അസോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളിൽ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായായ ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ട് എന്ന സാമൂഹിക ,സാംസ്‌കാരിക ,ചാരിറ്റി സംഘടനയെ പുതിയ പടവുകളിലേയ്ക്ക് നയിക്കാനായി നവസാരഥികൾ തെരഞ്ഞെടുക്കപ്പെട്ടു. https://befriends.ch/office-bearers/present/ കഴിഞ്ഞ 23 വർഷക്കാലം സ്വിറ്റ്സർലാൻഡിലെ മലയാളി മനസുകളിൽ പ്രവർത്തനമികവുകൊണ്ടും , സംഘാടന ശേഷികൊണ്ടും ചിരപ്രതിഷ്ട നേടിയ ബി ഫ്രണ്ട്‌സ് സിൽവർ ജൂബിലി ആഘോഷങ്ങളിലേക്ക് പ്രവേശിക്കുന്ന വർഷമായ 2026 -27 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തത് രണ്ടായിരത്തിരണ്ടിലെ ഒരു ഞായറാഴ്ചയുടെ സായം സന്ധ്യയിൽ സ്വിറ്റസർലണ്ടിലെ […]
Cultural
സ്വിസ്സിലെ യുവതലമുറ അണിയിച്ചൊരുക്കിയ ‘ത്രിലോക’ യുടെ തീയറ്റർ റിലീസ് ജനുവരി മുപ്പതിന് – പുറത്തിറങ്ങിയ ത്രിലോക ട്രെയിലറിന് മികച്ച പ്രെതികരണം .
സ്വിറ്റ്സർലൻഡിലെ യുവതലമുറയിലെ മലയാളി ചലച്ചിത്രപ്രേമികൾ ചേർന്ന് ഒരുക്കിയ മലയാള സിനിമ ‘ത്രിലോക’യുടെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങി. സ്വിസ് മലയാളികളുടെ രണ്ടാം തലമുറയുടെ സ്വപ്നങ്ങളും സൃഷ്ടിപരമായ ഊർജ്ജവും ചേർന്ന ഈ ചിത്രം, സ്വിറ്റ്സർലൻഡിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പുതുമയുള്ള ചലച്ചിത്ര ശ്രമമാണ്. മൂന്നു തലമുറകൾ ഒരുമിക്കുന്ന അപൂർവ്വമായൊരു സിനിമാനുഭവമായി ‘ത്രിലോക’യെ വിലയിരുത്താം. പുറത്തിറങ്ങിയ ട്രെയിലർ സിനിമയുടെ ഭാവവും മാനസിക ആഴവും ദൃശ്യഭാഷയും സൂചിപ്പിക്കുന്നു. 4EMOTIONS ENTERTAINMENT ബാനറിൽ ജോജി തന്തോന്നിച്ചിറ, നിധിൻ മാത്യൂസ്, റോബിൻ ഫിലിപ്പ്, സുരജ് മണ്ണഞ്ചേരിൽ […]
ജോസ് എഡാട്ടേൽ : സ്വിറ്റ്സർലൻഡിലെ മുൻനിര യാത്രാ സ്ഥാപനത്തിന് പിന്നിലെ കമ്മ്യൂണിറ്റി ബിൽഡർ.
സ്വിറ്റ്സർലൻഡിലെ സൂറിച്ച് ആസ്ഥാനമായുള്ള എജെയ് ട്രാവൽസ് & ടൂർസ് ജിഎംബിഎച്ച്, ടിക്കറ്റിംഗിലും ടൂർ ഓർഗനൈസേഷനിലും, പ്രത്യേകിച്ച് ഇന്ത്യയിലും ലോകമെമ്പാടുമുള്ള ലക്ഷ്യസ്ഥാനങ്ങൾക്ക്, വിശാലമായ പ്രവർത്തനങ്ങൾക്ക് പേരുകേട്ട ഒരു സുസ്ഥിരമായ ട്രാവൽ ഏജൻസിയാണ്. താങ്ങാനാവുന്ന വിലയിലുള്ള പാക്കേജുകളും ഇൻബൗണ്ട്, ഔട്ട്ബൗണ്ട് ടൂറിസ്റ്റുകൾക്ക് അനുയോജ്യമായ ഒരു കൂട്ടം യാത്രാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിലൂടെ സ്ഥാപനം പ്രശസ്തി നേടിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ഫ്ലൈറ്റ് ടിക്കറ്റിംഗ്, സമഗ്രമായ ടൂർ പാക്കേജുകൾ, ഹോട്ടൽ റിസർവേഷനുകൾ, പ്രായോഗിക യാത്രാ പരിഹാരങ്ങളുടെയും വെൽനസ് ടൂറിസത്തിന്റെയും മിശ്രിതത്തെ പ്രതിഫലിപ്പിക്കുന്ന ആയുർവേദ, ദന്ത […]
ആഘോഷവേളകൾ സംഗീതസാന്ദ്രമാക്കുവാൻ സ്വിസ്ബാബു മ്യൂസിക്കൽ എന്റർടെയ്ൻമെന്റ്സ് ഒരുക്കുന്ന – ലൈവ് മ്യൂസിക്സ് – കരോക്കെ കൺസർട്ട്സ് – ചർച്ച് കൊയർ .
Music is Divine. Music is soothing.The magical influence of ragas and thalas on the human emotions, mind and body has been already proved. Swissbabu Musical Entertainments welcome you to feel it, to dance with and rejoice… സംഗീതം ദിവ്യമായൊരു സാന്ത്വനമാണ്. രാഗങ്ങളുടേയും, താളങ്ങളുടേയും സ്വാധീനം മനസ്സിനെ അനിർവചനീയമായ വികാരങ്ങളുടെ നവ തലങ്ങളിലേക്കുയർത്തുന്നു! ഏകദേശം നാലു പതിറ്റാണ്ടുകളായി സ്വിറ്റസർലണ്ടിലെ ആഘോഷവേദികളിലെല്ലാം ഗാനാലാപനത്തിലൂടെ സദസ്യരുടെ കാതുകൾക്ക് […]
കേരളാ സമാജം സ്വിറ്റസർലണ്ടിന്റെ ജൂബിലി ആഘോഷവേദിയിൽ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ശ്രീ ബാബു പുല്ലേലിക്കും ,ശ്രീ ടോമി തൊണ്ടാംകുഴിക്കും , ശ്രീ ഷാജി എടത്തലക്കും കേരളാ സമാജത്തിന്റെ ആദരവ് .
സ്വിറ്റസർലണ്ടിലെ ബേൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക ചാരിറ്റി സംഘടനയായ കേരളാ സമാജം ബേൺ ,സംഘടനയുടെ ഇരുപതാം വാർഷികം ഇക്കഴിഞ്ഞ പതിനെട്ടാം തിയതി ബേണിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു .. ആഘോഷങ്ങൾക്കു മുന്നോടിയായി നടന്ന പൊതുയോഗത്തിൽ സ്വിറ്റസർലണ്ടിൽ വിവിധ മേഖലകളിൽ പ്രേവർത്തിക്കുന്ന മൂന്നു വ്യക്തിത്വങ്ങളെ സംഘടന ആദരിച്ചു . ആദരവ്, അംഗീകാരം, ബഹുമാനം, പരസ്പര സ്നേഹം, അഭിനന്ദനം എന്നിവയെല്ലാം സാമൂഹിക ബന്ധങ്ങളുടെ അടിത്തറയും വ്യക്തിത്വ വികസനത്തിന്റെയും സാംസ്കാരികോന്നതിയുടെയും അളവുകോലുമാണ്. ഏതൊരാളുടെയും വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നതിന്റെയും സാമൂഹിക ബന്ധങ്ങളെ […]
സ്വിറ്റസർലണ്ടിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം ഒരുക്കുന്ന ഭാരതീയ കലോത്സവം 2025 നു മാർച്ച് എട്ടിന് വിവിധ പരിപാടികളോടെ സൂറിച്ചിലെ റാഫ്‌സിൽ തിരശീല ഉയരും..
150 ൽ പരം മത്സരാർഥികൾ പങ്കെടുക്കുന്ന കലോത്സവം.130 കലാപ്രതിഭകൾ വേദിയിലെത്തുന്ന മനോഹരമായ രംഗപൂജ.മ്യൂസിക് ഷോ – വിധു പ്രതാപും ആര്യ ദയാലും ,ബാന്റും ചേർന്നൊരുക്കുന്ന സംഗീതവിരുന്ന്…ഒപ്പം അനുകരണ കലയുടെ രാജകുമാരൻ മഹേഷ് കുഞ്ഞുമോനും . സ്വിറ്റ്സര്‍ലന്‍ഡിലെ യുവതലമുറക്ക് തങ്ങളുടെ കലാപ്രാവീണ്യം മത്സരത്തിലൂടെ മാറ്റുരയ്ക്കുന്ന യുവജനോത്സവ വേദിയാണ് ഭാരതീയ കലോത്സവം. ഭാരതീയ കലകളുടെ സര്‍ഗാത്മക കവാടമായ സ്വിറ്റ്സര്‍ലെന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ കലാലയം ലാസ്യകലകളുടെ ചാരുതയും സംഗീതത്തിന്റെ മനോഹാരിതയും സമന്വയിപ്പിച്ച് സ്വിസ് മലയാളികള്‍ക്കായ് നല്‍കുന്ന ഒരു കലാവിരുന്നായിരിക്കും ഭാരതീയ കലോത്സവം […]
ഓസ്ട്രിയയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട “അത്യുന്നതൻ രാജാധിരാജൻ ” എന്ന ക്രിസ്‌മസ്സ് ഗാനം ശ്രെദ്ധേയമാകുന്നു .
“അത്യുന്നതൻ രാജാധിരാജൻ ” സുന്ദരവും ഹൃദ്യവുമായ ഈ ക്രിസ്‌മസ്സ് ഗാനത്തിൻറെ വരികൾ കുറിച്ചിരിക്കുന്നത് ഓസ്ട്രിയയിലുള്ള ഷെവലിയാർ കുര്യാക്കോസ് തടത്തിൽ ആണ് ..ഗാനത്തിന്റെ പ്രകാശനം 24 ന് വിയന്നയിൽവെച്ചു വെരി.റെവ.ജോഷുവ റമ്പാച്ചൻ നടത്തുകയുണ്ടായി .സൂറിച്ചിൽ താമസിക്കുന്ന ശ്രീ ബോബ് തടത്തിലിന്റെ സഹോദരനാണ് ഗാനരചയിതാവ് . അത്യുന്നതൻ എന്ന നാമത്തിൽ പ്രകാശനം ചെയ്ത ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സാംജി ആറാട്ടുപുഴയാണ് . രമേഷ് മുരളി ,ബഷീർ ,ശ്രീകാന്ത് ,മെലിൻ ,സിജി ,ഏയ്ഞ്ചൽ എന്നിവരുടെ ഹൃദയഹാരിയായ ആലാപനത്തിൽ മനോഹരമായിരിക്കുന്നു .സാക്‌സ് ക്രിയേഷൻസാണ് […]
ശ്രീ ബാബു പുല്ലേലി ,ബെൻസൺ പഴയാറ്റിൽ കൂട്ടുകെട്ടിൽ വിരിഞ്ഞ പ്രണയം പൊഴിയും ഒരീണമായ് എന്ന സംഗീത ആൽബത്തിന് ലോസ് ഐഞ്ചൽസിൽ നിന്നും ഇന്റർനാഷണൽ അവാർഡ്
Honorable Mentions International Award 2024 to the Video song by Swiss Malayalees- Benson & BabuLove falling like a Touching meldody of music ശ്രീ ബെൻസൺ പഴയാറ്റിലിന്റെ വരികൾക്ക് സ്വിസ് ബാബു എന്ന ബാബു പുല്ലേലി സംഗീതം നൽകിയ പ്രണയം പൊഴിയും ഒരീണമായ്, Love falling like a touching melody of music, എന്ന മ്യൂസിക് വീഡിയോ ആൽബം Los Angels ലെ Independent Shorts Awards നൽകുന്ന […]
സ്വിറ്റസർലണ്ടിന്റെ മനോഹാരിതയിൽ ശ്രീ എൽബിൻ എബിയുടെ ആലാപനത്തിൽ ഡോ.ആനന്ദ് ജോർജിന്റെ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ ക്രിസ്മസ്‌ഗാനം സ്നേഹം പിറന്നരാവ് .
മലയാളികൾക്ക് ഏറെ പ്രിയങ്കരമായ “നാവിൽ എൻ ഈശോതൻ നാമം” എന്ന ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ച, ചലചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ . ഡൊണാൾഡ് മാത്യു രചനയും സംഗീതവും നിർവഹിച്ചു സ്വിറ്റ്സർലൻഡ് കർമ്മഭൂമിയാക്കിയ ശ്രീ എൽബിൻ എബി എന്ന അനുഗ്രഹീത ഗായകന്റെ ആലാപനത്തിൽ “നിഹാരം ” എന്ന തന്റെ മ്യൂസിക് ആൽബത്തിലൂടെ ഈ വർഷത്തെ ക്രിസ്മസ്‌ഗാനം “സ്നേഹം പിറന്നരാവ് ” എന്ന മനോഹര സംഗീതം യൂട്യൂബിലൂടെ ഇന്ന് റിലീസ് ചെയ്തു … യുട്യൂബിൽ റിലീസ് […]
മനസിന്റെ പൂട്ടുകള്‍ തുറന്ന് മാന്ത്രികന്‍: സ്വിസ്സ് വേദിയെ കീഴടക്കി പ്രശസ്ത മെന്റലിസ്റ്റ് ആദിയുടെ ഇൻസോംനിയ തീയറ്റർ ഷോ നവംബർ 18 നു സൂറിച്ചിൽ അരങ്ങേറി.
ആധുനിക കാലത്ത് മാജിക്ക് പോലെതന്നെ ജനങ്ങളെ ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന കലയാണ് മെന്റലിസം.ആ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പേരാണ് ആദിയുടേത്.സ്വിറ്റസർലണ്ടിലെ ആദിയുടെ സുഹൃത്തുക്കൾ നവംബർ 18 ന് സൂറിച്ചിലെ വെറ്‌സീക്കോണിൽ ഓർഗനൈസ് ചെയ്‌ത ഇൻസോംനിയ എന്ന ഷോ അക്ഷരാർത്ഥത്തിൽ പ്രേഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി . മനസിന്റെ പൂട്ടുകൾ തുറക്കുന്ന താക്കോൽകാരൻ എന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ മെന്റലിസ്റ്റ് ആദി അറിയപ്പെടുന്നത്. അനേക രാജ്യങ്ങളിൽ ഇതിനോടകം പരിപാടി അവതരിപ്പിച്ചിട്ടുള്ള ആദി സ്റ്റേജിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു പ്രത്യേക അന്തരീക്ഷത്തിൽ […]












