ഷൂട്ടിംഗിനിടെ നടൻ സൂര്യക്ക് പരുക്ക്. റോപ്പ് ക്യാമറ പൊട്ടിവീണാണ് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല. ഇന്നത്തെ ഷൂട്ടിംഗ് നിർത്തിവച്ചു.’കങ്കുവ’യുടെ ഷൂട്ടിങ്ങിനിടെ റോപ്പ് ക്യാമറ നിയന്ത്രണം വിട്ട് സൂര്യയുടെ മേൽ പതിച്ചെന്നാണ് റിപ്പോർട്ട്. ക്യാമറ സൂര്യയുടെ തോളിൽ തട്ടിയതായും താരത്തിന് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതനുസരിച്ച് അപകടത്തെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് ഷൂട്ടിംഗ് സെറ്റിലെ അധികൃതർ പറയുന്നത്. കരിയറിൽ നടൻ സൂര്യ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന റിലീസ് ആണ് ‘കങ്കുവ’യുടേത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് […]
Entertainment
ഉദയനിധി സ്റ്റാലിന്‍ കണ്ണൂരിലേക്ക്; SFI ക്ഷണത്തില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ പരിപാടിയിൽ പങ്കെടുക്കും
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഫേസ്ബുക്കിലൂടെയും വിവരം പങ്കുവച്ചിട്ടുണ്ട്. നവംബർ 27, 28, 29 തീയതികളിൽ നടക്കുന്ന സാഹിത്യോത്സവവത്തിൽ 29നാകും ഉദയനിധി സ്റ്റാലിൻ പങ്കെടുക്കുക.താവക്കര ക്യാമ്പസിൽ വെച്ച് 2023 നവംബര്‍ 27, 28, 29 തീയതികളില്‍ ആണ് സാഹിത്യോത്സവം നടക്കുക. കേരളത്തിലും പുറത്തുമുള്ള വിഖ്യാതരായ എഴുത്തുകാരും ചിന്തകരും ഗവേഷകരുമായ നൂറോളം പേര്‍ പരിപാടിയുടെ ഭാഗമാകുമെന്ന് […]
സിനിമാ നിർമ്മാണത്തിലേക്ക് ചുവടുവെച്ച് അൻജന ഫിലിപ്പും വി.എ ശ്രീകുമാറും; സിനിമാ സംരംഭത്തിന്റെ ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
മിന്നൽ മുരളി, ആർഡിഎക്സ് എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ സഹനിർമ്മാതാവായ അൻജന ഫിലിപ്പും സിനിമ-പരസ്യ ചലച്ചിത്ര സംവിധായകൻ വി.എ ശ്രീകുമാറും സംയുക്തമായി സിനിമാ നിർമ്മാണത്തിലേയ്ക്ക്. സംയുക്ത സിനിമാ സംരംഭത്തിന്റെ ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു. ആദ്യ സിനിമയുടെ ചിത്രീകരണം ജനുവരിയിൽ പാലക്കാട് ആരംഭിക്കും. കുവൈറ്റ് ആസ്ഥാനമാക്കി ഓയിൽ നാചുറൽ ഗ്യാസ് വ്യവസായം നടത്തുന്ന ഫിലിപ്പ് സക്കറിയയുടെയും ഭാര്യ അൻജന ഫിലിപ്പിന്റെയും ഉടമസ്ഥതയിലുള്ള അൻജനാ ടാക്കീസും വി.എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വാർസ് സ്റ്റുഡിയോസും ഇതോടെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. […]
ഇനി ലോകേഷ് പടത്തില്‍ അഭിനയിക്കില്ല; നായക റോളിൽ വിളിച്ചാൽ നോക്കാം; മന്‍സൂര്‍ അലി ഖാന്‍
ഇനി ലോകേഷ് ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് നടൻ മന്‍സൂര്‍ അലി ഖാന്‍. ലീഡ് റോളില്‍ വിളിച്ചാല്‍ മാത്രമേ ലോകേഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകൂവെന്നും മന്‍സൂര്‍ അലി ഖാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ തനിക്കെതിരെ ലോകേഷ് പ്രസ്താവന ഇറക്കിയത് തന്നോട് ഒരു വാക്ക് ചോദിക്കാതെയാണ്. അതില്‍ നിരാശയുണ്ടെന്നും മന്‍സൂര്‍ അലി ഖാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മന്‍സൂറിന്‍റെ പ്രസ്താവന. നാല് മണിക്കൂറിനുള്ളില്‍ തനിക്കെതിരായ നോട്ടീസ് പിന്‍വലിക്കണമെന്നും മന്‍സൂര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ താന്‍ നിയമ നപടിയിലേക്ക് […]
തൃഷയ്‌ക്കെതിരായ വിവാദ പരാമര്‍ശം; മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് പൊലീസ്
നടി തൃഷ കൃഷ്ണയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്‍ ഡിജിപിയോട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. തൃഷയുടെ പരാതിയിലാണ് നടനെതിരെ നുങ്കമ്പാക്കം പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 എ, 509 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.ലിയോ സിനിമയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനിടെയാണ് നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം മന്‍സൂര്‍ അലി ഖാന്‍ നടത്തിയത്. തൃഷ തന്നെയാണ് ആദ്യം സമൂഹമാധ്യമങ്ങളിലൂടെ ഇതിനെതിരെ പ്രതികരിച്ചത്. നടനൊപ്പം […]
28ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ മുതൽ; ഡെലിഗേറ്റ് ഫീസിൽ വർധന
28ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ മുതൽ. എന്നാൽ രജിസ്ട്രേഷൻ തുടങ്ങാനിരിക്കെ ഡെലിഗേറ്റ് ഫീസ് ഉയർത്തി ചലച്ചിത്ര അക്കാദമി. പതിനെട്ട് ശതമാനം ജി എസ് ടി കൂടി ഉൾപ്പെടുത്തിയാണ് പുതിയ നിരക്ക്. ഇതനുസരിച്ച് ഡെലിഗേറ്റുകൾക്ക് 1180 രൂപയാകും ഫീസ്. സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്ക് 590 രൂപയാകും ഡെലിഗേറ്റ് ഫീസ്.ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. www.iffk.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി […]
‘150 രൂപ ടിക്കറ്റിന് മുടക്കുന്നവർക്ക് അഭിപ്രായം പറയാം, സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ നല്ലത് പറഞ്ഞിട്ടുണ്ട്’: അജു വർഗീസ്
സിനിമ കാണാൻ 150 രൂപ മുടക്കുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് നടൻ അജു വർഗീസ്. പുതിയ ചിത്രമായ ഫീനിക്സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിനിമാ റിവ്യൂകളെക്കുറിച്ച് അജു വർഗീസ് നിലപാട് വ്യക്തമാക്കിയത്.താൻ പലപ്പോഴും വാണിജ്യസിനിമകളാണ് ചെയ്യാറെന്നും അതൊരു ഉത്പ്പന്നമാണെന്നും അജു പറഞ്ഞു. ഫിലിം റിവ്യൂ ചെയ്യാൻ പാടില്ലെന്ന നിയമമുളെടുത്തോളം കാലം നമ്മൾ അത് പറഞ്ഞിട്ട് കാര്യമില്ലെന്നും അജു വർഗീസ് പറഞ്ഞു. ഒരു നടനെ ഇഷ്ടമല്ലെങ്കിലും പ്രേക്ഷകനെ ചിലപ്പോൾ ആ സിനിമ തൃപ്തിപ്പെടുത്താറുണ്ട്. സിനിമകൾക്ക് അങ്ങനെയൊരു […]
‘വേല’ തിയേറ്ററുകളിൽ; സിബിനായി അഷാന്ത് ഷാ; മികച്ച പ്രതികരണം
ഉറച്ച ചുവടുവെപ്പുമായി സിനിമാലോകത്തേക്ക് കടന്ന ബാല താരമാണ് അഷാന്ത് കെ ഷാ. അഭിനയിച്ച മൂന്ന് ചിത്രങ്ങൾക്കും അംഗീകാരം നേടിയാണ് അഷാന്ത് തൻ്റെ വരവറിയിച്ചത്. ‘ഒറ്റാൽ’ എന്ന സിനിമയിലെ പ്രകടനം അഷന്തിന് സുവർണ ചകോരം നേടിക്കൊടുത്തു. ‘ലാലി ബേല’ എന്ന രണ്ടാമത്തെ ചിത്രത്തിന് സംസ്ഥാന അവാർഡ് പ്രത്യേക പരാമർശം. ദേശീയ പുരസ്കാരം ലഭിച്ച ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും അഷന്ത് അഭിനയിച്ചിരുന്നു. സിൻ-സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിച്ച ഷെയ്ൻ നിഗം, സണ്ണി വെയ്ൻ ചിത്രം […]
റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകർ അവർക്കിഷ്ടമുള്ള സിനിമകൾ കാണും; മമ്മൂട്ടി
റിവ്യൂ ബോംബിങ്ങിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ല. റിവ്യു നോക്കിയല്ല സിനിമ കാണേണ്ടത്. സ്വന്തം അഭിപ്രായം മാനിച്ചാണ് ആളുകള്‍ തിയറ്ററില്‍ എത്തേണ്ടത്. മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി. “റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് […]
ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം
54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള ഇന്ന് പനാജിയില്‍ ആരംഭിക്കും. മലയാള സിനിമ ആട്ടം ആണ് പനോരമയില്‍ ഉദ്ഘാടന ചിത്രം. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയില്‍ ഇടംപിടിച്ചത്. 408 സിനിമകളില്‍ നിന്ന് സംവിധായകൻ ടി.എസ് നാഗാഭരണ അദ്ധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്. നവാഗതനായ ആനന്ദ് ആകര്‍ഷി സംവിധാനം ചെയ്ത ആട്ടത്തില്‍ വിനയ് ഫോര്‍ട്ട് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍നിന്ന് ശ്രീ രുദ്രവും പനോരമയിലുണ്ട്. 2018 , ഇരട്ട, കാതല്‍, മാളികപ്പുറം, ന്നാ താൻ […]