കേരള പിറവി മുതലുള്ള കേരളത്തിന്റെ കലാപരവും സാംസ്‌കാരികവുമായ വളർച്ചയും വികാസവും അടയാളപ്പെടുത്തുന്ന മ്യൂസിയം കേരളത്തിനില്ല. ഇത് പരിഗണിച്ച് വിനോദം, വിദ്യഭ്യാസം, ഗവേഷണം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ‘കേരളാ സ്‌റ്റേറ്റ് മ്യൂസിയം’ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ആരംഭിക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 30 ലക്ഷം രൂപ നീക്കി വച്ചു. ( kerala museum in thrissur ) കേരള സംസ്ഥാന ചലച്ചിത്ര വികസവ കോർപറേഷന് നടപ്പ് സാമ്പത്തിക വർഷം 16 കോടി രൂപ വകയിരുത്തി. മലയാള ചലച്ചിത്ര […]
Entertainment
ഷിബുവിന്റെ പ്രണയം; ‘മിന്നല്‍ മുരളി’യിലെ ഹിറ്റ് വീഡിയോ സോംഗ്
ടൊവിനോ- ബേസിൽ ജോസഫ്(Tovino-Basil joseph) കൂട്ടുക്കെട്ടിൽ പുറത്തിറങ്ങി ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മിന്നൽ മുരളി(Minnal Murali). ഇന്ത്യയൊട്ടാകെ ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിൽ സ്പീഡ് ആയിരുന്നു മുരളിയുടെ സൂപ്പർ പവർ. ഇപ്പോഴിതാ മിന്നൽ മുരളിയിലെ ഹിറ്റ് ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഷിബുവിന്റെ അടുത്തേക്ക് ഉഷ എത്തുന്നതും ഇരുവരും തമ്മിലുള്ള വികാര നിര്‍ഭര നിമിഷങ്ങളുമാണ് ഗാനരംഗത്തില്‍ ഉള്ളത്. ഒപ്പം ഷിബുവിനെ നേരിടാന്‍ രണ്ടും കല്പിച്ചെത്തുന്ന നാട്ടുകാരും അവരെ നേരിടുന്നതിനിടയിലുള്ള ഉഷയുടെയും കുഞ്ഞിന്റേയും മരണവും ഗാനരംഗത്തിലുണ്ട്. […]
മമ്മൂട്ടിയുടെ എഫ്ബിയിൽ ‘സല്യൂട്ട്’ വീഡിയോ; ‘ഇക്കാ ഫോണിന്റെ പാസ്‌വേഡ് മാറ്റിക്കോ’ന്ന് കമന്റുകൾ
മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ(Dulquer Salmaan). സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളത്തിൽ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. ദുല്‍ഖറിന്റെ സിനിമകളുടെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ ഷെയര്‍ ചെയ്യുന്നത് വളരെ കുറവാണ്. അതിനാല്‍ത്തന്നെ ദുല്‍ഖറിന്‍റെ കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളുടെ മെറ്റീരിയലുകൾ ഷെയർ ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ സല്യൂട്ടിന്റെ(Salute ) പുതിയൊരു വീഡിയോയും അതിന് താഴെ വന്ന കമന്റുകളുമാണ് വൈറലാകുന്നത്. സല്യൂട്ടിന്റെ വീഡിയോ മമ്മൂട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്തതോടെ […]
‘ഇന്ന് അമ്മയുടെ ജന്മദിനം’; തിരികെ ജോലിയിലേക്കെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍
അന്തരിച്ച നടി കെപിഎസി ലളിതയുടെ(KPAC Lalitha) ജന്മദിനത്തിൽ തിരികെ ജോലിയിലേക്ക് മടങ്ങുന്നുവെന്ന് അറിയിച്ച് മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍(Sidharth Bharathan). അമ്മ മരിച്ചിട്ട് ഇന്നലെ പതിനാറ് ദിവസമായെന്നും ദുഃഖാചരണം അവസാനിപ്പിക്കുകയാണെന്നും സിദ്ധാര്‍ത്ഥ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ആയിരുന്നു സിദ്ധാർത്ഥിന്റെ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ചത്. ‘അമ്മയുടെ വിയോഗത്തിന് ശേഷമുള്ള 16-ാം ദിവസമായിരുന്നു ഇന്നലെ. ദുഃഖാചരണത്തിന്റെ ഔദ്യോഗികമായി അന്ത്യം കുറിക്കുന്നു.. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്. ശുഭകരമായ ഈ ദിവസം തന്നെ എന്റെ പുതിയ ചിത്രമായ ‘ജിന്നി’ന്റെ ടീസർ റിലീസ് ചെയ്തുകൊണ്ട് […]
അമീഷ് ത്രിപാഠിയുടെ ശിവ നോവൽ പരമ്പര വെബ് സീരീസാവുന്നു
അമീഷ് ത്രിപാഠിയുടെ ശിവ നോവൽ പരമ്പര വെബ് സീരീസാവുന്നു. മെലൂഹയിലെ ചിരഞ്ജീവികൾ, നാഗന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ ശപഥം എന്നീ നോവലുകളാണ് വെബ് സീരീസാക്കുന്നത്. ഇതിൽ ആദ്യ നോവലായ മെലൂഹയിലെ ചിരഞ്ജീവികൾ ശേഖർ കപൂർ സംവിധാനം ചെയ്യും. മിസ്റ്റർ ഇന്ത്യ, ബാൻഡിറ്റ് ക്വീൻ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തയാളാണ് ശേഖർ കപൂർ. ഇൻ്റർനാഷണൽ ആർട്ട് മെഷീനാണ് പരമ്പര നിർമിക്കുക. മെലൂഹയിലെ ചിരഞ്ജീവികൾ ‘ശിവ’ എന്ന പേരിലാവും പുറത്തിറങ്ങുക. ശേഖറിനൊപ്പം ഫാമിലി മാൻ 2വിൽ ഡയലോഗുകൾ എഴുതിയ സുപൺ എസ് […]
എതര്‍ക്കും തുനിന്തവന്‍ കേരളത്തില്‍ 166 സ്ക്രീനുകളില്‍
രണ്ടര വര്‍ഷത്തിനു ശേഷം സൂര്യ (Suriya) നായകനാവുന്ന ഒരു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ എതര്‍ക്കും തുനിന്തവന്‍ (Etharkkum thunindhavan) ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഇന്ന് പ്രദര്‍ശനം ആരംഭിക്കുകയാണ്. ചിത്രത്തിന്‍റെ കേരളത്തിലെ തിയറ്റര്‍ ലിസ്റ്റ് ഇന്നലെ രാത്രി തന്നെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു. കേരളത്തില്‍ 166 സ്ക്രീനുകളിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്യപ്പെടുന്നത്. കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ നേട്ടമുണ്ടാക്കിയ നടനാണ് സൂര്യ. തിയറ്ററുകളില്‍ സമീപകാല ചിത്രങ്ങളില്‍ ഭൂരിഭാഗവും പരാജയമായിരുന്നെങ്കിലും […]
‘ഭീഷ്‍മ’യ്ക്ക് സുഷിന്‍ സൃഷ്ടിച്ച മുഴുവന്‍ ഈണങ്ങളും; ജൂക് ബോക്സ്
അമല്‍ നീരദ് (Amal Neerad) സിനിമകളിലെ ദൃശ്യങ്ങള്‍ പോലെ ശ്രദ്ധിക്കപ്പെടാറുള്ള ഒന്നാണ് സംഗീതം. പാട്ടുകളേക്കാള്‍ പശ്ചാത്തല സംഗീതമാവും പ്രേക്ഷകരുടെ ശ്രദ്ധയില്‍ പെടുകയെന്ന് മാത്രം. പക്ഷേ മമ്മൂട്ടി (Mammootty) നായകനായ ഏറ്റവും പുതിയ ചിത്രം ഭീഷ്മ പര്‍വ്വത്തിലെ (Bheeshma Parvam) പാട്ടുകളും പശ്ചാത്തലസംഗീതത്തോടൊപ്പം ശ്രദ്ധിക്കപ്പെട്ടു. സുഷിന്‍ ശ്യാം (Sushin Shyam) ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓഡിയോ ജൂക് ബോക്സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മൂന്ന് ഗാനങ്ങള്‍ക്കൊപ്പം ബിഗിനിംഗ് ടൈറ്റില്‍സിന്‍റെ പശ്ചാത്തല സംഗീതവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം […]
ട്രെയിലര്‍ വളരെ നന്നായിട്ടുണ്ട്; ‘ഭീഷ്മപർവ്വം’ കാണുമെന്ന് സൂര്യ
നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ് മമ്മൂട്ടിയുടെ(Mammootty) ഭീഷ്മപർവ്വം(Bheeshma Parvam). അമൽ നീരദ്(Amal Neerad) സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകളും ചിത്രം ഭേദിച്ചിരുന്നു. കേരളത്തിന് പുറത്തും മികച്ച പ്രതികരണമാണ് മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്നത്. ഈ അവസരത്തില്‍ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ഷൈലജ ടീച്ചറുടെ കോള്‍ ഒരിക്കലും മറക്കില്ല, ആ വാക്കുകള്‍ പ്രചോദനം; സൂര്യ പറയുന്നു
തമിഴ് സിനിമാസ്വാദകരുടെ പ്രിയതാരമാണ് സൂര്യ(Actor Suriya). തമിഴ് നടനാണെങ്കിലും കേരളത്തിലും വന്‍ ആരാധക കൂട്ടത്തെയാണ് താരം സ്വന്തമാക്കിയത്. നിലവില്‍ എതര്‍ക്കും തുനിന്തവന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സൂര്യ ആരാധകര്‍. ഈ അവസരത്തില്‍ ജയ് ഭീം എന്ന ചിത്രം കണ്ട ശേഷം ഷൈലജ ടീച്ചര്‍ വിളിച്ചതിനെ പറ്റി സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ജയ് ഭീം കണ്ട ശേഷം ഷൈലജ ടീച്ചർ വിളിച്ചെന്നും ആ കോൾ താനൊരിക്കലും മറക്കില്ലെന്നും സൂര്യ പറയുന്നു. ഷൈലജ ടീച്ചറെ ഒരു റോൾ […]
‘വരയനു’മായി സിജു വില്‍സണ്‍, റിലീസ് പ്രഖ്യാപിച്ചു
സിജു വില്‍സണ്‍ ചിത്രം ‘വരയൻ’ ഏറെക്കാലമായി എല്ലാവരും കാത്തിരിക്കുന്ന ഒന്നാണ്. ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വരയൻ’ എന്ന ചിത്രത്തിന്റെ റിലീസ് പല കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. സിജു വില്‍സണ്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ (Varayan release). മെയ് ഇരുപതിനാണ് ചിത്രം റിലീസ് ചെയ്യുക. കാത്തിരിപ്പ് അവസാനിച്ചു, ഇനി ആഘോഷം എന്ന് പറഞ്ഞാണ് വരയന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിജു വില്‍സണ്‍ ചിത്രം തിയറ്ററുകളില്‍ തന്നെയാണ് പ്രദര്‍ശനത്തിന് എത്തുക. വൈദികനായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്. […]












