വായ്പാ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ച് എസ്ബിഐ. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) 10 പോയിന്റാണ് ഇത്തവണ എസ്ബിഐ വര്‍ധിപ്പിച്ചത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ്ബിഐ വായ്പാ നിരക്കുകളില്‍ വര്‍ധനവ് വരുത്തുന്നത്. മെയ് 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും എന്ന് എസ്ബിഐ അറിയിച്ചു. ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ 7.10 ശതമാനത്തില്‍ നിന്ന് 7.20 ശതമാനവും രണ്ട് വര്‍ഷത്തേക്കുള്ള വായ്പാനിരക്ക് 7.30ല്‍ നിന്നും 7.40 ശതമാനമാക്കിയും ഉയര്‍ത്തി. മൂന്ന് […]
Business
സ്വർണ വില ഉയർന്നു; പവന് 360 രൂപ കൂടി
സ്വർണ വില ഉയർന്നു. ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4720 രൂപയായി. ഒരു പവന് 360 രൂപ വർധിച്ചതോടെ സ്വർണ വില പവന് 37,760 രൂപയായി വില. ഇന്നലെ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമായിരുന്നു ഇന്നലെ കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.
രൂപയുടെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; മാര്‍ച്ചിലെ റെക്കോര്‍ഡും മറികടന്നു
രൂപയുടെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 77.41 രൂപയായി. മാര്‍ച്ചില്‍ രൂപയുടെ മൂല്യം 76.98 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതും കടന്നാണ് രൂപ വീണ്ടും ഇടിഞ്ഞത്. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ 55 പൈസ ഇടിഞ്ഞ് 76.90 എന്ന നിലയിലേക്ക് രൂപ എത്തിയിരുന്നു. വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരികള്‍ ഉപേക്ഷിക്കുന്നതാണ് രൂപയുടെ മൂല്യം ഇടിയുന്നതിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത്. ഷാങ്ഹായിലെ കൊവിഡ് ലോക്ക്ഡൗണ്‍ കര്‍ശനമാക്കിയത് മുഴുവന്‍ ഏഷ്യന്‍ ഓഹരികള്‍ സാരമായി ബാധിച്ചേക്കുമെന്നാണ് […]
ഡബിൾ സെഞ്ചുറിയടിച്ച് ചെറുനാരങ്ങ വില; ഇത് ചരിത്രത്തിലാദ്യം
ചെറുനാരങ്ങ എന്നാണ് പേരെങ്കിലും ഇപ്പോൾ വിപണിയിൽ അത്ര ചെറുതല്ല കക്ഷി. ചരിത്രത്തിലാദ്യമായി ഡബിൾ സെഞ്ചുറിയടിച്ച് കുതിക്കുകയാണ് ചെറുനാരങ്ങയുടെ വില. വേനലിൽ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില വർധനവിന് കാരണം. ഇതാദ്യമായി 200 കടന്ന് കുതിക്കുകയാണ് ഒരു കിലോ ചെറുനാരങ്ങയുടെ വില. മൂപ്പെത്താത്ത പച്ച നാരങ്ങക്ക് കൊടുക്കണം കിലോയ്ക്ക് 180 രൂപ. മുൻപ് 20 രൂപക്ക് ഒരു കിലോ നാരങ്ങ കിട്ടുമായിരുന്നു. ഇപ്പോൾ ആ തുകയ്ക്ക് മൂന്നു നാരങ്ങ തികച്ച് കിട്ടില്ല. നാരങ്ങയൊന്നിന് 7 മുതൽ 8 […]
ഇന്ധനവില കൂട്ടി; കൊച്ചിയിൽ ഡീസൽ വില നൂറിനരികെ
രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോളിന് 87 പൈസയും ഡിസലിന് 84 പൈസയുമാണ് കൂട്ടിയത്.. പുതുക്കിയ വില പ്രകാരം കൊച്ചിയിൽ പെട്രോളിന് 112 രൂപ 15 പൈസയും ഡിസലിന് 99 രൂപ 13 പൈസയുമായി. മാർച്ച് 22 ന് ശേഷം ഇത് എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്. പത്ത് ദിവസത്തിനുള്ളിൽ പെട്രോളിന് 7 രൂപ 85 പൈസയും ഡീസലിന് 7 രൂപ 58 പൈസയുമാണ് കൂടിയത്. അതേസമയം, റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് […]
ആഗോളതലത്തിലെ തിരിച്ചടികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌രംഗം പിടിച്ചുനിന്നു: റിസര്‍വ് ബാങ്ക്
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളുടെ സമ്പദ് രംഗവും സമ്മര്‍ദം നേരിടുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ്‌രംഗം പിടിച്ചുനിന്നതായി റിസര്‍വ് ബാങ്ക്. ആഗോളതലത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ് രംഗം സ്ഥിരതയോടെ നേട്ടമുണ്ടാക്കിയെന്ന് ആര്‍ ബി ഐ പ്രസ്താവിച്ചു. കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച സമ്മര്‍ദത്തേയും യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയേയും വിലക്കയറ്റവും എണ്ണവില വര്‍ധനയും സൃഷ്ടിച്ച തടസങ്ങളേയും മറികടക്കാന്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് സാധിച്ചെന്നാണ് ആര്‍ബിഐ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് മൂന്നാം തരംഗത്തെ കാര്യക്ഷമമായി മറികടക്കാന്‍ സാധിച്ചെന്നും […]
വനിതാ ദിനത്തില്‍ കിച്ചന്‍ അപ്ലയന്‍സസിന് ഓഫറെന്ന് പരസ്യം; വിമര്‍ശനത്തിനൊടുവില്‍ മാപ്പുപറഞ്ഞ് ഫ്‌ലിപ്പ് കാര്‍ട്ട്
അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പാളിയതോടെ തെറ്റായ ധാരണ പ്രചരിപ്പിക്കുന്ന പരസ്യം പിന്‍വലിച്ച് മാപ്പുപറഞ്ഞ് ഫ്‌ലിപ്പ് കാര്‍ട്ട്. വനിതാ ദിനത്തില്‍ കിച്ചന്‍ അപ്ലയന്‍സസിന് ഓഫര്‍ നല്‍കിക്കൊണ്ടുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാണ് പാളിയത്. സ്ത്രീകള്‍ അടുക്കളയിലെ ജോലികള്‍ ചെയ്യേണ്ടവരാണെന്ന തെറ്റായ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലായിരുന്നു ഫ്‌ലിപ്പ് കാര്‍ട്ട് പരസ്യം നല്‍കിയിരുന്നത്. ഈ വനിതാ ദിനത്തില്‍ സ്ത്രീത്വത്തെ ആഘോഷിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ഫ്‌ലിപ്പ് കാര്‍ട്ട് അടുക്കള ഉപകരണങ്ങള്‍ക്കുള്ള ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ […]
മസ്‌കിന്റെ മെഗാ ഗിവ് എവേ; ടെസ്ലയുടെ അഞ്ച് മില്യണ്‍ ഓഹരികള്‍ ചാരിറ്റിക്ക്
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയും ടെസ്ല ചീഫ് എക്‌സിക്യൂട്ടീവുമായ എലണ്‍ മസ്‌ക് തന്റെ കമ്പനിയുടെ അഞ്ച് മില്യണ്‍ ഓഹരികള്‍ ചാരിറ്റി സംഘടനകള്‍ക്ക് നല്‍കി. അഞ്ച് വ്യത്യസ്ത ഇടപാടുകളിലൂടെയാണ് മസ്‌ക് ഇത്രയും ഭീമമായ ഓഹരികള്‍ ചാരിറ്റിക്കായി വിതരണം ചെയ്തത്. 2021 നവംബറില്‍ ഓഹരികള്‍ വിതരണം ചെയ്യുമ്പോള്‍ സ്‌റ്റോക്കിന് 5.7 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്നു. ടെസ്ല ഇലക്ട്രിക് കാര്‍ ഓഹരികളുടെ വില പരിഗണിക്കുമ്പോള്‍ ചരിത്രത്തില്‍ ഇന്നുവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ ചാരിറ്റി പ്രവര്‍ത്തനമാണ് മസ്‌ക് നടത്തിയത്. ചരിത്രത്തിലെ ഈ ഏറ്റവും വലിയ […]
ഒരു ദിവസം നഷ്ടം 18 ലക്ഷം കോടി; ഫേസ്ബുക്കിന് ഇതെന്തു പറ്റി?
കാലിഫോർണിയ: ഓഹരി വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫേസ്ബുക്ക് മെറ്റ. വ്യാഴാഴ്ച 240 ബില്യൺ യുഎസ് ഡോളറാണ് (18 ലക്ഷം കോടി) കമ്പനിയുടെ വിപണി മൂല്യത്തിൽനിന്ന് നഷ്ടമായത്. നിക്ഷേപകർ കൂട്ടമായി പിൻവലിഞ്ഞതോടെ മെറ്റയുടെ ഓഹരിയിൽ 26.4% നഷ്ടം രേഖപ്പെടുത്തി. 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളിലും (ഫേസ്ബുക്ക് ഡെയ്‌ലി ആക്ടീവ് യൂസേഴ്‌സ്-ഡിഎയു) കുറവു രേഖപ്പെടുത്തി. ഇതാണ് ഓഹരി വിപണിയില്‍ പ്രധാനമായും പ്രതിഫലിച്ചത്. വിപണിയിലെ തിരിച്ചടിയോടെ കമ്പനി സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ വ്യക്തിഗത […]
ബജറ്റ് 2022: കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി മാര്‍ക്കറ്റ് വിദഗ്ധര്‍
കേന്ദ്ര ബജറ്റ് അവതരണത്തിന് ഇനി അവശേഷിക്കുന്നത് ഏതാനും ദിവസങ്ങള്‍ മാത്രമാണ്. ബജറ്റ് അവതരണത്തിനുമുന്‍പായി തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള തിരക്കിലാണ് ഓരോ മേഖലയിലേയും വിദഗ്ധര്‍. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് മാര്‍ക്കറ്റ് വിദഗ്ധര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ആഗോളതലത്തില്‍ സമീപഭാവിയില്‍ പലിശ നിരക്കിലുണ്ടാകാനിരിക്കുന്ന വര്‍ധനവ് ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപങ്ങളെ വലിയ അളവില്‍ സ്വാധീനിക്കാന്‍ ഇടയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കെ വൈ സി മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നത് ഉള്‍പ്പെടെ […]