World

ട്രംപ്-ബൈഡൻ പോരാട്ടം ആവർത്തിച്ചേക്കും; റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് ജയം

റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി തെരഞ്ഞെടുപ്പിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ജയം. ഇതോടെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പരിൽ വീണ്ടും ജോ ബൈഡൻ-ട്രംപ് പോരാട്ടത്തിനുള്ള സാധ്യത വർധിക്കുകയാണ്. ന്യൂഹാംഷെയർ പ്രൈമറി തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജ കൂടിയായ നിക്കി ഹേലിയെ മറികടന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരിക്കുന്നത്. പ്രൈമറി തെരഞ്ഞെടുപ്പിൽ 52.5ശതമാനം വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. നിക്കി ഹേലി 46 ശതമാനത്തിലധികം വോട്ടുകളും നേടി.നാല് ക്രിമിനൽ കുറ്റപത്രങ്ങൾ ഉൾപ്പെടെയുള്ളവ ട്രംപിനെതിരെ നിലനിൽക്കുന്നുണ്ടെങ്കിലും പ്രൈമറി തെരഞ്ഞെടുപ്പ് വിജയത്തോടെ […]

India National

രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കിടയില്‍ നാടകം; ഹനുമാനായി വേഷമിട്ടയാള്‍ കുഴഞ്ഞ് വീണ് മരിച്ചു

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് രാംലീല നാടകം കളിക്കുന്നതിനിടെ ഹനുമാന്‍റെ വേഷമിട്ടയാൾ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയമാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഹനുമാന്‍റെ വേഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. എന്നാൽ വേദിയിലുണ്ടായിരുന്നവർ കരുതിയത് ഇത് നാടകത്തിന്‍റെ ഭാഗമായി ആണെന്നാണ്. ഹരിയാനയിലെ ഭിവാനിയിൽ നടന്ന നാടകത്തിനിടെയാണ് ഹനുമാൻ വേഷമിട്ട ഹരീഷ് മേത്ത എന്ന ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് ഹരീഷ് മേത്ത മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.വൈദ്യുതി […]

India National

സ്പെയിനിലെ കാളപ്പോര് അനുസ്മരിപ്പിക്കുന്ന ജല്ലിക്കെട്ട് സ്റ്റേഡിയം തമിഴ്‌നാട്ടിൽ; 44 കോടി ചിലവ്, ഉദ്ഘാടനം ഇന്ന്

തമിഴ്നാട്ടിലെ ജല്ലിക്കെട്ട് ഇനി ലോകോത്തര നിലവാരമുള്ള സ്റ്റേഡിയത്തിൽ. മധുര ജില്ലയിൽ അളങ്കാനല്ലൂരിനടുത്ത് കീഴക്കരൈയിലാണ് പുതിയ ജെല്ലിക്കെട്ട് അരീന ഒരുങ്ങുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ ജന്മശതാബ്ദി വാർഷികത്തോടനുബന്ധിച്ചാണ് കലൈഞ്ജർ കരുണാനിധി ജെല്ലിക്കെട്ട് അരീന നിർമ്മിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് നിർവഹിക്കും സ്പെയിനിലെ കാളപ്പോര് സ്റ്റേഡിയങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ 44 കോടി രൂപ ചെലവിലാണ് ഈ ജെല്ലിക്കെട്ട് അരീന നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പുതിയ സ്റ്റേഡിയത്തിൽ ജെല്ലിക്കെട്ട് […]

India Kerala

പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് ഇന്ന്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് സമരം ഇന്ന്. യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പടെയുള്ളവരാണ് പണിമുടക്കുന്നത്. അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പള പരിഷ്കരണ കുടിശിക, ആറു ഗഡു ഡിഎ കുടിശിക, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങൾ തുടങ്ങി പൊതു സര്‍വീസിലെ മാനദണ്ഡം പാലിക്കാത്ത സ്ഥലം മാറ്റങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം. എന്നാൽ അധ്യാപകരും […]

India Kerala

‘മാത്യു കുഴൽനാടന് തിരിച്ചടി’; റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ അനുമതി

മാത്യു കുഴൽനാടന്റെ റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ അനുമതി. കയ്യേറ്റം ചൂണ്ടിക്കാട്ടിയുള്ള ലാൻഡ് റവന്യു തഹസിൽദാരുടെ റിപ്പോർട്ട് കളക്ടർ അംഗീകരിച്ചു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വാങ്ങിയ ശേഷം കൈയേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിക്കും. മാത്യു കുഴൽനാടൻ 50 സെന്റ് സർക്കാർ ഭൂമി കയ്യേറി മതിൽ കെട്ടിയെന്ന് കണ്ടെത്തിയിരുന്നു. മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം രംഗത്തെത്തിയിരുന്നു. പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമി മാത്യു […]

India Kerala

മാസപ്പടി കേസ് ഇന്ന് ഹൈക്കോടതിയിൽ

മാസപ്പടി കേസിൽ ഷോൺ ജോർജ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മാസപ്പടി കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഷോൺ ഹർജി നൽകിയത്. എക്സാലോജിക്കിന് സിഎംആർഎൽ കടം നൽകിയത് അന്വേഷിക്കണമെന്ന് ഷോൺ ജോര്‍ജ്. കടം നൽകിയത് CMRL ഉടമകൾ ഡയറക്ടർമാരായ NBFC. നൽകിയത് 77 ലക്ഷം രൂപ. മാസപ്പടി കേസിൽ കൂടുതൽ തെളിവുകൾ ഹൈക്കോടതിയിൽ നൽകി ഷോൺ ജോർജ്. മാസപ്പടി വിവാദത്തിൽപ്പെട്ട കൊച്ചിയിലെ സിഎം ആർ എൽ കമ്പനിയുടെ ഉടമകൾ ഡയറക്ടർമാരായ നോൺ ബാങ്കിങ് […]

Gulf

സൗദിയിൽ ഡെലിവറി ജോലി ഇനി സൗദികൾക്ക് മാത്രം; വിദേശികൾ സ്വന്തം നിലയിൽ ഈ ജോലി ചെയ്യാൻ പാടില്ല

സൗദിയിൽ ഓൺലൈൻ ഡെലിവറി ജോലി, സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ഘട്ടം ഘട്ടമായാണ് നിയമം നടപ്പിലാക്കുക. ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂണിഫോം നിർബന്ധമാക്കാനും നിർദേശമുണ്ട്. സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് രാജ്യത്തെ ഓൺലൈൻ ഡെലിവറി മേഖലയെ നിയന്ത്രിക്കാനുള്ള പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. വിദേശികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നത് ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികൾ വഴിയാക്കുക, ഈ നിയമം 14 മാസത്തിനുള്ളിൽ പ്രാബല്യത്തിൽ കൊണ്ടുവരിക, ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ പരസ്യങ്ങൾ അനുവദിക്കുക, ഡെലിവറിക്കു ഇരു ചക്ര […]

Entertainment

96ാമത് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചു; ബാര്‍ബിയും ഓപ്പണ്‍ഹെയ്മറും പട്ടികയില്‍

96ാമത് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചു. മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള നോമിനേഷന്‍ ടു കില്‍ എ ടൈഗര്‍ നേടി. ഡോക്യുമെന്ററി ഫീച്ചറിനുള്ള മികച്ച ഓസ്‌കാറിലെ മറ്റ് നാല് നോമിനേഷനുകളില്‍ ബോബി വൈന്‍: ദി പീപ്പിള്‍സ് പ്രസിഡന്റ്, ദി എറ്റേണല്‍ മെമ്മറി, ഫോര്‍ ഡോട്ടേഴ്സ്, മരിയുപോളിലെ 20 ഡേയ്സ് എന്നിവ ഇടംപിടിച്ചു.ഓസ്‌കാര്‍ നോമിനേഷനുകള്‍ക്കുള്ള 10 വിഭാഗങ്ങളുടെ ചുരുക്കപ്പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു. ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം, ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം, മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിംഗ്, സംഗീതം […]

Gulf

മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്കും നിക്ഷേപാവസരം

മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്കും നിക്ഷേപാവസരമൊരുക്കുന്നു. ആദ്യമായാണ് ഈ മേഖലയില്‍ വിദേശികള്‍ക്ക് നിക്ഷേപത്തിന് അവസരം നല്‍കുന്നത്. മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശ നിക്ഷേപത്തിന് നിലവില്‍ നിയന്ത്രണം ഉണ്ട്. ഇത് നീക്കി, പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് വിദേശികള്‍ക്കും പുണ്യ നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്താനുള്ള നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ഡയറക്ടര്‍ മുഹമ്മദ് അല്‍കുവൈസ് ആണ് ഇക്കാര്യം അറിയിച്ചത്. മക്ക മദീന നഗരങ്ങളില്‍ […]

India National

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം; രാഹുല്‍ ഗാന്ധിക്കെതിരെ അസം പൊലീസ് കേസെടുത്തു

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിലെ ഗുവാഹത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.ഇന്ന് രാവിലെ അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് അസം പൊലീസ് കേസെടുത്തിരിക്കുന്നത്. രാഹുല്‍ഗാന്ധിയെ കൂടാതെ, കെ സി വേണുഗോപാല്‍, കനയ്യകുമാര്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അക്രമം, കയ്യേറ്റം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പ്രകോപനം സൃഷ്ടിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഐപിസി 120 ബി, 143, […]