കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ ജലക്കാഴ്ചകളിലൂടെ ഓളപ്പരപ്പിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ച് കുട്ടനാടൻ കായലിന്റെ വിശാലതയും സുഖശീതളിമയും കുറഞ്ഞ ചെലവിൽ ജലസഞ്ചാരപ്രേമികൾക്ക് ഇനി കൂടുതൽ നേരം ആസ്വദിക്കാം. കപ്പലിലുള്ള അത്ര സുരക്ഷയോടെയാണ് ജലഗതാഗത വകുപ്പ് ഈ ബോട്ട് യാത്ര ഒരുക്കിയിരിക്കുന്നത്. വേഗ-2 എന്ന് നാമകരണം ചെയ്തിരിക്കുന്ന കാറ്റമറൈൻ ബോട്ടിന് 20.5 മീറ്റർ നീളവും 7 മീറ്റർ വീതിയുമുണ്ട്. 15 നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ ബോട്ടിൽ 120 യാത്രക്കാർക്ക് സുഖമായിരുന്ന് യാത്ര ചെയ്യാം. അഞ്ചുമണിക്കൂർ […]
Association
ക്രിസ്മസ് കാലത്ത് 2600 ഇൽ അധികം വരുന്ന മനുഷ്യ സ്നേഹികൾക്ക് ഭക്ഷണവും, കേക്കും നൽകി സൂറിച്ചിലെ എഗ്ഗിലെയും പരിസരപ്രദേശത്തെയും വനിതാ കൂട്ടായ്‌മ
“അന്നദാനം പുണ്യകർമ്മം” എന്ന ഒരു ചിന്താശകലവുമായാണ് ഇത്തവണ എഗ്ഗിൽനിന്നും പരിസരപ്രദേശത്ത് നിന്നുമുള്ള വനിതാ കൂട്ടായ്മ പുൽക്കൂട്ടിൽ പിറക്കുവാൻ പോകുന്ന ഉണ്ണിശോയുടെ തിരുപ്പിറവിയെ വരവേറ്റത്. ഡിസംബർ 1 മുതൽ 25 വരെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മുപ്പതിൽപരം അനാഥാലയങ്ങളിലും ,കാൻസർ സെൻറർകളിലും ,പാലിയേറ്റീവ് യൂണിറ്റുകളിലും ആയി കുട്ടികളും നിരാലംബരുമായ 2600 ഇൽ അധികം വരുന്ന മനുഷ്യ സ്നേഹികൾക്ക് ഒരു ദിവസത്തെ ഭക്ഷണവും, കേക്കും നൽകിയാണ് ഇത്തവണ ക്രിസ്മസിനെ വരവേറ്റത്. ഡിസംബർ ഒന്നാം തീയതി ഫാദർ ലാൽ മാത്യു ആഗമനകാലത്തോടനുബന്ധിച്ച് ഒറീസയിൽ […]
ലിയോ ടോൾസ്റ്റോയിയുടെ “പാപ്പാ പനോവിന്റെ പ്രത്യേക ക്രിസ്തുമസ്” – അഭിനയ മികവോടെ സ്വിറ്റസർലണ്ടിലെ മലയാളി കുട്ടികൾ.
സ്വിറ്റ്‌സർലൻഡിലെ മാർത്തോമ്മാ സഭയുടെ സണ്ടേ സ്‌കൂൾ കുട്ടികൾ, ലിയോ ടോൾസ്റ്റോയിയുടെ വിഖ്യാതമായ കഥ “പാപ്പാ പനോവിന്റെ പ്രത്യേക ക്രിസ്തുമസ്” ഒരു സ്കിറ്റ് രൂപത്തിൽ അവതരിപ്പിച്ചത് പ്രേക്ഷകരുടെ മനം കവരുന്നു. ബൈബിളിലെ വിശുദ്ധ മത്തായിയുടെ സുവിശേഷം (25:35-40) അടിസ്ഥാനമാക്കിയാണ് മനോഹരമായ ഈ കഥ എഴുതപ്പെട്ടിരിക്കുന്നത്. “ദയയുള്ളവരായിരിക്കുകയും അത് ആവശ്യമുള്ളവർക്ക് നിസ്വാർത്ഥമായി നൽകുകയും ചെയ്യുക” എന്ന സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്നതിലൂടെ, ക്രിസ്‌മസിന്റെ യഥാർത്ഥ ചൈതന്യത്തെ ഈ ദൃശ്യ പകർച്ചയിലൂടെ മനോഹരമായി പ്രതിഫലിപ്പിക്കുന്നു. അനുഗ്രഹ മാത്യു മൂലകഥ സ്കിറ്റ് രൂപത്തിലേക്ക് പകർത്തിയപ്പോൾ […]
സ്വിറ്റ്സർലൻഡ് മാർത്തോമ്മാ ഗായകസംഘം ഒരുക്കിയ ഈവർഷത്തെ ക്രിസ്മസ് കരോൾ ഗാനം ശ്രദ്ധേയമാകുന്നു.
അഡ്വ. സൂസൻ ജോർജ് രചിച്ച് എബ്രഹാം ജോർജ് അഞ്ചേരി സംഗീതം നൽകിയ ´ശാന്തമാം ഈ രാവിൽ` എന്ന ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് സ്വിട്സർലണ്ടിന്റെ വിവിധ പ്രവിശ്യകളിൽ താമസിക്കുന്ന ഇരുപതിൽപരം ഗായികാ ഗായകന്മാർ ചേർന്നാണ്. അഭിലാഷ് തെക്കോട്ടിൽ, അമിത് ചെറിയാൻ, അഞ്ജു യോഹന്നാൻ, അനൂപ് എബ്രഹാം, അനുഗ്രഹ മാത്യു, അശ്വിൻ ഉമ്മൻ, ബിനി തോമസ്, ചെറിയാൻ കോശി (ജിജി), ചിന്നു മാത്യു, ദിവ്യ കോശി, ജൂലിയറ്റ സാംസൺ, നോറ ആൻ തെക്കോട്ടിൽ, ഒലീവിയ മണപ്പറമ്പിൽ, പ്രദീപ് തെക്കോട്ടിൽ, റിന്നു […]
കേരളാ പ്രവാസി കോൺഗ്രസ് (എം.) സ്വിറ്റ്സർലണ്ട് പ്രെസിഡന്റായി ജെയിംസ് തെക്കേമുറി തെരഞ്ഞെടുക്കപ്പെട്ടു . സെക്രെട്ടറി ആയി പയസ് പാലാത്രക്കടവിലും ട്രഷറർ ആയി ജോസ് പെരുംപള്ളിയും
സൂറിച്ച്.- കേരളാ പ്രവാസി കോൺഗ്രസ് (എം.) സ്വിറ്റ്സർലണ്ടിന്റെ പ്രസിഡൻറായി ജെയിംസ് തെക്കേമുറിയെ തെരെഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജെയിംസ് കേരള യൂത്ത് ഫ്രണ്ടിന്റെ സാംസ്ഥന ജനറൽസെക്രട്ടറിയായിരുന്നു.സ്വിറ്റ്സർലണ്ടിലെ സൂറിച്ചിൽ വെച്ച് നടന്ന യോഗം പാർട്ടി ചെയർമാൻ ശ്രീ. ജോസ്.കെ.മാണി. ഓൺലൈനിൽ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡൻറുമാരായി അഡ്വ. ജോജോ വിച്ചിട്ട്.,തോമസ് നാഗരൂർ. ,ജിനു കെളങ്ങര എന്നിവരെയും ജനറൽ സെക്രട്ടറിയായി പയസ്സ് പാലാത്രക്കടവിലിനെയും. ജോയിൻറ് സെക്രട്ടറി മാരായി ജസ് വിൻ പുതുമന , ആൽബി ഇരുവേലിക്കുന്നേൽ , ബോബൻ പള്ളിവാതുക്കൽ എന്നിവരെയും ട്രഷർ […]
തിരുപിറവിയുടെ സ്മരണകളുണർത്തി ആറാവു ‘മലയാളി കാത്തലിക് കമ്മ്യുണിറ്റി’ ഡിസംബർ 19 നു ഭക്ത്യാദരപൂർവ്വം ക്രിസ്‌മസ്സ് ആഘോഷിച്ചു.
തിരുപിറവിയുടെ സ്മരണങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസ്സിൽ പ്രതീക്ഷയുടെ നക്ഷത്രമായി ഉദിക്കുമ്പോൾ, സ്വിട്സർലണ്ടിൽ, ആറാവു പ്രദേശത്തെ ‘മലയാളി കാത്തലിക് കമ്മ്യുണിറ്റി’ ഈ വർഷത്തെ ക്രിസ്തുമസ് ഡിസംബർ 19 നു ഞായറാഴ്ച ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. സൂർ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ വൈകിട്ട് 5 മണിക്ക് ഫാ. വർഗീസ് (ലെനിൻ ) മൂഞ്ഞേലിൽ സീറോ മലബാർ റീത്തിലുള്ള പുതിയ ആരാധന ക്രമത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ അനുഭവങ്ങളിലൂടെ ആണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ആഘോഷങ്ങൾ വീട്ടിലൊതുങ്ങിയ ഈ […]
കേരള കൾച്ചറൽ സ്പോർട്സ് ക്ലബ് യൂത്ത് വിഭാഗം ഒരുക്കുന്ന മിക്സഡ് യൂത്ത് വോളിബോൾ ടൂർണമെൻറ് 2022 ഏപ്രിൽ 9 ശനിയാഴ്ച
ജീവിത വസന്തങ്ങളിലേക്ക് ചുവടുവെച്ച യൗവന സ്വപ്നങ്ങൾക്ക് നിറം പകരാൻ സ്വിറ്റ്സർലൻഡ് ,ബാസലിലെ കേരള കൾച്ചറൽ സ്പോർട്സ് ക്ലബ് യൂത്ത് വിഭാഗം ഒരുക്കുന്ന പ്രഥമ മിക്സഡ് യൂത്ത് വോളിബോൾ ടൂർണമെൻറ് 2022 ഏപ്രിൽ 9 ശനിയാഴ്ച ബാസലിലെ RANKHOF സ്പോർട്സ് ഹാളിൽ വെച്ച് നടക്കുന്നു .Address : Grenzacherstrasse 405 , Basel , 4058 , CH കളിക്കാരുടെ പ്രായപരിധി 15 നും 35 നും ഇടയിൽ നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ രാവിലെ 8 മണിക്ക് ആരംഭിക്കുമെന്ന് […]
ഗ്ലേസിയർ എക്സ്പ്രസ് – സ്വിസ്സ് ആൽപ്സിൻറെ മനോഹാരിത നുകർന്ന് എട്ടുമണിക്കൂർ തീവണ്ടി യാത്ര – വിവരണവും വീഡിയോയും – ടോം കുളങ്ങര – വ്ലോഗർ -അടുപ്പും വെപ്പും
സ്വിറ്റ്സർലാൻഡിലെ Preda യ്ക്കും Bergün ഇടയിലുള്ള Albula Viaduct III ലൂടെ Engadin നിലെ മനോഹരമായ വാൽ ബെവറും കടന്ന് ലോകത്തിലെ ഏക പ്രകൃതിദത്ത ഐസ് ട്രാക്കായ ഒളിമ്പിയ ബോബ് റണ്ണും മറികടന്ന് പോകുന്ന ഗ്ലേസിയർ എക്സ്പ്രസ് ട്രെയിൻ യാത്രയിലുടനീളം തടസ്സങ്ങളില്ലാതെ സ്വിസ്സ് ആൽപ്സിന്റെ ഹൃദയഹാരിയായ കാഴ്ചകൾ ആവോളം ആസ്വദിക്കുവാൻ സഞ്ചാരികൾക്ക് ധാരാളം അവസരം ലഭിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ എക്‌സ്പ്രസ് ട്രെയിനുകളിൽ ഒന്നായിട്ടാണ് സ്വിറ്റ്സർലാൻഡിലെ ഗ്ലേസിയർ എക്‌സ്പ്രസ് അറിയപ്പെടുന്നത്. ഈ രാജ്യത്തെ പേരുകേട്ട രണ്ട് […]
സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി ഓൾട്ടൺ ക്രിസ്‌മസ് ആഘോഷങ്ങൾ ഡിസംബർ 25 ന്
ക്രിസ്മസ് ഓർമകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് . മഞ്ഞിന്റെ കുളിര്,നക്ഷത്രങ്ങളുടെ തിളക്കം പുൽക്കൂടിന്റെ പുതുമ, തിരുക്കർമങ്ങളുടെ , വഴികാട്ടിയായ താരകത്തിന്റെ ,സാന്റായുടെ സഞ്ചിയിലെ സമ്മാനം പോലെ അങ്ങനെ അങ്ങനെ അങ്ങനെ… എത്രയെത്ര സ്മരണകളും കഥകളും കേട്ടുകേൾവികളുമായാണ് ഓരോ ക്രിസ്മസും നമ്മിലേക്ക് വന്നണയുന്നത്. എത്രയെത്ര ഭാവനാലോകങ്ങളിലൂടെയാണ് ഓരോ ക്രിസ്മസ് കാലത്തും നമ്മൾ സഞ്ചരിക്കുന്നത് … ക്രിസ്മസ് എന്നാൽ ആഘോഷത്തിന്റെ മാത്രമല്ല ത്യാഗത്തിന്റെ സ്‌നേഹത്തിന്റെ പങ്കുവെക്കലിന്റെ കൂടി സമയമാണെന്ന് നമ്മെ പഠിപ്പിച്ച ആ […]
ശ്രീമതി മോളി പറമ്പേട്ട് സംഘടനയുടെ ആദ്യ വനിതാ ചെയർപേഴ്‌സണായി വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രോവിൻസിനു പുതിയ ഭരണസമിതി
വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രോവിൻസ് 2022-2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു ചെയർപേഴ്‌സണായി മോളി പറമ്പേട്ടും പ്രസിഡണ്ടായി സുനിൽ ജോസഫും സെക്രട്ടറിയായി ബെൻ ഫിലിപ്പും ട്രഷററായി ജിജി ആന്റണിയും തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ പതിനൊന്നാം തീയതി സൂറിച്ച് റാഫ്സിൽ വെച്ച് നടത്തിയ ജനറൽബോഡി യോഗത്തിൽ സീനിയർ എക്സിക്യൂട്ടീവ് മെമ്പറും ചീഫ് ഇലക്ഷൻ കമ്മീഷണർ ആയി നിയമിക്കപ്പെട്ട ശ്രീ പാപ്പച്ചൻ വെട്ടിക്കലിന്റെ മേൽനോട്ടത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.WMC സ്വിസ്സ് പ്രൊവിൻസിന്റെ 26 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത […]