ഗെയിം ഓഫ് ത്രോണ്‍സ് എട്ടാം സീസണിന്റെ ട്രെയിലര്‍ പുറത്തിറക്കി. ട്രെയിലര്‍ യൂ ട്യൂബില്‍ തരംഗമാവുകയാണ്. ഗെയിം ഓഫ് ത്രോണ്‍സ് ആരാധകരുടെ ആകാംക്ഷ പതിന്മടങ്ങാക്കിയാണ് ഒരു മിനിറ്റ് 53 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറെത്തിയത്. ആര്യാ സ്റ്റാര്‍ക്കിലാണ് ട്രെയിലര്‍ തുടങ്ങുന്നത്. ആറ് എപ്പിസോഡുകള്‍ ആണ് എട്ടാമത്തെ സീസണിലുള്ളത്. ഏഴാം സീസണ്‍ അവസാനിച്ചപ്പോള്‍ സങ്കടത്തിലായ ആരാധകരെല്ലാം ട്രെയിലര്‍ കണ്ട് ആവേശത്തിലാണ്. അടുത്ത മാസം 14നാണ് പരമ്പര എച്ച്.ബി.ഒ സംപ്രേഷണം ചെയ്യുക.
Entertainment
മൊഞ്ചത്തി ഐശ്വര്യ, മീശക്കാരന്‍ കാളിദാസ്; അര്‍ജന്റീന ഫാന്‍സ് രണ്ടാം പാട്ടെത്തി
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത, കാളിദാസ് ജയറാമും ഐശ്വര്യാ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലെ രണ്ടാമത്തെ ഗാനവും എത്തി. സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്. ബി ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് ഗോപിസുന്ദറാണ്. ഒരു വിവാഹ വീടിന്റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ ഡാന്‍സും കാളിദാസന്റെ വേറിട്ട ലുക്കുമാണ് പാട്ടിന്റെ ഹൈലൈറ്റ്. അശോകൻ ചരുവിലിന്റെ കഥയെ ആസ്പദമാക്കി ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവിന്റെ തിരക്കഥ […]
ഫാദര്‍ നെടുമ്പള്ളിയായി ഫാസില്‍; പോസ്റ്റര്‍ പുറത്ത്
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം റിലീസിംഗിനായി ഒരുങ്ങുകയാണ്. ചിത്രത്തിലെ കാരക്റ്റര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഓരോന്നായി പുറത്തുവിടുകയാണ്. ഏറ്റവും ഒടുവിലായി ചിത്രത്തിലെ പതിനഞ്ചാമത് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. സംവിധായകന്‍ ഫാസില്‍ അവതരിപ്പിക്കുന്ന ഫാദര്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയുള്ള പോസ്റ്ററാണ് പുറത്തുവന്നത്. 26 ദിവസം കൊണ്ട് 26 കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകള്‍ പുറത്തിറക്കുമെന്ന് ലൂസിഫറിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകുമ്പോള്‍ ബോളിവുഡ് നടന്‍ വിവേക് […]
ബെെക്കില്‍ പൊളി എന്‍ട്രിയുമായി ഡി.ക്യു
ബെെക്കിൽ മാസ് എൻട്രിയുമായി സൂപ്പർ താരം ദുൽക്കർ സൽമാൻ. ഓപ്പോയുടെ മൊബെെൽ ലോഞ്ചിംഗ് പരിപാടിക്കിടെ ആരാധകരിൽ ആവേശമുയർത്തിയുള്ള ഡി.ക്യുവിന്റെ പൊളി എൻട്രിയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. മമ്മൂട്ടിയെ പോലെ തന്നെ കടുത്ത വാഹന പ്രേമിയാണ് ദുൽഖർ. ഏറ്റവും പുതിയ മോഡൽ വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ താൽപര്യം കാണിക്കുന്ന ഡി.ക്യു പക്ഷെ, പക്ഷേ ബെെക്ക് എടുക്കുന്നതിൽ വീട്ടിൽ വലിയ എതിർപ്പാണെന്ന് നേരത്തെ പറയുകയുണ്ടായിരുന്നു. റോഡ് മൂവിയായ സമീർ താഹിർ ചിത്രം നീലകാശം പച്ചക്കടൽ ചുവന്ന ഭൂമിയിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച താരം, […]
മലയാളത്തിന്‍റെ മണിനാദം നിലച്ചിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം
ങ്യാഹഹഹ…. ഈ ചിരി മലയാളിക്ക് അത്ര പെട്ടന്നൊന്നും മറക്കാനാവില്ല. ചാലക്കുടിയുടെ മണ്ണില്‍ നിന്നും ഓട്ടോ ഓടിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് മുന്ന് വര്‍ഷം. കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ വേര്‍പാടായിരുന്നു കലാഭവന്‍ മണിയുടേത്. മലയാളികള്‍ ഇന്നും വേദനയോടെ മണിയെ ഓര്‍ക്കുന്നുണ്ടെങ്കില്‍ അത് ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം പ്രേക്ഷകരെ അത്രമേല്‍ രസിപ്പിച്ചിരുന്നു എന്നതാണ് കാരണം. നിരവധി ആല്‍ബങ്ങളിലൂടെ നാടന്‍ പാട്ട് എന്ന കലാരൂപത്തെ മരിക്കാന്‍ സമ്മതിക്കാതെ പിടിച്ചു നിര്‍ത്തിയ ഈ അതുല്യ പ്രതിഭയുടെ ഗാനങ്ങള്‍ […]
മരക്കാരിന് ശേഷം ദിലീപിനൊപ്പം സിനിമ ചെയ്യാന്‍ പ്രിയദര്‍ശന്‍?
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മരക്കാര്‍, അറബിക്കടലിന്‍റെ സിംഹം. 100 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്. സിനിമയുടെ അവസാന വട്ട ഒരുക്കങ്ങളിലാണ് പ്രിയദര്‍ശന്‍. മരക്കാറിന്‍റെ ജോലികള്‍ പൂര്‍ത്തിയായ ശേഷം ദിലീപിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രിയദര്‍ശന്‍. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇത് മൂന്നാം തവണയാണ് ദിലീപ്-പ്രിയദര്‍ശന്‍ ടീമില്‍ നിന്ന് ഒരു സിനിമ ജനിക്കാന്‍ പോകുന്നത്. മമ്മൂട്ടി നായകനായെത്തിയ മേഘത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. അതിനുശേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച […]
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി സിനിമ ലൊക്കേഷനില്‍; ചിത്രങ്ങള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ശ്രീ ജഗതി ശ്രീകുമാർ ഏഴുവർഷത്തിനു ശേഷം സിനിമാ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. മികച്ച രണ്ടാമത്തെ സിനിമക്കുള്ള കേരള സര്‍ക്കാര്‍ പുരസ്കാരം, ശ്യാമപ്രസാദിന് മികച്ച സംവിധായനുള്ള പുരസ്കാരം എന്നിവ നേടിയ ഒരു ഞായറാഴ്ചയുടെ നിര്‍മ്മാതാവ് ജെ.ശരത്ചന്ദ്രന്‍ നായര്‍ സംവിധാനം നിര്‍വഹിക്കുന്ന കബീറിന്‍റെ ദിവസങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ജഗതി ശ്രീകുമാര്‍ സിനിമ അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ ഇന്നു പുറത്തുവിട്ടു. ചിത്രത്തിന്‍റെ നിർമാണം ശരത്തും ശൈലജയും ചേര്‍ന്നാണ് നിര്‍മ്മക്കുന്ന സിനിമയുടെ […]
‘ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ’; ഹിറ്റ് ഡയലോഗിന് പിന്നിലെ നടി ഇന്ന് അവസരം തേടി നടക്കുന്നു
പട്ടണപ്രവേശം എന്ന ഹിറ്റ് ചിത്രം കണ്ട ആരും മറക്കാത്തതാണ് സിനിമയില്‍ ശ്രീനിവാസനോട് പ്രേമാഭ്യര്‍ത്ഥന നടത്തുന്ന നടി ആളൂര്‍ എല്‍സിയെ. ‘ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ’എന്നഹിറ്റ് ഡയലോഗ് പിന്നീട് മലയാളികള്‍ ട്രോളുകളിലൂടെയും സംസാരങ്ങളിലും നര്‍മ്മത്തില്‍ ചാലിച്ച് ചോദിക്കാറുള്ളതാണ്. മലയാളി ഓര്‍ത്തോര്‍ത്ത് ചിരിച്ച നടിയുടെ ഡയലോഗ് ഓര്‍മ്മയുള്ളവര്‍ക്കാര്‍ക്കും അന്ന് ആ വേഷം ഭംഗിയോടെ സ്ക്രീനിലെത്തിച്ച നടിയുടെ പേരറിയില്ലെന്നത് സത്യമാണ്. അപ്രതീക്ഷിതമായി ‘ക’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അന്ന് ആ ഹിറ്റ് ഡയലോഗിന് പിന്നിലെ നായികയെ കണ്ട് മുട്ടിയ കഥ […]
സുഡാനി ടീം; അവാര്‍ഡ് തുക ഇരുകാലുകളും നഷ്ടപ്പെട്ട ഫുട്‌ബോള്‍ പ്രേമിക്ക് നല്‍കും
49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് നവാഗതനായ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനിയ ഫ്രം നൈജീരിയ സിനിമയായിരുന്നു. അഞ്ച് പുരസ്കാരങ്ങളാണ് സുഡാനി സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയില്‍ വാരിക്കൂട്ടിയത്. ഈ പുരസ്കാര നേട്ടത്തിന്റെ പ്രഭ കെടും മുന്നേ ഇതാ സുഡാനി ടീമില്‍ നിന്നും വീണ്ടും ഹൃദയം തൊടുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. തങ്ങള്‍ക്ക് കിട്ടുന്ന പുരസ്‌കാര തുക ഒരു അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ഫുട്‌ബോള്‍ പ്രേമിക്ക് നല്‍കാനാണ് സുഡാനി ഫ്രം […]
“മൊതലെടുക്കണേണാ സജീ”; സൗബിനെ അഭിനന്ദിച്ച് ആ രംഗം പുറത്തുവിട്ട് ടീം കുമ്പളങ്ങി
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സൗബിനെ അഭിനന്ദിച്ച് ടീം കുമ്പളങ്ങി. സൗബിന്‍ തകര്‍ത്തഭിനയിച്ച കുമ്പളങ്ങി നൈറ്റ്സിലെ ശ്രദ്ധേയമായ ഒരു രംഗം പുറത്തുവിട്ടാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സൗബിനെ അഭിനന്ദിച്ചത്. ചിത്രത്തില്‍ സജി എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചിരിക്കുന്നത്. സൗബിനും ഷെയിന്‍ നിഗം അവതരിപ്പിക്കുന്ന ബോബി എന്ന കഥാപാത്രവും തമ്മിലുള്ള ഒരേ സമയം ഹൃദയസ്പര്‍ശിയും ചിരിപ്പിക്കുന്നതുമായ സംഭാഷണമാണ് പുറത്തുവിട്ടത്. ഉയിരില്‍ തൊടുന്ന കുമ്പളങ്ങി മാജിക് മധു.സി.നാരായണനാണ് കുമ്പളങ്ങി നൈറ്റ്സ് സംവിധാനം ചെയ്തത്. ശ്യാം പുഷ്‌കരന്‍റേതാണ് തിരക്കഥ. […]












