ആവേശം നിറച്ച് സ്ഫടികം ട്രെയിലർ പുറത്ത്. ഇന്ന് വൈകീട്ട് 8.30 ഓടെ മാറ്റിനീ നൗ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ, ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച മാസ് പടമായിരുന്നു സ്ഫടികം. വെള്ളിത്തിരയിൽ തോമാച്ചായൻ കാണിച്ച മാസിനപ്പുറം ഒരുവേള ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. ഭദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ആർ മോഹൻ നിർമിച്ച സ്ഫടികം 1995 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു. ആവേശം നിറച്ച് സ്ഫടികം ട്രെയിലർ […]
Entertainment
തൃശൂരില്‍ ഇനി നാടകക്കാലം; അന്തര്‍ദേശീയ നാടകോത്സവത്തിന് അരങ്ങുണരുന്നു
അന്തര്‍ദേശീയ നാടകോത്സവത്തിന് തൃശൂരില്‍ ഞായറാഴ്ച അരങ്ങുണരും. ‘ഒന്നിക്കണം മാനവികത’ എന്നാണ് ഇറ്റ്‌ഫോക്ക് പതിമൂന്നാം പതിപ്പിന്റെ ആശയം. ഈ മാസം പതിനാല് വരെ നടക്കുന്ന നാടകോത്സവത്തില്‍ 38 നാടകങ്ങളാണ് ആസ്വാദകര്‍ക്ക് മുന്നിലെത്തുക. പതിനാല് വിദേശനാടകങ്ങളും പതിനെട്ട് ഇന്ത്യന്‍ നാടകങ്ങളുമാണ് ഇറ്റ്‌ഫോക്കില്‍ അരങ്ങിലെത്തുന്നത്. ഇതില്‍ നാല് മലയാള നാടകങ്ങളുമുള്‍പ്പെടും. ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തര്‍ദേശീയ നാടകോത്സവം ഉദ്ഘാടനം ചെയ്യും. നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയായി പങ്കെടുക്കും. അക്കാദമി ചെയര്‍മാന്‍ കൂടിയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 101 […]
അമ്പരപ്പിച്ച് പഠാന്‍; രാജ്യത്തിനകത്ത് 8 ദിവസം കൊണ്ട് 336 കോടി കളക്ഷന്‍ നേടിയെന്ന് റിപ്പോര്‍ട്ട്
ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ഇന്ത്യയ്ക്കകത്ത് മാത്രം 336 കോടി കളക്ഷന്‍ നേടിയെന്ന് റിപ്പോര്‍ട്ട്. ചിത്രം റിലീസ് ചെയ്ത് വെറും എട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴുള്ള അമ്പരപ്പിക്കുന്ന കണക്കുകളാണിത്. ആഗോളതലത്തില്‍ ചിത്രം ആകെ 634 കോടിയിലേറെ നേടിയെന്നാണ് കണക്കുകള്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മുന്‍പ് പറഞ്ഞ 700 കോടിയെന്ന ലക്ഷ്യം ചിത്രം വളരെ എളുപ്പത്തില്‍ തന്നെ പിന്നിടുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ പറയുന്നത്. ആദ്യദിനം മാത്രം 106 കോടിയാണ് ചിത്രം നേടിയത്. ആദ്യ ദിനത്തില്‍ ആഭ്യന്തരതലത്തില്‍ […]
അതിവേഗ 300 കോടി! ഇന്ത്യന്‍ കളക്ഷനില്‍ നേട്ടം തുടര്‍ന്ന് ‘പഠാന്‍’
സമീപകാല ബോളിവുഡ് വ്യവസായത്തെ ഇത്രയും ഗുണപരമായി സ്വാധീനിച്ച മറ്റൊരു ചിത്രമില്ല ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ പോലെ. കൊവിഡ് കാലത്തിനു ശേഷം വന്‍ തകര്‍ച്ച നേരിട്ടിരുന്ന ബോളിവുഡിന് താരചിത്രങ്ങളില്‍ നിന്നൊന്നും വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ ചിത്രങ്ങളൊക്കെ നേട്ടമുണ്ടാക്കാതെപോയപ്പോള്‍ ചലച്ചിത്രലോകത്തിന്‍റെ പ്രതീക്ഷ ഒരേയൊരു ചിത്രത്തിലായിരുന്നു. ഷാരൂഖ് ഖാന്‍ കരിയറിലെ നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന പഠാന്‍. ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ കാത്തതോടെ റിലീസ് ദിനം മുതല്‍ ബോക്സ് ഓഫീസില്‍ […]
സംവിധായകൻ ആറ്റ്‌ലി അച്ഛനായി
സംവിധായകൻ ആറ്റ്‌ലി അച്ഛനായി. ഇന്നലെയാണ് ആറ്റ്‌ലിക്കും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്നത്. ആറ്റ്‌ലി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. ( atlee priya blessed with baby boy ) ആറ്റ്‌ലിയും പ്രിയയും കുഞ്ഞ് ഷൂസും പിടിച്ച് കിടക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘എല്ലാവരും പറയുന്നത് ശരിയാണ്. ഇങ്ങനൊരു അനുഭവം മറ്റൊന്നിനും ഇല്ല. ഞങ്ങളുടെ ആൺകുട്ടി വന്നിരിക്കുന്നു. പാരന്റ്ഹുഡിന്റെ പുതിയൊരു സാഹസിക അധ്യായം ഇവിടെ തുടങ്ങുന്നു’- ആറ്റ്‌ലി കുറിച്ചു. പോസ്റ്റിട്ട് ഉടൻ തന്നെ അനുമോദനവുമായി തമിഴ് […]
ഇത് ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍; വൈറലായി സഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
നടന്‍ ബിജു മേനോന്റെ അപൂര്‍വ പഴയകാല ചിത്രം പങ്കുവച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. മികച്ച അഭിനേതാവ് മാത്രമല്ല, പഴയ ക്രിക്കറ്റ് താരം കൂടിയായിരുന്ന ബിജു മേനോന്റെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയാണ് സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കൊടുത്തിരിക്കുന്നത്. നിരവധി പേര്‍ ഇതിനോടകം സഞ്ജുവിന്റെ വൈറല്‍ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു. ‘അറിഞ്ഞില്ല ആരും പറഞ്ഞില്ല’ എന്നാണ് ബിജു മേനോന്റെ ചിത്രത്തിന് സഞ്ജു നല്‍കിയിരിക്കുന്ന ക്യപ്ഷന്‍. ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍ എന്ന് ബിജു മേനോനെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. […]
വിജയ് – ലോകേഷ് കനഗരാജ് ചിത്രത്തിൽ മാത്യു തോമസ്
വിജയും ലോകേഷ് കനഗരാജും ഒരുമിക്കുന്ന ചിത്രത്തിൽ മലയാള നടൻ മാത്യു തോമസും. നടൻ തന്നെയാണ് ഇക്കാര്യം തൻ്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മാനഗരം, കൈതി, വിക്രം തുടങ്ങി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സ്രഷ്ടാവായ ലോകേഷ് വിജയെ നായകനാക്കി മാസ്റ്റർ എന്ന ചിത്രവും ഒരുക്കിയിട്ടുണ്ട്. വിജയ്ക്കൊപ്പം അർജുൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, മിഷ്കിൻ, സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങളും അണിനിരക്കും.
സംവിധായകൻ ആറ്റ്‌ലി അച്ഛനായി
സംവിധായകൻ ആറ്റ്‌ലി അച്ഛനായി. ഇന്നലെയാണ് ആറ്റ്‌ലിക്കും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്നത്. ആറ്റ്‌ലി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. ആറ്റ്‌ലിയും പ്രിയയും കുഞ്ഞ് ഷൂസും പിടിച്ച് കിടക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘എല്ലാവരും പറയുന്നത് ശരിയാണ്. ഇങ്ങനൊരു അനുഭവം മറ്റൊന്നിനും ഇല്ല. ഞങ്ങളുടെ ആൺകുട്ടി വന്നിരിക്കുന്നു. പാരന്റ്ഹുഡിന്റെ പുതിയൊരു സാഹസിക അധ്യായം ഇവിടെ തുടങ്ങുന്നു’- ആറ്റ്‌ലി കുറിച്ചു. പോസ്റ്റിട്ട് ഉടൻ തന്നെ അനുമോദനവുമായി തമിഴ് താരങ്ങൾ രംഗത്ത് വന്നു. കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിങ്ങനെ […]
വിജയ് അണ്ണനുമായി വീണ്ടും ഒന്നിക്കുന്നു ‘ദളപതി 67’; ഏറെ സന്തോഷമെന്ന് ലോകേഷ് കനകരാജ്
വിജയ് അണ്ണനുമായി ഒരിക്കൽ കൂടി കൈകോർക്കുന്നതിൽ ഏറെ സന്തോഷമെന്ന് തമിഴ് ചലച്ചിത്ര സംവിധായകൻ ലോകേഷ് കനകരാജ്. വിക്രം എന്ന ചിത്രത്തിന് ശേഷമാണ് ലോകേഷ് വിജയുമായി ഒന്നിക്കുന്നത്.’വിജയ് അണ്ണനുമായി ഒരിക്കൽ കൂടി കൈകോർക്കുന്നതിൽ ഏറെ സന്തോഷം, ‘ദളപതി 67’ വരുന്നെന്നും ലോകേഷ് ഫേസ്ബുക്കിൽ കുറിച്ചു. മാസ്റ്ററി’നു ശേഷം വിജയുടെയും ലോകേഷ് കനഗരാജിന്റെയും ചിത്രമാണിത്.(lokesh kanagaraj shares new still with vijay thalapthy 67) ‘ദളപതി 67’ന്റെ ചിത്രീകരണത്തിനിടയിൽ ഉള്ള ചിത്രമാണ് ലോകേഷ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. വിജയയുമായി […]
മകളുടെ മുഖം ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക; വേദിയിൽ തിളങ്ങി ‘മാൾട്ടി’
മകള്‍ മാൾട്ടി മേരിയുടെ മുഖം ആദ്യമായി വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര. മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ക്ക് ശേഷമാണ് താരം മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്‍റെയും അദ്ദേഹത്തിന്‍റെ സഹോദരന്മാരുടെയും മ്യൂസിക് ബാന്‍റായ ജൊനസ് ബ്രദേഴ്സിന്‍റെ ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ എത്തിയതാണ് പ്രിയങ്ക.കളിയും ചിരിയും കുസൃതിയുമായി മാൾട്ടി വേദിയിലും സദസിലുമുള്ളവരുടെ മനസുകൾ കീഴടക്കി. ഇമോജികൾ കൊണ്ടു മറച്ച മകളുടെ ചിത്രങ്ങൾ മാത്രമാണ് ഇതുവരെ നിക്കും പ്രിയങ്കയും പങ്കുവച്ചിരുന്നത്. ഇപ്പോൾ […]












