സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് പണം അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് 50 ലക്ഷം രൂപ അനുവദിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. ഡൽഹി ആസ്ഥാനമായ ചിപ്‌സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് ഹെലികോപ്റ്റർ വടകക്കെടുത്തിരുന്നത്. പ്രതിമാസം കുറഞ്ഞത് 80 ലക്ഷം രൂപ നിരക്കിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. 25 മണിക്കൂർ ഈ നിരക്കിൽ പറക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം. പൈലറ്റ് […]
Author: Tomy Thondamkuzhy
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരമായിരിക്കും പ്രതിഷേധം നടക്കുക. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താനാണ് കെപിസിസി നിർദേശം. യൂത്ത് കോൺഗ്രസും പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ജാമ്യാപേക്ഷയുമായി മേൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നേതൃത്വം. വിഷയം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ രാഷ്ട്രീയായുധമാക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് […]
നേപ്പാൾ സൂപ്പർ താരം സന്ദീപ് ലമിഛാനെയ്ക്ക് 8 വർഷം തടവ്
നേപ്പാൾ സൂപ്പർ താരം സന്ദീപ് ലമിഛാനെയ്ക്ക് 8 വർഷം തടവ്. ബലാത്സംഗക്കേസിലാണ് മുൻ ക്യാപ്റ്റൻ കൂടിയായ ലെഗ് സ്പിന്നർ ലമിഛാനെയ്ക്ക് കാഠ്മണ്ഡു ജില്ലാ കോടതി തടവുശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്കൊപ്പം 3 ലക്ഷം രൂപ പിഴയും അതിജീവിതയ്ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. ഐപിഎൽ ഉൾപ്പെടെ ലോകത്തെ വിവിധ ടി-20 ലീഗുകളിൽ കളിച്ച താരം നേപ്പാളിൽ നിന്നുള്ള ഏറ്റവും മികച്ച താരമായിരുന്നു. 2022 സെപ്തംബറിലാണ് അതിജീവിത ലമിഛാനെയ്ക്കെതിരെ പരാതിപ്പെട്ടത്. 2021 ഓഗസ്റ്റിൽ താരം തന്നെ ബലാത്സംഗം ചെയ്തു […]
അഫ്ഗാനിസ്താനെതിരായ ആദ്യ ടി-20യിൽ വിരാട് കോലി കളിക്കില്ല
അഫ്ഗാനിസ്താനെതിരായ ആദ്യ ടി-20യിൽ ഇന്ത്യൻ താരം വിരാട് കോലി കളിക്കില്ല. നാളെ മൊഹാലിയിൽ നടക്കുന്ന മത്സരത്തിൽ നിന്ന് താരം വ്യക്തിപരമായ കാരണങ്ങളാൽ മാറിനിൽക്കുമെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് അറിയിച്ചു. അഫ്ഗാനിസ്താൻ്റെ സ്റ്റാർ പ്ലയർ റാഷിദ് ഖാൻ പരമ്പരയിലെ ഒരു മത്സരത്തിലും കളിക്കില്ല. കോലിയുടെ അഭാവത്തിൽ ശുഭ്മൻ ഗിൽ ആവും മൂന്നാം നമ്പറിൽ കളിക്കുക. കോലി തിരികെവരുമ്പോൾ യശസ്വി ജയ്സ്വാളിനു പകരം ഗിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. കോലിയും രോഹിതും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനുള്ള […]
ആരാധകരുടെ സ്നേഹം എനർജി ഡ്രിങ്ക് പോലെ; തമിഴിലും ബോളിവുഡിലും ബോഡി ഷെയ്മിംഗ് നേരിട്ടുണ്ട്; വിജയ് സേതുപതി
കരിയറിന്‍റെ തുടക്കകാലത്ത് ബോഡി ഷേമിംഗ് നേരിട്ടുവെന്ന് വിജയ് സേതുപതി. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.തമിഴിലും ബോളിവുഡിലും ബോഡി ഷെയ്മിംഗ് നേരിട്ടുണ്ട്. ആരാധകരുടെ സ്നേഹം സ്വീകരിക്കുന്നത് ഒരു എനർജി ഡ്രിങ്ക് പോലെയാണ്. ആരാധകർ ആരാധകരാണെന്നും അവരുടെ സ്നേഹം വളരെ സത്യമാണെന്നും ഞാൻ വിശ്വസിക്കുന്നു. ആളുകൾ നിങ്ങളെ സ്നേഹിക്കുമ്പോൾ, നിങ്ങളുടെ ജോലി ആളുകളിൽ എത്തിയിട്ടുണ്ടെന്നും അവർ മനസ്സിലാക്കിയിട്ടുണ്ടെന്നും അവർ നിങ്ങളുടെ ജോലി ശരിക്കും ഇഷ്ടപ്പെടുന്നുവെന്നും മനസില്ലാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എനിക്ക് എന്റെ വസ്ത്രങ്ങളെക്കുറിച്ച് ബോധമുണ്ട്, കാരണം […]
റാഷിദ് ഖാൻ പൂർണ ഫിറ്റല്ല; ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ കളിക്കില്ല
ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ റാഷിദ് ഖാൻ കളിക്കില്ല. 25 വയസുകാരനായ താരം സർജറിക്ക് ശേഷം വിശ്രമത്തിലാണ്. ഇതുവരെ പൂർണ ഫിറ്റായിട്ടില്ലെങ്കിലും താരം ടീമിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്. പക്ഷേ, റാഷിദ് പരമ്പരയിൽ കളിക്കില്ലെന്ന് അഫ്ഗാൻ ടീം ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ അറിയിച്ചു. നാളെ മൊഹാലിയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നടക്കുക. റാഷിദ് ടീമിലില്ലാത്തത് അഫ്ഗാനിസ്താന് വലിയ തിരിച്ചടിയാണെങ്കിലും മുജീബ് റഹ്മാൻ, മുഹമ്മദ് നബി, നൂർ അഹ്മദ്, ഖ്വൈസ് അഹ്മദ് എന്നീ സ്പിന്നർമാർ ടീമിലുണ്ട്. ഇവരിൽ ഖ്വൈസ് ഒഴികെ […]
‘എന്റെ ബക്കറ്റ് ലിസ്റ്റില്‍ ചേര്‍ത്തിരിക്കുന്നു ”ലക്ഷദ്വീപ്”; ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി ഉണ്ണി മുകുന്ദന്‍
ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി നടൻ ഉണ്ണി മുകുന്ദൻ.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ നിരവധി പേരാണ് ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. മലയാള സിനിമ രംഗത്തെ ശ്വേത മേനോൻ, രചന നാരായണൻകുട്ടി, ഇന്ത്യൻ സിനിമ താരങ്ങൾ, പ്രമുഖ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തി. ഇപ്പോൾ ലക്ഷദ്വീപിനെ തന്റെ ബക്കറ്റ് ലിസ്റ്റിൽ ചേർക്കുകയാണെന്ന് പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. പ്രധാന മന്ത്രി ലക്ഷദ്വീപ് തീരത്ത് ഇരിക്കുന്ന ചിത്രത്തോടൊപ്പമാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.എന്റെ ബക്കറ്റ് […]
‘അടുത്ത യാത്ര എന്തുകൊണ്ട് ലക്ഷദ്വീപിലേക്ക് ആയിക്കൂടാ’; ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി രചന നാരായണൻകുട്ടി
ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി നടി രചന നാരായണൻകുട്ടി. ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് രചന പിന്തുണ പ്രഖ്യാപിച്ചത്. അടുത്ത യാത്ര എന്തുകൊണ്ട് ലക്ഷദ്വീപിലേക്ക് ആയിക്കൂടാ എന്ന അടിക്കുറിപ്പും നടി നൽകിയിട്ടുണ്ട്. ചിത്രത്തിന് താഴെ തന്റെ മൂന്ന് സുഹൃത്തുകളെയും ടാഗ് ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് ഒട്ടനവധി പേരാണ് രംഗത്തുവരുന്നത്. ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സഞ്ചാരികളെ പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാർ രംഗത്തെത്തിയത്. സമൂഹമാദ്ധ്യമങ്ങളിൽ […]
സ്വിസ് മലയാളീസ് വിന്റര്ത്തുർ ക്രിസ്സ്മസ്സ് ,പുതുവർഷ ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു .
സ്വിറ്റസർലണ്ടിലെ സാംസ്‌കാരിക സംഘടനയായ സ്വിസ് മലയാളീസ് വിന്റര്ത്തുർ ജനുവരി ആറിന് വിന്റര്ത്തുർ സെന്റ് ഉർബാൻ ദേവാലയത്തിലെ പാരിഷ് ഹാളിൽ ക്രിസ്സ്മസ്സ് ,പുതുവർഷ ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു . ശ്രീ ജോസ് പുതിയിടത്തിന്റെയും ശ്രീ ജേക്കബ് പുതുപലേടത്തിന്റയും നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ആഘോഷപരിപാടിയും നടത്തപ്പെട്ടു .അംഗങ്ങൾ തയാറാക്കിയ ക്രിസ്മസ് വിരുന്നും പരിപാടിക്ക് വ്യത്യസ്തതയേകി.ആഘോഷങ്ങളിൽ സന്നിഹിതരായിരുന്ന ബഹുമാനപെട്ട വർഗീസ് നടക്കലും ,ഫാദർ അരുണും ക്രിസ്മസ് പുതുവത്സരസന്ദേശങ്ങൾ നൽകി . സഹോദര്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള സഹവര്‍ത്തിത്വമാണ് സമാധാനം ഉറപ്പാക്കുന്നതെന്നും . […]
ലൂണയ്ക്ക് പകരക്കാരനെത്തി; ലിത്വാനിയൻ ക്യാപ്റ്റൻ ബ്ലാസ്റ്റേഴ്സിൽ
പരുക്കേറ്റ അഡ്രിയാൻ ലൂണയ്ക്ക് പകരക്കാരനായി ലിത്വാനിയൻ ക്യാപ്റ്റൻ ഫെഡോർ സെർനിച്ചിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഈ സീസൺ അവസാനിക്കും വരെ താരവുമായി കരാറിലായെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചു. മെഡിക്കൽ പൂർത്തിയാക്കി താരം ഉടൻ ടീമിനൊപ്പം ചേരും. ഇപ്പോൾ നടക്കുന്ന സൂപ്പർ കപ്പിൽ ഫെഡോർ കളിക്കുമോ എന്ന് വ്യക്തമല്ല.32കാരനായ മുന്നേറ്റ താരമാണ് ഫെഡോർ സെർനിച്ച്. മുന്നേറ്റ നിരയിലെ വിവിധ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള ഫെഡോർ സൈപ്രസ് ക്ലബ് എഎഎൽ ലിമസോളിലാണ് അവസാനമായി കളിച്ചത്. 2012 മുതൽ ലിത്വാനിയൻ ടീമിൽ കളിക്കുന്ന […]












