Association Pravasi Switzerland

സിൽവർ ജൂബിലി നിറവിൽ സ്വിറ്റസർലണ്ടിലെ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം മാർച്ച് രണ്ടിന് സൂറിച്ചിൽ ഒരുക്കുന്ന ഭാരതീയം മെഗാ ഷോയുടെ ഓൺലൈൻ ടിക്കറ്റ് സെയിൽ ആരംഭിച്ചു.

കൈവിരലുകളില്‍ മാന്ത്രിക സംഗീതം തീര്‍ക്കുന്ന സ്റ്റീഫന്‍ ദേവസ്സിയും ഇന്ത്യയിലെ പ്രശസ്‌തമായ ബാന്‍ഡ്‌ സോളിഡും ,കൂടാതെ പ്രേശസ്ത ഗായകരും അണി നിരക്കുന്ന മെഗാ ഷോ ആണ് അണിയറയിൽ കലാലയം ഒരുക്കുന്നത് , സ്റ്റീഫന്‍ ദേവസ്സി സ്വന്തം ബാന്‍ഡ് ആയ സോളിഡുമായ് സ്വിസ്സിൽ തരംഗം സൃഷ്ടിക്കാന്‍ മറ്റു ഗായകരോടൊപ്പം എത്തുകയാണ് . തീർച്ചയായും ഭാരതീയം 24 സ്വിസ്സ് മലയാളികൾക്ക് പുതിയ അനുഭവമായിരിക്കും. ഭാരതീയം ഷോയുടെ ഓൺലൈൻ ടിക്കറ്റ് താഴെ കൊടുത്തിരിക്കുന്ന ഇമേജിൽ ക്ലിക്ക് ചെയ്‌തോ അല്ലെങ്കിൽ ലിങ്കിലൂടെയോ വാങ്ങാവുന്നതാണ് . […]

Association Pravasi Switzerland

സ്വിസ് മലയാളീസ് വിന്റര്ത്തുർ ക്രിസ്സ്മസ്സ് ,പുതുവർഷ ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു .

സ്വിറ്റസർലണ്ടിലെ സാംസ്‌കാരിക സംഘടനയായ സ്വിസ് മലയാളീസ് വിന്റര്ത്തുർ ജനുവരി ആറിന് വിന്റര്ത്തുർ സെന്റ് ഉർബാൻ ദേവാലയത്തിലെ പാരിഷ് ഹാളിൽ ക്രിസ്സ്മസ്സ് ,പുതുവർഷ ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു . ശ്രീ ജോസ് പുതിയിടത്തിന്റെയും ശ്രീ ജേക്കബ് പുതുപലേടത്തിന്റയും നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ആഘോഷപരിപാടിയും നടത്തപ്പെട്ടു .അംഗങ്ങൾ തയാറാക്കിയ ക്രിസ്മസ് വിരുന്നും പരിപാടിക്ക് വ്യത്യസ്തതയേകി.ആഘോഷങ്ങളിൽ സന്നിഹിതരായിരുന്ന ബഹുമാനപെട്ട വർഗീസ് നടക്കലും ,ഫാദർ അരുണും ക്രിസ്മസ് പുതുവത്സരസന്ദേശങ്ങൾ നൽകി . സഹോദര്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള സഹവര്‍ത്തിത്വമാണ് സമാധാനം ഉറപ്പാക്കുന്നതെന്നും . […]

Association Mollywood Pravasi

കൈരളി നികേതൻ വിയന്നയില്‍ പ്രവാസിമലയാളികള്‍ക്കായി മോളിവുഡ് ഗ്രൂപ്പ് ഡാന്‍സ് മത്സരം ഒരുക്കുന്നു ; അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 31

വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കുമായി മോളിവുഡ് ഗ്രൂപ്പ് ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 1ന് വിയന്നയില്‍ ആയിരിക്കും മത്സരം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും, ട്രോഫിയും ലഭിക്കും. നാല് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങള്‍ സബ് ജൂനിയര്‍ (5 വയസുമുതല്‍ 10 വയസ്), ജൂനിയര്‍ (11 വയസുമുതല്‍ 16 വയസ്), സീനിയര്‍ (17 വയസുമുതല്‍ 29 വയസ്), അഡള്‍ട്ട് (30 വയസ് തുടങ്ങി മുകളിലോട്ടുള്ളവര്‍) എന്നി വിഭാഗങ്ങളിലായിരിക്കും നടക്കുന്നത്. സബ് ജൂനിയര്‍ വിഭാഗം ഒഴികെയുള്ള മറ്റു […]

Association Europe Pravasi Switzerland

കരുത്തുറ്റ വനിതാ നേതൃത്വവുമായി ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന് 2024 – 25 കാലയളവിലേക്ക് പുതുഭാരവാഹികൾ .ശ്രീമതി ലൂസി വേഴേപറമ്പിൽ പ്രെസിഡന്റും ശ്രീമതി പുഷ്പാ തടത്തിൽ സെക്രെട്ടറിയും ,ശ്രീമതി സംഗീത മണിയേരി ട്രെഷററുമായി സംഘടനക്ക് ആദ്യമായി വനിതാ ഭരണസമിതി.

ശ്രീമതി ലൂസി വേഴേപറമ്പിൽ പ്രെസിഡന്റും ശ്രീമതി പുഷ്പാ തടത്തിൽ സെക്രെട്ടറിയും ,ശ്രീമതി സംഗീത മണിയേരി ട്രെഷററുമായി ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന് ആദ്യമായി വനിതാ നേതൃത്വം .പുതിയ ഭരണസമിതിയിൽ വനിതകൾക്ക് പ്രാധിനിത്യം.. ഡിസംബർ രണ്ടാം തീയതി സൂറിചിൽ വെച്ച് നടത്തിയ ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതകൾ പ്രധാനസ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപെടുന്നത്. ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുവാൻ പ്രസിഡണ്ട് ടോമി തൊണ്ടാംകുഴിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ അധ്യക്ഷൻ ഏവർക്കും സ്വാഗതം […]

Association Pravasi Switzerland

മാർച്ച് രണ്ടിന് സൂറിച്ചിൽ അരങ്ങേറുന്ന ഭാരതീയ കലാലയം സിൽവർ ജൂബിലി പ്രോഗ്രാം “ഭാരതീയം” മെഗാ മ്യൂസിക് ഷോയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചതായി പി ആർ ഓ ശ്രീ. ശ്രീ ജീസൺ അടശ്ശേരി അറിയിച്ചു.

സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ ഭാരതീയ കലാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മാർച്ച് രണ്ടാം തിയതി അരങ്ങേറുന്ന “ഭാരതീയം” Mega Music show യുടെ ടിക്കറ്റ് വിൽപന കലാലയത്തിന്റെ ട്രെഷറർ ശ്രീമതി ജോസ്‌ലിൻ മരിയ വിതയത്തിൽ നിന്നും ആദ്യത്തെ ടിക്കറ്റ് ഏറ്റുവാങ്ങിക്കൊണ്ട് വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് ചെയർമാൻ ശ്രീ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ ഡിസംബർ പതിനെട്ടിന് സൂറിച്ചിൽ കൂടിയ യോഗത്തിൽ വെച്ച് ഉദ്‌ഘാടനം ചെയ്‌തു. തദവസരത്തിൽ, ഭാരതീയ കലാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളും “ഭാരതീയം” Music […]

Association Europe Pravasi Switzerland

ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സിന് 2024 -2025 കാലഘട്ടത്തിലേക്കായി പുതിയ നേതൃത്വം നിലവിൽ വന്നു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ നെറ്റ് വര്‍ക്ക് ശൃംഖലയായി അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ സമുന്നതരായ മലയാളി നേതാക്കളുടെ ദീര്‍ഘ വീക്ഷണത്തോടെ രൂപീകരിക്കപ്പെട്ട വേള്‍ഡ് മലയാളീ കൗണ്‍സില്‍ ആഘോഷനിറവിന്റെ ജൂബിലിയും പിന്നിട്ട് ഇന്ന് ലോകം എമ്പാടുമുള്ള അനേകം പ്രൊവിന്‍സുകളിലായി കർമ്മനിരതരായിരിക്കുന്നു .. .. യൂറോപ്പിൽ വിവിധ രാജ്യങ്ങളിലായി പതിനൊന്നു പ്രൊവിൻസുകളിലായാണ് വേൾഡ് മലയാളി കൗസിലിൻറ്റെ പ്രവർത്തനമേഖല.ഇതിൽ വേറിട്ട പ്രവർത്തനങ്ങളുമായി ,പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സ്വിസ്സ് പ്രൊവിൻസിനു […]

Association Pravasi Switzerland

ജിജി പ്രിൻസ് പ്രെസിഡന്റും ,സാജൻ പെരേപ്പാടൻ സെക്രെട്ടറിയുമായി സ്വിസ്സ് മലയാളീ നഴ്‌സുമാരുടെ കൂട്ടായ്മയായ AIMNA – SWISS നു പുതു നേതൃത്വം

സ്വിറ്റ്‌സർലണ്ടിലെ ആതുരസേവനരംഗത്തു നിസ്തുലമായ സേവനം അനുഷ്ഠിക്കുന്ന മലയാളിനഴ്‌സുമാർ ചേർന്ന് രൂപം കൊടുത്ത, AIMNA -SWISS നു നേതൃത്വമായി. സൂറിച്ചിൽ കൂടിയ കമ്മിറ്റിയിൽ വെച്ച് ജിജി പ്രിൻസ് പ്രെസിഡന്റും ,സാജൻ പെരേപ്പാടൻ സെക്രെട്ടറിയായും ജിൻസി ജിൻസൺ ട്രെഷറർ ആയും ,യൂത്ത് പ്രതിനിധിയായി ഇസബെൽ താമരശ്ശേരിയും ഒപ്പം മറ്റു ഭാരവാഹികളും തെരഞ്ഞെടുക്കപ്പെട്ടു. ആഗോളമലയാളി നഴ്‌സിംഗ് സംഘടനയായ AIMNA യുടെ കൂടെ സഹകരിച്ചു പ്രവർത്തിക്കുവാനും സ്വിസ്സിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും തലമുറയ്ക്ക് പ്രചോദനമാകുവാനും കമ്മിറ്റിയിൽ നേതൃത്വം തീരുമാനമെടുത്തു. നഴ്‌സിംഗ് സയൻസിൽ ഉന്നത […]

Association Pravasi Switzerland

സാമൂഹ്യ സേവന പാതയിൽ മാതൃകയായ ഏഞ്ചൽസ് ബാസൽ വനിതാ കൂട്ടായ്മയുടെ ചാരിറ്റി ലഞ്ച് ഇവൻറ് ശ്രദ്ധേയമായി.

ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ ഒമ്പത് വർഷമായി ഗുണകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്വിറ്റ്സർലന്റിലെ എയ്ഞ്ചൽസ് ബാസലിന്റെ ലഞ്ച് ഇവൻറ് നവംബർ 19ന് ഞായറാഴ്ച്ച ബാസലിലെ സെൻറ് അന്റണീസ്‌ പാരിഷ്ഹാളിൽ വച്ച് നടത്തുകയുണ്ടായി. പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് നടന്ന പൊതുസമ്മേളനത്തിൽ ബാസൽ ഇടവകവികാരി ഫാദർ സ്റ്റെഫാൻ കെംലെർ അധ്യക്ഷതവഹിച്ചു. സംഘടനാ കോഡിനേറ്റർ സിമ്മി ചിറക്കൽ സ്വാഗതം ആശംസിച്ച വേദിയിൽ ഫാദർ മാർട്ടിൻ പയ്യപ്പിള്ളി, ബാസൽ പാരിഷ് പ്രസിഡണ്ട് പീറ്റർ ഷൂൾ, KCSC പ്രസിഡണ്ട് സിബി തോട്ടുകടവിൽ എന്നിവർ ആശംസ […]

Association Cultural Entertainment Pravasi Switzerland

മനസിന്റെ പൂട്ടുകള്‍ തുറന്ന് മാന്ത്രികന്‍: സ്വിസ്സ് വേദിയെ കീഴടക്കി പ്രശസ്ത മെന്റലിസ്റ്റ് ആദിയുടെ ഇൻസോംനിയ തീയറ്റർ ഷോ നവംബർ 18 നു സൂറിച്ചിൽ അരങ്ങേറി.

ആധുനിക കാലത്ത് മാജിക്ക് പോലെതന്നെ ജനങ്ങളെ ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന കലയാണ് മെന്റലിസം.ആ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പേരാണ് ആദിയുടേത്.സ്വിറ്റസർലണ്ടിലെ ആദിയുടെ സുഹൃത്തുക്കൾ നവംബർ 18 ന് സൂറിച്ചിലെ വെറ്‌സീക്കോണിൽ ഓർഗനൈസ് ചെയ്‌ത ഇൻസോംനിയ എന്ന ഷോ അക്ഷരാർത്ഥത്തിൽ പ്രേഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി . മനസിന്റെ പൂട്ടുകൾ തുറക്കുന്ന താക്കോൽകാരൻ എന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ മെന്റലിസ്റ്റ് ആദി അറിയപ്പെടുന്നത്. അനേക രാജ്യങ്ങളിൽ ഇതിനോടകം പരിപാടി അവതരിപ്പിച്ചിട്ടുള്ള ആദി സ്റ്റേജിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു പ്രത്യേക അന്തരീക്ഷത്തിൽ […]

Association Pravasi Switzerland

മനസ്സിനെ മയക്കുന്ന വിദ്യകളോടെ ആഹ്ലാദത്തിന്റെ അരങ്ങൊരുക്കാൻ “ഇൻസോംനിയ” യുമായി മെന്റലിസ്റ്റ് ആദി നവംബർ 18 ന് സൂറിച്ചിൽ എത്തുന്നു . ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാവുന്നതാണ്

മനസിന്റെ പൂട്ടുകൾ തുറക്കുന്ന താക്കോൽകാരൻ” എന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ മെന്റലിസ്റ്റ് ആദി അറിയപ്പെടുന്നത്. 35 രാജ്യങ്ങളിൽ ഇതിനോടകം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മനുഷ്യരുടെ പെരുമാറ്റങ്ങളേയും ചിന്തകളേയും വിശദമായി കൈകാര്യം ചെയ്ത് നിരുപണം നടത്തുന്ന വിദ്യയാണു മെന്റലിസം എന്നറിയപ്പെടുന്നത്. ഈ രംഗത്ത് കേരളത്തിലെ പ്രശസ്തനായ വ്യക്തിയാണ് ആദർശ് എന്നു പേരുള്ള മെന്റലിസ്റ്റ് ആദി. ആദി എന്ന പേരിൽ തന്നെയാണ് പൊതുവേദികളിൽ ഇദ്ദേഹം അറിയപ്പെടുന്നത്. കലയും ശാസ്ത്രവും ഒരു പോലെ ഇണ ചേർന്ന പരിപാടിയാണു മെന്റലിസം എന്നത്. സൈക്കോളജി, സജഷൻ, […]