Entertainment

കോട്ടയം കുഞ്ഞച്ചന്‍ വരുമോ ഇല്ലയോ? ആരാധകരുടെ ആശങ്കയ്ക്ക് വിരാമം

കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനം നടന്ന് ഒരു വര്‍ഷം കഴിഞ്ഞും പടത്തിന്‍റെ ഒരു വിവരവും ഇല്ലല്ലോ എന്ന് ചോദിച്ച് ട്രോളിയവരോട് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ മറുപടി. ചിത്രത്തിനായി അധികം കാത്തിരിക്കേണ്ട, ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്നാണ് സംവിധായന്‍ പറഞ്ഞത്. മമ്മൂട്ടിയുടെ എക്കാലത്തേയും മെഗാഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുമെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരുന്നു. ചിത്രത്തെപ്പറ്റി ഒരു വിവരവും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം നടത്തി ഒരു വര്‍ഷം […]

Entertainment

നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ തെരഞ്ഞെടുപ്പ് ആരംഭത്തില്‍ റിലീസ്

നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ തെരഞ്ഞെടുപ്പ് ആരംഭത്തില്‍ റിലീസ് ചെയ്യാന്‍ തീരുമാനം. ഏപ്രില്‍ 12 നാണ് സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത് ഏപ്രില്‍ 11നാണ്. ഇതിന് തൊട്ടു മുന്‍പുള്ള റിലീസ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് വ്യാപക ആക്ഷേപമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം. നരേന്ദ്ര മോദി സിനിമ ഓമങ്ങ് കുമാറാണ് സംവിധാനം ചെയ്യുന്നത്. മേരികോം, സരബ്ജിത്ത് സിനിമകള്‍ ഓമങ്ങ് മുന്‍പ് ഒരുക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ […]

Entertainment Europe Pravasi Religious Switzerland UK

“ദി കിംഗ് ജീസസ്” എന്ന ക്രിസ്തീയ ആൽബത്തിലൂടെ സ്വർഗം പൊഴിച്ചീടും എന്ന ഗാനവുമായി സിമോൺ വാളിപ്ലാക്കൽ …ആൽബം പ്രകാശനം ഏപ്രിൽ ഏഴാം തിയതി സൂറിക് ,എഗ്ഗിൽ

മനസ്സലിയിക്കുന്ന, കേള്‍ക്കാന്‍ കൊതിക്കുന്ന ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഒരു ആൽബം കൂടി എത്തുന്നു ..  ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ഇടയില്‍ വ്യത്യസ്തമായ ഒരു സംഗീത ശില്പവുമായി  പന്ത്രണ്ടു ഗാനങ്ങളടങ്ങിയ  “ദി കിംഗ് ജീസസ് ” എന്ന ആല്‍ബം   ആസ്വാദകരിലേയ്ക്ക്… ഹൃദ്യമായ വരികൾക്കൊണ്ടും, ശ്രവണസുന്ദരമായ സംഗീതംകൊണ്ടും, ഈ ആൽബം ശ്രദ്ധേയമാണ്.പ്രശസ്തരായ ഗാനരചയിതാക്കളെഴുതിയ ഇതിലെ  ഗാനങ്ങളുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത വചനപ്രഘോഷകനും സഗീതസംവിധായകനുമായ പീറ്റർ ചേരാനല്ലൂർ ആണ് .ഈ ആൽബത്തിന്റെ നിർമ്മാണം വാളിപ്ലാക്കൽ ക്രിയേഷൻസിനുവേണ്ടി സ്വിസ്സ് മലയാളിയായ സെബാസ്റ്റ്യൻ വാളിപ്ലാക്കലാണ് . സ്വിറ്റസർലണ്ടിലെ ലുഗാനോയിൽ ഉപരിപഠനം നടത്തുന്ന […]

Entertainment

എട്ട് മാസത്തെ പോരാട്ടത്തിനൊടുവില്‍ ‘നോ ഫാദേഴ്സ് ഇൻ കശ്മീരി’ന് യു/എ സര്‍ട്ടിഫിക്കറ്റ്

മാസങ്ങൾ നീണ്ട വിവാദങ്ങൾക്കൊടുവിൽ നോ ഫാദേഴ്സ് ഇൻ കശ്മീർ എന്ന ചിത്രത്തിന് ഫിലിം സെർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ സർട്ടിഫിക്കറ്റ് നൽകി. നിരവധി കട്ടുകൾ നിർദേശിച്ച ശേഷം യു/എ സർട്ടിഫിക്കറ്റാണ് സിനിമക്ക് ലഭിച്ചത്. കശ്മീരിൽ കാണാതാകുന്ന അച്ഛൻമാരെക്കുറിച്ചുള്ള കുട്ടികളുടെ വ്യഥയാണ് സിനിമ. എട്ട് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് നോ ഫാദേഴ്സ് ഇൻ കശ്മീർ എന്ന സിനിമക്ക് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഏതാനും രംഗങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് കാണിക്കണമെന്നും ഉള്ള ഉപാധികളോടെ ഫിലിം സെർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ യു/എ സർട്ടിഫിക്കറ്റ് നിർദേശിക്കുകയായിരുന്നു. […]

Entertainment

ദമ്പതികളായി ദിലീപും അനു സിത്താരയും; ശുഭരാത്രിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍

ദിലീപും അനു സിത്താരയും ആദ്യമായി ഒന്നിക്കുന്ന ശുഭരാത്രിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ദിലീപിനെയും അനുവിനെയുമാണ് ചിത്രത്തില്‍ കാണുന്നത്. കെ.പി വ്യാസനാണ് ശുഭരാത്രിയുടെ സംവിധാനം. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവാണ് നിർമാണം. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ,ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് […]

Entertainment

ചിലതൊക്കെ പറഞ്ഞ് തുടങ്ങിയാല്‍ പലരും കരയേണ്ടിവരുമെന്ന് പ്രിയ വാര്യര്‍

ഒരു അഡാറ് കണ്ണിറുക്കല്‍ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തെത്തിയ പ്രിയ ഇപ്പോള്‍ ബോളിവുഡിലടക്കം അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കിലാണ് എന്നാല്‍ നടി അടുത്തിടെ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് താരത്തിന്റെ പോസ്റ്റ്. ‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെയാകണം? മൗനം […]

Entertainment

‘നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്.. ….’- അവരുടെ ശബ്ദമായി രഞ്ജിത് ചിറ്റാടെ

അടിച്ചമര്‍ത്തപ്പെട്ടവരുടെ, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി ഇതാ ഒരു പാട്ട് കൂടി… ഉടയാളൻ!! “നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്? ഞങ്ങടെ മണ്ണിലെ പുൽനാമ്പുകളുടെ ഉടയാളന്മാരായ് ?? പക്ഷേ അവര്‍ക്ക് വേണ്ടി, അവരുടെ ശബ്ദമായി ഇത് നമ്മളോട് ചോദിക്കുന്നത് രഞ്ജിത് ചിറ്റാടെയെന്ന സംവിധായകനാണ്. വരികളും വരികള്‍ക്ക് സംഗീതം നല്‍കിയതും അതിന് ദൃശ്യവിരുന്നൊരുക്കിയതും എല്ലാം രഞ്ജിത് ചിറ്റാടെ തന്നെ… നേരത്തെ തന്നെ വൈറലായിരുന്നുവെങ്കിലും ‘’ഏമാന്‍മാരെ ഏമാന്‍മാരെ ഞങ്ങളുമുണ്ടേ’’ എന്ന ഗാനം മെക്സിക്കന്‍ അപാരതയെന്ന ചിത്രത്തിന്‍റെ ഭാഗമായപ്പോഴാണ് പിന്നില്‍ ര‍ഞ്ജിത് ആണെന്ന് പലരും തിരിച്ചറിഞ്ഞതു […]

Entertainment

ജോജു ജോര്‍ജ്ജ്; കാട്ടാളന്‍ പൊറിഞ്ചുവായി വരുന്നത് ജോഷി ചിത്രത്തില്‍

ജോസഫ് എന്ന ഗംഭീര ഹിറ്റിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ നടന്‍ ജോജു ജോര്‍ജ്ജ്. ജോഷി സംവിധാനം ചെയ്യുന്ന കാട്ടാളന്‍ പൊറിഞ്ചു എന്ന ചിത്രത്തിലാണ് ശക്തമായ വേഷവുമായി ജോജു ജോര്‍ജ്ജ് വരുന്നത്. ജോജുവിന് പുറമെ നൈല ഉഷ, ചെമ്പൻ വിനോദ്‌ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. ഡേവിഡ്‌ കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജയ്‌ ഡേവിഡ്‌ നിർമ്മിക്കുന്ന ചിത്രം വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും. ഈ വര്‍ഷത്തെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരം പദ്മകുമാറന്റെ ജോസഫിലെയും സനല്‍ […]

Entertainment

പ്രിയനന്ദനനെ വിടാതെ സംഘപരിവാര്‍; ഡല്‍ഹിയിലെ പരിപാടി തടസ്സപ്പെടുത്തി

ശബരിമല വിഷയത്തിലെ പ്രിയനന്ദന്റെ അഭിപ്രായ പ്രകടനത്തെ വിടാതെ വേട്ടയാടി സംഘപരിവാര്‍. ഡല്‍ഹിയില്‍ പ്രിയനന്ദന്‍ പങ്കെടുത്ത പരിപാടിയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയത്. ഡല്‍ഹിയിലെ കേരളാ ക്ലബ്ബിലെ സാഹിതീസഖ്യത്തില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു പ്രിയനന്ദനനുമായുള്ള സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നത്. ‘സൈലന്‍സര്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു സംവിധായകന്‍. പ്രിയനന്ദനന്‍ പരിപാടിയില്‍ പങ്കെടുക്കുന്നു എന്നറിഞ്ഞെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വേദിക്ക് പുറത്ത് തടിച്ചു കൂടുകയും നാമജപവും അധിക്ഷേപ മുദ്രാവാക്യങ്ങളും മുഴക്കുകയായിരുന്നു. എതിരഭിപ്രായങ്ങളെയും പരിപാടിയില്‍ ഉള്‍പ്പെടുത്താമെന്ന സംഘാടകരുടെ ആവശ്യം പരിഗണിക്കാതിരുന്ന സംഘപരിവാര്‍ […]

Entertainment

‘കേരളത്തിലുള്ള എല്ലാവരും ഷാജിയെന്ന് പേരിടണം’; ചിരിയുണര്‍ത്തി മേരാ നാം ഷാജി ട്രെയിലര്‍

കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍ എന്ന സിനിമക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’യുടെ ട്രെയിലര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി 8 പുറത്തിറക്കി. ബിജു മേനോൻ, ബൈജു, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മേരാ നാം ഷാജി നാദിര്‍ഷായുടെ പതിവ് ഹാസ്യശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരം ജയന്റെ ‘നീയാണോ ഈ അലവലാതി ഷാജി’, എന്ന ഹിറ്റ് ഡയലോഗിലൂടെയാണ് ട്രെയിലര്‍ അവസാനിക്കുന്നത്. അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിർഷ […]