Entertainment

കമല്‍ഹാസന്റെ ‘വിക്ര’ത്തിനായി തോക്കെടുത്ത് ഫഹദ്, വീഡിയോ പങ്കുവെച്ച് ലോകേഷ് കനകരാജ്

കമല്‍ഹാസൻ നായകനാകുന്ന പുതിയ ചിത്രം ‘വിക്രം’ (Vikram) അടുത്തിടെയാണ് പൂര്‍ത്തിയായത്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രത്‍നകുമാറും ലോകേഷ് കനകരാജും ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു. ‘വിക്രം’ പൂര്‍ത്തിയായതായി അറിയിച്ച് സംവിധായകൻ ലോകേഷ് കനകരാജ് ഫഹദുള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. കമല്‍ഹാസന്റെ ‘വിക്രം’  എന്ന സിനിമ പൂര്‍ത്തിയായതിന്റെ ആഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കേക്ക് മുറിച്ച് ആഘോഷിക്കുന്ന കമല്‍ഹാസനെ വീഡിയോയില്‍ കാണാമായിരുന്നു. സാങ്കേതിക പ്രവര്‍ത്തകര്‍ അടക്കമുള്ളവരെയും വീഡിയോയില്‍ കാണാമായിരുന്നു. ഫഹദിന് പുറമേ ‘വിക്രം’ […]

Entertainment

‘ഉഷയെ പോലെയല്ല ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കണം’; സ്ത്രീകളോട് ബേസില്‍

വനിത ശിശുവികസന വകുപ്പിനായി പുതിയ വീഡിയോയില്‍ സംവിധായകൻ ബേസില്‍ ജോസഫ്(Basil Joseph). തന്റെ സിനിമയായ മിന്നൽ മുരളിയിലെ(Minnal Murali) ഉഷ, ബ്രൂസ്‌ലി ബിജി എന്നീ കഥാപാത്രങ്ങളെ താരതമ്യം ചെയ്തു കൊണ്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഉഷയെ പോലെ ആകരുത് എന്നും പകരം ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്ത്രീകള്‍ പഠിക്കണമെന്നും ബേസില്‍ പറയുന്നു.  ‘മിന്നല്‍ മുരളിയിലെ ഉഷയെ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ. ഓരോ കാലത്തും ഉഷക്ക് ഓരോരുത്തരെ ആശ്രയിക്കേണ്ടി വരുന്നു. ചേട്ടനെ, ചേട്ടന്റെ സുഹൃത്തിനെ, ഷിബുവിനെ. ഉഷക്ക് […]

Entertainment

മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ അസൂയയുണ്ടോ?, മറുപടിയുമായി നദിയാ മൊയ്‍തു- വീഡിയോ

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ഭീഷ്‍മ പര്‍വം’ തിയറ്ററുകളിലേക്ക് എത്തുകയാണ്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ചിത്രമായ ‘ഭീഷ്‍മ പര്‍വ’ത്തിന്റെ റിലീസിനു മുന്നോടിയായി  മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ‘ഭീഷ്‍മ പര്‍വം’ എന്ന സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ചില കുസൃതി ചോദ്യങ്ങളും മറുപടിയുമൊക്കെയായി മമ്മൂട്ടി പ്രിയംനേടിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയും (Mammootty) നദിയ മൊയ്‍തുവും ( Nadhiya Moidu)തമ്മിലുള്ള സംസാരത്തിന്റെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. മമ്മൂട്ടി ചെറുപ്പം കാത്ത് സൂക്ഷിക്കുന്നത് കണ്ട് അസൂയയുണ്ടോയെന്നായിരുന്നു നദിയാ മൊയ്‍തുവിനോടുള്ള ഒരു ചോദ്യം.  അസൂയ ഒന്നുമില്ല, […]

Entertainment

പ്രഭാസിന്റെ ‘ആദിപുരുഷ്‍’, ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. ഇതിഹാസ കാവ്യം ‘രാമായണം’ അടിസ്ഥാനമാക്കിയിട്ടാണ് ചിത്രം എത്തുന്നത്. പ്രഖ്യാപനം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഇപ്പോഴിതാ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് (Adipurush release date). ‘ആദിപുരുഷ്’ എന്ന പ്രഭാസ് ചിത്രം 2023 ജനുവരി 12നാണ് റിലീസ് ചെയ്യുക. ഹിന്ദിക്കും തെലുങ്കിനും പുറമേ ചിത്രം തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും എത്തും.  ഓം റാവത്ത്  ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭാസിനൊപ്പം ‘ആദിപുരുഷ്’ എന്ന ചിത്രത്തില്‍ […]

Entertainment

‘മൈക്കിളി’ന് മുന്നേ ആക്ഷനില്‍ കസറിയ മമ്മൂട്ടി കഥാപാത്രങ്ങള്‍

മമ്മൂട്ടി (Mammootty) നായകനാകുന്ന പുതിയ ചിത്രം ‘ഭീഷ്‍മ പര്‍വം’ പ്രദര്‍ശനത്തിന് എത്തുകയാണ്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്‍മ പര്‍വ’ത്തില്‍ ‘മൈക്കിളാ’യി ആക്ഷൻ രംഗങ്ങളില്‍ മമ്മൂട്ടി വിസ്‍മയിപ്പിക്കുമെന്നത് തീര്‍ച്ച. പ്രഖ്യാപനം മുതലേ ചര്‍ച്ചയായി ചിത്രവുമാണ് ‘ഭീഷ്‍മ പര്‍വം’. ‘ഭീഷ്‍മ പര്‍വം’ റിലീസിന് എത്താനിരിക്കുമ്പോള്‍ മമ്മൂട്ടിയെ പഴയ ആക്ഷൻ ഹിറ്റ് സിനിമകള്‍ (Mammootty action movies) ഇതാ ഓര്‍മയിലേക്ക്.

Entertainment

സിനിമയെ ബോധപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ല: മമ്മൂട്ടി

സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ ഫാന്‍സ് ഷോകള്‍ക്കു പിന്നാലെ ആ ചിത്രങ്ങള്‍ക്കെതിരെ വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്നതായ ഫിയോകിന്‍റെ അഭിപ്രായ പ്രകടനത്തിനു പിന്നാലെ അതേക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടിയുടെ (Mammootty) പ്രതികരണം. താന്‍ നായകനാവുന്ന പുതിയ ചിത്രം ഭീഷ്മ പര്‍വ്വത്തിന്‍റെ (Bheeshma Parvam) പ്രൊമോഷുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് മമ്മൂട്ടി ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഡീഗ്രേഡിംഗ് പണ്ടും ഉള്ള കാര്യമാണെന്നും എന്നാല്‍ ബോധപൂര്‍വ്വം ഒരു സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്നും മമ്മൂട്ടി പ്രതികരിച്ചു. എന്നാല്‍ തിയറ്ററുകളില്‍ ഫാന്‍സിന് പ്രവേശനം നിഷേധിക്കുമെന്ന് താന്‍ […]

Entertainment

മലയാളമുള്‍പ്പെടെ നാല് ഭാഷകളില്‍ കങ്കണയുടെ ‘ധാക്കഡ്’; റിലീസ് തീയതി പ്രഖ്യാപിച്ചു

കങ്കണ റണൗത്ത് (Kangana Ranaut) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ആക്ഷന്‍ സ്പൈ ത്രില്ലര്‍ ചിത്രം ധാക്കഡിന്‍റെ (Dhaakad) റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 27ന് ചിത്രം തിയറ്ററുകളിലെത്തും. കങ്കണയുടെ പാന്‍ ഇന്ത്യന്‍ റിലീസുമാണ് ചിത്രം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഒരു ബോളിവുഡ് ചിത്രത്തിന്‍റെ മലയാളം മൊഴിമാറ്റ പതിപ്പ് അപൂര്‍വ്വമാണ്. പുതിയ പോസ്റ്ററിനൊപ്പമാണ് നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജയലളിതയുടെ ജീവിതം പറഞ്ഞ തലൈവിക്കു ശേഷം എത്തുന്ന കങ്കണയുടെ […]

Entertainment

സേതുരാമയ്യരിന്റെ അഞ്ചാം വരവ്; ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

സേതുരാമയ്യർ സിനിമാ പരമ്പരയിലെ അഞ്ചാം ഭാഗത്തിൻ്റെ പേര് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ‘സിബിഐ 5 ദി ബ്രെയിൻ’ എന്നാണ് സിനിമയുടെ പേര്. തൻ്റെ സമൂഹമാധ്യമ ക്കൗണ്ടുകളിലൂടെ മമ്മൂട്ടി തന്നെ ടൈറ്റിൽ റിവീൽ മോഷൻ പോസ്റ്റർ പങ്കുവച്ചു. ബാസ്കറ്റ് കില്ലിംഗ് എന്ന ഏറെ സുപരിചിതമല്ലാത്ത കൊലപാതക രീതിയാണ് സിബിഐ അഞ്ചാം ഭാഗം പറയുന്നത്. 3 വർഷം കൊണ്ടാണ് എസ് എൻ സ്വാമി തിരക്കഥ പൂർത്തിയാക്കിയത്. കെ മധു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്വർഗചിത്രയാണ് നിർമ്മാണം. അഖിൽ ജോർജ് […]

Entertainment

നെറ്റ്‌ഫ്‌ളിക്‌സിൽ ‘രഹസ്യ’ സിനിമകൾ കണ്ടെത്താൻ ചില കോഡുകൾ

സിനിമകളുടേയും സീരീസുകളുടേയും മായിക ലോകമാണ് നെറ്റ്‌ഫ്‌ളിക്‌സ്. പതിനായിരക്കണക്കിന് സിനിമകളുടെ ശേഖരമുള്ളത് കൊണ്ടുതന്നെ എല്ലാ സിനിമകളും ഒറ്റയടിക്ക് കണ്ടുപിടിക്കാൻ അൽപം ബുദ്ധിമുട്ടാനാണ് നെറ്റ്‌ഫ്‌ളിക്‌സിൽ. എന്നാൽ ഇത്തരത്തിൽ ഒളിഞ്ഞിരിക്കുന്ന ചില സിനിമകളെ മറനീക്കി പുറത്ത് കൊണ്ടുവരാൻ ഒരു കോഡ് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ( netflix secret codes ) ചില കോഡുകൾ നെറ്റ്‌ഫ്‌ളിക്‌സിന്റെ സർച്ച് ടാബിൽ അടിച്ച് കൊടുത്താൽ ക്യാറ്റഗറി അനുസരിച്ച് സിനിമകൾ വരും. 48744 എന്ന കോഡ് അടിച്ചാൽ ചില യുദ്ധ സിനിമകൾ വരും. 7424 എന്ന […]

Entertainment

‘എന്തൊക്കെയാണ് സൂപ്പര്‍ പവര്‍?’, ടൊവിനൊ ‘മിന്നല്‍ മുരളി’യായി മാറുമ്പോഴുള്ള ഗാനം

ടൊവിനൊ തോമസ് (Tovino Thomas) നായകനായി എത്തിയ ചിത്രം മിന്നല്‍ മുരളി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. മലയാളത്തിന്റ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയായിരുന്നു മിന്നല്‍ മുരളി എത്തിയത്. ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്‍തത്. ഇപ്പോഴിതാ ടൊവിനൊ നായകനായ ചിത്രത്തിലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ (Minnal Murali song) പുറത്തുവിട്ടിരിക്കുകയാണ്. ‘എടുക്കാ കാശായ്’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.  സൂപ്പര്‍ പവര്‍ ഉണ്ടോ എന്ന് ടൊവിനൊയുടെ കഥാപാത്രം പരീക്ഷിച്ച് നോക്കുന്ന രംഗങ്ങളാണ് ഗാനത്ത് ഉപയോഗിച്ചിരിക്കുന്നത്. ഷാൻ […]