പ്രശസ്ത റെസലിങ് താരവും ഹോളിവുഡ് നടനുമായ ജോൺ സീനയെ നേരിൽ കണ്ട അനുഭവം പങ്കുവെച്ച് നടൻ കാർത്തി.ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഡബ്യൂഡബ്യൂഇ സ്‌പെക്ടാക്കിളില്‍ വച്ചായിരുന്നു കൂടികാഴ്ച.(Actor Karthi Meet John Cena) ജോണ്‍ സീനയെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എന്നോട് കാണിച്ച ഊഷ്മളതയ്ക്ക് നന്ദിയുണ്ട്. കുറച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ആരുമായി അടുപ്പം സ്ഥാപിക്കുന്ന താങ്കളുടെ കഴിവ് അതിശയകരമാണ്. താങ്കളുടെ സിഗ്‌നേച്ചര്‍ മുദ്രവാക്യമായ ഹസില്‍ ലോയല്‍റ്റി റെസ്‌പെക്റ്റ് ഇതെല്ലാം അനുഭവപ്പെട്ടു – കാര്‍ത്തി ഇന്‍സ്റ്റഗ്രാം […]
Entertainment
ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം ; ആനന്ദ് മഹീന്ദ്ര
എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുന്നു, ഷാരൂഖ് ഖാനെ ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കേണ്ട സമയമായെന്ന് ആനന്ദ് മഹീന്ദ്ര. ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം എന്നാണ് ആനന്ദ് മഹീന്ദ്ര തന്‍റെ എക്സ് പോസ്റ്റില്‍ പറയുന്നത്.(Anand Mahindra Praises Shah Rukh Khan) എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുകയും അവ ഖനനം ചെയ്യുകയും അതു വഴി വിദേശ നാണ്യം സമ്പാദിക്കാൻ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഒരുപക്ഷെ ഷാരൂഖ് ഖാനെ […]
‘വിളച്ചിലെടുക്കല്ലേ’: മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ ട്രെയിലർ പുറത്ത്
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കണ്ണൂര്‍ സ്ക്വാഡിന്‍റെ ട്രെയിലർ പുറത്ത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലാണ് ആരാധകർക്ക് വമ്പൻ സർപ്രൈസായി ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്ന് സൂചന തരുന്നതാണ് പുറത്തെത്തിയ ട്രെയിലർ. ഷാഫിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഷാഫിയോടോപ്പം റോണി ഡേവിഡും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . എസ് ജോർജ് ആണ് ചിത്രത്തിന്റെ […]
ആലിയ ഭട്ടിന്റെ ‘എഡ്-എ-മമ്മ’യോട് സഹകരിക്കാൻ ഇഷ അംബാനി
ഇന്ത്യൻ സിനിമയിലെ ജനപ്രിയ നായികയാണ് ആലിയ ഭട്ട്. അഭിനയത്തിന് പുറമെ സിനിമാ നിർമാണ രംഗത്തേക്കും കടന്ന ആലിയ ഭട്ട് ഗർഭിണിയായിരുന്ന സമയത്ത് ഒരു ക്ലോത്തിംഗ് ബ്രാൻഡും ആരംഭിച്ചിരുന്നു. എഡ്-എ-മമ്മ എന്ന പേരിൽ ആരംഭിച്ച ബ്രാൻഡ് കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും അമ്മമാർക്കും വേണ്ടിയുള്ള വസ്ത്രങ്ങളുടെ ഉന്നത നിലവാരത്തിലുള്ള ബ്രാൻഡ് ആണ്. ഇപ്പോഴിതാ,റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ബുധനാഴ്ച ആലിയ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര ബ്രാൻഡായ എഡ്-എ-മമ്മയുമായി സംയുക്ത സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ്. കുട്ടികളുടെയും മെറ്റേണിറ്റി വെയർ ബ്രാൻഡിന്റെയും […]
തന്റെ അസിസ്റ്റന്റിന്റെ വിവാഹത്തിനെത്തി രശ്മിക; കാലില്‍ വീണ് വധൂവരന്‍മാര്‍; പിന്നാലെ വിമര്‍ശനം
തന്റെ അസിസ്റ്റന്റ് സായിയുടെ വിവാഹച്ചടങ്ങിനെത്തി നടി രശ്മിക മന്ദാന. ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായതിനൊപ്പം ചില വിമര്‍ശനങ്ങളും ഉയരുകയാണ്. ഹൈദരാബാദിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. വധൂവരന്‍മാര്‍ക്ക് ആശംസകളും അനുഗ്രഹങ്ങളും ചൊരിഞ്ഞ ശേഷം ഇരുവരും നടിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിച്ചതാണ് വിമര്‍ശനത്തിനു കാരണം. വധൂവരന്‍മാരേക്കാള്‍ പ്രായം കുറവുള്ള രശ്മികയുടെ കാലില്‍ വീഴേണ്ടതില്ലെന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം. അതേസമയം അസിസ്റ്റന്റ് സായിയ്ക്ക് ശമ്പളവും ജീവിതസൗകര്യങ്ങളും നല്‍കുന്ന വ്യക്തിയുടെ കാലില്‍ വീണാല്‍ പ്രശ്നമില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം.വിമര്‍ശനം ഒരു ഭാഗത്തു കൂടി നീങ്ങുന്നതിനിടെയിലും […]
നയൻതാരയ്‌ക്കൊപ്പം തിരുപ്പതി ക്ഷേത്രദർശനം നടത്തി ഷാരുഖ് ഖാനും കുടുംബവും
നയൻതാരയ്ക്കും വിഘ്നേശ് ശിവനുമൊപ്പം തിരുപ്പതി ദർശനം നടത്തി ഷാറുഖ് ഖാൻ. മകൾ സുഹാന ഖാനും ഭാര്യ ഗൗരിയും ഷാറുഖിനൊപ്പമുണ്ടായിരുന്നു. ‘ജവാൻ’ സിനിമയുടെ റിലീസിനു മുന്നോടിയായാണ് തിരുപ്പതി ദർശനം. നേരത്തെ ‘ജവാൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് ഷാറുഖ് ചെന്നൈയിൽ എത്തിയിരുന്നു. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘ജവാൻ’ െസപ്റ്റംബർ ഏഴിനാണ് റിലീസിനെത്തുന്നത്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു, ജാഫർ സാദിഖ് എന്നിവരാണ് മറ്റ് താരങ്ങൾ. ജവാൻ സെപ്റ്റംബർ ഏഴിന് തീയറ്ററുകളിൽ […]
‘ജയിലർ ഇറങ്ങിയപ്പോൾ റിയാസ് സാറും മുഖ്യമന്ത്രിയും തീയറ്ററിൽ കാണാൻ പോയി അതുപോലെ എന്റെ ചിത്രവും കാണണം’ ; ആന്റണി വർഗീസ്
ഖത്തർ വേൾഡ് കപ്പിന് പോയ ആവേശമാണ് തിരുവനന്തപുരത്തും ഉള്ളതെന്ന് നടൻ ആന്റണി വർഗീസ്.സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ ചടങ്ങിന് മുഖ്യാതിഥികളായി എത്തിയതായിരുന്നു നടൻ. ഖത്തർ വേൾഡ് കപ്പിന് ഗ്രൗണ്ടിൽ റൊണാൾഡോയെയും മെസിയെയും നെയ്മറിനെയും കണ്ട അതെ ആവേശമാണ് തിരുവന്തപുരത്ത്. ആർടിഎക്സ് സ്വീകരിച്ച എല്ലാവർക്കും നന്ദി. ജയിലർ ഇറങ്ങിയപ്പോൾ റിയാസ് സാറും മുഖ്യമന്ത്രിയും തീയറ്ററിൽ കാണാൻ പോയി.അപ്പോൾ നമ്മുടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കൂടി എന്റെ സിനിമ കാണാൻ പോകണമെന്ന് അഭ്യർത്ഥിക്കുന്നു. സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് എല്ലാ നന്ദിയുണ്ടെന്ന് […]
ഇനി ഇങ്ങനെ കാണാനാവില്ല, കഷണ്ടിയില്‍ വരെ എത്തി; ജവാനില്‍ ആറേഴ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്; ഷാരൂഖ്
ജവാന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിക്കുന്നത് മൊട്ടയടിച്ച ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഷാരൂഖ് ഖാനെ ആണ്. എന്നാല്‍ ഇനിയൊരിക്കലും തന്നെ ഈ ലുക്കില്‍ കാണാനാവില്ലെന്നാണ് ഷാരൂഖ് പറയുന്നത്. ആദ്യമായാണ് ഷാരൂഖ് മൊട്ടയടിച്ച ലുക്കില്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. ജവാന്റെ ദുബായില്‍ നടന്ന പ്രമോഷന്‍ പരിപാടിയിലാണ് ഷാരൂഖിന്റെ വാക്കുകള്‍. ജവാനില്‍ ആറേഴ് ലുക്കില്‍ താന്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ഷാരൂഖ് വെളിപ്പെടുത്തുന്നു. ബുര്‍ജ് ഗലീഫയില്‍ നടന്ന ജവാന്റെ പ്രമൊഷന്‍ പരിപാടിയില്‍ ഇരുപതിനായിരത്തോളം ആരാധകരാണ് പങ്കെടുത്തത്. സിനിമയില്‍ എനിക്ക് കഷണ്ടി പോലും ഉണ്ട്. […]
കൃഷ്ണപ്രസാദിന് സംഘപരിവാർ രാഷ്ട്രീയ പശ്ചാത്തലം; ജയസൂര്യയ്ക്കും രാഷ്ട്രീയ അജണ്ടയുണ്ട്; പി പ്രസാദ്
നടൻ ജയസൂര്യയെയും കൃഷ്ണപ്രസാദിനേയും വിമർശിച്ച് കൃഷിമന്ത്രി പി പ്രസാദ്. ഇരുവർക്കും രാഷ്ട്രീയ അജണ്ടയുണ്ടെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.ലോണിൻെറ പലിശ നൽകുന്നത് സർക്കാർ. കൃഷ്ണപ്രസാദ് തെറ്റിദ്ധരിപ്പിക്കുന്നു. ആസൂത്രിത തിരക്കഥ എന്ന് വ്യക്തമായി. (P Prasad Against Jayasurya and Krishnaprasad) ജയസൂര്യ തിരക്കഥയുടെ ഭാഗമായി. കൃഷ്ണപ്രസാദിന് സംഘപരിവാർ രാഷ്ട്രീയ പശ്ചാത്തലം ഉണ്ട്. കൃഷണപ്രസാദ് മാസങ്ങൾക്ക് മുമ്പ് പണം കൈപ്പറ്റി തെറ്റായ പ്രചാരണം നടത്തിയെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് […]
ജയിലറിന്റെ വിജയക്കുതിപ്പ്; പ്രതിഫലത്തിന് പുറമേ ലാഭവിഹിതവും രജനീകാന്തിന് നല്‍കി നിര്‍മാതാവ്
മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രം ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തില്‍ ബോക്‌സ്ഓഫീസില്‍ ഇതുവരെ നേടിയത് 600 കോടിയാണ്. ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തിന് പുറമേ രജനീകാന്തിന് ലാഭവിഹിതത്തിന്റെ ഒരു ഭാഗം കൂടി നല്‍കിയിരിക്കുകയാണ് നിര്‍മാതാവ് കലാനിധി മാരന്‍. ചെന്നൈയിലെ രജനീകാന്തിന്റെ വസതിയില്‍ എത്തിയാണ് കലാനിധി മാരന്‍ ചെക്ക് കൈമാറിയത്. ചെക്കിലെ തുക എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല. സണ്‍ പിക്‌ചേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ചെക്ക് കൈമാറുന്ന […]












