍ എഴുതി, സംഗീതം പകര്‍ന്ന നഗുമോ എന്ന കീര്‍ത്തനം സിനിമയ്ക്കുവേണ്ടി തയ്യാറാക്കിയിരിക്കുകയാണ് ഹിഷാം. അരവിന്ദ് വേണുഗോപാല്‍ ആണ് ആലപിച്ചിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ (Pranav Mohanlal), കല്യാണി പ്രിയദര്‍ശന്‍ കെമിസ്ട്രിയാണ് ഈ ഗാനരംഗത്തിന്‍റെ […]

Entertainment

‘സൂപ്പര്‍ ചലഞ്ച്’; ഔട്ട്ഡോര്‍ ഗെയിം ഷോയുമായി ഏഷ്യാനെറ്റ്

പൂര്‍ണമായും ടര്‍ഫില്‍ അരങ്ങേറിയ ഔട്ട്ഡോര്‍ ഗെയിം ഷോയുമായി ഏഷ്യാനെറ്റ്. സൂപ്പര്‍ ചലഞ്ച് (Super Challenge) എന്നാണ് ഷോയ്ക്ക് പേരിട്ടിരിക്കുന്നത്. മലയാള ചലച്ചിത്രരംഗത്തിലെയും ടെലിവിഷനിലെയും പ്രിയതാരങ്ങൾ രണ്ടു ടീമുകളായി തിരിഞ്ഞ് ഏറ്റുമുട്ടുകയാണ് ഈ ഷോയില്‍. എഴുപുന്ന ബൈജുവും അബു സലിമും ടീമുകളുടെ ക്യാപ്റ്റന്മാരായി എത്തുന്നു. ശരണ്യ ആനന്ദ്, കെ കെ മേനോൻ, സ്മിത, ബിജുക്കുട്ടന്‍, മണിക്കുട്ടൻ, ധന്യ മേരി വര്‍ഗീസ്, ദേവി ചന്ദന, വീണ നായർ, റോൻസൺ, തങ്കച്ചൻ, അഖിൽ, രേഷ്മ നായർ, അശ്വതി, നൂബിൻ ജോണി, അവന്തിക […]

Entertainment

‘ഗംഗുഭായ്’ആയി ആലിയ ഭട്ടിന്റെ ​ഗംഭീര പ്രകടനം; പ്രതിഫലമായി താരം വാങ്ങിയത് കോടികൾ

ആലിയ ഭട്ടിനെ(Alia Bhatt) കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് ‘ഗംഗുഭായി കത്തിയവാഡി'(Gangubai kathiawadi). കാമാത്തിപ്പുര പശ്ചാത്തലമാകുന്ന ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ​ഗം​ഗുഭായ് ആയി ആലിയ ഭട്ട് വിസ്മയിപ്പിച്ചുവെന്നാണ് പ്രതികരണങ്ങൾ. ഇപ്പോഴിതാ ചിത്രത്തിനായി ആലിയയും മറ്റ് താരങ്ങളും വാങ്ങിയ പ്രതിഫലങ്ങൾ ആണ് പുറത്തുവരുന്നത്.  ആലിയയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി. റിപ്പോർട്ടുകൾ പ്രകാരം ആലിയ 20 കോടി രൂപയാണ് പ്രതിഫലമായ് […]

Entertainment

തെലുങ്ക് അയ്യപ്പനും കോശിയും എങ്ങനെയുണ്ട് ? ‘ഭീംല നായക്’ പ്രേക്ഷക പ്രതികരണം

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഭീംല നായക് ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. ‘അയ്യപ്പനും കോശിയും'(Ayyappanum Koshiyum) എന്ന മലയാള ചിത്രത്തിന്‍റെ റീമേക്കാണിത്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ(Sachi) അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പവന്‍ കല്യാണും(Pawan Kalyan) റാണ ദഗുബാട്ടിയുമാണ്( Rana Daggubati). റിലീസ് ചെയ് മണിക്കൂറുകൾ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.  ഭീംല നായകിന്റെ പല വശങ്ങളെയും പ്രത്യേകിച്ച് അതിലെ പ്രധാന താരങ്ങൾ തമ്മിലുള്ള കോംമ്പിനേഷനെ പ്രശംസിച്ച് നിരവധി പേരാണ് […]

Entertainment

കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം

സ്വാഭാവികമായ അഭിനയശൈലിയിലൂടെ മലയാളികളെ ചിരിപ്പിച്ച പപ്പു ചിലപ്പോഴൊക്കെ പ്രേക്ഷകരെ കരയിക്കുകയും ചെയ്ത കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം. തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ ഈ രംഗം ഇന്നും നമ്മെ ചിരിപ്പിക്കുന്നു. സ്വതസിദ്ധമായ അഭിനയത്തിലൂടെ തിയേറ്ററുകള്‍ ഇളക്കിമറിച്ചു കുതിരവട്ടം പപ്പുവെന്ന അതുല്യ നടന്‍. നാടകത്തിലൂടെയാണ് പദ്മദളാക്ഷന്‍ എന്ന കുതിരവട്ടം പപ്പു അഭിനയരംഗത്തെത്തിയത്. മൂടുപടം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ഭാര്‍ഗവിനിലയത്തിലെ കുതിരവട്ടം പപ്പു എന്ന കഥാപാത്രത്തിന്റെ പേര് നല്‍കിയത് വൈക്കം മുഹമ്മദ് ബഷീറാണ്.

Entertainment

Nazriya Telugu Movie : നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം; ‘അണ്ടേ സുന്ദരാനികി’ റീലീസ് തിയതി

മലയാളികളുടെ പ്രിയ നായികയാണ് നസ്രിയ(Nazriya Nazim). അവതാരികയായി എത്തി പിന്നീട് മലയാള സിനിമയിലെ ക്യൂട്ട് നായികയായി മാറാൻ നസ്രിയയ്ക്ക് സാധിച്ചിരുന്നു. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഏതാനും ചില ചിത്രങ്ങളിൽ താരം അഭിനയിച്ചു. നസ്രിയ ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  നടൻ നാനിയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു തിയതി പുറത്തുവിട്ടത്. ടീസറിനൊപ്പമായിരുന്നു റിലീസ് ഡേറ്റും പുറത്തുവിട്ടത്. ജൂൺ 10ന് ചിത്രം പ്രേക്ഷകർക്ക് […]

Entertainment

Pawan Kalyan visits Chiranjeevi’s set : ‘അയ്യപ്പൻ നായരും’ ‘സ്റ്റീഫൻ നെടുമ്പള്ളി’യും ഒരേ ഫ്രെയിമില്‍, വീഡിയോ

മലയാളത്തിലെ രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ തെലുങ്കില്‍ റീമേക്ക് ചെയ്‍ത് എത്തുന്നുണ്ട്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ റീമേക്കായ ‘ഭീംല നായക്’ 25ന് പ്രദര്‍ശനത്തിനെത്തും. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ‘ലൂസിഫറി’ന്റെ തെലുങ്ക് റീമേക്ക് ചിത്രമായ ‘ഗോഡ്‍ഫാദറി’ല്‍ നായകനാകുന്ന ചിര‍ഞ്‍ജീവിയും പവൻ കല്യാണും ഒന്നിച്ചുള്ള വീഡിയോയാണ് (Pawan Kalyan visits Chiranjeevi’ set) ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘അയ്യപ്പനും കോശി’യിലും ബിജു മേനോൻ ചെയ്‍ത ‘അയ്യപ്പൻ നായരാ’യിട്ടാണ് ‘ഭീംല നായകി’ല്‍ പവൻ കല്യാണ്‍ വേഷമിടുന്നത്. പവൻ കല്യാണിന്റെ മൂത്ത […]

Entertainment

‘ആ ഡയലോഗ് മുഴുവന്‍ ലളിത കാണാതെ പഠിച്ചു’; കെപിഎസി ലളിതയ്‌ക്കൊപ്പമുള്ള നാടക ഓര്‍മകള്‍ പങ്കുവച്ച് പി.കലേശന്‍

ഏത് കഥാപാത്രവും തന്മയത്വത്തോടെ അഭിനയിക്കാന്‍ മിടുക്കുള്ള കലാകാരിയായിരുന്നു കെപിഎസി ലളതിയെന്ന് തബലിനിസ്റ്റും കെപിഎസി സുലോചനയുടെ ഭര്‍ത്താവുമായ പി കലേശന്‍. അമേച്വര്‍ നാടക വേദികളിലടക്കം കെപിഎസി ലളിതയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ച അവസരങ്ങള്‍ ഓര്‍മിക്കുകയാണ് പി കലേശന്‍. ‘ചെങ്ങന്നൂരില്‍ ഒരു അമേച്വര്‍ നാടകത്തിന് എത്തിയപ്പോഴാണ് ലളിതയെ ഞാനാദ്യമായി കാണുന്നത്. നവരാത്രി ദിനത്തില്‍ നാടകം അവതരിപ്പിക്കാന്‍ സുഹൃത്തുക്കളടക്കമാണ് തീരുമാനിച്ചത്. സി എന്‍ ശ്രീകണ്ഠന്‍ നായരുടെ കാഞ്ചന സീത എന്ന നാടകമായിരുന്നു അത്. അതിനായി പ്രധാനപ്പെട്ട രണ്ട് സ്ത്രീകഥാപാത്രങ്ങളെ പുറത്തുനിന്ന് വിളിക്കാന്‍ തീരുമാനിച്ചിരുന്നു. […]

Entertainment

‘കൊച്ചീല് പഞ്ഞിക്കിടണന്ന് പറഞ്ഞാ എന്താന്നറിയോ?’; റിച്ച് ഫ്രെയിമുകളും തീപ്പൊരി ഡയലോഗുകളുമായി ഭീഷ്മപർവം ട്രെയിലർ

ആരാധകർ ഏറെ കാത്തിരിക്കുന്ന അമൽ നീരദിൻ്റെ മമ്മൂട്ടിച്ചിത്രം ‘ഭീഷ്മപർവത്തി’ൻ്റെ ട്രെയിലർ പുറത്ത്. റിച്ച് ഫ്രെയിമുകളും തീപ്പൊരി ഡയലോഗുകളുമായി ഗംഭീര ട്രെയിലറാണ് 123 മ്യൂസിക്സിൻ്റെ യൂട്യൂബ് ചാനലിലൂടെ അണിയറപ്രവർത്തകർ പുറത്തിവിട്ടിരിക്കുന്നത്. 2 മിനിട്ടോളം ദൈർഘ്യമുള്ള ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തങ്ങളെയാകെ നിയന്ത്രിക്കുന്ന ഒരു ഗ്യാങ്സ്റ്റർക്കെതിരെ പടയൊരുക്കം നടത്തുന്ന ഒരു കുടുംബത്തിൻ്റെ കഥയാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്. മികച്ച വിഷ്വലുകളും തകർപ്പൻ സ്റ്റണ്ട് സീനുകളും അതിലും മികച്ച ഡയലോഗുകളും കൊണ്ട് സമ്പന്നമാണ് ട്രെയിലർ. അമൽ നീരദ് സിനിമയുടെ […]