Entertainment World

ഓസ്‌കർ 2022 : മികച്ച സംവിധായിക ജെയിൻ കാംപിയൺ; ചരിത്രമായി ഓസ്‌കർ വേദി

മികച്ച സംവിധായകയ്ക്കുള്ള ഓസ്‌കർ പുരസ്‌കാരം ജെയിൻ കാംപിയണ്. ദ പവർ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. 90 വർഷത്തെ ഓസ്‌കർ ചരിത്രത്തിൽ ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ജെയിൻ. ഓസ്‌കർ ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി രണ്ട് വർഷവും പുരസ്‌കാരം സ്ത്രീകൾ സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ക്ലോയി സാവോ ആയിരുന്നു പുരസ്‌കാരത്തിന് അർഹയായത്. കെന്നെത്ത് ബ്രനാഗ്, പോൾ തോമസ് ആൻഡേഴ്‌സൺ, സ്റ്റീവൻ സ്പിൽബർഗ് എന്നീ വിഖ്യാത സംവിധായകരെ തള്ളിയാണ് ജെയിൻ ചരിത്ര വിജയം നേടിയത്. […]

Entertainment World

ഓസ്‌കർ 2022 : മികച്ച ചിത്രം കോഡ; ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയ സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത് ഇതാദ്യം

കാത്തിരിപ്പിന് വിരാമം. മികച്ച ചിത്രത്തിനുള്ള ഓസ്‌കർ പുരസ്‌കാരം പ്രഖ്യാപിച്ചു. സിയൻ ഹെദർ സംവിധാനം ചെയ്ത കോഡയ്ക്കാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. 2014 ൽ പുറത്തിറക്കിയ ഫ്രഞ്ച് ചിത്രമായ ലാ ഫിമിൽ ബെലറിന്റെ ഇംഗ്ലീഷ് റീമെയ്ക്കാണ് കോഡ. ചൈൽഡ് ഓഫഅ അഡൾട്ട്‌സ് എന്നതാണ് കോഡയുടെ മുഴുവൻ പേര്. ബദിരരായ കുടുംബത്തിൽ കേൾവി ശക്തിയുള്ള ഏക അംഗമായ പെൺകുട്ടിയുടേയുടേയും അവളെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുടേയും കഥ പറയുന്ന കോഡ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പുറത്തിറങ്ങിയത്. ഇതാദ്യമായാണ് ഒടിടിയിൽ ഇറങ്ങിയ ഒരു ചിത്രത്തിന് […]

Entertainment India Pravasi Switzerland

കാശ്മീർ ഫയൽസ് സിനിമ നൽകുന്ന സന്ദേശം. Saji Markose

1917 ൽ അമേരിക്കയിൽ ഒരു സിനിമ പ്രദർശിപ്പിച്ചു. The Black Stork എന്നായിരുന്നു സിനിമയുടെ പേര് . ആ സിനിമയിൽ അഭിനയിച്ച ഡോ. ഹാരി ഹൈസൾഡൺ ഷിക്കാഗോയിലെ പ്രശസ്തനായ ഡോക്ടർ ആയിരുന്നു. ചിത്രം നിർമ്മിക്കുന്നതിന് കാരണമായ ഒരു ദയനീയ സംഭവം 1915 ഹാരി ജോലിചെയ്തിരുന്ന German-American Hospital ലുണ്ടായി. 1915 നവംബർ 15 നു അന്ന ബോളിംഗർ എന്ന സ്ത്രീ ശാരീരിക വൈകല്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകി. ചെറിയ ഒരു ശസ്ത്രക്രിയയിലൂടെ ആ കുട്ടിയെ രക്ഷപ്പെടുത്താനാകും […]

Entertainment

‘അൺഫൊർഗെറ്റബിൾ വേണുച്ചേട്ടൻ’; നെടുമുടി വേണുവിന് ട്രിബ്യൂട്ടുമായി ഐഎഫ്എഫ്കെ

അടുത്തിടെ അന്തരിച്ച നടൻ നെടുമുടി വേണുവിന് ട്രിബ്യൂട്ടുമായി രാജ്യാന്തര ചലച്ചിത്രോത്സവം. നെടുമുടി വേണു അഭിനയിച്ച് അനശ്വരമാക്കിയ ഏഴ് സിനിമകൾ ‘അൺഫൊർഗെറ്റബിൾ വേണുച്ചേട്ടൻ’ എന്ന വിഭാഗത്തിൽ ഇക്കുറി പ്രദർശിപ്പിക്കും. ഈ മാസം 18 മുതൽ 25 വരെ തിരുവനന്തപുരത്താണ് രാജ്യാന്തര ചലച്ചിത്ര മേള നടക്കുക. മോഹൻ്റെ സംവിധാനത്തിൽ 1981ൽ പുറത്തിറങ്ങിയ ‘വിട പറയും മുൻപേ’, ജി അരവിന്ദൻ സംവിധാനം ചെയ്ത് 1978ൽ റിലീസായ ‘തമ്പ്’, രാജീവ് വിജയ് രാഘവൻ സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ ‘മാർഗം’, ജി അരവിന്ദൻ്റെ […]

Entertainment

ബാങ്ക് മോഷ്ടാവെന്ന് കരുതി ഹോളിവുഡ് സംവിധായകനെ പിടികൂടി; വെട്ടിലായി പൊലീസ്

ബാങ്ക് മോഷ്ടാവെന്ന് കരുതി ഹോളിവുഡ് സംവിധായകനെ പിടികൂടി വെട്ടിലായി പൊലീസ്. ബ്ലാക്ക് പാന്തർ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ റയാൻ കൂഗ്ലറെയാണ് ബാങ്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ചത്. ( Hollywood director mistaken as bank robber ) ബാങ്ക് ഓഫ് അമേരിക്കയുടെ അറ്റലാന്റ ബ്രാഞ്ചിലാണ് സംഭവം. റയാനെ പൊലീസ് വിലങ്ങ് വച്ചുവെങ്കിലും പിന്നീട് തിരിച്ചറിഞ്ഞതോടെ വിട്ടയക്കുകയായിരുന്നു. തൊപ്പിയും, കൂളിംഗ് ഗ്ലാസും മാസ്‌കുമണിഞ്ഞിരുന്ന റയാൻ ബാങ്കിലെത്തി വിത്‌ഡ്രോവൽ സ്ലിപ്പ് കൗണ്ടറിൽ നൽകി. ‘എനിക്ക് 12,000 ഡോളർ പിൻവലിക്കണം. […]

Entertainment

ഇന്ത്യന്‍ സംവിധായകര്‍ക്ക് പ്രതീക്ഷ നല്‍കി നെറ്റ്ഫ്‌ലിക്‌സ്

ഉദ്വേഗവും സസ്‌പെന്‍സും സര്‍വൈവലും കൂട്ടിയിണക്കി നെറ്റ്ഫ്‌ലിക്‌സ് അവതരിപ്പിച്ച സ്‌ക്വിഡ് ഗെയിം, മണി ഹെയിസ്റ്റ് മുതലായ സീരിസുകള്‍ ഇരുകൈയ്യും നീട്ടിയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇന്ത്യയിലും ഈ നെറ്റ്ഫ്‌ലിക്‌സ് സീരിസുകര്‍ക്ക് ആരാധകര്‍ കുറവല്ല. എന്നാല്‍ ഇത്തരം വിദേശ സീരീസുകള്‍ ആഘോഷമാക്കാനും ആസ്വദിക്കാനും മാത്രമല്ല സ്വന്തമായി ഇത്തരം സീരീസുകര്‍ നിര്‍മ്മിക്കാനും ഇന്ത്യക്കാര്‍ക്ക് കഴിവുണ്ടെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്. നാളത്തെ സ്‌ക്വിഡ് ഗെയിമും മണി ഹെയ്സ്റ്റുമെല്ലാം ഇന്ത്യയില്‍ നിന്നാകുമെന്ന നെറ്റ്ഫ്‌ലിക്‌സ് ചീഫ് കണ്ടന്റ് ഓഫിസര്‍ ടെഡ് സറാണ്ടോസിന്റെ പ്രസ്താവന ഇന്ത്യന്‍ സീരിസ് […]

Entertainment

ബോക്സ് ഓഫീസില്‍ തരംഗമായി ‘രാധേ ശ്യാം’, പ്രഭാസ് ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷൻ

പ്രഭാസ് നായകനായ ചിത്രം ‘രാധേ ശ്യാം’ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. പാൻ ഇന്ത്യൻ താരമായതിനാല്‍ തന്നെ ഇന്ത്യയൊട്ടാകെ പ്രഭാസിന്റെ ‘രാധേ ശ്യാമി’നെ ശ്രദ്ധിച്ചിരുന്നു. അത്തരം റിലീസ് തന്നെയാണ് ചിത്രത്തിന് ലഭിച്ചതും. ‘രാധേ ശ്യാം’ ചിത്രം ബോക്സ് ഓഫീസ് കണക്കുകളിലും പ്രതീക്ഷകള്‍ തെറ്റിച്ചില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ (Radhe Shyam box office) സൂചിപ്പിക്കുന്നത്. ആദ്യ ദിനിം ചിത്രം സ്വന്തമാക്കായത് 79 കോടി രൂപയാണ്. മഹാമാരി കാലത്തിന് ശേഷം ഇത്രയും കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കുകയാണ് ‘രാധേ […]

Entertainment

യഥാർത്ഥ കഥ പറഞ്ഞ ‘കാശ്മീർ ഫയൽസ്’; ചിത്രത്തിന് മികച്ച പ്രതികരണം

റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘ദി കാശ്മീർ ഫയൽസ്’ (The Kashmir Files). വിവേക് ​​അഗ്നിഹോത്രി (Vivek Agnihotri) സംവിധാനം ചെയ്ത ഈ ചിത്രം താഴ്വരയിലെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥയാണ് പറയുന്നത്. ഇന്ന് തിറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.  രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി […]

Entertainment

വിനായകനും ഷൈനും ഒന്നിക്കുന്ന ‘പന്ത്രണ്ട്’; സെക്കന്റ് ലുക്ക് പുറത്ത്

ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘പന്ത്രണ്ട് ‘ (Panthrand Movie)എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്. ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു. വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, […]

Entertainment

തിങ്കളാഴ്ച മുതൽ ഫ്‌ളവേഴ്‌സ് ടിവിയിൽ “അടിച്ചു മോനെ”….

മലയാളികൾക്ക് ആസ്വാദനത്തിന്റെ മറ്റൊരു പേരാണ് ഫ്‌ളവേഴ്‌സ് ടിവി. എന്നും വ്യത്യസ്തമായ കാഴ്ചകൾ കൊണ്ടും പ്രോഗ്രാമുകൾ കൊണ്ടും മലയാളിയുടെ മാറുന്ന അഭിരുചിയ്ക്ക് അനുസരിച്ച് ഒപ്പം വളരാൻ ഫ്‌ളവേഴ്‌സ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരിപാടികൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ഫ്‌ളവേഴ്‌സ് ടിവി. അതുതന്നെയാണ് ഈ ചാനലിന്റെ ജനപ്രീതിയ്ക്കുള്ള കാരണവും. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഫ്ളവേഴ്സിന്റെ പ്രേക്ഷകരാണ് എന്നുള്ളത് ഏറെ ശ്രദ്ധേയം. എല്ലാ പ്രായക്കാർക്കും ഇഷ്ടപെടുന്ന പരിപാടികൾ വിജയകരമായി പ്രേക്ഷകരിലേക്കെത്തിക്കാൻ ഫ്‌ളവേഴ്‌സ് ടിവി എന്നും ശ്രമിക്കാറുണ്ട്. അത്തരത്തിൽ […]