പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്. ചൈനയിൽ നിശ്ചയിച്ചിരുന്ന രണ്ട് സൗഹൃദ മത്സരങ്ങൾ മാറ്റിവച്ചതായി സൗദി ക്ലബ് അൽ-നാസർ. ലയണൽ മെസിയുടെ ഇന്റർ മിയാമിക്കെതിരെ നടക്കാനിരിക്കുന്ന പോരാട്ടവും CR7 ന് നഷ്‌ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. ജനുവരി 24-ന് ഷാങ്ഹായ് ഷെൻഹുവയിലും നാല് ദിവസം കഴിഞ്ഞ് ഷെജിയാങ്ങിലും കളിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സൂപ്പർതാരത്തിന് പരിക്കേറ്റതിനെ തുടർന്ന് രണ്ട് മത്സരങ്ങളും മാറ്റിവച്ചതായി അൽ നാസർ പ്രസ്താവനയിലൂടെ അറിയിച്ചു. ചൈനീസ് ഫുട്ബോളിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരെയും ബഹുമാനിക്കുന്നു. ചൈനയിലെ ട്രെയിനിങ് ക്യാമ്പ് […]
Author: Tomy Thondamkuzhy
വ്യവസായ വകുപ്പിന് കീഴില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍
സെക്രട്ടറിയേറ്റിലെ വ്യവസായ വകുപ്പില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്ടറേറ്റില്‍ പ്രത്യേക വാണിജ്യ ഡിവിഷനും സ്ഥാപിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് വ്യാപാര വാണിജ്യ മേഖലയ്ക്ക് അര്‍ഹിക്കുന്ന പ്രധാന്യം നല്‍കലാണ് ഉദ്ദേശ്യം. പല വ്യവസായ സംഘടനകളുടെയും നവകേരള സദസ്സിന്‍റെ പല വേദിക്കളിലെയും ആവശ്യം പരിഗണിച്ചാണിത്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍:
ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാകും അയോധ്യ; ശ്രീരാമന്റെ വരവോടെ പുതിയ യുഗത്തിന് തുടക്കമായെന്ന് അല്ലു അർജുൻ
അയോധ്യ രാമക്ഷേത്ര വിഷയത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. ശ്രീരാമന്റെ വരവോടെ ഇന്ത്യയിൽ പുതിയ യുഗത്തിന് തുടക്കമായെന്ന് അല്ലു അർജുൻ പറഞ്ഞു. വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രമായി അയോദ്ധ്യ മാറുമെന്നും അല്ലു അർജുൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. “ഇന്ത്യയ്‌ക്ക് എന്തൊരു ദിവസം. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് വളരെ വികാരാധീനനാണ് ഞാൻ . അദ്ദേഹത്തിന്റെ വരവോടെ ഇന്ത്യയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമായി . വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനമായി അയോദ്ധ്യയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. […]
മണിപ്പൂരില്‍ സൈനികൻ ആറു സഹപ്രവര്‍ത്തകരെ വെടിവച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു
മണിപ്പൂരിൽ അസം റൈഫിള്‍സ് ജവാന്‍ സഹപ്രവര്‍ത്തകരായ ആറുപേര്‍ക്ക് നേരെ വെടിവെച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഇന്‍ഡോ-മ്യാന്‍മര്‍ അതിര്‍ത്തിയിലായിരുന്നു സംഭവം. അവധി കഴിഞ്ഞ് ബുധനാഴ്ച രാവിലെ ചുരാചന്ദ്പൂരിലെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ജവാന്‍ സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം ജീവനൊടുക്കിയത്. ദക്ഷിണ മണിപ്പൂരിലെ അസം റൈഫിള്‍സ് ബറ്റാലിയനിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ആറ് ജവാന്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സൈനിക ആശുപത്രിയിലേക്ക് പരുക്കേറ്റവരെ മാറ്റിയിട്ടുണ്ടെന്നും ഇവരാരും മണിപ്പൂരികളല്ലെന്നും അസം റൈഫിള്‍സ് പി.ആര്‍.ഒ അറിയിച്ചു. പരുക്കേറ്റവരാരും മണിപ്പൂരില്‍ നിന്നുള്ളവരല്ല എന്ന വസ്തുത […]
ട്രംപ്-ബൈഡൻ പോരാട്ടം ആവർത്തിച്ചേക്കും; റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് ജയം
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി തെരഞ്ഞെടുപ്പിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ജയം. ഇതോടെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പരിൽ വീണ്ടും ജോ ബൈഡൻ-ട്രംപ് പോരാട്ടത്തിനുള്ള സാധ്യത വർധിക്കുകയാണ്. ന്യൂഹാംഷെയർ പ്രൈമറി തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജ കൂടിയായ നിക്കി ഹേലിയെ മറികടന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരിക്കുന്നത്. പ്രൈമറി തെരഞ്ഞെടുപ്പിൽ 52.5ശതമാനം വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. നിക്കി ഹേലി 46 ശതമാനത്തിലധികം വോട്ടുകളും നേടി.നാല് ക്രിമിനൽ കുറ്റപത്രങ്ങൾ ഉൾപ്പെടെയുള്ളവ ട്രംപിനെതിരെ നിലനിൽക്കുന്നുണ്ടെങ്കിലും പ്രൈമറി തെരഞ്ഞെടുപ്പ് വിജയത്തോടെ […]
രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കിടയില്‍ നാടകം; ഹനുമാനായി വേഷമിട്ടയാള്‍ കുഴഞ്ഞ് വീണ് മരിച്ചു
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് രാംലീല നാടകം കളിക്കുന്നതിനിടെ ഹനുമാന്‍റെ വേഷമിട്ടയാൾ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയമാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഹനുമാന്‍റെ വേഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. എന്നാൽ വേദിയിലുണ്ടായിരുന്നവർ കരുതിയത് ഇത് നാടകത്തിന്‍റെ ഭാഗമായി ആണെന്നാണ്. ഹരിയാനയിലെ ഭിവാനിയിൽ നടന്ന നാടകത്തിനിടെയാണ് ഹനുമാൻ വേഷമിട്ട ഹരീഷ് മേത്ത എന്ന ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് ഹരീഷ് മേത്ത മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.വൈദ്യുതി […]
സ്പെയിനിലെ കാളപ്പോര് അനുസ്മരിപ്പിക്കുന്ന ജല്ലിക്കെട്ട് സ്റ്റേഡിയം തമിഴ്‌നാട്ടിൽ; 44 കോടി ചിലവ്, ഉദ്ഘാടനം ഇന്ന്
തമിഴ്നാട്ടിലെ ജല്ലിക്കെട്ട് ഇനി ലോകോത്തര നിലവാരമുള്ള സ്റ്റേഡിയത്തിൽ. മധുര ജില്ലയിൽ അളങ്കാനല്ലൂരിനടുത്ത് കീഴക്കരൈയിലാണ് പുതിയ ജെല്ലിക്കെട്ട് അരീന ഒരുങ്ങുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ ജന്മശതാബ്ദി വാർഷികത്തോടനുബന്ധിച്ചാണ് കലൈഞ്ജർ കരുണാനിധി ജെല്ലിക്കെട്ട് അരീന നിർമ്മിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് നിർവഹിക്കും സ്പെയിനിലെ കാളപ്പോര് സ്റ്റേഡിയങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ 44 കോടി രൂപ ചെലവിലാണ് ഈ ജെല്ലിക്കെട്ട് അരീന നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പുതിയ സ്റ്റേഡിയത്തിൽ ജെല്ലിക്കെട്ട് […]
പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് ഇന്ന്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് സമരം ഇന്ന്. യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പടെയുള്ളവരാണ് പണിമുടക്കുന്നത്. അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പള പരിഷ്കരണ കുടിശിക, ആറു ഗഡു ഡിഎ കുടിശിക, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങൾ തുടങ്ങി പൊതു സര്‍വീസിലെ മാനദണ്ഡം പാലിക്കാത്ത സ്ഥലം മാറ്റങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം. എന്നാൽ അധ്യാപകരും […]
‘മാത്യു കുഴൽനാടന് തിരിച്ചടി’; റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ അനുമതി
മാത്യു കുഴൽനാടന്റെ റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ അനുമതി. കയ്യേറ്റം ചൂണ്ടിക്കാട്ടിയുള്ള ലാൻഡ് റവന്യു തഹസിൽദാരുടെ റിപ്പോർട്ട് കളക്ടർ അംഗീകരിച്ചു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വാങ്ങിയ ശേഷം കൈയേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിക്കും. മാത്യു കുഴൽനാടൻ 50 സെന്റ് സർക്കാർ ഭൂമി കയ്യേറി മതിൽ കെട്ടിയെന്ന് കണ്ടെത്തിയിരുന്നു. മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം രംഗത്തെത്തിയിരുന്നു. പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമി മാത്യു […]
മാസപ്പടി കേസ് ഇന്ന് ഹൈക്കോടതിയിൽ
മാസപ്പടി കേസിൽ ഷോൺ ജോർജ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മാസപ്പടി കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഷോൺ ഹർജി നൽകിയത്. എക്സാലോജിക്കിന് സിഎംആർഎൽ കടം നൽകിയത് അന്വേഷിക്കണമെന്ന് ഷോൺ ജോര്‍ജ്. കടം നൽകിയത് CMRL ഉടമകൾ ഡയറക്ടർമാരായ NBFC. നൽകിയത് 77 ലക്ഷം രൂപ. മാസപ്പടി കേസിൽ കൂടുതൽ തെളിവുകൾ ഹൈക്കോടതിയിൽ നൽകി ഷോൺ ജോർജ്. മാസപ്പടി വിവാദത്തിൽപ്പെട്ട കൊച്ചിയിലെ സിഎം ആർ എൽ കമ്പനിയുടെ ഉടമകൾ ഡയറക്ടർമാരായ നോൺ ബാങ്കിങ് […]












