ഇന്ത്യയുടെ ദേശീയ ആഘോഷങ്ങൾക്കും യു.എ.ഇ ഏറെ പ്രാമുഖ്യം നൽകുന്നുണ്ടെന്നും ബുർജ് ഖലീഫയിൽ പലപ്പോഴും ഇന്ത്യൻ പതാക പാറിപ്പറന്നിട്ടുണ്ടെന്നും പോറ്റമ്മ നാടിനോടുള്ള നന്ദിപ്രകടനമാണ് ആഘോഷമെന്നും നടന്‍ രവീന്ദ്രൻ യു.എ.ഇ ദേശീയദിനം മലയാള സിനിമാപ്രവർത്തകർ തമിഴ്‌നാട്ടിൽ ആഘോഷിക്കും. സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ സിനിമയുടെ സെറ്റിലാണ് മോഹൻലാൽ രക്ഷാധികാരികയ കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആഘോഷം ഒരുക്കുന്നത്. ചലച്ചിത്ര അഭിനേതാക്കളും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും. യു.എ.ഇ കവി ശിഹാബ് ഗാനിം എഴുതിയ ഗാനം പശ്ചാത്തലമാക്കി നടൻ […]
Entertainment
ചോലയെക്കുറിച്ച് ചോദിച്ചപ്പോള്‍ ജോജു പറഞ്ഞു
ജോജു ജോര്‍ജ്ജിനും നിമിഷ സജയനും സംസ്ഥാന അവാര്‍ഡ് നേടി കൊടുത്ത ചിത്രമാണ് ചോല. സനല്‍കുമാര്‍ ശശിധരനാണ് ചോലയുടെ സംവിധാനം. ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ജോജു ആ കഥാപാത്രത്തിന് താന്‍ യോജിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചതായി സനല്‍ കുമാര്‍ പറയുന്നു. ജോജു അടിയുറച്ച സിനിമാപ്രേമിയാണെന്നും സനലിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ജോജു ജോർജ്ജ് എന്നെ സംബന്ധിച്ച് പ്രാഥമികമായി ഒരു നടനല്ല, ഒരു മനുഷ്യനോ മൃഗമോ അല്ല.. അയാൾ അടിയുറച്ച ഒരു സിനിമാ പ്രേമിയാണ്. ചോലയുടെ കാര്യത്തിനായി […]
മാമാങ്കം ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് മാമാങ്കം. വേണു കുന്നപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് പിള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എം. ജയചന്ദ്രനാകും ചിത്രത്തിന് സംഗീതം നല്‍കുക. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.ചിത്രം ഡിസംബര്‍ 12ന് പ്രദര്‍ശനത്തിന് എത്തും. ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളിലും ഒരേ ദിവസം ചിത്രം റിലീസ് […]
‘നിങ്ങള്‍ സത്യം മനസ്സിലാക്കണം’
‘വെയില്‍’ സിനിമയുടെ ലൊക്കേഷനില്‍ നിന്നിറങ്ങിപ്പോയി എന്ന വാര്‍ത്തക്കെതിരെ പ്രതികരിച്ച് ഷെയ്ന്‍ നിഗം. സിനിമയുടെ സൈറ്റില്‍ നിന്നിറങ്ങിപ്പോയെന്ന ആരോപണത്തെത്തുടര്‍ന്ന് പുതിയ ചിത്രങ്ങളില്‍ ഷെയിനെ പങ്കെടുപ്പിക്കേണ്ടെന്ന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഷെയ്ന്‍ തന്‍റെ ഭാഗം വിശദീകരിക്കുന്ന പോസ്റ്റുമായ് ഫെയസ്ബുക്കില്‍ രംഗത്തെത്തിയത്. ‘വെയിൽ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കരാര്‍ ഷെയ്ന്‍ ലംഘിച്ചെന്നായിരുന്നു ആരോപണം. ഒത്തുതീർപ്പ് വ്യവസ്ഥ ലംഘിച്ചെന്നും നിർമ്മാതാക്കളുടെ സംഘടന യോഗത്തില്‍ പറഞ്ഞു. ഷെയിൻ നിഗം എത്താത്തതിനെ തുടർന്ന് ചിത്രീകരണം മുടങ്ങിയെന്ന നിർമ്മാതാവിന്‍റെ പരാതിയെത്തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് […]
കമല്‍ഹാസന്‍ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാകും
കമല്‍ഹാസനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും. 2016ഇല്‍ സംഭവിച്ച അപകടത്തെ തുടര്‍ന്നുള്ള ശസ്ത്രക്രിയയാണ് ഇന്ന് നടക്കുന്നത്. ചെന്നൈ ഓഫീസിലെ18 അടി ഉയരത്തില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് താരത്തിന് കാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് കാലില്‍ ഇംപ്ലാന്‍റ് സ്ഥാപിക്കുകയും ചെയ്തു. ഇത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് ഇപ്പോള്‍ ചെയ്യുന്നത്. തിരക്കുകള്‍ കാരണം ഇംപ്ലാന്‍റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ മാറ്റിവെച്ചിരിക്കുകയായിരുന്നു. മക്കള്‍നീതിമയ്യം സ്ഥാപകന്‍ കൂടിയായ കമല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന വിവരം പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് ഡോ.ആര്‍ മഹേന്ദ്രനാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്
“മമ്മൂട്ടിയെയോ ജഗദീഷിനെയോ കുഞ്ചാക്കോ ബോബനെയോ വിളിക്കൂ, ഞാന്‍ വരില്ല”: സലിം കുമാര്‍
കുഞ്ചാക്കോ ബോബനെ പുകഴ്ത്തി നടന്‍ സലിം കുമാര്‍. പുതുതലമുറയില്‍ മദ്യപിക്കാത്ത, പുകവലിക്കാത്ത താന്‍ കണ്ട ഒരേയൊരാള്‍ കുഞ്ചോക്കാ ബോബനാണെന്ന് സലിം കുമാര്‍ പറഞ്ഞു. ചങ്ങനാശേരി എസ്.ബി കോളജിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാറിന്റെ പരാമർശം. സോഷ്യല്‍ മീഡിയയില്‍ പല തവണ തന്റെ മരണ വാര്‍ത്ത കണ്ട് കണ്ണ് തള്ളിയ കാര്യവും സലിം കുമാര്‍ പറഞ്ഞു. “മദ്യപിക്കാത്ത, പുകവലിക്കാത്ത ഒരാളായി ഈ പുതുതലമുറയിൽ ഞാൻ കണ്ട ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്. അവൻ ഈ കോളജിന്റെ സന്തതിയാണ്. ഒരു […]
“അന്ന് മോഹന്‍ലാലിനും മമ്മൂട്ടിക്കും അറിയില്ലായിരുന്നു ഇങ്ങനെയാകുമെന്ന്”
മോഹന്‍ലാലും മമ്മൂട്ടിയും സിനിമയിലേക്ക് വന്ന നാളുകള്‍ ഓര്‍ത്തെടുക്കുകയാണ് ആദ്യകാല സംവിധായകന്‍ സ്റ്റാന്‍ലി ജോസ്. സൂപ്പര്‍താരങ്ങളാകുമെന്ന് അവര്‍ പോലും അന്ന് കരുതിയിട്ടില്ലെന്നും അവരുടെ ഇന്നത്തെ വളര്‍ച്ചയില്‍ അത്ഭുതമുണ്ടെന്നും സ്റ്റാന്‍ലി ജോസ് കൌമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ ഷൂട്ടിംഗ് സമയത്ത് കൊടൈക്കനാലിൽ വെച്ചാണ് മോഹൻലാലിനെ കാണുന്നത്. മോഹൻലാൽ ഒരു രസികൻ ആയിരുന്നു. ആദ്യം ഒരു കീർത്തനമൊക്കെ പാടി ഇരുന്നു. എല്ലാവരെയും സോപ്പിടുന്നൊരു സ്വഭാവമുണ്ടായിരുന്നു. അന്ന് എല്ലാവര്‍ക്കും ശങ്കറിനെ അറിയാം. എല്ലാവരും ശങ്കറിനെ കാണാൻ ഓട്ടോഗ്രാഫുംകൊണ്ട് ചുറ്റും […]
ആ നോവലല്ല, പ്രതി പൂവന്‍ കോഴി: റോഷന്‍ ആന്‍ഡ്രൂസ്
ഉണ്ണി ആറിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ‘പ്രതി പൂവന്‍ കോഴി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഇന്നലെ പുറത്തുവന്നിരുന്നു. ഉണ്ണി ആറിന്റെ തന്നെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ പേര് മാത്രമാണ് ആ നോവലിന്റേതായി എടുത്തിട്ടുള്ളത് എന്നും മറ്റൊരു കഥയാണ് സിനിമയില്‍ ഉള്ളതെന്നും വ്യക്തമാക്കിയിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്.റോഷന്‍ ആന്‍ഡ്രൂസ് ഇതുസംബന്ധിച്ച് പറയുന്നത് ഇങ്ങനെയാണ്, ‘ വളരെ യാദൃച്ഛികമായാണ് ഞാന്‍ പ്രതി പൂവന്‍കോഴി എന്ന […]
നടന്മാരെ വിമര്‍ശിച്ചാല്‍ ഭീഷണി
സിനിമാനടന്മാരെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മലയാളി ആരാധകര്‍ നിരാശപ്പെടുത്തിയെന്ന് നടന്‍ പൃഥ്വിരാജ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം. കേരളത്തിലെ ആരാധകര്‍ ഏറ്റവും യുക്തിസഹമായി ചിന്തിക്കുന്നവരെന്ന് അവകാശപ്പെടാനാവില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നടന്ന സംഭവവികാസങ്ങളില്‍ നിന്നും കേരളത്തിലെ ആരാധകര്‍ തന്നെ ഏറെ നിരാശപ്പെടുത്തി. നമ്മള്‍ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കില്‍ അങ്ങനെ ചെയ്യുമോയെന്നും പൃഥിരാജ് ചോദിക്കുന്നു. എന്നാൽ ഒരു ജനക്കൂട്ടം എന്ന നിലയിൽ നമ്മൾ എല്ലാ ഭാഷകളിലുമുള്ള സിനിമകളേയും സ്വാഗതം ചെയ്യുന്നവരാണെന്നും പൃഥ്വി പറഞ്ഞു. […]
ഖല്‍ബുമായി സാജിദ് യഹിയ; ഷൈന്‍ നിഗം നായകന്‍
ഇടി, മോഹന്‍ലാല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ യുവതാരം ഷൈന്‍ നിഗം നായകനാകുന്നു. ഖല്‍ബ് എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ പ്രണയ ചിത്രമാണ് ഖല്‍ബ്. സിദ്ധീഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി എന്നിവരാണ് മറ്റു താരങ്ങളെ അവതരിപ്പിക്കുന്നത്. ഗാനങ്ങള്‍ക്ക് പ്രാധാന്യമുള്ളതിനാല്‍ നാല് പേര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രകാശ് […]












