സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷയിൽ മാറ്റില്ലെന്ന് കേരളം. ഇത് സംബന്ധിച്ച നിലപാട് സുപ്രിംകോടതിയെ നാളെ അറിയിക്കും. സെപ്റ്റംബർ ആറ് മുതൽ പതിനാറ് വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് തീരുമാനമെന്നും കേരളം അറിയിക്കും. പരീക്ഷ നടത്തിപ്പിൽ കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ജൂലൈ 31 ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രിംകോടതിയിൽ. പരീക്ഷാഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 15നും സെപ്റ്റംബർ 15നും മധ്യേ എഴുത്തുപരീക്ഷ നടത്തും. മൂല്യനിർണയ […]
Education
വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചാല്‍ ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി
വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചാല്‍ ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു. പരീക്ഷകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. സ്‌കൂളിലേക്കുള്ള യാത്ര സുരക്ഷിതമായി നടത്തുകയാണ് പ്രധാനം. കഴിയുന്നതും സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ യാത്ര ചെയ്യിക്കുകയാണ് നല്ലതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും. മികച്ച രീതിയിലാണ് നിലവില്‍ വാക്‌സിനേഷന്‍ നടത്തുന്നത്. വാക്‌സിനേഷന് തയാറായി ജനം സ്വയം മുന്നോട്ടുവരണം. ഒരു കോടി ഡോസ് വാക്‌സിന്‍ കൂടി എത്തിച്ചാല്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാകും. സംസ്ഥാനത്ത് […]
അറബിക് കോളജുകള്‍ക്ക് അനുവദിച്ച കോഴ്സുകൾ റദ്ദാക്കാന്‍ കാലിക്കറ്റ് യൂണിവെഴ്സിറ്റി നീക്കം
അറബിക് കോളജുകള്‍ക്ക് അനുവദിച്ച കോഴ്സുകൾ റദ്ദാക്കാൻ കാലിക്കറ്റ് യൂണിവെഴ്സിറ്റി നീക്കം. നാളെ നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിഷയം പരിഗണിക്കുന്നതിനായി നോട്ട് തയാറാക്കി. 2014 ല്‍ അനുവദിച്ച കോഴ്സ് റദ്ദാക്കണമെന്നും അറബിക് കോളജുകളെ ആർട് ആന്‍റ് സയന്‍സ് കോളേജായി മാറ്റണമെന്നുമാണ് ശിപാർശ. കോഴ്സ് അനുമതിക്കുള്ള ശിപാർശയില്‍ ഗവർണർ ഭേദഗതി നിർദേശിച്ച സാഹചര്യം മുതലാക്കിയാണ് നീക്കം.
ബൈജൂസിന് വെല്ലുവിളിയുമായി ആമസോണ്‍; ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗം പിടിച്ചടക്കാന്‍ ‘ആമസോണ്‍ അക്കാദമി’
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കോളേജ് എന്‍ട്രന്‍സ് പരീക്ഷയായ ജെ.ഇ.ഇക്ക് വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനായി പുതിയ വെര്‍ച്വല്‍ ലേണിങ് ആപ്പുമായി ആമസോണ്‍. ആമസോണ്‍ അക്കാദമി എന്നായിരിക്കും ആപ്പ് രൂപത്തിലും വെബ്സൈറ്റ് രൂപത്തിലും പുറത്തിറങ്ങുന്ന ലേണിങ് സ്പേസിന്‍റെ പേര്. ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷന് (ജെഇഇ) തയ്യാറെടുക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതിന് പഠന സാമഗ്രികൾ, തത്സമയ പ്രഭാഷണങ്ങൾ, വിലയിരുത്തലുകൾ എന്നിവ ആമസോണ്‍ അക്കാദമി നല്‍കും. നിലവില്‍ ആമസോണ്‍ അക്കാദമിയിലെ കണ്ടന്‍റുകള്‍ സൌജന്യമാണെന്നും കുറച്ച് മാസത്തേക്ക് സൌജന്യമായിരിക്കുമെന്നും […]
പ്ലസ് വൺ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനിൽ
പ്ലസ് വൺ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനിലൂടെയാക്കുന്നു. നവംബർ 2 മുതൽ പ്ലസ് വൺ ക്ലാസുകളും ഫസ്റ്റ്‌ബെല്ലിൽ സംപ്രേഷണം ചെയ്യും. തുടക്കത്തിൽ രാവിലെ 9.30 മുതൽ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഇതോടെ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികൾക്കും പ്രയോജനപ്പെടുന്ന ക്ലാസുകൾ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചൽ ആദ്യ ആഴ്ച ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും. സമയ […]
‘നെറ്റ്‌വർക്ക് പരിധിക്ക് പുറത്ത്’ ഇപ്പോഴും ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാതെ വിദ്യാർത്ഥികൾ
നെറ്റ്‌വർക്ക് പരിധിക്ക് പുറത്തായതോടെ ഓൺലൈൻ പഠനം ലഭ്യമാകാതെ ഒരുകൂട്ടം വിദ്യാർത്ഥികൾ. മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിലെ കുരിക്കലമ്പാട് പ്രദേശത്തെ വിദ്യാർത്ഥികൾക്കാണ് ദുരവസ്ഥ. ഈ കുട്ടികള്‍ ക്ലാസുകൾ കേൾക്കാൻ ഉയരമുളള സ്ഥലങ്ങൾ തേടി പോകേണ്ട ഗതികേടിലാണ്. കൊവിഡിനെ തുടർന്ന് പഠനം ഓൺലൈനിലേക്ക് മാറിയതോടെയാണ് ഇവർ ദുരിതത്തിലായത്. നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതിനാൽ ക്ലാസുകൾ കേൾക്കാൻ ഉയർന്ന സ്ഥലങ്ങളിലെ റബർത്തോട്ടങ്ങളിലും വീടിന്റെ മുകളിലും പോകണം. എന്നാൽ പോലും ക്ലാസുകളിൽ പങ്കെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. 270 കുടുംബങ്ങളിലെ കുട്ടികളാണ് നെറ്റ്‌വർക്കിന്റെ പുറത്ത് നിൽക്കേണ്ടി വരുന്നത്. പ്രശ്‌നം […]
സീറോ അക്കാദമിക് വർഷം: വിശദമായ പരിശോധനക്ക് ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
സുരക്ഷക്ക് മുൻഗണന നൽകിയുള്ള വിദ്യാഭ്യാസം എന്നതാണ് കേരളത്തിന്റെ നയം പരീക്ഷയും അധ്യയനവും ഒഴിവാക്കി ഈ അധ്യയനവർഷം സീറോ അക്കാദമിക് ഇയർ ആക്കുന്നത് സംബന്ധിച്ച വിഷയത്തിൽ വിശദ പരിശോധനക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷക്ക് മുൻഗണന നൽകിയുള്ള വിദ്യാഭ്യാസം എന്നതാണ് കേരളത്തിന്റെ നയം. സാമൂഹിക അകലം പാലിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസ് ആരംഭിക്കാമെന്ന നിർദേശം വന്നിട്ടുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും കോളജുകളിലും കഴിഞ്ഞ സെമസ്റ്റർ ഒാൺലൈൻ വഴിയാണ് പൂർത്തിയാക്കിയത്. എല്ലാ വിദ്യാർഥികളിലും […]
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരമാണ് മേഖലാടിസ്ഥാനത്തില്‍ ഏറ്റവും മുന്നില്‍. 97.67 ശതമാനം പേര്‍ തിരുവനന്തപുരം മേഖലയില്‍ വിജയം നേടി. 97.05 ശതമാനവുമായി ബംഗളൂരുവാണ് തൊട്ടു പിന്നില്‍. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സി.ബി.എസ്.ഇ വെബ് സൈറ്റില്‍ ഫലം ലഭ്യമാവുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പു മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. തിരുവനന്തപുരമാണ് മേഖലാടിസ്ഥാനത്തില്‍ ഏറ്റവും മുന്നില്‍. 97.67 ശതമാനം പേര്‍ തിരുവനന്തപുരം മേഖലയില്‍ വിജയം നേടി. 97.05 ശതമാനവുമായി ബംഗളൂരുവാണ് തൊട്ടു പിന്നില്‍. ആകെ പരീക്ഷ എഴുതിയതില്‍ […]
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി
തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫലപ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി. ഈ മാസം 10 ന് ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നത്. എന്നാൽ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫലപ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു. ലോക്ക്ഡൗൺ മൂലം ബോര്‍ഡ് യോഗം ചേരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാൽ മൂല്യ നിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്. വിഎച്ച്എസ്സി പരീക്ഷാ ഫലവും പത്തിന് പ്രസിദ്ധീകരിക്കാനിരുന്നതാണ്.
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 98.82 ശതമാനം വിജയം
പരീക്ഷ എഴുതിയ 427092 പേരില്‍ 417101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 427092 പേരില്‍ 417101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.82% പേര്‍ വിജയിച്ചു. കഴിഞ് വര്‍ഷത്തേക്കാള്‍ .71 ശതമാനം കൂടുതൽ. 41906 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. വിജയ ശതമാനം കൂടുതല്‍ പത്തനംതിട്ടയിലാണ്. കുറവ് വിജയ ശതമാനം വയനാട്ടിലും. എ പ്ലസ് കൂടുതല്‍ മലപ്പുറത്താണ്. മുഴുവൻ വിദ്യാർഥികളും ജയിച്ച സ്കൂളുകളുടെ എണ്ണം 1837 ആണ്. […]