മുഴുനീള ചിരിക്കിടയിൽ പ്രേക്ഷകന്റെ കണ്ണുനിറക്കുന്ന ഇമോഷണൽ പ്രകടനവുമായി ജോജു ജോർജ്. ദിലീപ് സിനിമ ‘വോയിസ് ഓഫ് സത്യനാഥൻ’ലാണ് സ്‌ക്രീനിൽ അമ്പരപ്പിക്കുന്ന അഭിനയമികവുമായി ജോജു ജോർജ് തിളങ്ങിയത്. സ്വന്തം നാവിന്റെ കുരുത്തക്കേടുകളുമായി ജയിലെത്തുന്ന സത്യനാഥനെ കാത്തിരിക്കുന്നത് അതിലും വലിയ ജീവിതാനുഭവങ്ങളുമായി അവിടെ വിധി കാത്തുകഴിയുന്ന ബാലൻ എന്ന ജോജു കഥാപാത്രമാണ്. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ആകെത്തുക. ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് സ്വന്തം കഴിവും കഠിനധ്വാനവും മലയാളസിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ജോജു ജോർജ്,മനസ്സിൽ നിന്ന് മായാത്ത കുറച്ച് […]
Entertainment
‘കഴുത്തിൽ കയറിട്ട് പിടിച്ചുകൊടുക്കാൻ ഞാനെന്താ പശുവോ?’; പരമ്പരാഗത വിവാഹ സങ്കല്പങ്ങളെ ചോദ്യം ചെയ്ത് ‘ഐഡൻ്റിറ്റി’
പരമ്പരാഗത വിവാഹ സങ്കല്പങ്ങളെ ചോദ്യം ചെയ്യുന്ന മ്യൂസിക്കൽ നറേറ്റിവ് ഷോർട്ട് ഫിലിം ‘ഐഡൻ്റിറ്റി’ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. സംവിധായകൻ അമൽ നീരദിൻ്റെ അസിസ്റ്റൻ്റായി പ്രവർത്തിച്ചിട്ടുള്ള ഷാരോൺ പിഎസ് ആണ് ചിത്രം അണിയിച്ചൊരുക്കിയത്. സ്ത്രീധനത്തിനെതിരായ നിലപാടിനൊപ്പം വ്യത്യസ്തമായ മേക്കിംഗും ഹ്രസ്വചിത്രത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. അടുത്തകാലയത്തായി സ്ത്രീധന, ഗാർഹിക പീഡന വിഷയവുമായി ബന്ധപ്പെട്ട വാർത്തകൾ ഒരുപാട് വരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു ഹ്രസ്വചിത്രം ചെയ്യാൻ തീരുമാനിച്ചതെന്ന് ഷാരോൺ ട്വൻ്റിഫോറിനോട് പ്രതികരിച്ചു. മുൻപും ഒരുപാട് ഹ്രസ്വചിത്രങ്ങൾ ഈ വിഷയത്തിൽ വന്നിട്ടുണ്ട്. അതുകൊണ്ട് എന്തെങ്കിലും വ്യത്യസ്തതയ്ക്കായാണ് വ്യത്യസ്തമായ മേക്കിംഗ് […]
‘വോയിസ് ഓഫ് സത്യനാഥൻ’ നാളെ മുതൽ തീയേറ്ററുകളിൽ
ജനപ്രീയ നായകൻ ദിലീപ് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം അഭിനയിച്ച “വോയിസ് ഓഫ് സത്യനാഥൻ” ജൂലൈ 28 -ന് റിലീസ് ചെയ്യുന്നു. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ സംയുക്തമായാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ചിരിയും കളിയും കാര്യവുമായി എത്തുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ റാഫിയാണ്. ചിത്രം റിലീസ് ചെയ്യുന്നത് ആൻ […]
പാട്ടുകാരി ആയില്ലായിരുന്നുവെങ്കിൽ ആരാകുമായിരുന്നു ? ഉത്തരം നൽകി കെ.എസ് ചിത്ര
പാട്ടുകാരിയായില്ലായിരുന്നുവെങ്കിൽ താൻ അധ്യാപികയാകുമായിരുന്നുവെന്ന് നിസ്സംശയം ചിത്ര. അധ്യാപനം തന്റെ ഇഷ്ടപ്പെട്ട മേഖലയാണെന്നും ആ വഴി തന്നെ തെരഞ്ഞെടുത്തേനെയെന്നും അറുപതാം പിറന്നാൾ ദിനത്തിൽ ചിത്ര പങ്കുവച്ചു. ‘എന്റെ അച്ഛനും അമ്മയും അധ്യാപകരാണ്. ഞാൻ പഠിച്ചതും സംഗീതമാണ്. എന്റൊപ്പം പഠിച്ചവരെല്ലാം പല കോളജുകളിലും സംഗീത അധ്യാപകരാണ്. സിനിമയിൽ പാടുമെന്നൊന്നും അന്ന് ചിന്തിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അധ്യാപനം തെരഞ്ഞെടുത്തേനെ’ – കെ.എസ് ചിത്ര പങ്കുവച്ചു. താൻ പാടി തുങ്ങുന്ന സമയത്ത് തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിരുന്നത് അച്ഛനായിരുന്നുവെന്ന് ചിത്ര ഓർമിച്ചു. […]
‘ഒരു ദിവസം വരും’ എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം; ഫേസ്ബുക്ക് പോസ്റ്റുമായി ഉണ്ണി മുകുന്ദന്‍
‘എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും’, ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഉണ്ണി മുകുന്ദന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രവും വാക്കുകളും വൈറലാകുന്നത്. സ്വന്തം കൈകളിലെ തഴമ്പുകള്‍ വ്യക്തമാക്കുന്ന ചിത്രമാണ് ഫേസ്ബുക്കിലൂടെ ഉണ്ണി പോസ്റ്റ് ചെയ്തിരിക്കുന്നത്. “എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും”, എന്നാണ് ഒപ്പമുള്ള കുറിപ്പ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന ചില വിമര്‍ശനങ്ങളിലൊന്ന് മാളികപ്പുറം എന്ന ചിത്രം അവഗണിക്കപ്പെട്ടു എന്നതായിരുന്നു. വിമര്‍ശനത്തിന് പിന്നാലെ […]
ബോംബിനെ വെല്ലുവിളിച്ച് ബാര്‍ബി; ബോക്‌സ്ഓഫിസില്‍ നോളന്‍ ചിത്രത്തേയും കടത്തി വെട്ടിയ ബാര്‍ബിയുടേത് കുട്ടിക്കളിയോ?
ക്രിസ്റ്റഫര്‍ നോളന്റെ ത്രില്ലര്‍ ചിത്രവും ആറ്റം ബോംബിന്റെ പിതാവായി അറിയപ്പെടുന്ന റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ ജീവിത കഥയുമായ ഓപ്പണ്‍ഹൈമറേയും ബോക്‌സ്ഓഫിസില്‍ കടത്തി വെട്ടിയിരിക്കുകയാണ് ഗ്രെറ്റ് ഗെര്‍വിഗ് സംവിധാനം ചെയ്ത ബാര്‍ബി എന്ന ചലച്ചിത്രം. ബാര്‍ബിയുടെ പിങ്ക് ലോകത്തിന്റെ വശ്യതയും കെട്ടുകാഴ്ചകളും ഒക്കെയുണ്ടെങ്കിലും ഓപ്പണ്‍ഹൈമറെ വെല്ലുവിളിച്ച ബാര്‍ബിയുടേത് കുട്ടിക്കളി മാത്രമല്ലെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാവരും മനസിലാക്കിയിട്ടുണ്ട്. ഗൗരവമുള്ള, വലിഞ്ഞു മുറുകിയ പോലെയൊരു സമീപനമല്ല ബാര്‍ബി സിനിമയ്ക്കുള്ളതെങ്കിലും സിനിമ വല്ലാത്ത രാഷ്ട്രീയ ജാഗ്രത പുലര്‍ത്തുന്നുമുണ്ട്. കുട്ടികളുടെ പ്രീയപ്പെട്ട ബാര്‍ബിയും അവരുടെ ലോകവും […]
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അവഗണിച്ചു; ചലച്ചിത്ര പുരസ്‌കാരം അനുചിതം; റിയ ഇഷ
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനെതിരെ ട്രാൻസ്ജെൻഡർ നായിക റിയ ഇഷ. നിരവധി ട്രാന്‍സ് സിനിമകള്‍ ഇക്കുറി നോമിനേഷന് നല്‍കിയിട്ടുണ്ട്. ഈ സിനിമകള്‍ കണ്ട ശേഷം ആണോ ജൂറി അവാര്‍ഡ് നല്‍കിയത് സംശയമുണ്ടെന്നും റിയ ഇഷ പറഞ്ഞു. അവാര്‍ഡ് നിര്‍ണയത്തിനെതിരെ കോടതിയെ സമീപിക്കും എന്നും റിയ ഇഷ പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍/ സ്ത്രി എന്ന വിഭാഗം എടുത്ത് മാറ്റി ട്രാന്‍സ് ജെന്‍ഡര്‍ ജെന്‍ഡര്‍ വിഭാഗത്തിന് പ്രത്യേകം അവാര്‍ഡ് നല്‍കണമെന്നും റിയ പറയുന്നു. കഴിഞ്ഞ വർഷം ട്രാൻസ്ജെൻഡർ സിനിമകളുണ്ടായിരുന്നു. എന്നാല്‍ ആ […]
‘ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കല്ലേ പുരസ്‌കാരം നല്‍കാനാകൂ’; തന്മയയെ അഭിനന്ദിച്ച് ദേവനന്ദ
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതിന് വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രതിടകരണവുമായി ദേവനന്ദ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കേ പുരസ്‌കാരം നല്‍കാനാകൂ എന്ന് ദേവനന്ദ പറഞ്ഞു. മികച്ച ബാല താരത്തിനുള്ള അവാര്‍ഡ് നേടിയ തന്മയ സോളിനെ അഭിനന്ദിക്കുന്നതായും ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ദേവനന്ദയുടെ പ്രതികരണം. കഴിഞ്ഞദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് ഈ വര്‍ഷത്തെ ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. പല്ലൊട്ടി […]
മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന അവാർഡ് നൽകാമായിരുന്നു, സർക്കാർ അവഗണിച്ചു; വിജി തമ്പി
മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൽകാത്തതിൽ വിമർശനവുമായി സംവിധായകൻ വിജി തമ്പി. യാതൊരു പുരസ്‌കാരവും നൽകാതിരുന്നത് സർക്കാർ പറഞ്ഞിട്ടാകുമെന്നും അദ്ദേഹം വിമർശിച്ചു. ബാലതാരം ദേവനന്ദയുടേത് ഉൾപ്പെടെയുള്ളവരുടെ മികച്ച അഭിനയം. എന്നാൽ ചിത്രത്തെ ജൂറി ബോധപൂർവം അവഗണിച്ചു. കേരള സർക്കാർ അവാർഡിന് ഇപ്പോൾ ഒരു വിലയും ഇല്ലാതെയായെന്ന് വിജി തമ്പി പറഞ്ഞു.’ മാളികപ്പുറം സിനിമയിലെ ബാലതാരത്തിന് പുരസ്‌കാരം നിഷേധിച്ചതിൽ അവാർഡ് നിർണ്ണയിച്ചവർ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കണ്ണ് പൊട്ടൻമാരാണോ അവാർഡ് […]
‘ന്നാ താൻ കേസ് കൊട്’ വിവാദങ്ങള്‍, ബഹിഷ്‌കരണാഹ്വാനം; നേടിയത് 7 അവാർഡുകൾ, ഒടുവിൽ കയ്യടി!!
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘ന്നാ താന്‍ കേസ് കൊട്’. ചിത്രം പുറത്തിറങ്ങിയപ്പോൾ ‘റോഡിലെ കുഴി’ പരസ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളൊന്നും പുരസ്കാര നിർണയത്തിൽ ബാധിച്ചില്ല. തീയറ്ററുകളിൽ വലിയ കൈയ്യടി നേടിയ ചിത്രം പുരസ്കാര പ്രഖ്യാപനത്തിലും അതേ കയ്യടിയാണ് നേടിയത്. ആക്ഷേപഹാസ്യത്തിലൂടെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകൾ മലയാളത്തിൽ നന്നേ കുറഞ്ഞു വരുന്ന കാലത്ത് സിനിമയുടെ പുരസ്കാര നേട്ടം പ്രതീക്ഷ നൽകുന്നതാണ്. മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് റോഡിലെ കുഴികൾ. ആ കുഴികളിൽ നിന്നൊരു […]