ചുരുങ്ങിയ സമയത്തനുള്ളില്‍ യൂട്യൂബില്‍ റോസ്റ്റിങ്ങിലൂടെ വലിയ സ്വീകാര്യതയും ശ്രദ്ധയും നേടിയ അര്‍ജുന്‍ സുന്ദരേശന് മറുപടി റോസ്റ്റിങ്ങുമായി ടിക്ടോക് താരവും ബിഗ്ബോസ് മത്സരാര്‍ത്ഥിയുമായ ഫുക്രു. ഫുക്രു വ്ലോഗ്സ് എന്ന യൂട്യൂബ് അക്കൌണ്ടിലൂടെയാണ് അര്‍ജുന്‍റെ റോസ്റ്റിങ് വീഡിയോകളെ പരിഹസിച്ച് ഫുക്രു രംഗത്തുവന്നത്. നേരത്തെ തന്‍റെ റോസ്‍റ്റിങ് വീഡിയോയില്‍ ഫുക്രുവിനെ ട്രോളി അര്‍ജുന്‍ വന്നിരുന്നു. അതിനെല്ലാമുള്ള മറുപടിയായിട്ടാണ് ഫുക്രുവിന്‍റെ പുതിയ റോസ്റ്റിങ് വീഡിയോയെ അര്‍ജുന്‍ ഫാന്‍സ് വിലയിരുത്തുന്നത്. ഇന്നലെ രാത്രി പോസ്റ്റ് ചെയ്ത ഫുക്രുവിന്‍റെ വീഡിയോക്ക് ചുരുങ്ങിയ സമയം കൊണ്ട് മൂന്ന് […]
Entertainment
ഇരുപതാം നൂറ്റാണ്ടിന് 33 വയസ്; രാവിലെ ലാലിന്റെ ഫോണ്‍കോള്‍, സന്തോഷം പങ്കുവച്ച് സംവിധായകന്‍ കെ.മധു
ഞാൻ വിളിക്കാനിരിക്കുകയായിരുന്നുവെന്ന് പറഞ്ഞപ്പോൾ ലാലിന്റെ മറുപടി എന്നെ കൂടുതൽ സന്തോഷവാനാക്കി മോഹന്‍ലാലിന്റെ താരപദവി ഉറപ്പിച്ച ചിത്രമായിരുന്നു കെ.മധുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട്. 1987 മെയ് 14ന് റിലീസ് ചെയ്ത ചിത്രം പുറത്തിറങ്ങിയിട്ട് 33 വര്‍ഷം തികയുകയാണ്. സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തെ മലയാളത്തിന് സമ്മാനിച്ച ഇരുപതാം നൂറ്റാണ്ടും. സുരേഷ് ഗോപിയും ജഗതിയും ഉര്‍വ്വശിയും അംബികയുമെല്ലാം അഭിനയിച്ച ചിത്രം മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു. തുടര്‍ച്ചയായി 200 ദിവസം തിയറ്ററുകളിലോടിയ ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്. ചിത്രത്തിന് 33 […]
ഞാനെന്ത് ധരിക്കണമെന്നത് എന്റെ തീരുമാനമാണ്; അശ്ലീല കമന്റുകളും മെസേജുകളും ഒരുതരത്തിലും അനുവദിക്കില്ല: നടി സ്രിന്ദ
സാധാരണയായി ഇത്തരം കമന്റുകളോടും മെസേജുകളോടും പ്രതികരിക്കുന്ന ആളല്ല താന്‍ സോഷ്യല്‍മീഡിയയില്‍ താന്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വരുന്ന മോശം കമന്റുകള്‍ക്കെതിരെ പ്രതികരണവുമായി നടി സ്രിന്ദ.എന്ത് ധരിക്കണമെന്നത് തന്റെ തീരുമാനമാണെന്നും എന്നാല്‍ ഇത്തരം അശ്ലീല കമന്റുകള്‍ അനുവദിച്ച് തരുന്നതല്ലെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സാധാരണയായി ഇത്തരം കമന്റുകളോടും മെസേജുകളോടും പ്രതികരിക്കുന്ന ആളല്ല താന്‍. അതിനുള്ള സമയവുമില്ല. ഫോണില്‍ കുത്തിയിരുന്ന് ഇത്തരം മെസേജുകള്‍ അയക്കുന്നവരുടെ ഉദ്ദേശം തന്നെ ആരുടെയെങ്കിലും ശ്രദ്ധ ക്ഷണിക്കലാണ്. പലപ്പോഴും ഇത്തരക്കാരെ അവഗണിക്കാറാണ് പതിവ്.എന്നാല്‍ ഒരു കുട്ടിയുടെ മുഖമുള്ള […]
‘ഭാവഗായകന്റെ ഞെട്ടിക്കുന്ന മേക്ക് ഓവര്‍’; മസില്‍ പെരുപ്പിച്ച ജയചന്ദ്രന്റെ ചിത്രങ്ങള്‍ വൈറല്‍
ലോക്ക് ഡൗൺ കാലത്തെ പിന്നണി ഗായകന്‍ പി ജയചന്ദ്രന്റെ മേക്ക് ഓവര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും ചര്‍ച്ചാവിഷയം. മസില്‍ പെരുപ്പിച്ച് നീല കളറിലുള്ള ടീഷര്‍ട്ടില്‍ അതിമനോഹര പോസിലുള്ള ജയചന്ദ്രന്റെ ഫോട്ടോ കണ്ട നിരവധി പേരാണ് അതിശയത്തോടെ പുതിയ ഗെറ്റപ്പിനെ അഭിനന്ദിക്കുന്നത്. താടി ട്രിം ചെയ്തതിലെ വ്യത്യസ്തതയെ ഹോളിവുഡ് നടന്മാരുമായാണ് പലരും താരതമ്യം ചെയ്യുന്നത്. ഇതിനോടകം വലിയ രീതിയില്‍ തരംഗമായ ചിത്രങ്ങള്‍ ലോക്ക് ഡൗൺ കാലത്ത് പലര്‍ക്കും പ്രചോദനം നല്‍കുന്നതാണ്.
ലോക്ക്ഡൗണിന് ശേഷം സിനിമ മേഖലയും ഉണർന്നു
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ സജീവമായി ലോക്ക്ഡൗണിൽ ഇളവുകള്‍ വന്നതിന് പിന്നാലെ സിനിമമേഖലയും പതിയെ സജീവമാകുകയാണ്. പോസ്‍റ്റ് പ്രൊഡക്ഷന്‍ ജോലികളായ ഡബ്ബിങ്, എഡിറ്റിങ്ങ് തുടങ്ങിയവയാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. ഒന്നരമാസം അടഞ്ഞ് കിടന്ന കൊച്ചിയിലെ സ്റ്റുഡിയോകള്‍ ഇപ്പോൾ തിരക്കിലാണ്. വെണ്ണലയിലെ മെഗാ മീഡിയയില്‍ ഇന്ദ്രജിത്ത് നായകനാകുന്ന ആഹാ എന്ന ചിത്രത്തിന്‍റെ ഡബ്ബിങ്ങാണ് പുരേഗമിക്കുന്നത്. വടംവലിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഈ മാസം റിലീസ് നിശ്ചയിച്ച് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നപ്പോഴാണ് ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുന്നത്. ഇളവുകൾ നിലവിൽ വന്നതോടെ എത്രയും വേഗം […]
സിനിമയുടെ വിനോദ നികുതിയും ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 11നാണ് തിയേറ്ററുകൾ അടച്ചത് ജി.എസ്.ടി.ക്ക് പുറമേ സംസ്ഥാനം ഏർപ്പെടുത്തിയ വിനോദ നികുതി പൂർണമായും ഒഴിവാക്കണമെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തിയേറ്ററുകൾ തുറക്കണം. കൊറോണക്കാല പ്രതിസന്ധി മറികടക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് മുഖ്യമന്ത്രിക്ക് കത്തയച്ചു. 50 പേരെ ഉൾപ്പെടുത്തി ഷൂട്ടിങ്ങുകൾ പുനരാരംഭിക്കാൻ അനുവദിക്കണം. നിലവിലെ ലൈസൻസുകളുടെ കാലാവധി അടുത്ത മാർച്ച് വരെ നീട്ടണമെന്നും ഈ സാമ്പത്തിക […]
എന്റെ സിനിമകള്‍ ലാല്‍ കണ്ടതിനെക്കാളും ലാലിന്റെ സിനിമകള്‍ ഒരുപക്ഷെ ഞാന്‍ കണ്ടിട്ടുണ്ടാവും: മമ്മൂട്ടി
പടയോട്ടം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കഥ പറയാന്‍ വന്നപ്പോഴാണ് ലാലിനെ കാണുന്നത്. മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഏകദേശം ഒരേ സമയത്ത് സിനിമയിലെത്തി സൂപ്പര്‍താരങ്ങളായി മാറിയ ഇരുവരും ഉറ്റസുഹൃത്തുക്കളും കൂടിയാണ്. മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി സംസാരിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത് മമ്മൂട്ടിയോട് മോഹന്‍ലാലിനെ കുറിച്ച് ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നതാണ് വിഡിയോയിലെ ഉള്ളടക്കം. മമ്മൂട്ടിയുടെ വാക്കുകള്‍… പടയോട്ടം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കഥ പറയാന്‍ വന്നപ്പോഴാണ് ലാലിനെ കാണുന്നത്. അതിന് […]
വ്യാജന്‍മാര്‍ക്കെതിരെ തുറന്നടിച്ച് നടി സ്വാതി റെഡ്ഡി
ഫേസ്ബുക്കിലും ട്വിറ്ററിലും ഇല്ലാത്ത തന്റെ പേരില്‍ വ്യാജ അക്കൌണ്ടുകളുണ്ടാക്കി വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്കെതിരെ നടി സ്വാതി റെഡ്ഡി രംഗത്ത്.ആരാണ് തന്റെ പേരിലുള്ള അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് എന്ന് അറിയില്ലെന്നും എന്നാൽ വീട്ടിലിരിക്കുന്ന താൻ അവരെക്കൊണ്ട് പൊറുതിമുട്ടി എന്നുമാണ് സ്വാതി പറയുന്നത്. വ്യാജന്മാരില്ലാത്ത 90കളിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും സ്വാതി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സ്വാതിയുടെ കുറിപ്പ് View this post on Instagram Checked Instagram today after a week and it’s this, @SwathiReddyOffl […]
ലോക്ഡൌണ്‍ മൂലം ദുരിതത്തിലായ ആയിരം കുടുംബങ്ങള്‍ക്ക് അരിയും പച്ചക്കറികളും നല്‍കി സല്‍മാന്‍ ഖാന്‍
ഫാം ഹൌസിന് സമീപം താമസിക്കുന്നവര്‍ക്കാണ് താരം അവശ്യസാധനങ്ങള്‍ നല്‍കിയത് ലോക്ഡൌണ്‍ മൂലം ബുദ്ധിമുട്ടുന്ന ആയിരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളുമെത്തിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. നിലവില്‍ പന്‍വേലിലെ ഫാം ഹൗസിലാണ് കുടുംബത്തോടൊപ്പം സല്‍മാന്‍ താമസിക്കുന്നത്. ഫാം ഹൌസിന് സമീപം താമസിക്കുന്നവര്‍ക്കാണ് താരം അവശ്യസാധനങ്ങള്‍ നല്‍കിയത്. സല്‍മാന്റെ കുടുംബത്തോടൊപ്പമാണ് കാമുകി യൂലിയ വന്തൂരും നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും താമസിക്കുന്നത്. കാളവണ്ടികളിലും ട്രക്കുകളിലും മറ്റു വാഹനങ്ങളിലുമായി ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് പലചരക്ക് സാധനങ്ങള്‍ അയക്കുന്ന താരത്തിന്റെയും കുടുംബാംഗങ്ങളുടെയും വീഡിയോ […]
ലാലേട്ടാ?! ഒരിത്തിരി വകതിരിവ് ആയിക്കൂടെ?
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവ് ആചരിക്കുകയാണ് രാജ്യം. വാഹനങ്ങളൊന്നും ഓടുന്നില്ല, കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കര്‍ഫ്യൂവിന്റെ ഭാഗമായി വൈകീട്ട് അഞ്ചു മണിക്ക് രോഗഭീഷണി വകവെയ്ക്കാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജനങ്ങള്‍ നന്ദി അര്‍പ്പിക്കണമെന്നും ഇതിനായി അഞ്ചുമിനിറ്റ് നേരം എല്ലാവരും വീടിന്റെ ബാല്‍ക്കണയിലോ ജനലിലോ വിന്ന് കയ്യടിച്ചോ പാത്രം കൂട്ടിമുട്ടിയോ ശബ്ദമുണ്ടാക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്തുണയുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. ”ഇന്ന് 5 മണിക്ക് നമ്മള്‍ എല്ലാവരും ക്ലാപ്പടിക്കുന്നത് […]












