Entertainment

സംവിധായകൻ ലിജു കൃഷ്‍ണയുടെ അംഗത്വം റദ്ദ് ചെയ്‍ത് ഫെഫ്‍ക

‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്‍ണയുടെ അംഗത്വം റദ്ദ് ചെയ്‍തെന്ന് ഫെഫ്‍ക. സംഭവത്തില്‍ അതിജീവിതയോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് ഫെഫ്‍ക ഡയറക്‌ടേഴ്‌സ് യൂണിയൻ വ്യക്തമാക്കി. ലിജു കൃഷ്‍ണ എടുത്ത താത്ക്കാലിക അംഗത്വം റദ്ദ് ചെയ്‍തതായി ഫെഫ്‍ക ഡയറക്‌ടേഴ്‌സ് യൂണിയൻ അറിയിച്ചു. ഫെഫ്‍ക ഡയറക്‌ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് രണ്‍ജി പണിക്കറും സെക്രട്ടറി ജി എസ് വിജയനുമാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

Entertainment

ഭീഷ്‍മയ്ക്കു പിന്നാലെ തെലുങ്കിലും വിജയത്തുടര്‍ച്ചയ്ക്ക് മമ്മൂട്ടി; ഏജന്‍റ് ഫസ്റ്റ് ലുക്ക്

മൂന്ന് വര്‍ഷത്തിനു ശേഷം മമ്മൂട്ടി (Mammootty) വീണ്ടും തെലുങ്കില്‍ (Telugu) അഭിനയിക്കുന്ന ചിത്രമാണ് ഏജന്‍റ് (Agent). 2019ല്‍ പുറത്തെത്തിയ യാത്രയാണ് അദ്ദേഹത്തിന്‍റെ അവസാന തെലുങ്ക് ചിത്രം. എന്നാല്‍ യാത്രയില്‍ നായകനായിരുന്നുവെങ്കില്‍ പുതിയ ചിത്രത്തില്‍ പ്രതിനായകനാണ് മമ്മൂട്ടി. അഖില്‍ അക്കിനേനിയാണ് (Akhil Akkineni) നായകന്‍. സുരേന്ദര്‍ റെഡ്ഡിയാണ് രചനയും സംവിധാനവും. സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.  തൊപ്പി വച്ച ഗെറ്റപ്പിലാണ് ചിത്രത്തില്‍ കഥാപാത്രം. തോക്ക് ഏന്തിയിട്ടുമുണ്ട്. […]

Entertainment

‘കേസ് തീര്‍പ്പാവുന്നതുവരെ ലിജു കൃഷ്ണയെ സിനിമയില്‍ നിന്ന് വിലക്കണം’; ആവശ്യമുയര്‍ത്തി ഡബ്ല്യുസിസി

ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയെ (Liju Krishna) പ്രസ്തുത കേസ് തീര്‍പ്പാകുന്നതുവരെ സിനിമാ മേഖലയില്‍ നിന്ന് വിലക്കണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി (WCC). എല്ലാ സിനിമാ സംഘടനകളിലെയും ലിജു കൃഷ്ണയുടെ അംഗത്വം റദ്ദാക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

Entertainment

മീഡിയ എന്റർടെയ്ൻമെന്റ് ഫോർട്ട് നൈറ്റ് പ്രതിനിധി സംഘത്തെ എൻബിഎഫ് നയിക്കും

ദുബായ് എക്‌സ്‌പോയിൽ ഫിക്കിയും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന മീഡിയ എന്റർടൈൻമെന്റ് ഫോർട്ട് നൈറ്റിലേക്കുള്ള പ്രതിനിധി സംഘത്തെ ബ്രോഡ് കാസ്റ്റേഴ്‌സ് ഫെഡറേഷൻ നയിക്കും. സംഗീതം, ഒടിടി, ഗെയിമിംഗ്, ആനിമേഷൻ, മൾട്ടി പ്ലക്‌സ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ചർച്ചയാവും. ( NBF to lead media entertainments fort night team ) കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി അപൂർവ ചന്ദ്ര, എൻബിഎഫ് സെക്രട്ടറി ജനറൽ ആർ. ജയകൃഷ്ണ, […]

Entertainment

നാരദന്റെ വിശേഷങ്ങളുമായി ടൊവിനോ തോമസ്

സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന ആഷിഖ് അബു- ഉണ്ണി ആര്‍- ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് ഇപ്പോള്‍ തിയറ്ററുകള്‍ പ്രദര്‍ശനം തുടരുന്ന നാരദന്‍. ടൊവിനോ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ഈ ചിത്രത്തില്‍ താരം ഒരു േ്രഗ ഷേഡിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മലയാള മാധ്യമലോകം പശ്ചാത്തലമാകുന്ന നാരദനില്‍ തന്റെ കരിയറിലെ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ ത്രില്ലിലാണ് ടൊവിനോ തോമസ്. സത്യം പറയുക എന്നത് മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണെന്ന് ഓര്‍മിപ്പിക്കുന്ന ചിത്രമാണ് നാരദന്‍ എന്ന് ടൊവിനോ ട്വന്റിഫോര്‍ […]

Entertainment

യുഎഇ ​ഗോൾഡൻ വിസ സ്വീകരിച്ച് ആന്റണി പെരുമ്പാവൂർ

യുഎഇ ഗോള്‍ഡന്‍ വിസ(UAE golden visa) സ്വീകരിച്ച് നിർമ്മാതാവും നടനുമായ ആൻണി പെരുമ്പാവൂർ(Antony Perumbavoor). ആന്റണി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിസ നൽകിയതിന് യുഎഇയിലെ അധികൃതർക്ക് അദ്ദേഹം നന്ദി അറിയിച്ചു.  മോഹൻലാലിനും മലയാള സിനിമയ്ക്കും ആശിർവാദ് സിനിമാസിനും നന്ദി അറിയിക്കുന്നുവെന്നും ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി രം​ഗത്തെത്തുന്നത്. വർഷങ്ങളായി അഭിനേതാവും നിർമ്മാതാവായും മലയാള സിനിമയിൽ ഉള്ളയാളാണ് ആന്‍റണി. ഒരു അഭിനേതാവായി ആദ്യം മുഖം കാണിച്ച ചിത്രം 1991 ചിത്രം ‘കിലുക്ക’മാണ്. […]

Entertainment

ബോക്സ് ഓഫീസില്‍ മുന്നേറ്റം തുടര്‍ന്ന് ഗംഗുഭായി; മികച്ച മൂന്നാമത്തെ ആദ്യവാര കളക്ഷന്‍

ബോളിവുഡില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രേക്ഷകപ്രീതി നേടുന്ന ചിത്രമായി മാറുകയാണ് അലിയ ഭട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായി കത്തിയവാഡി (Gangubai Kathiawadi). ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം നേടിയത് 10.50 കോടിയായിരുന്നു. തൊട്ടുപിറ്റേദിവസം പ്രകടനം മെച്ചപ്പെടുത്തി 13.32 കോടിയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യവാര കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്. ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ കളക്ഷന്‍ 68.93 കോടി രൂപയാണ്. വെള്ളി- 10.50 കോടി, ശനി 13.32 കോടി, […]

Entertainment

വിദ്യാ ബാലൻ ചിത്രം ‘ജല്‍സ’, ടീസര്‍ പുറത്തുവിട്ടു

വിദ്യാ ബാലന്റെ പുതിയ ചിത്രമാണ് ‘ജല്‍സ’. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ (Jalsa teaser) പുറത്തുവിട്ടു. വിദ്യാ ബാലൻ അടക്കമുള്ള താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ‘ജല്‍സ’ എന്ന പുതിയ ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. ജല്‍സ’ എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസാണ്. വിദ്യാ ബാലന് പുറമേ ചിത്രത്തില്‍ ഷെഫാലി ഷാ, മാനവ് കൗള്‍, ഇഖ്‍ബാല്‍ ഖാൻ, ഷഫീൻ പട്ടേല്‍, സൂര്യ കസിഭാട്‍ല തുടങ്ങിയവും അഭിനയിക്കുന്നു. സുരേഷ് ത്രിവേണിയും വിദ്യാ ബാലനും ഒന്നിക്കുന്ന […]

Entertainment

‘രണ്ടാം ഭാ​ഗത്തിനായി കാത്തുവെച്ച പേര്, പാട്ടായപ്പോൾ’; ‘എമ്പുരാനെ’ കുറിച്ച് ദീപക് ദേവ്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ'(Empuraan). പൃഥ്വിരാജിന്റെ(Prithviraj) സംവിധാനത്തിൽ മോഹൻലാൽ(mohanlal) നായകനായി എത്തിയ ലൂസിഫറിന്റെ(Lucifer) രണ്ടാം ഭാ​ഗമാണ് ഈ ചിത്രം. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിച്ചതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം ഈ വർഷം ഉണ്ടാകുമെന്നാണ് നേരത്തെ തിരക്കഥാകൃത്തും നടനുമായ മുരളി ​ഗോപി പറഞ്ഞത്. ആദ്യഭാഗത്തില്‍ തന്നെ രണ്ടാം ഭാഗത്തിലേക്കുള്ള സൂചനകള്‍ നല്‍കിയിരുന്നു. അതിലൊന്നാണ് എമ്പുരാന്‍ എന്ന പാട്ട്. ഇപ്പോഴിതാ ഈ പാട്ടിന് പിന്നിലെ കഥ […]