Entertainment

താരങ്ങൾ പ്രതിഫലം കുറക്കാന്‍ തയ്യാര്‍; കണ്ടെയ്ൻമെന്റ് സോണിലെ‌ അമ്മ യോ​ഗം നിര്‍ത്തിവെച്ചു

കണ്ടെയ്ൻമെന്റ് സോണായ ചക്കരപ്പറമ്പിലെ ഹോട്ടലിലായിരുന്നു സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് എത്തി യോ​ഗം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിൽനിന്ന് സിനിമയെ കരകയറ്റാൻ താരങ്ങൾ പ്രതിഫലം കുറക്കുന്ന വിഷയത്തിൽ തീരുമാനമായി. 50 ശതമാനം വരെ പ്രതിഫലം കുറക്കാൻ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. അതെ സമയം താരസംഘടനയായ ‘അമ്മ’യുടെ നേതൃയോ​ഗം നിർത്തി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് യോ​ഗം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. കണ്ടെയ്ൻമെന്റ് സോണായ ചക്കരപ്പറമ്പിലെ […]

Entertainment Kerala

സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് കോടതി വിലക്ക്; മോഷണമെന്ന് ആരോപണം

സുരേഷ് ഗോപി ചിത്രത്തിന്‍റെ ചിത്രീകരണം, സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലൂടെയുള്ള പ്രചരണം എന്നിവ തടഞ്ഞാണ് കോടതി നടപടി. സുരേഷ് ഗോപിയുടെ 250ാം ചിത്രമായി പുറത്തിറങ്ങുന്ന ചിത്രത്തിന് കോടതിയുടെ വിലക്ക്. എറണാകുളം ജില്ലാ കോടതിയാണ് സിനിമ സ്റ്റേ ചെയ്ത് ഉത്തരവിട്ടത്. സിനിമയിലെ കഥാപാത്രത്തിന്‍റെ പേരും തിരക്കഥയും പകര്‍പ്പാവകാശം ലംഘിച്ചു എന്നാരോപിച്ച് സംവിധായകന്‍ ജിനു എബ്രഹാം സമര്‍പ്പിച്ച ഹരജിയിലാണ് വിധി. 2019 ഒക്ടോബര്‍ 16ന് പൃഥിരാജിന്‍റെ ജന്മദിനത്തിലാണ് ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രം പ്രഖ്യാപിച്ചത്. ആ […]

Entertainment

ഡബ്ല്യുസിസിക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നു: വിധു വിന്‍സെന്‍റ്

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്‍റ്. എന്നാല്‍ സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യുസിസി തുടർന്നും നടത്തുന്ന യോജിപ്പിന്‍റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നല്‍കും. ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിന്‍റെ കരുത്ത് ഡബ്ല്യുസിസിക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും വിധു വിന്‍സെന്‍റ് വ്യക്തമാക്കി. ഡബ്ല്യുസിസിയുടെ രൂപീകരണം മുതല്‍ വിധു വിന്‍സെന്‍റ് സംഘടനയില്‍ സജീവമായിരുന്നു. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി […]

Entertainment

പൃഥ്വിരാജും ആഷിഖ് അബുവും കമ്യൂണിസ്റ്റുകാർ; ചരിത്രം വളച്ചൊടിക്കും: രാജസേനൻ

നേരത്തെ ചിത്രത്തിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകളും പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ പൃഥിരാജ് നായകനായി പ്രഖ്യാപിച്ച വാരിയംകുന്നന്‍ സിനിമക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ രാജസേനന്‍. പൃഥ്വിരാജും ആഷിഖ് അബുവും കമ്യൂണിസ്റ്റുകാരാണെന്നും അവര്‍ ചരിത്രം വളച്ചൊടുക്കുമെന്നും രാജസേനൻ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് നടന്ന നല്ല കാര്യങ്ങളെയൊക്കെ ഇവർ എതിർത്തു. വാരിയംകുന്നൻ സിനിമയിലൂടെ ഇവർ ചരിത്രത്തെ വളച്ചൊടിക്കുമെന്നും ബി.ജെ.പി അനുഭാവിയും സംവിധായകനുമായ രാജസേനന്‍ പറഞ്ഞു. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് രാജസേനന്‍റെ അഭിപ്രായ പ്രകടനം. […]

Entertainment

സിനിമാ താരങ്ങളുടെ ഫോണ്‍ നമ്പറുകള്‍ അപരിചിതര്‍ക്ക് നല്‍കരുത്; പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് യൂണിയന് ഫെഫ്കയുടെ കത്ത്

ഷംന കാസിമിന്‍റെ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ നിര്‍മ്മാതാവിനെ ചോദ്യം ചെയ്യും. വിവാഹ തട്ടിപ്പിന് പിന്നാലെ ഷംന കാസിമിന്‍റെ വീട്ടിൽ എത്തിയ നിർമാതാവിനെയാണ് പൊലീസ് ചോദ്യം ചെയ്യുക. വിവാഹത്തട്ടിപ്പുമായി നിര്‍മാതാവിന്‍റെ സന്ദര്‍ശനത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കും. അതേസമയം സിനിമാ താരങ്ങളുടെ ഫോണ്‍ നമ്പറുകള്‍ അപരിചിതര്‍ക്ക് നല്‍കരുതെന്ന നിര്‍ദ്ദേശവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് യൂണിയന് ഫെഫ്ക കത്ത് നല്‍കി. ഷംന കാസിമിന്‍റെ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. അതേസമയം […]

Entertainment

ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാൻ അന്തരിച്ചു

ദ മദർ ഓഫ് ഡാൻസ് എന്നായിരുന്നു സരോജ് ഖാൻ അറിയപ്പെട്ടിരുന്നത്. നൃത്തസംവിധാനത്തിലൂടെ നാലു പതിറ്റാണ്ടോളം ഇന്ത്യൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാൻ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. സരോജ് ഖാൻ ഒരുക്കിയ ജനപ്രിയ നൃത്തചുവടുകൾ ഹിന്ദി സിനിമയിൽ ഒട്ടേറെ താരോദയങ്ങൾക്ക് പിൻബലമേകി. രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് ചുവടുകൾ ഒരുക്കിയ സരോജ് ഖാന് മൂന്നുവട്ടം ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കലങ്ക് സിനിമയിലെ ‘തബാ ഹോ ഗയേ’ ആണ് […]

Entertainment

സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു; പിറകെ വ്യാജപതിപ്പും പുറത്ത്

സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടേയും കഥയാണ് സൂഫിയും സുജാതയും. മലയാളത്തിലും ഓണ്‍ലൈന്‍ സിനിമാ റിലീസിന് തുടക്കം. വിജയ് ബാബു നിര്‍മ്മിച്ച ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസാണ്. ആമസോണ്‍ പ്രൈം റിലീസിന് പിന്നാലെ സൂഫിയും സുജാതയും സിനിമയുടെ വ്യാജപതിപ്പും പുറത്തുവന്നു. ടെലിഗ്രാമിലും ടൊറന്‍റ് സൈറ്റുകളിലുമാണ് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. സൂഫിയും […]

Entertainment

എ. ആര്‍ റഹ്‍മാന്‍ ആവറേജ് കലാകാരനെന്ന് സല്‍മാന്‍ ഖാന്‍; പരിഹാസം വേദനിപ്പിച്ചതിനാല്‍ കൈ കൊടുക്കാതെ റഹ്‍മാന്‍: വൈറലായി വീഡിയോ

മാധ്യമപ്രവർത്തകർ ഈ ചോദ്യം ആവർത്തിച്ചപ്പോൾ, ”ആദ്യം സൽമാൻ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ ചെയ്യട്ടെ…” എന്നായിരുന്നു റഹ്‍മാന്‍റെ മറുപടി. പഴയ സിനിമകളുടെ പുതിയ കാലത്തെ വായനകളും, പഴയ കാലത്ത് നാം തമാശയാക്കി മറന്ന പല സംഭവങ്ങളുടെയും പുനര്‍വിചിന്തനങ്ങളും ഇന്നത്തെ കാലത്ത് ഉയര്‍ന്നുവരികയും അവ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. അവഗണിക്കപ്പെട്ടവരെല്ലാം തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. വ്യാപകമായി കറുത്ത വംശജര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതികരണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സിനിമയിലാണെങ്കില്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാദങ്ങളും […]

Entertainment

അതിശയിപ്പിക്കുന്ന തിരക്കഥ; മുസ്തഫയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു’- ‘കപ്പേള’ക്ക് അഭിനന്ദനവുമായി അനുരാഗ് കശ്യപ്

മാര്‍ച്ച് 6നാണ് കപ്പേള റിലീസ് ചെയ്യുന്നത്. തിയറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് പ്രതിസന്ധി പിടിമുറുക്കുന്നത് മലയാള സിനിമാ ലോകം ഈയിടെ ചര്‍ച്ച ചെയ്ത സിനിമകളൊന്നായിരുന്നു നടന്‍ മുസ്തഫയുടെ ആദ്യ സംവിധാന സംരംഭമായ കപ്പേള. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോള് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ‘മികച്ച സിനിമ, അമ്പരപ്പിക്കുന്ന തിരക്കഥ; മുഹമ്മദ് മുസ്തഫയുടെ അടുത്ത […]

Entertainment

മൂന്ന് തലമുറകള്‍! അച്ഛന്റെ ചിത്രത്തിനൊപ്പം പൃഥ്വിയും ഇന്ദ്രനും മക്കളും! പങ്കുവെച്ച്‌ സുപ്രിയ

മലയാളികള്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് പൃഥ്വിരാജ് സുകുമാരന്റെത്. പൃഥ്വിക്കൊപ്പം ഏട്ടന്‍ ഇന്ദ്രജിത്ത് സുകുമാരനും എല്ലാവരുടെയും പ്രിയ താരമാണ്്. പൃഥ്വി നായകവേഷങ്ങളില്‍ തിളങ്ങിയപ്പോള്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് ഇന്ദ്രജിത്ത് തിളങ്ങിയത്. രണ്ട് പേരുടെയും സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് പൃഥ്വി മലയാളത്തില്‍ ശ്രദ്ധേയനായത്.ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവനിലെ വേഷം ഇന്ദ്രത്തിന്റെ കരിയറിലും വഴിത്തിരിവായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ സംരംഭമായ ലൂസിഫറില്‍ ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആദ്യമായി സംവിധാനം ചെയത […]