അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള ദർഗകളിലും പള്ളികളിലും ദീപങ്ങൾ തെളിയിക്കുമെന്ന് ബിജെപി. രാജ്യത്തുടനീളമുള്ള 1,200 ദർഗകളിലും പള്ളികളിലും മൺവിളക്കുകൾ കത്തിക്കുമെന്ന് ബിജെപി ന്യൂനപക്ഷ വിഭാഗമായ മൈനോരിറ്റി മോർച്ചയാണ് പ്രഖ്യാപിച്ചത്. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ദീപോത്സവ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി ജനുവരി 12 മുതൽ 22 വരെയാണ് സംഘടിപ്പിക്കുന്നത്. ‘ഡൽഹിയിൽ മാത്രം 36 കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ചെറുതും വലുതുമായ പള്ളികൾ, ദർഗകൾ, മറ്റ് മുസ്‌ലിം ആരാധനാ കേന്ദ്രങ്ങൾ അടക്കം 1200 സ്ഥലങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്. […]
Author: Tomy Thondamkuzhy
സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്തവർക്ക് പൊലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി
കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്തവർക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പൊലീസ് സുരക്ഷ അവശ്യപ്പെട്ട് സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹർജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനാണ് പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്. സെനറ്റ് മെമ്പർമാരായി പ്രവർത്തിക്കുന്നതിന് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പൊലീസിനോട് കോടതി നിർദേശിച്ചു. നെരത്തേ സെനറ്റ് യോഗത്തിനെത്തിയവരെ എസ്എഫ്ഐ തടഞ്ഞിരുന്നു. തുടർന്നാണ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പത്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ള അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. […]
മനോഹര ഫുട്ബോളുമായി ബ്ലാസ്റ്റേഴ്സ്; സൂപ്പർ കപ്പിൽ വിജയത്തുടക്കം
കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഗ്രൂപ്പ് ബിയിൽ ഐലീഗ് ക്ലബ് ഷില്ലോങ് ലജോങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര ഇരട്ട ഗോളുകൾ നേടിയപ്പോൾ മുഹമ്മദ് ഐമൻ ഒരു ഗോൾ നേടി. റെനാൻ പൗളീഞ്ഞോ ഷില്ലോങ് ലജോങിൻ്റെ ആശ്വാസ ഗോൾ നേടി. പ്രമുഖ താരങ്ങളെയൊക്കെ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ കളത്തിൽ ബ്ലാസ്റ്റേഴ്സിനു തന്നെയായിരുന്നു ആധിപത്യം. 15ആം മിനിട്ടിൽ ഡയമൻ്റക്കോസ് നൽകിയ ഒരു ത്രൂ ബോളിൽ നിന്ന് ക്വാമെ […]
‘വ്യാപാര സംരക്ഷണ യാത്ര’യുമായി വ്യാപാരി വ്യവസായി; സംസ്ഥാനത്തെ കടകൾ അടച്ചിടും
വ്യാപാര സംരക്ഷണ യാത്ര നടത്താൻ തീരുമാനിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ യാത്ര നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര. ഈ മാസം 25 മുതൽ ഫെബ്രുവരി 15 വരെയാണ് യാത്ര നടക്കുക. ഫെബ്രുവരി 15 ന് സംസ്ഥാനത്തെ മുഴുവൻ കടകളും അടച്ച് സമരം നടത്തും. ഗവർണറും ഇടതുമുന്നണിയും തമ്മിലുള്ള പ്രശ്നമാണ് ഇടുക്കിയിലെ ഹർത്താലിന് കാരണം. ഏകോപന സമിതിയുമായി സർക്കാരിന് ഒരു പ്രശ്നവുമില്ലെന്ന് രാജു അപ്‌സര പറഞ്ഞു.ഫെബ്രുവരി 15 ന് ചെറുകിട […]
‘ജിഡിപിയുടെ മൂന്നിൽ രണ്ടു ഭാഗം; വിനോദസഞ്ചാരം മാലദ്വീപിന്റെ ജീവനാഡി’; ബുക്കിങ്ങ് പുനരാരംഭിക്കാൻ അഭ്യർഥിച്ച് ട്രാവൽ ഏജൻസി
മാലദ്വീപിലേക്കുള്ള ടൂറിസ്റ്റ് ബുക്കിങ്ങുംകൾ പുനരാരംഭിക്കാൻ അഭ്യർഥിച്ച് മാലദ്വീപ് അസോസിയേഷൻ ഓഫ് ടൂർ ആൻഡ് ട്രാവൽ ഓപറേറ്റേഴ്‌സ്. വിമാന യാത്രകൾ റദ്ദാക്കിയ ട്രാവൽ ഏജൻസിയായ ഈസി ട്രിപ്പിനോടാണ് ട്രാവൽ ഏജൻസിയുടെ അഭ്യർഥന. ഈസി ട്രിപ് സിഇഒ നിഷാന്ത് പിറ്റിയെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ പ്രസ്താവനയിലാണ് അഭ്യർഥന. വിനോദസഞ്ചാരം മാലദ്വീപിന്റെ ജീവനാഡിയായി നിലകൊള്ളുന്നു. വിനോദസഞ്ചാരം ജിഡിപിയുടെ മൂന്നിൽ രണ്ടു ഭാഗവും സംഭാവന ചെയ്യുകയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏകദേശം 44,000 മാലദ്വീപുകാർക്ക് ഉപജീവനമാർഗം നൽകുകയും ചെയ്യുന്നു. എന്ന് പ്രസ്താവനയിൽ പറയുന്നു. […]
‘രാമക്ഷേത്രത്തിന് 11 കോടി സംഭാവന നൽകി ഏകനാഥ് ഷിൻഡെ’; മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി
രാമക്ഷേത്രത്തിനായി 11 കോടി രൂപയുടെ സംഭാവന നൽകി മഹാരാഷ്ട്ര സർക്കാർ. ചെക്ക് രാമക്ഷേത്ര ട്രസ്റ്റിന് കൈമാറിയതായി വ്യവസായമന്ത്രി ഉദയ് സാമന്ത് പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ അയോധ്യയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളുടെ സംഭാവനയെന്നോണം പണം നൽകിയത്. 11 കോടിയുടെ ചെക്ക് ഉദയ് സമന്ത് ആണ് ക്ഷേത്ര ട്രസ്റ്റിന് കൈമാറിയത്. ഇത് പൂർത്തിയാക്കിയ ശേഷമായിരുന്നു മാദ്ധ്യമങ്ങളോട് സംഭാവന നൽകിയ കാര്യം വ്യക്തമാക്കിയത്. ഏകനാഥ് ഷിൻഡെയുടെ മകനും എംപിയുമായ […]
ഭൂട്ടാനിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിൽ; ഷെറിംഗ് തോബ്‌ഗെ പ്രധാനമന്ത്രി; അഭിനന്ദിച്ച് മോദി
ഭൂട്ടാനിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിൽ. ഷെറിംഗ് ടോബ്ഗേ വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക്. പൊതുതിരഞ്ഞെടുപ്പിൽ 47 സീറ്റിൽ 30 സീറ്റുകളിലും വിജയിച്ചാണ് തോബ്‌ഗെയുടെ പിഡിപി പാർട്ടി അധികാരത്തിലേറിയത്. ഭൂട്ടാൻ ടെൻഡ്രൽ പാർട്ടി 17 സീറ്റുകളും നേടി. 2008-ൽ രാജവാഴ്ച അവസാനിച്ചതിന് ശേഷം രാജ്യത്ത് നടന്ന രാജ്യത്തെ നാലാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്. ഇരുപാർട്ടികളിലും നിന്ന് 94 സ്ഥാനാർത്ഥികളാണ് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. നവംബറിലായിരുന്നു ആദ്യ റൗണ്ട് നടന്നത്. ഇന്ത്യൻ അനുഭാവിയായ 58കാരനായ ഷെറിംഗ് ടോബ്ഗേ 2013 മുതൽ 2018 […]
‘റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയ്ക്കും അനുവാദമില്ല’; നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചു
രാജ്യത്തിന്റെ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ കര്‍ണാടകത്തിന്റെ നിശ്ചലദൃശ്യത്തിനും അനുമതിയില്ല. ഭാരത്ത് പർവിൽ ടാബ്ലോ ഉൾപ്പെടുത്താമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെയും കേന്ദ്രം വെട്ടിയിരുന്നു. നിശ്ചലദൃശ്യങ്ങള്‍ക്ക് അനുമതി നല്‍കാത്തതില്‍ കേന്ദ്രത്തിനെതിരെ പഞ്ചാബ്, പശ്ചിമബംഗാൾ ഉള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രൂക്ഷ വിമർശനം ഉയർത്തിയിട്ടുണ്ട്. കർണാടക സർക്കാർ നൽകിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കന്നഡിഗരെ അപമാനിക്കുന്ന പ്രവൃത്തിയാണ് കേന്ദ്രം ചെയ്തതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. കഴിഞ്ഞ […]
ശബരിമലയിൽ വൻ ഭക്തജന തിരക്ക്; ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് ഇല്ല
മകരവിളക്കിനോട് അനുബന്ധിച്ച് തീർഥാടകരുടെ അനിയന്ത്രിത തിരക്ക് കാരണം ശബരിമലയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ് ഇല്ല. തുടർച്ചയായി ഒരുലക്ഷം പേരാണ് ശബരിമല ചവിട്ടുന്നത്. 4400 പേരാണ് മണിക്കൂറിൽ മല ചിവിട്ടുന്നത്.ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഒരുക്കാൻ ഇന്ന് മുതൽ സ്പോട്ട്ബുക്കിങ് സൗകര്യം ഉണ്ടാവില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു . 14 ന് വെർച്വൽ ക്യൂ ബുക്കിങ് പരിധി 50000 ആയും മകരവിളക്ക് ദിനമായ 15ന് 40,000 ആയും പരിമിതപ്പെടുത്തി. പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം. […]
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സെക്രട്ടേറിയേറ്റ് മാര്‍ച്ചും സമരജ്വാല’യുമായി യൂത്ത് കോൺഗ്രസ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘സമരജ്വാല’ എന്ന പേരില്‍ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതാണെന്നും വ്യാജമായ കുറ്റങ്ങള്‍ എഴുതി ചേര്‍ത്ത് കേസ് ശക്തിപ്പെടുത്തിയെന്നുമാണ് ആരോപണം. അതേസമയം രാഹുലിന് ജാമ്യം തേടി […]












