Kerala

വയനാട്ടിൽ വനപാലകന് നേരെ വന്യജീവി ആക്രമണം

വയനാട് വന്യജീവി സങ്കേതത്തിൻ്റെ പരിധിയിൽ താൽക്കാലിക ഫോറസ്റ്റ് വാച്ചർക്ക് നേരെ വന്യജീവി ആക്രമണം. തോൽപ്പട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനായ വെങ്കിട്ടദാസനാണ് പരിക്കേറ്റത്. കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സിപിഎം ചോകോടി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് വെങ്കിട്ടദാസ്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അരണപ്പാറ പുളിമുക്കിൽവച്ചാണ് വെങ്കിട്ടദാസിന് നേരെ ആക്രമണം ഉണ്ടായത്. ആന വരുന്നത് തടയാൻ കാവൽ നിൽക്കുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി വന്യജീവിയുടെ മുൻപിൽപ്പെടുകയായിരുന്നു. പുലിയാണ് ആക്രമിച്ചത് എന്നാണ് സൂചന. ആക്രമണത്തിൽ വെങ്കിട്ടദാസിന്റെ തലയ്ക്കാണ് പരിക്ക്. നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ […]

World

പാകിസ്താനിൽ തൂക്കൂസഭ? ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷമില്ല; ഏറ്റവും വലിയ ഒറ്റകക്ഷിയായി PTI

തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ പാകിസ്താനിൽ തൂക്കുസഭയിലേക്ക് നീങ്ങുന്നു. 252 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. 99 സീറ്റുകളുമായി പിടിഐ സ്വതന്ത്രരാണ് ഏറ്റവും വലിയ ഒറ്റകക്ഷി. നവാസ് ഷെരീഫിനെ പിന്തുണക്കില്ലെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി. നവാസ് ഷെരീഫിന്റെ പിഎംഎൽഎൻ 71 സീറ്റുകളാണ് നേടാനായത്. ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി) 53 സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്. പല മണ്ഡലങ്ങളിലും അട്ടിമറി നടന്നതായി ഇമ്രാൻ ഖാൻ ആരോപിച്ചു. പാകിസ്താനിൽ സർക്കാരുണ്ടാക്കാൻ 133 സീറ്റിന്റെ ഭൂരിപക്ഷമാണ് വേണ്ടത്. സർക്കാർ രൂപീകരണ ചർച്ചകൾ സജീവമായി തുടരുകയാണ് […]

Kerala

ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവം; സ്വകാര്യ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു

തൃശൂർ കാഞ്ഞാണിയിൽ ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സ്വകാര്യ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകൾ ബാങ്കിനു മുന്നിൽ സമരം നടത്തി. കാഞ്ഞാണി സ്വദേശി ചെമ്പൻ വിനയൻ്റെ മകൻ വിഷ്ണുവാണ് ജപ്തി നടപടികൾക്ക് മണിക്കൂറുകൾക്ക് മുമ്പ് ആത്മഹത്യ ചെയ്തത്. ഈ മാസം രണ്ടിനാണ് വിഷ്ണു മരിച്ചത്. വീട് ജപ്തി ചെയ്യാൻ കാഞ്ഞാണിയിലെ ബാങ്കിൽ നിന്ന് ഉദ്യോഗസ്ഥർ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജീവനൊടുക്കുകയായിരുന്നു. 12 വർഷം മുമ്പ് കാഞ്ഞാണിയിലെ സ്വകാര്യ ബാങ്കിൽ നിന്ന് കുടുംബം 8 […]

Kerala

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ജനവാസ മേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആന

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിഗദ്ധ കോളനിയിലെ ട്രാക്ടർ ഡ്രൈവറായ അജിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറിയ ആന യുവാവിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനവാസമേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ്. വീട്ടുമുറ്റത്തുവെച്ചായിരുന്നു ആക്രമണം. ആന വീട്ടുമുറ്റത്തേക്ക് ഓടിക്കയറുന്നതും അജിയുടെ പുറകെ പോകുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആനയെ പ്രദേശത്ത് നിന്ന് തുരത്താൻ ശ്രമം തുടരുകയാണ്. കർണാടക വനാതിർത്തിയിൽ നിന്ന് ആനയെത്തിയെന്നാണ് വിവരം. വിഷയത്തിൽ ഉന്നതതല യോഗം ഉടൻ ആരംഭിക്കുമെന്ന് […]

India Kerala

പിഎസ്‌സി പരീക്ഷയ്ക്കിടെ ആൾമാറാട്ടം; പരീക്ഷയെഴുതാൻ വന്നത് അമൽജിത്തിന്റെ സഹോദരൻ; കേസിൽ വഴിത്തിരിവ്

പിഎസ്‌സി പരീക്ഷയ്ക്കിടെ ആൾമാറാട്ടശ്രമം നടത്തിയ കേസിൽ വഴിത്തിരിവ്. മുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി ആൾമാറാട്ടം നടത്തിയത് സഹോദരൻ അഖിൽ ജിത്താണെന്നാണ് പൊലീസിന്റെ സംശയം. നേമം സ്വദേശികളായ രണ്ടുപേരും ഒളിവിലാണ്. അമൽജിത്ത് തന്നെയാണ് പരീക്ഷയെഴുതാനെത്തിയതെന്നും വയറു വേദനയായതിനാലാണ് പരീക്ഷാഹാളിൽ നിന്ന് പുറത്തു പോയതെന്നുമാണ് വീട്ടുകാർ പൊലീസിനോട് പറയുന്നത്. ബുധനാഴ്ചയാണ് പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിൽ പി.എസ്.സി പരീക്ഷയ്ക്കിടെ ആൾമാറാട്ടശ്രമം നടന്നത്. രാവിലെ 7.45 മുതൽ ആരംഭിച്ച യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷയ്ക്കിടെയാണ് ഉദ്യോഗാർത്ഥി പരീക്ഷാ ഹാളിൽ നിന്ന് […]

Sports

ജമൈക്കൻ സ്‌പ്രിൻ്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രേസർ വിരമിക്കുന്നു

മൂന്ന് തവണ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും 10 തവണ ലോക ചാമ്പ്യനുമായ ജമൈക്കൻ സ്പ്രിൻ്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രേസർ പ്രൈസ് വിരമിക്കൽ പ്രഖ്യാപിച്ചു. പാരീസ് ഒളിമ്പിക്സിന് ശേഷമായിരിക്കും പ്രൈസ് ട്രാക്കിനോട് വിടപറയുക. എക്കാലത്തെയും മികച്ച സ്പ്രിൻ്റർമാരിൽ ഒരാളാണ് 37 കാരി ഫ്രേസർ. ‘കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. എൻ്റെ മകന് എന്നെ വേണം. 2008ൽ ആദ്യമായി വിജയിക്കുന്നതിന് മുമ്പ് തന്നെ പൂർണ പിന്തുണയുമായി ഭർത്താവ് ഒപ്പമുണ്ടായിരുന്നു. അദ്ദേഹം എനിക്ക് വേണ്ടി ഒരുപാട് ത്യാഗം […]

Cricket Sports

ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകളിൽ ശ്രേയസ് അയ്യർ കളിച്ചേക്കില്ല

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. അഞ്ച് മത്സരങ്ങളുള്ള ഹോം പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകളിൽ മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ കളിച്ചേക്കില്ല. അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഈ റിപ്പോർട്ട്. അയ്യർ മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ താരം ചികിത്സ തേടുമെന്നും, ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് മുമ്പ് സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഫോമിലല്ലാത്ത താരം, ആദ്യ രണ്ട് […]

India Kerala

‘മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യണം’; പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസി നടപടിയെടുത്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എക്‌സാലോജിക് കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ കർണാടകട ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടാണ് വീണ കർണാടകട ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടിരിക്കുന്നത്. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സർക്കാർ […]

India National

UPA സർക്കാരിന് രൂക്ഷ വിമർശനം; ധവളപത്രം അവതരിപ്പിച്ചത് ബോധ്യത്തോടെയെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ

യുപിഎ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ധവളപത്രം അവതരിപ്പിച്ചത് ഉത്തമ ബോധ്യത്തോടെയാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. വസ്തുതകൾക്ക് നേരെ കണ്ണടക്കാനാകില്ലെന്നും പത്തു വർഷം കൊണ്ട് രാജ്യം നേടിയത് ജനങ്ങൾ അറിയണമെന്നും നിർമല സീതാരാമൻ ലോക്‌സഭയിൽ പറഞ്ഞു. യുപിഎ സർക്കാരിന്റെ പത്തുവർഷവും നരേന്ദ്ര മോദി സർക്കാരിന്റെ പത്തുവർഷക്കാലത്തെയും വിലയിരുത്തലാണ് ധവളപത്രത്തിൽ വിശദീകരിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ധനവിനിയോഗത്തിൽ കെടുകാര്യസ്ഥതയ്ക്കുണ്ടായി എന്നതിന് തെളിവുകൾ കണക്കുകൾ മുന്നോട്ടുവെക്കുന്നുണ്ട്. ലോകാത്താകെയുണ്ടായ സാമ്പത്തിക […]

India National

നരസിംഹ റാവു, ചരണ്‍ സിങ്, എം.എസ് സ്വാമിനാഥൻ; മൂന്നുപേർക്ക് കൂടി ഭാരത രത്ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പിവി നരസിംഹ റാവു ഉൾപ്പെടെ മൂന്നുപേർക്ക് ഭാരത രത്ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പി വി നരസിംഹ റാവുവിനൊപ്പം ഡോ. എംഎസ് സ്വാമിനാഥൻ, ചൗധരി ചരൺ സിംഗ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. മൂന്നു പേരുടെയും സംഭാവനകൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ് മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരാണ്. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമാണ് എം.എസ്. സ്വാമിനാഥൻ. കർഷകരുടെ മിശിഹ എന്നുവിളിപ്പേരുള്ള ചൗധരി ചരൺ സിങ്ങിന്റെ പാർട്ടി ആർഎൽഡിയുമായി ഉത്തർപ്രദേശിൽ […]