നടൻ വിജയ്‌യുടെ വായനശാലാ പദ്ധതിക്ക് ഇന്ന് തുടക്കമായി. ‘ദളപതി വിജയ് ലൈബ്രറി’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കമാണ് നേതൃത്വം നൽകുന്നത്. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് തീരുമാനം. വിദ്യാർഥികളിൽ വായനശീലവും പൊതുവിജ്ഞാനവും വളർത്തുകയാണ് ലക്ഷ്യം. നേതാക്കളുടെ ചരിത്രം, പൊതുവിജ്ഞാന പുസ്തകങ്ങൾ, ചരിത്രകഥകൾ എന്നിവ വായനശാലയിലുണ്ടാവും. ആദ്യഘട്ടത്തിൽ 11 ഇടങ്ങളിൽ വായനശാല തുറക്കും. ചെന്നൈ, കൃഷ്ണഗിരി, അരിയല്ലൂർ, നാമക്കൽ, വെല്ലൂർ ജില്ലകളിലായാണ് വായനശാലകൾ പ്രവർത്തിക്കുക.രണ്ടാംഘട്ടത്തിൽ തിരുനെൽവേലിയിൽ അഞ്ചും കോയമ്പത്തൂർ ജില്ലയിൽ നാലും ഇറോഡ് […]
Entertainment
28ാമത് ഐ.എഫ്.എഫ്.കെ; കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് ക്യൂബന്‍ ചിത്രങ്ങള്‍
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐ.എഫ്.എഫ്.കെയുടെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് ക്യൂബന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. എല്‍ ബെന്നി, ഇന്നസെന്‍സ്, മാര്‍ത്തി ദ ഐ ഓഫ് ദ കാനറി, ദ മേയര്‍, സിറ്റി ഇന്‍ റെഡ്, വിത്ത് യു ബ്രെഡ് ആന്റ് ഒനിയന്‍സ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവര്‍ മേളയില്‍ […]
മനസിന്റെ പൂട്ടുകള്‍ തുറന്ന് മാന്ത്രികന്‍: സ്വിസ്സ് വേദിയെ കീഴടക്കി പ്രശസ്ത മെന്റലിസ്റ്റ് ആദിയുടെ ഇൻസോംനിയ തീയറ്റർ ഷോ നവംബർ 18 നു സൂറിച്ചിൽ അരങ്ങേറി.
ആധുനിക കാലത്ത് മാജിക്ക് പോലെതന്നെ ജനങ്ങളെ ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന കലയാണ് മെന്റലിസം.ആ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പേരാണ് ആദിയുടേത്.സ്വിറ്റസർലണ്ടിലെ ആദിയുടെ സുഹൃത്തുക്കൾ നവംബർ 18 ന് സൂറിച്ചിലെ വെറ്‌സീക്കോണിൽ ഓർഗനൈസ് ചെയ്‌ത ഇൻസോംനിയ എന്ന ഷോ അക്ഷരാർത്ഥത്തിൽ പ്രേഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി . മനസിന്റെ പൂട്ടുകൾ തുറക്കുന്ന താക്കോൽകാരൻ എന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ മെന്റലിസ്റ്റ് ആദി അറിയപ്പെടുന്നത്. അനേക രാജ്യങ്ങളിൽ ഇതിനോടകം പരിപാടി അവതരിപ്പിച്ചിട്ടുള്ള ആദി സ്റ്റേജിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു പ്രത്യേക അന്തരീക്ഷത്തിൽ […]
‘ഹെൽമെറ്റും ലൈസെൻസും ഇല്ലാതെ ബൈക്ക് റൈഡ്’; ധനുഷിന്റെ മകന് പിഴ ശിക്ഷ
ഹെൽമെറ്റും ലൈസെൻസും ഇല്ലാതെയുമുള്ള ബൈക്ക് റൈഡ് നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. ബൈക്കോടിച്ച 17കാരനായ ധനുഷിന്റെ മകന് 1000 രൂപയാണ് പിഴ ഈടാക്കിയത്. രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മകൻ. ഹെൽമെറ്റ് ഇല്ലാതെയും ലൈസെൻസ് ഇല്ലാതെയുമുള്ള ബൈക്ക് റൈഡിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മകന് പൊലീസ് പിഴ ഈടാക്കിയത്.ധനുഷും രജനികാന്തിൻ്റെ മകൾ ഐശ്വര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. രജനിയുടെ വീട്ടിൽ നിന്ന് ധനുഷിൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രചരിച്ചത്. മോട്ടോർ […]
ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ; അശ്വന്ത് കോക്ക് അടക്കം 7 യൂട്യൂബർമാര്‍ക്കെതിരെ ഹര്‍ജി
ദിലീപ് ചിത്രം ബാന്ദ്ര സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബർമാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ് , ഷാസ് മുഹമ്മദ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമര്‍പ്പിച്ചത്. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജെ.എഫ്.എം. കോടതി അഞ്ചിൽ പരാതി നല്‍കിയത്. സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളിൽ നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹർജിയിലെ ആരോപണം. കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് […]
‘കാക്കിപ്പട’യ്ക്ക് ദുബായ് ഇന്റര്‍നാഷണല്‍ സിനി കാര്‍ണിവല്‍ അവാര്‍ഡ്
ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘കാക്കിപ്പട’ സിനിമക്ക് ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം കാര്‍ണിവല്‍ അവാര്‍ഡ്. ഇന്റര്‍നാഷണല്‍ നറേറ്റീവ് ഫീച്ചര്‍ വിഭാഗത്തില്‍ കാക്കിപ്പടയുടെ സംവിധായകന്‍ ഷെബി ചൗഘട്ടിനാണ് അവാര്‍ഡ്. കാലിക പ്രസക്തമായ ഒരു വിഷയമാണ് കാക്കിപ്പട എന്ന സിനിമയിലൂടെ ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ ഷെബി ചൗഘട്ട് പറഞ്ഞത്. തീയറ്ററിലും ഒടിടിയിലും റിലീസ് ചെയ്ത സമയത്ത് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു കാക്കിപ്പട. കുട്ടികള്‍ക്കെതിരായ ലൈംഗിക ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ ഈ സിനിമ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ […]
‘സിനിമ എന്റെ ഹൃദയത്തിന്റെ കാതൽ സ്പർശിച്ചു, മമ്മൂട്ടിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം’; കുറിപ്പുമായി ജ്യോതിക
മമ്മൂട്ടി-ജ്യോതിക ചിത്രത്തിലെ അനുഭവം പങ്കുവച്ച് നടി ജ്യോതിക. സിനിമയുമായുള്ള തന്‍റെ അനുഭവം ഇൻസ്റ്റഗ്രാമോലൂടെ പങ്കുവയ്ക്കുകയാണ് ജ്യോതിക. സിനിമയുടെ പേര് പോലെ തന്നെ ഈ സിനിമ എന്റെ ഹൃദയത്തിന്റെ കാതൽ സ്പർശിച്ചു. ഷൂട്ടിങ്ങിനിടെ എനിക്കുണ്ടായത് വളരെ നല്ല അനുഭവങ്ങളാണ്. ഇതിഹാസ നായകനായ മമ്മൂട്ടി സാറിനും സംവിധായകന്‍ ജിയോ ബേബി, എഴുത്തുകാരനായ ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമെന്നും ജ്യോതിക കുറിച്ചു.മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് കാതല്‍. ജിയോ ബേബിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്‍റെ […]
ചലച്ചിത്ര വസന്തത്തിനായി ഗോവ ഒരുങ്ങുന്നു; ഐഎഫ്എഫ്‌ഐയിലെ പ്രധാന ചിത്രങ്ങളും വേദികളും അറിയാം…
സ്ഥലകാലങ്ങളെ ദൃശ്യങ്ങളിലൂടെ അടയാളപ്പെടുത്തി കാലാതീതമായ മാസ്റ്റര്‍പീസുകളെ ആഗോളവത്ക്കരിക്കുകയാണ് ഓരോ ചലച്ചിത്രോത്സവങ്ങളും ചെയ്യുന്നത്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ സുന്ദരഭൂമിയായ ഗോവ വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ഒരുങ്ങുമ്പോള്‍ ചലച്ചിത്രാസ്വാദകരെ കാത്തിരിക്കുന്നത് സിനിമാറ്റിക് അനുഭവങ്ങളുടെ വലിയ സര്‍പ്രൈസുകളാണ്. ഗോവയില്‍ ഈ മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ഗോവയിലെ ഐഎഫ്എഫ്‌ഐ വേദികളേയും പ്രദര്‍ശിപ്പിക്കുന്ന പ്രധാന സിനിമകളെയും കുറിച്ച് അറിയാം… (IFFI 2023 Goa list of Venues and films) വേദികള്‍ ഓരോ സിനിമയും നല്ല വേദികളേയും മികച്ച പ്രേക്ഷകരേയും […]
ഒടുവിൽ പ്രണയസാഫല്യം; കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. 2021 ലെ മിസ് യൂണിവേഴ്സ് റണ്ണർ ആപ്പായിരുന്നു തരിണി. ഏറെ വർഷങ്ങളായി കാളിദാസും തരിണിയും പ്രണയത്തിലാണെങ്കിലും കഴിഞ്ഞ വർഷമാണ് കാളിദാസും താരിണിയും പ്രണയം പരസ്യമായി പ്രഖ്യാപിച്ചത്. ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ തിരക്കുള്ള താരമായി നിറഞ്ഞു നിൽക്കുന്ന യുവനായകന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം. സത്യൻ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്റെ വീട് അപ്പൂന്റേം […]
‘ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, വിവാഹം കഴിക്കാൻ തയ്യാർ’: ഷമിയോട് ബോളിവുഡ് നടി
ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടിയും രാഷ്ട്രീയ നേതാവുമായ പായൽ ഘോഷ്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പായൽ തന്റെ അഭിപ്രായം അറിയിച്ചത്. ഷമി ഇംഗ്ലീഷ് മെച്ചപ്പെടുത്തിയാൽ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് നടി കുറിച്ചു. 2023 ഐസിസി ഏകദിന ലോകകപ്പിൽ ഉഗ്രൻ ഫോമിലാണ് മുഹമ്മദ് ഷമി. വെറും 4 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളാണ് താരം നേടിയത്. രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ ആരാധകരിൽ നിന്നും […]