സ്വിസ്സ് മലയാളികളെയെല്ലാം വളരെ ദുഃഖത്തിൽ ആഴ്ത്തിക്കൊണ്ട് നമ്മളിൽ നിന്നും വേർപിരിഞ്ഞ പാറത്തലക്കൽ ജോൺസൺ (ബിജു ) ,ജെസ്സി ദമ്പതികളുടെ പ്രിയ പുത്രി അനീന പാറത്തലക്കലിന് സ്വിസ് സമൂഹം വേദനയോടെ ഇന്ന് (17.12.2025 ) വെറ്റസീകോണിൽ യാത്രാമൊഴിയേകും . FUNERAL CEREMONY AT 12.45 – 13.15 ഇന്ന് ബുധനാഴ്ച്ച വെറ്‌സീക്കോൺ ഫ്രീഡ്ഓഫ് നോട് ചേർന്നുള്ള കപ്പേളയിൽ ഉച്ച കഴിഞ്ഞു 12 .45 നു ഫാദർ വർഗീസ് നടക്കലച്ചന്റെ കാർമ്മികത്വത്തിൽ ഫ്യൂണറൽ സെറിമണി ആരംഭിക്കും . LAST VIEWING […]
Association
സ്വിസ്സ് മലയാളീ സമൂഹത്തിന്റെ വിങ്ങലായി അനീന പാറത്തലക്കൽ – കണ്ണീരിൽ കുതിർന്ന അനുസ്‌മരണം ഡിസംബർ 14 ന് സൂറിച്ചിൽ നടന്നു
സൂറിച്ച്: ഡിസംബർ പതിനൊന്നിന് ഊസ്റ്ററിൽ നടന്ന അപ്രതീക്ഷിതമായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മലയാളി സമൂഹത്തിന്റെ പ്രിയങ്കരിയായ അനീന പാറത്തലക്കലിന് അനുശോചനം അർപ്പിക്കുന്നതിനായി സ്വിറ്റ്സർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും സൂറിച്ചിലെ സ്റ്റയിൻമൗറിൽ ഒത്തുചേർന്നു. ഡിസംബർ 14-ന് സ്വിറ്റ്സർലൻഡിലെ കലാ–സാംസ്‌കാരിക സംഘടനയായ ബീഫ്രണ്ട്സ് സംഘടിപ്പിച്ച അനുശോചനയോഗം കണ്ണീരിൽ കുതിർന്ന ഓർമ്മകളാൽ വികാരനിർഭരമായി. സാമൂഹ്യ, സാംസ്‌കാരിക, സമുദായിക രംഗങ്ങളിലെ നിരവധി പ്രമുഖർ അനീനയുമായും പാറത്തലക്കൽ കുടുംബവുമായും തങ്ങൾക്കുണ്ടായിരുന്ന ആഴമേറിയ ബന്ധങ്ങളും ഹൃദയസ്പർശിയായ അനുഭവങ്ങളും പങ്കുവച്ചു. ബീ ഫ്രണ്ട്സിന്റെ കലാപരിപാടികളിൽ […]
എല്ലാവർക്കും എപ്പോഴും പുഞ്ചിരി സമ്മാനിച്ചുകൊണ്ടിരുന്ന സ്വിസ്സ് മലയാളികളുടെ പ്രിയ പുത്രി അനീന പാറത്തലക്കൽ നമ്മളോട് വിടപറഞ്ഞു.
സ്വിസ്സ് സമൂഹത്തിനു വീണ്ടും തീരാ ദുഃഖമേകി സൂറീച്ചിൽ താമസിക്കുന്ന ജോൺസൺ (ബിജു ) ,ജെസ്സി ദമ്പതികളുടെ പ്രിയ പുത്രി അനീന പാറത്തലക്കൽ (26 ) ഇന്നലെ (11.12.25) വ്യഴാഴ്ച സൂറിച്ചിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ നമ്മളിൽ നിന്നും വേർപിരിഞ്ഞു . പുഞ്ചിരിക്കുന്ന മുഖത്തോടെ വളരെ സൗമ്യതയോടെ എപ്പോഴും സംസാരിക്കുന്ന അനീനയുടെ പെട്ടെന്നുള്ള വേർപാട് സ്വിസ്സ് സമൂഹം ഞെട്ടലോടെയാണ് ഇന്നലെ വൈകുന്നേരം ശ്രവിച്ചത്.സ്വിറ്റസർലണ്ടിലെ ഒട്ടു മിക്ക സംഘടനകളുടെയും പൊതുപരിപാടികളിൽ അനീന നിറസാന്നിധ്യമായിരുന്നു .. വ്യഴാഴ്ച വൈകുന്നേരം ഉസ്റ്ററിൽ നിന്ന് […]
ശ്രീമതി ലീന ജോർജ് പാഴൂർ (70) നിര്യാതയായി . ജോസഫ് എയർതോട്ട് ബേൺ ,മേരി ചേറ്റാനി ഫ്രിബർഗ്, ത്രേസിയമ്മ സ്രാമ്പിക്കൽ എംബ്രാഹ് ,റോസിലി നമ്പുശ്ശേരിൽ ഗ്രെൻഹെൻ-SO ,ജെയ്‌സി എബ്രഹാം ജനീവ എന്നിവരുടെ സഹോദരിയാണ് പരേത
ബേൺ നിവാസി ജോസഫ് എയർതോട്ടിന്റെയും , ഫ്രയ്ബുർഗ് നിവാസി മേരി ചേറ്റാനിയുടെയും ,സൂറിച് നിവാസി ത്രേസിയമ്മ സ്രാമ്പിക്കലിന്റെയും ,സോളത്തൂൺ നിവാസി റോസിലി നമ്പുശ്ശേരിയുടെയും ജനീവയിൽ താമസിക്കുന്ന ജെയ്‌സി എബ്രഹാമിന്റെയും സഹോദരി ശ്രീമതി ലീന ജോർജ് പാഴൂർ (70) നിര്യാതയായി. ശ്രീമതി മെഴ്‌സി സന്തോഷ് പാറശ്ശേരി ജാൻസി കുര്യൻ മേനാച്ചേരി , ട്രീസമ്മ ടോമി പാലത്തുങ്കൽ എന്നിവരുടെ ആന്റിയുമാണ് പരേത. ശവസംസ്കാര ശുശ്രൂഷകൾ 01.11.2025 ന് ബാംഗ്ലൂരിലെ സെന്റ് തോമസ് ഫൊറോന പള്ളിയിൽ നടക്കും. സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക […]
സ്വിറ്റസർലണ്ടിലെ ചാരിറ്റി സംഘടനയായ “ലൈറ്റ് ഇൻ ലൈഫ് ” 2026–2029 ലേക്ക് ശ്രീ ഷാജി എടത്തല പ്രെസിടെന്റും,ശ്രീ അബ്രാഹം മാത്യു സെക്രട്ടറിയുമായി പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
സാമൂഹിക സേവനത്തിനും മാനുഷിക സംരംഭങ്ങൾക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന സ്വിറ്റസർലണ്ടിലെ ചാരിറ്റബിൾ സംഘടനയായ ലൈറ്റ് ഇൻ ലൈഫിന്റെ 2026–2029 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ നിയമിക്കുന്നതിനായി 2025 ഒക്ടോബർ 25 ന് വിന്റർതൂരിൽ വെച്ച് തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പ് ഓഫീസർ ശ്രീ വർഗീസ് ചിറ്റഴത്തിന്റെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പുതിയ ഭാരവാഹികൾ: എക്സിക്യൂട്ടീവ് അംഗങ്ങൾ: മിസ്റ്റർ ജോൺ അരീക്കൽ, ശ്രീ ഗോർഡി മണപ്പറമ്പിൽ, ശ്രീ ജോർജ് നടുവത്തേട്ട്, ശ്രീമതി ലീലമ്മ ചിറ്റഴത്ത്. കുട്ടികളുടെ ക്ഷേമത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള […]
സൂറിച് നിവാസി ശ്രീമതി വത്സ ഷാജു ചീരാംകുഴിയുടെ മാതാവ് കൂരാച്ചുണ്ട് ശങ്കര വയലിലെ പരേതനായ വാലുമ്മേൽ ജോണിൻ്റെ ഭാര്യ മേരി ജോൺ(90) നിര്യാതയായി
കൂരാച്ചുണ്ട് ശങ്കര വയലിലെ പരേതനായ വാലുമ്മേൽ ജോണിൻ്റെ ഭാര്യ മേരി ജോൺ (90) നിര്യാതയായി .സൂറിച് നിവാസി ശ്രീമതി വത്സ ഷാജു ചീരാംകുഴിയുടെ മാതാവാണ് പരേത . മക്കൾ: മേരി, ബേബി, സിസിലി, വൽസ ,സണ്ണി, എബി. മരുമക്കൾ: ആൻ്റണി പുത്തൻപുരയിൽ ,കുരച്ചുണ്ട് , ലിസി കാട്ടാം കൂട്ടിൽ ,കേളകം, തങ്കൻ നന്തളത്ത്, ഷാജു ചീരാംകുഴി കണ്ണോം ,ഷൈനി വലിയകുളം കരിയാത്തുംപാറ, ഷെറീൻ കല്ലുമാടിക്കൽ കാസർകോഡ്. സംസ്കാരകർമ്മങ്ങൾ പിന്നീട് നടത്തപ്പെടുന്നതാണ് . സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസകാരിക […]
ആഘോഷവേളകൾ സംഗീതസാന്ദ്രമാക്കുവാൻ സ്വിസ്ബാബു മ്യൂസിക്കൽ എന്റർടെയ്ൻമെന്റ്സ് ഒരുക്കുന്ന – ലൈവ് മ്യൂസിക്സ് – കരോക്കെ കൺസർട്ട്സ് – ചർച്ച് കൊയർ .
Music is Divine. Music is soothing.The magical influence of ragas and thalas on the human emotions, mind and body has been already proved. Swissbabu Musical Entertainments welcome you to feel it, to dance with and rejoice… സംഗീതം ദിവ്യമായൊരു സാന്ത്വനമാണ്. രാഗങ്ങളുടേയും, താളങ്ങളുടേയും സ്വാധീനം മനസ്സിനെ അനിർവചനീയമായ വികാരങ്ങളുടെ നവ തലങ്ങളിലേക്കുയർത്തുന്നു! ഏകദേശം നാലു പതിറ്റാണ്ടുകളായി സ്വിറ്റസർലണ്ടിലെ ആഘോഷവേദികളിലെല്ലാം ഗാനാലാപനത്തിലൂടെ സദസ്യരുടെ കാതുകൾക്ക് […]
കേരളാ സമാജം സ്വിറ്റസർലണ്ടിന്റെ ജൂബിലി ആഘോഷവേദിയിൽ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ശ്രീ ബാബു പുല്ലേലിക്കും ,ശ്രീ ടോമി തൊണ്ടാംകുഴിക്കും , ശ്രീ ഷാജി എടത്തലക്കും കേരളാ സമാജത്തിന്റെ ആദരവ് .
സ്വിറ്റസർലണ്ടിലെ ബേൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക ചാരിറ്റി സംഘടനയായ കേരളാ സമാജം ബേൺ ,സംഘടനയുടെ ഇരുപതാം വാർഷികം ഇക്കഴിഞ്ഞ പതിനെട്ടാം തിയതി ബേണിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു .. ആഘോഷങ്ങൾക്കു മുന്നോടിയായി നടന്ന പൊതുയോഗത്തിൽ സ്വിറ്റസർലണ്ടിൽ വിവിധ മേഖലകളിൽ പ്രേവർത്തിക്കുന്ന മൂന്നു വ്യക്തിത്വങ്ങളെ സംഘടന ആദരിച്ചു . ആദരവ്, അംഗീകാരം, ബഹുമാനം, പരസ്പര സ്നേഹം, അഭിനന്ദനം എന്നിവയെല്ലാം സാമൂഹിക ബന്ധങ്ങളുടെ അടിത്തറയും വ്യക്തിത്വ വികസനത്തിന്റെയും സാംസ്കാരികോന്നതിയുടെയും അളവുകോലുമാണ്. ഏതൊരാളുടെയും വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നതിന്റെയും സാമൂഹിക ബന്ധങ്ങളെ […]
സൂറിച് നിവാസി ശ്രീമതി ജെന്നി സെബി പാലാട്ടിയുടെ പ്രിയ സഹോദരൻ പ്ലാക്കൽ കോക്കാട്ടി തോമൻ മകൻ ശ്രീ ഡേവിസ് (63 ) നിര്യാതനായി .
പ്ലാക്കൽ കോക്കാട്ടി തോമൻ മകൻ ശ്രീ ഡേവിസ് (63 ) നിര്യാതനായി -ഭാര്യ സോജാ ,മക്കൾ ബെൻഹെറും ,ബെൻസണും . സൂറിച് നിവാസി ജെന്നി സെബി പാലാട്ടിയുടെ സഹോദരനാണ് പരേതൻ . സൂറിച് നിവാസികളായ ഷലിം വലിയവീട്ടിൽ ,ഷാജി വലിയവീട്ടിൽ ,ആലീസ് വളപ്പിലാ ,ഷൈനി മാളിയേക്കൽ എന്നിവർ ബന്ധുമിത്രദികളാണ് . സംസ്കാരകർമ്മങ്ങൾ 22 10 2025 ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നരക്ക് അമ്പഴക്കാട് സെന്റ് തോമസ് ഫൊറാനാ ദേവാലയ സെമിത്തേരിയിലെ കുടുബക്കലറയിൽ നടത്തപ്പെടുന്നതാണ് . ദുഖാർത്ഥരായ കുടുംബാഗങ്ങൾക്ക് സ്വിറ്റസർലണ്ടിലെ […]
ആവേശത്തിന്റെ അലയടികളോടെ കേരളാ സമാജം ബേൺ സ്വിറ്റസർലണ്ടിന്റെ ജൂബിലി ആഘോഷം ഒക്‌ടോബർ പതിനെട്ടിന് വിവിധ പരിപാടികളോടെ ബേണിൽ അരങ്ങേറി .
പൊതുയോഗം ,സംഗീത സന്ധ്യ ,നൃത്തനൃത്യങ്ങൾ ,വ്യക്തികൾക്ക് ആദരവ് സ്വിറ്റസർലണ്ടിലെ ബേൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക ,സാംസ്കാരിക സംഘടനയായ കേരളാ സമാജം സ്വിറ്റ്സർലൻഡ് ഈ കഴിഞ്ഞ പതിനെട്ടാം തിയതി ബേണിൽ വെച്ച് പിറവിയുടെ ഇരുപതാം വാർഷികം വിവിധപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു . പിറവിയുടെ ഇരുപതുവർഷം എന്നത് ഏതൊരു സംഘടനെയെയും സംബന്ധിച്ചു നല്ലൊരു കാലയളവാണ് ..പ്രവാസമണ്ണിൽ സംഘടനാ അംഗങ്ങൾക്കും ,സമൂഹത്തിനും വേണ്ടി പ്രവർത്തനനിരതമായ ഇരുപതു വർഷങ്ങൾ.അതിനു ചുക്കാൻ പിടിച്ചവർ ,ഭാരവാഹികൾ ,അംഗങ്ങൾ എല്ലാവർക്കും അഭിമാനമേകുന്ന നിമിഷങ്ങൾ . അസോസിയേഷൻ പ്രവർത്തനങ്ങളുടെ […]












