കാന്താര സിനിമയുടെ സംവിധായകൻ ഋഷഭ് ഷെട്ടി, നിർമാതാവ് വിജയ് കിരഗന്ദൂർ എന്നിവർ കോഴിക്കോട് ടൌൺ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി. വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ കേസിലാണ് ചോദ്യം ചെയ്യൽ. ഡിസിപി കെ ഇ ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം ഇവരുടെ മൊഴി എടുത്തു. കപ്പ ടി.വിക്ക് വേണ്ടി തൈക്കുടം ബ്രിഡ്ജ് നിർമ്മിച്ച ഗാനം പകർപ്പവകാശം ലംഘിച്ച് കാന്താരയിൽ ഉപയോഗിച്ചുവെന്നാണ് മാതൃഭൂമിയുടെ പരാതി. ഇരുവരും നാളെയും ചോദ്യം ചെയ്യലിന് ഹാജരാവും. ‘കെജിഎഫ്’ നിർമ്മാതാക്കളായ ഹൊംബാളെ […]
Entertainment
നിങ്ങളോടൊപ്പമുള്ള നൃത്തം ഞാൻ എന്നും ഓർക്കും മോഹൻലാൽ സാർ; അക്ഷയ് കുമാര്‍
മോഹൻലാലിനൊപ്പം ഡാൻസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. രാജസ്ഥാനിലെ കല്യാണ ചടങ്ങിലാണ് നടൻമാർ നൃത്തമാടിയത്. പഞ്ചാബി താളത്തിനൊപ്പം കാലുകൾ തമ്മിൽ കോർത്ത് ചുവടുവയ്ക്കുന്ന താരങ്ങളെ വിഡിയോയിൽ കാണാനാകും അക്ഷയ് കുമാർ തന്നെയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ‘നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നേക്കും ഓർക്കും മോഹൻലാൽ സാർ. തികച്ചും അവിസ്മരണീയമായ നിമിഷം’, അക്ഷയ് കുമാർ കുറിച്ചു. പിന്നാലെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. കൂടാതെ കല്യാണത്തിന് നിരവധി സിനിമാതാരങ്ങളാണ് എത്തിയിരിക്കുന്നത്. ജയ്പൂരിലെ രാംബാഗ് […]
ജനാലയിലൂടെ കടന്നുവരുന്ന നനുത്ത കാറ്റുപോലെ സുഖമുള്ള പാട്ടുകള്‍ തീര്‍ത്ത പ്രതിഭ; ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകള്‍ക്ക് 13 വയസ്
ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകള്‍ക്ക് പതിമൂന്ന് വയസ്. മലയാളിക്ക് പാട്ടുകളുടെ വസന്തം സമ്മാനിച്ച എഴുത്തുകാരന്‍ വിടവാങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴും മനോഹരമായ പാട്ടുകളിലൂടെ ആ അതുല്യ കലാകാരന്‍ ഇന്നും മലയാളികളുടെ മനസിലുണ്ട്. തുറന്നിട്ട ജനാലയിലൂടെ നിലാവ് കടന്നുവരുംപോലെ, നനുത്തകാറ്റുപോലെ ഹൃദയത്തില്‍ വന്ന് തൊടുന്ന മനോഹരമായ പാട്ടുകളൂടെയാണ് ഗിരീഷ് പുത്തഞ്ചേരി ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നത്. പുത്തഞ്ചേരി-ജോണ്‍സണ്‍ മാസ്റ്റര്‍ കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകളൊക്കെയും മലയാളി ഗൃഹാതുരതയുടെ തിളക്കമുള്ള ഏടുകളാണ്. ആകാശവാണിയില്‍ ലളിതഗാനങ്ങള്‍ രചിച്ചാണ് ഗിരീഷ് പുത്തഞ്ചേരി പാട്ടെഴുത്തിന് തുടക്കമിടുന്നത് […]
പ്രണയത്തിനും പ്രതികാരത്തിനുമൊപ്പം ഉണ്ണി ലാലു; “രേഖ”‘ ഫെബ്രുവരി 10ന്
“രേഖ” എന്ന ചിത്രം തീയറ്ററുകളിൽ എത്തുമ്പോൾ തന്റെ പന്ത്രണ്ട് വർഷത്തെ പ്രയത്നം അതിന്റെ ഏറ്റവും വലിയ നേട്ടത്തിൽ എത്തിയതിന്റെ സന്തോഷത്തിലാണ് നായകനായി വേഷമിട്ട ഉണ്ണി ലാലു. തമിഴ് സിനിമ ലോകത്തെ ഏറ്റവും പ്രശസ്തനായ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമ്മാണ സംരംഭത്തിലൂടെയാണ് ഉണ്ണി ലാലു നായക വേഷത്തിൽ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.ഹ്രസ്വചിത്രങ്ങളിലൂടെയാണ് ഉണ്ണിലാലു അഭിനയ രംഗത്തേക്ക് എത്തുന്നത്. ഉണ്ണി നായകനായെത്തിയ 14 ഡെയ്സ് ഓഫ് ലവ് എന്ന ഹ്രസ്വ സിനിമ മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി നേരത്തെ വാർത്തകളിൽ […]
അന്ന് ‘സ്ഫടിക’ത്തിലെ സ്‌കൂള്‍ കുട്ടി; ഇന്ന് പ്രവാസി മലയാളിയായി ദുബായില്‍
സ്ഫടികം സിനിമ വീണ്ടും റിലീസിനെത്തുമ്പോള്‍ മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നില്‍ ചെറിയവേഷം ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തില്‍ കഴിയുന്ന ഒരു പ്രവാസി മലയാളിയുണ്ട് ദുബായില്‍. തൃശ്ശൂര്‍ സ്വദേശി അനൂപ് മുരളിധരന്‍. സ്ഫടികം സിനിമയില്‍ തോമസ് ചാക്കോയുടെ സ്‌കൂള്‍ കാലഘട്ടം കാണിക്കുന്ന രംഗങ്ങളില്‍ ക്ലാസിലെ കുട്ടികളില്‍ ഒരാളായാണ് വേഷമിട്ടത്. വര്‍ഷമേറെക്കഴിഞ്ഞു. സ്ഫടികത്തില്‍ ആദ്യമായി കാമറയ്ക്ക് മുന്നില്‍ എത്തിയത് ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മ്മയുണ്ട് അനൂപിന്. സ്ഫടികം സിനിമയില്‍ തോമസ് ചാക്കോയുടെ സ്‌കൂള്‍ കാലഘട്ടം കാണിക്കുന്ന രംഗങ്ങളിലാണ് അനൂപ് വേഷമിട്ടത്. ഏതാനും […]
സബ്‌സ്‌ക്രൈബർമാർ കുറഞ്ഞു; 7,000 പേരെ പിരിച്ചുവിട്ട് ഡിസ്‌നി
സബ്‌സ്‌ക്രൈബർമാർ കുറഞ്ഞതിന് പിന്നാലെ 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്‌നി. ഡിസ്‌നി തലപ്പത്ത് ബോബ് ഇഗർ തിരിച്ച് വന്നതിന് പിന്നാലെ എടുക്കുന്ന ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ് ഈ കൂട്ടപിരിച്ചുവിടൽ. ആദ്യമായാണ് ഡിസ്‌നിയുടെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം ഇത്രയധികം കുറയുന്നത്. മൂന്ന് മാസം മുൻപത്തെ കണക്ക് അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ കുറവാണ് സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 168.1 മില്യൺ ഉപഭോക്താക്കളാണ് നിലവിൽ ഡിസ്‌നിക്കുള്ളത്. 2021 ൽ പുറത്ത് വന്ന വാർഷിക റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമായി 1,90,000 പേരെയാണ് വിവിധ കമ്പനികൾ പിരിച്ചുവിട്ടിരിക്കുന്നത്. […]
കേരളീയർ നൽകുന്ന സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു; എല്ലാവരും ഒന്നിപ്പിക്കുന്ന വേദിയായി നാടകോത്സവം മാറി; പ്രകാശ് രാജ്
കേരളീയർ നൽകുന്ന സ്നേഹത്തിനും അനുഭാവത്തിനും കടപ്പെട്ടിരിക്കുന്നെന്ന് നടൻ പ്രകാശ് രാജ്. പലരും കേരളീയനായി കണക്കാക്കുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ പത്തുദിവസം നീളുന്ന രാജ്യാന്തര നാടകോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ ഒന്നിപ്പിക്കുന്ന വേദിയായി നാടകോത്സവം മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസത്തെയും അക്രമത്തെയും നേരിടാൻ മാനവികത കൊണ്ട് മാത്രമേ സാധിക്കുവെന്ന് പ്രകാശ് രാജ് പറഞ്ഞു. ജീവിതത്തെ സമ്പുഷ്ടമപ്പെടുത്തിയ മനോഹരമായ ചരിത്രം മാനവികതക്ക് പറയാനുണ്ട്. മാനവികതയ്‌ക്കൊപ്പം ജീവിതവും പതിയെ ഒഴുകുകയാണ്. ആ ഒഴുക്കിനൊപ്പം തീയറ്ററും അത് കൊണ്ടുതരുന്ന സന്തോഷത്തിന്റെ […]
ആവേശം നിറച്ച് സ്ഫടികം ട്രെയിലർ; വിഡിയോ
ആവേശം നിറച്ച് സ്ഫടികം ട്രെയിലർ പുറത്ത്. ഇന്ന് വൈകീട്ട് 8.30 ഓടെ മാറ്റിനീ നൗ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ, ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച മാസ് പടമായിരുന്നു സ്ഫടികം. വെള്ളിത്തിരയിൽ തോമാച്ചായൻ കാണിച്ച മാസിനപ്പുറം ഒരുവേള ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. ഭദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ആർ മോഹൻ നിർമിച്ച സ്ഫടികം 1995 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു. ആവേശം നിറച്ച് സ്ഫടികം ട്രെയിലർ […]
തൃശൂരില്‍ ഇനി നാടകക്കാലം; അന്തര്‍ദേശീയ നാടകോത്സവത്തിന് അരങ്ങുണരുന്നു
അന്തര്‍ദേശീയ നാടകോത്സവത്തിന് തൃശൂരില്‍ ഞായറാഴ്ച അരങ്ങുണരും. ‘ഒന്നിക്കണം മാനവികത’ എന്നാണ് ഇറ്റ്‌ഫോക്ക് പതിമൂന്നാം പതിപ്പിന്റെ ആശയം. ഈ മാസം പതിനാല് വരെ നടക്കുന്ന നാടകോത്സവത്തില്‍ 38 നാടകങ്ങളാണ് ആസ്വാദകര്‍ക്ക് മുന്നിലെത്തുക. പതിനാല് വിദേശനാടകങ്ങളും പതിനെട്ട് ഇന്ത്യന്‍ നാടകങ്ങളുമാണ് ഇറ്റ്‌ഫോക്കില്‍ അരങ്ങിലെത്തുന്നത്. ഇതില്‍ നാല് മലയാള നാടകങ്ങളുമുള്‍പ്പെടും. ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തര്‍ദേശീയ നാടകോത്സവം ഉദ്ഘാടനം ചെയ്യും. നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയായി പങ്കെടുക്കും. അക്കാദമി ചെയര്‍മാന്‍ കൂടിയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 101 […]
അമ്പരപ്പിച്ച് പഠാന്‍; രാജ്യത്തിനകത്ത് 8 ദിവസം കൊണ്ട് 336 കോടി കളക്ഷന്‍ നേടിയെന്ന് റിപ്പോര്‍ട്ട്
ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ഇന്ത്യയ്ക്കകത്ത് മാത്രം 336 കോടി കളക്ഷന്‍ നേടിയെന്ന് റിപ്പോര്‍ട്ട്. ചിത്രം റിലീസ് ചെയ്ത് വെറും എട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴുള്ള അമ്പരപ്പിക്കുന്ന കണക്കുകളാണിത്. ആഗോളതലത്തില്‍ ചിത്രം ആകെ 634 കോടിയിലേറെ നേടിയെന്നാണ് കണക്കുകള്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മുന്‍പ് പറഞ്ഞ 700 കോടിയെന്ന ലക്ഷ്യം ചിത്രം വളരെ എളുപ്പത്തില്‍ തന്നെ പിന്നിടുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ പറയുന്നത്. ആദ്യദിനം മാത്രം 106 കോടിയാണ് ചിത്രം നേടിയത്. ആദ്യ ദിനത്തില്‍ ആഭ്യന്തരതലത്തില്‍ […]