കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായിയെയും മകൾ ആരാധ്യയെയും ആശുപത്രിയിലേക്ക് മാറ്റി. മുംബൈയിലെ നാനാവതി ആശുപത്രിയിലേക്കാണ് മാറ്റിയത്. ജുഹു ബീച്ചിന് സമീപമുള്ള ജൽസ എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസലേഷനിൽ കഴിഞ്ഞിരുന്നത്. ഇവിടെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബംഗ്ലാവ് നഗരസഭാ അധികൃതർ സീൽ ചെയ്തു. ഇതോടെയാണ് ഐശ്വര്യയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റിയത്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. അമിതാഭ് […]
Entertainment
ഇതാണ് സുന്ദർ പിച്ചെെയുടെ ഇൻസ്റ്റഗ്രാം ജിവിതവും യഥാർഥ ജീവിതവും
റിയൽ ലെെഫും സോഷ്യൽ മീഡിയ ലെെഫും തമ്മിലുള്ള വ്യത്യാസം പറയുന്ന ചിത്രങ്ങൾ ഷെയർ ചെയ്യുന്ന ട്രെന്റ് ഏറ്റു പിടിച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെെ. ‘ഇൻസ്റ്റഗ്രാം ജീവിതവും യഥാർഥ ജീവിതവും തമ്മിലെ വ്യത്യാസം ഇതാണ്’ എന്ന തലക്കെട്ടോടെയാണ് ഇന്ത്യൻ വംശജനായ പിച്ചെെ ചിത്രങ്ങൾ പങ്കുവെച്ചത്. View this post on Instagram IG vs. reality…comfy shoes + checking on @fcbarcelona scores between takes:) A post shared by Sundar Pichai (@sundarpichai) […]
പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യത്തിന് അനുകൂല നിലപാടുമായി ‘അമ്മ’
താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യത്തിന് അനുകൂല നിലപാടുമായി അമ്മ. നിർമാതാക്കൾക്കുണ്ടായ സാമ്പത്തിക നഷ്ടം വ്യക്തമാണെന്നും ഈ സാഹചര്യത്തിൽ നിർമാതാക്കളുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ട് അംഗങ്ങൾക്ക് അമ്മ കത്തയച്ചു. സിനിമാ ഇതര മേഖലയില്‍ ഉണ്ടായ നഷ്ടം കണക്കാക്കിയാല്‍ പലരുടെയും അവസ്ഥ ദയനീയമാണെന്നും കത്തില്‍ ചൂണ്ടികാട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം ഊഹിക്കാവുന്നതാണെന്നും സഹകരിക്കണമെന്നുമാണ് അമ്മ അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഫലം കുറയ്ക്കണമെന്ന് സൂചിപ്പിച്ച് അംഗങ്ങൾക്ക് അമ്മ സംഘടന കത്ത് അയച്ചതിനെ സ്വാഗതം ചെയ്ത് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് […]
ആറ് ദിവസത്തെ തിരച്ചില്‍; നടി നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി
ആറ് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ നടിയും ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. സൌത്തേണ്‍ കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 33 കാരിയായ റിവേരയെ നാല് വയസ്സുള്ള മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് കാണാതായത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയല്ലെന്നും തടാകത്തില്‍ മുങ്ങിപ്പോയതാണെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. ഈ മാസം 8ന് ഉച്ചയ്ക്ക് ഒരു മണിയോടെ റിവേര മകനൊപ്പം പിരു തടാകത്തിന് സമീപമെത്തി ബോട്ട് വാടകയ്ക്കെടുക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്തിയില്ല. […]
തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്ര സിനിമ; സൂപ്പര്‍സ്റ്റാര്‍ നായകന്‍ !
സിനിമ സംവിധാനം ചെയ്യുന്നത് ‘എന്ന് നിന്‍റെ മൊയ്ദീന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഒരുക്കിയ ആര്‍.എസ് വിമല്‍ ആണ്. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണചുമതലയില്‍ രാജ കുടുംബത്തിന് കൂടി അവകാശം നല്‍കിയ സുപ്രീം കോടതി വിധിക്ക് തൊട്ടുപിന്നാലെ തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്ര സിനിമ വരുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പിച്ച് പ്രഖ്യാപിച്ച സിനിമ സംവിധാനം ചെയ്യുന്നത് ‘എന്ന് നിന്‍റെ മൊയ്ദീന്‍’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമ ഒരുക്കിയ ആര്‍.എസ് വിമല്‍ ആണ്. ധര്‍മ്മരാജ്യ […]
ഐശ്വര്യ റായ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു
ബച്ചന്‍ കുടുംബത്തില്‍ ഐശ്വര്യറായ് ബച്ചനും മകള്‍ ആരാദ്യക്കും കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബച്ചന്‍ കുടുംബത്തില്‍ ഐശ്വര്യറായ് ബച്ചനും മകള്‍ ആരാദ്യക്കും കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ജയ ബച്ചന്റെ ഫലം നെഗറ്റീവാണ്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുംബൈ നാനാവതി ആശുപത്രിയിൽ […]
ഡയലോഗ് പറഞ്ഞിട്ട് കാര്യമില്ല, കൂടെ നിര്‍ത്താനുള്ള മനസാണ് വേണ്ടത്
മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ള്യൂ.സി.സിക്കെതിരെ ആരോപണങ്ങള്‍ കനക്കുകയാണ്. സംവിധായിക വിധു വിന്‍സെന്‍റിന് പിന്നാലെ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറും രംഗത്ത് വന്നിരുന്നു. സ്റ്റെഫിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ഷിബു ജി. സുശീലന്‍. ഡയലോഗ് പറഞ്ഞിട്ടോ ,ബാനർ പൊക്കി പിടിച്ചു ഡാൻസ് കളിച്ചിട്ടോ കാര്യം ഇല്ല .കൂടെ നിർത്താനുള്ള മനസ്സാണ് വേണ്ടതെന്ന് ഷിബു ഫേസ്ബുക്കില്‍ കുറിച്ചു. കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫിക്ക് ആ നായിക മൂത്തസംവിധായികയുടെ പേര് പറയാമായിരുന്നു. പേര് പറയാതിരിക്കുമ്പോൾ ഡബ്ള്യൂ.സി.സിയില്‍ ഉള്ള മറ്റ് സംവിധായികമാരെയും […]
അഭിനയത്തിനോടൊപ്പം പിന്നണി പാടിയ മലയാളി താരങ്ങള്‍..
സിനിമയില്‍ താരങ്ങള്‍ അഭിനയത്തിന് അപ്പുറത്തേക്ക് കടന്നു ചെല്ലുന്നവരുണ്ട്. ചിലര്‍ സംവിധായകരായും നിര്‍മ്മാതാവായും മറ്റു ചിലര്‍ ഗായകരായും വെള്ളിത്തിരയില്‍ മിന്നി തിളങ്ങാറുണ്ട്. മലയാള സിനിമയില്‍ ഗായികരായും ഗായകരായും മാറിയ ഒരുപാട് താരങ്ങള്‍ ചലച്ചിത്രലോകത്തുണ്ട്. അഭിനയത്തിലെന്ന പോലെ തന്നെ പാട്ടു പാടുന്നതിലും ചിലര്‍ കഴിവ് തെളിയിച്ചു. അങ്ങനെ ഒരേ സമയം അഭിനയവും പാട്ടും മുന്നോട്ട് കൊണ്ട് പോയ താരങ്ങള്‍. അഭിനയത്തിന്റെ കാര്യത്തിലെന്ന് പോലെ പാട്ടിന്റെ കാര്യത്തിലും സ്റ്റാറായ മലയാളി താരങ്ങള്‍. അഭിനയത്തിന്റെ കാര്യത്തിലെന്ന് പോലെ പാട്ടിന്റെ കാര്യത്തിലും നമ്ബര്‍ ഒണ്‍ […]
പുറകില്‍ പല കളികളുമുണ്ട്, കാലം തെളിയിക്കും
മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ സംവിധായിക വിധു വിന്‍സെന്റും കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംഘടനയിലെ അംഗവും നടിയുമായ പാര്‍വതി തിരുവോത്ത്. ആല്‍ബര്‍ട്ട് കാമുവിനെ ഉദ്ധരിച്ചുകൊണ്ട് പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ വിമര്‍ശനങ്ങളുമായി നിരവധി പേര്‍ എത്തിയിരുന്നു. സാഹിത്യമല്ല, മറിച്ച് കൃത്യമായ മറുപടിയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന കമന്റുകളോട് പ്രതികരിക്കുകയായിരുന്നു പാര്‍വതി. പുരുഷന്മാര്‍ സ്ത്രീകളെ വച്ച് പല കളികളും കളിക്കുമെന്നും എന്നാല്‍ സത്യം കാലം […]
താരങ്ങൾ പ്രതിഫലം കുറക്കാന്‍ തയ്യാര്‍; കണ്ടെയ്ൻമെന്റ് സോണിലെ അമ്മ യോഗം നിര്‍ത്തിവെച്ചു
കണ്ടെയ്ൻമെന്റ് സോണായ ചക്കരപ്പറമ്പിലെ ഹോട്ടലിലായിരുന്നു സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് എത്തി യോഗം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിൽനിന്ന് സിനിമയെ കരകയറ്റാൻ താരങ്ങൾ പ്രതിഫലം കുറക്കുന്ന വിഷയത്തിൽ തീരുമാനമായി. 50 ശതമാനം വരെ പ്രതിഫലം കുറക്കാൻ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. അതെ സമയം താരസംഘടനയായ ‘അമ്മ’യുടെ നേതൃയോഗം നിർത്തി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് യോഗം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. കണ്ടെയ്ൻമെന്റ് സോണായ ചക്കരപ്പറമ്പിലെ […]











