ഇലക്ട്രിക് വാഹനങ്ങള്‍ അതിവേഗം നിരത്തുകള്‍ കീഴടക്കികൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളും, ബൈക്കുകളും, കാറുകളും എത്തിക്കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി രാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇലക്ട്രിക് സൈക്കിളുകളും എത്താന്‍ ഒരുങ്ങുകയാണ്. സ്ട്രൈഡര്‍ സൈക്കിള്‍സ് എന്ന പ്രമുഖ ബ്രാന്‍ഡ് 29,995 രൂപയുടെ ഓഫര്‍ വിലയ്ക്ക് പുതിയൊരു സീറ്റ മാക്സ് എന്നൊരു ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.36 വി 7.5 എഎച്ച് ബാറ്ററി പായ്ക്കുള്ള സീറ്റ മാക്സിന് ഒറ്റ ചാര്‍ജില്‍ പെഡല്‍ അസിസ്റ്റിനൊപ്പം 35 കിലോമീറ്റര്‍ […]
Auto
ആരാധകരെ ആഹ്‌ളാദിപ്പിന്‍! ഇന്ത്യയിലേക്ക് വമ്പന്‍ തിരിച്ചുവരവിനൊരുങ്ങി ഫിയറ്റ്
ഇന്ത്യന്‍ വിപണിയില്‍ പ്രതാപം വീണ്ടെടുക്കാന്‍ ഫിയറ്റ് വീണ്ടുമെത്തുന്നു. 2019ല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഒഴിഞ്ഞ ഇറ്റലിയന്‍ കമ്പനിയായ ഫിയറ്റ് 2024ഓടെ വാഹനങ്ങളെ വീണ്ടും ഇന്ത്യയിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ജീപ്പ്, സിട്രണ്‍ ബ്രാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്റ്റെല്ലാന്റിസ് ഗ്രൂപ്പാണ് ഫിയറ്റിനെ തിരികെയെത്തിക്കാന്‍ ഒരുങ്ങുന്നത്. സ്റ്റെല്ലാന്റസിന്റെ എസ്ടിഎല്‍എ എം പ്ലാറ്റ്ഫോമില്‍ ഫിയറ്റ് വാഹനങ്ങളെ പുറത്തിറക്കാനാണ് പദ്ധതി.സ്റ്റെല്ലാന്റിസ് വഴി കുറഞ്ഞ മുതല്‍ മുടക്കില്‍ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവരാന്‍ ഫിയറ്റിന് സാധിക. ആഗോള തലത്തില്‍ 2023 -ന്റെ ആദ്യ പാദത്തില്‍ മറ്റ് […]
ജനം ചോദിച്ചു വാങ്ങുന്നത് ഈ ഫീച്ചറുള്ള വാഹനങ്ങൾ; ഒരേ ഒരു കാരണം മാത്രം, സുരക്ഷ! എന്താണ് എഡിഎഎസ്, പൂർണ വിവരങ്ങൾ
അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഒരു പ്രായോഗിക സുരക്ഷാ ഫീച്ചറായി ഇന്ത്യൻ കാർ വാങ്ങുന്നവർക്കിടയിൽ പ്രചാരം നേടിക്കഴിഞ്ഞു. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടൊയോട്ട, മഹീന്ദ്ര, ടാറ്റ തുടങ്ങിയ പ്രമുഖ കാർ നിർമ്മാതാക്കൾ ഇപ്പോൾ തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകൾക്കൊപ്പം ADAS വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ തങ്ങളുടെ XUV700-ന്റെ ഒരുലക്ഷത്തിലധികം ഉപഭോക്താക്കൾ എസ്‌യുവിയുടെ അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സജ്ജമായ വേരിയന്റ് (AX7) തിരഞ്ഞെടുത്തതായി വെളിപ്പെടുത്തി. സൗകര്യവും സുരക്ഷയും വർധിപ്പിക്കുന്ന സാങ്കേതികവിദ്യ, […]
ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐ ഗാരിജിലെത്തിച്ച് നിവിന്‍ പോളി
ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐ ഗാരിജിലെത്തിച്ച് മളയാളത്തിന്റെ പ്രിയ താരം നിവിന്‍ പോളി. കൊച്ചിയിലെ ബി.എം.ഡബ്ല്യു വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫിറ്റില്‍ നിന്നാണ് നിവിന്‍ ഈ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുന്നത്. 1.7 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. ഫഹദ് നസ്രിയ ദമ്പതിമാരും ഈ വര്‍ഷമാദ്യം ആസിഫ് അല, അനൂപ് മേനോന്‍ എന്നിവരും ബിഎംഡബ്ല്യവിന്റെ സെവന്‍ സിരീസ് സ്വന്തമാക്കിയിരുന്നു. ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തുന്നത്. സെവന്‍ സീരീസിന്റെ മുന്‍ മോഡലുകളില്‍ […]
പ്രതിസന്ധികളില്‍ ഇനി കൂട്ടാവാന്‍ ഇന്നോവ ക്രിസ്റ്റയും; ആംബുലന്‍സായി പുതിയ രൂപമാറ്റം
വാഹനപ്രേമികളുടെ ഏറ്റവും പ്രിയങ്കരമായ വാഹനങ്ങളിലൊന്നാണ് ഇന്നോവ. ഡ്രൈവിങ് മികവു കൊണ്ടും യാത്രാ സുഖം കൊണ്ടും വാഹനവിപണി കീഴടക്കിയ ഇന്നോവ ഇപ്പോള്‍ പ്രതിസന്ധികളില്‍ കൂട്ടാവാന്‍ ആംബുലന്‍സായും ക്രിസ്റ്റ അവതരിപ്പിക്കാനൊരുങ്ങുകയാണ്. രണ്ടു വേരിയന്റുകളായി എത്തുന്ന ഇന്നോവ ക്രിസ്റ്റ ആംബുലന്‍സ് പൈനാക്കിള്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡുപമായി സഹകരിച്ചാണ് നിര്‍മ്മിക്കുന്നത്. ബേസിക്, അഡ്വാന്‍സ്ഡ് എന്നീ വേരിയന്റുകളിലാണ് ആംബുലന്‍സ് എത്തുക. ഒരു ആംബുലന്‍സിന് വേണ്ട മാറ്റങ്ങളെല്ലാം ക്രിസ്റ്റയിലുണ്ടാകും. മരുന്നുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം, എമര്‍ജന്‍സി കിറ്റ്, അഗ്നിശമന സംവിധാനം, ഓട്ടോ ലോഡിങ് സ്ട്രക്ച്ചര്‍, പാരമെഡിക് സീറ്റ്, ഫോള്‍ഡിങഭ് […]
ഓണത്തിന് കാര്‍ വാങ്ങാൻ മോഹമുണ്ടോ? മലയാളികളെ നെഞ്ചോട് ചേര്‍ത്ത് ടാറ്റ, വമ്പൻ വിലക്കിഴിവ്!
ഓണത്തിന് മുന്നോടിയായാണ് ഈ ഓഫർ. കേരളത്തിൽ താമസിക്കുന്നവർക്ക് മാത്രമേ കമ്പനിയുടെ ഈ ഓഫര്‍ ലഭിക്കൂ. 105 സെയിൽസ് ഔട്ട്‌ലെറ്റുകളും 65 സർവീസ് സെന്ററുകളുമുള്ള രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നാണ് കമ്പനി പറയുന്നത്. ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ നിരവധി യാത്രാ വാഹനങ്ങൾക്ക് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. 80,000 രൂപ വരെ കിഴിവാണ് കമ്പനി പ്രഖ്യാപിച്ചരിക്കുന്നത്. ടിയാഗോ, ആൾട്രോസ്, പഞ്ച്, നെക്സോൺ, ഹാരിയർ, സഫാരി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടിഗോർ ഇവി, നെക്‌സോൺ […]
ഇന്ത്യയില്‍ 2.5 ദശലക്ഷം കാറുകള്‍ നിര്‍മ്മിച്ചു; റെനോ-നിസാന്‍ സഖ്യം മുന്നേറ്റം
ഇന്ത്യയില്‍ 25 ലക്ഷം കാറുകള്‍ ഉത്പാദിപ്പിച്ച് റെനോ-നിസാന്‍ സഖ്യം. ചെന്നൈയിലെ പ്ലാന്റിലെ പ്രതിവര്‍ഷം ശരാശരി 1.92 ലക്ഷം റെനോ, നിസാന്‍ കാറുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. റെനോയിലും നിസ്സാനിലുമുള്ള 20 മോഡലുകളുടെ കാറുകളാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ചെന്നൈയിലെ ഒറഗഡത്താണ് നിര്‍മ്മാണ പ്ലാന്റുള്ളത്. ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മിക്കുക മാത്രമല്ല ഇത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. ഇതുവരെ 1.15 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യം റെനോ നിസ്സാന്‍ സഖ്യം ഇന്ത്യയില്‍ 5,300 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. […]
ഏറ്റവും വില കുറഞ്ഞ മോഡല്‍; ഒല എസ്-1 എയര്‍ വിപണിയിലേക്ക്
ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പായ ഒല എസ്-1 എയര്‍ വിപണിയിലേക്കെത്തുന്നു. ജൂലൈ 28ന് വിപണിയില്‍ അവതരിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വില കുറഞ്ഞ മോഡലാണ് ഒല എസ്-1 എയര്‍. 1,10,000 രൂപ എക്‌സ്-ഷോറൂം പ്രാരംഭ വിലയിലായിരിക്കും സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. മൂന്നു വേരിയന്റുകളിലായാണ് ഒല എസ്-1 എയര്‍ എത്തുക. ബേസ് മോഡലിന് 84,999 രൂപയും മിഡില്‍ വേരിയന്റിന് 99,999 രൂപയും ടോപ്പ് മോഡലിന് 1,09,000 രൂപയുമാണ് എക്‌സ് ഷോറൂം വില. ഒലയുടെ ഈ പതിപ്പ് ഫുള്‍ […]
അഡ്വഞ്ചര്‍ ബൈക്ക് വിപണി കീഴടക്കാന്‍ ട്രയംഫ്; ടൈഗര്‍ 900 അരഗോണ്‍ എഡിഷന്‍ ഇന്ത്യയിലെത്തുന്നു
ന്ത്യന്‍ വിപണിയില്‍ കരുത്ത് തെളിയിക്കാന്‍ ട്രയംഫ്. വില കുറഞ്ഞ ബൈക്കുകള്‍ ബജാജുമായി ചേര്‍ന്ന് നിര്‍മ്മിച്ച് വിപണിയിലെത്തിച്ചതിന് പിന്നാലെ അഡ്വഞ്ചര്‍ ബൈക്കായ ടൈഗര്‍ 900 അരഗോണ്‍ എത്തിക്കാനൊരുങ്ങുകയാണ് ട്രയംഫ്. ട്രയംഫിന്റെ മിഡില്‍ വെയ്റ്റ് അഡ്വഞ്ചര്‍ ടൂററുകളുടെ പുതിയ പതിപ്പായിട്ടാണ് ടൈഗര്‍ 900 അരഗോണ്‍ എത്തിക്കുന്നത്. രണ്ടു വേരിയന്റുകളിലായാണ് ബൈക്ക് വിപണിയിലെത്തുക. ട്രയംഫ് ടൈഗര്‍ 900 അരഗോണ്‍ എഡിഷന്‍, ടൈഗര്‍ 900 ജിടി എന്നിങ്ങനെയാണ് രണ്ടു വേരിയന്റുകള്‍. ഇവ ലിമിറ്റഡ് എഡിഷനുകളായിരിക്കും. ബൈക്കിന്റെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ട്രയംഫ് […]
800 കോടിയുടെ കരാര്‍; ഇന്ത്യന്‍ ആര്‍മിയ്ക്കായി വാഹനം നിര്‍മ്മിക്കാന്‍ അശോക് ലെയ്‌ലാന്‍ഡ്
ഇന്ത്യന്‍ ആര്‍മിക്കായി വാഹനം നിര്‍മ്മിക്കാനുള്ള കരാര്‍ സ്വന്തമാക്കി അശോക് ലെയ്‌ലാന്‍ഡ്. 800 കോടി രൂപയുടെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 12 മാസത്തിനുള്ളില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് അശോക് ലെയ്‌ലാന്‍ഡ് അറിയിച്ചു. ഫീല്‍ഡ് ആര്‍ട്ടിലറി ട്രാക്ടേഴ്സ്(FAT4x4), ഗണ്‍ ടോവിങ് വെഹിക്കിള്‍സ്്(GTV6x6) എന്നിവയടക്കമുള്ള വാഹനങ്ങളാണ് ഇന്ത്യന്‍ ആര്‍മിക്കായി നിര്‍മ്മിച്ച് നല്‍കുക. ഈ കരാര്‍ പ്രതിരോധ വാഹനങ്ങളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പ്രചോദനമാണെന്ന് അശോക് ലെയ്‌ലാന്‍ഡ് എംഡിയും സിഇഒയുമായ ഷെനു അഗര്‍വാള്‍ പ്രതികരിച്ചു. ഇന്ത്യന്‍ ആര്‍മിക്കായി ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന […]