Sports

ജമൈക്കൻ സ്‌പ്രിൻ്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രേസർ വിരമിക്കുന്നു

മൂന്ന് തവണ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും 10 തവണ ലോക ചാമ്പ്യനുമായ ജമൈക്കൻ സ്പ്രിൻ്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രേസർ പ്രൈസ് വിരമിക്കൽ പ്രഖ്യാപിച്ചു. പാരീസ് ഒളിമ്പിക്സിന് ശേഷമായിരിക്കും പ്രൈസ് ട്രാക്കിനോട് വിടപറയുക. എക്കാലത്തെയും മികച്ച സ്പ്രിൻ്റർമാരിൽ ഒരാളാണ് 37 കാരി ഫ്രേസർ. ‘കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. എൻ്റെ മകന് എന്നെ വേണം. 2008ൽ ആദ്യമായി വിജയിക്കുന്നതിന് മുമ്പ് തന്നെ പൂർണ പിന്തുണയുമായി ഭർത്താവ് ഒപ്പമുണ്ടായിരുന്നു. അദ്ദേഹം എനിക്ക് വേണ്ടി ഒരുപാട് ത്യാഗം […]

Cricket Sports

ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകളിൽ ശ്രേയസ് അയ്യർ കളിച്ചേക്കില്ല

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. അഞ്ച് മത്സരങ്ങളുള്ള ഹോം പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകളിൽ മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ കളിച്ചേക്കില്ല. അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഈ റിപ്പോർട്ട്. അയ്യർ മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ താരം ചികിത്സ തേടുമെന്നും, ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് മുമ്പ് സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഫോമിലല്ലാത്ത താരം, ആദ്യ രണ്ട് […]

India Kerala

‘മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യണം’; പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസി നടപടിയെടുത്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എക്‌സാലോജിക് കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ കർണാടകട ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടാണ് വീണ കർണാടകട ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടിരിക്കുന്നത്. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സർക്കാർ […]

India National

UPA സർക്കാരിന് രൂക്ഷ വിമർശനം; ധവളപത്രം അവതരിപ്പിച്ചത് ബോധ്യത്തോടെയെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ

യുപിഎ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ധവളപത്രം അവതരിപ്പിച്ചത് ഉത്തമ ബോധ്യത്തോടെയാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. വസ്തുതകൾക്ക് നേരെ കണ്ണടക്കാനാകില്ലെന്നും പത്തു വർഷം കൊണ്ട് രാജ്യം നേടിയത് ജനങ്ങൾ അറിയണമെന്നും നിർമല സീതാരാമൻ ലോക്‌സഭയിൽ പറഞ്ഞു. യുപിഎ സർക്കാരിന്റെ പത്തുവർഷവും നരേന്ദ്ര മോദി സർക്കാരിന്റെ പത്തുവർഷക്കാലത്തെയും വിലയിരുത്തലാണ് ധവളപത്രത്തിൽ വിശദീകരിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ധനവിനിയോഗത്തിൽ കെടുകാര്യസ്ഥതയ്ക്കുണ്ടായി എന്നതിന് തെളിവുകൾ കണക്കുകൾ മുന്നോട്ടുവെക്കുന്നുണ്ട്. ലോകാത്താകെയുണ്ടായ സാമ്പത്തിക […]

India National

നരസിംഹ റാവു, ചരണ്‍ സിങ്, എം.എസ് സ്വാമിനാഥൻ; മൂന്നുപേർക്ക് കൂടി ഭാരത രത്ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പിവി നരസിംഹ റാവു ഉൾപ്പെടെ മൂന്നുപേർക്ക് ഭാരത രത്ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പി വി നരസിംഹ റാവുവിനൊപ്പം ഡോ. എംഎസ് സ്വാമിനാഥൻ, ചൗധരി ചരൺ സിംഗ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. മൂന്നു പേരുടെയും സംഭാവനകൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ് മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരാണ്. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമാണ് എം.എസ്. സ്വാമിനാഥൻ. കർഷകരുടെ മിശിഹ എന്നുവിളിപ്പേരുള്ള ചൗധരി ചരൺ സിങ്ങിന്റെ പാർട്ടി ആർഎൽഡിയുമായി ഉത്തർപ്രദേശിൽ […]

India National

UPA സർക്കാരിന് രൂക്ഷ വിമർശനം; ധവളപത്രം അവതരിപ്പിച്ചത് ബോധ്യത്തോടെയെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ

യുപിഎ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ധവളപത്രം അവതരിപ്പിച്ചത് ഉത്തമ ബോധ്യത്തോടെയാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. വസ്തുതകൾക്ക് നേരെ കണ്ണടക്കാനാകില്ലെന്നും പത്തു വർഷം കൊണ്ട് രാജ്യം നേടിയത് ജനങ്ങൾ അറിയണമെന്നും നിർമല സീതാരാമൻ ലോക്‌സഭയിൽ പറഞ്ഞു. യുപിഎ സർക്കാരിന്റെ പത്തുവർഷവും നരേന്ദ്ര മോദി സർക്കാരിന്റെ പത്തുവർഷക്കാലത്തെയും വിലയിരുത്തലാണ് ധവളപത്രത്തിൽ വിശദീകരിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ധനവിനിയോഗത്തിൽ കെടുകാര്യസ്ഥതയ്ക്കുണ്ടായി എന്നതിന് തെളിവുകൾ കണക്കുകൾ മുന്നോട്ടുവെക്കുന്നുണ്ട്. ലോകാത്താകെയുണ്ടായ സാമ്പത്തിക […]

India Kerala

കേരളത്തില്‍ ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടു: റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവ്

കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവ്. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. 1,25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ 38, 39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായി ഇന്നലെ കോടതി വിധിച്ചിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് റിയാസ്. 2018 ലാണ് റിയാസ് അബൂബക്കര്‍ അറസ്റ്റിലാകുന്നത്. ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേർന്ന് ഇയാൾ കേരളത്തിൽ സ്ഫോടന പരമ്പരയ്ക്ക് ആസൂത്രണം ചെയ്തെന്നാണ് […]

Cricket Sports

‘കോലി വീണ്ടും അച്ഛനാകുന്നു എന്ന് പറഞ്ഞത് സത്യമല്ല, ക്ഷമിക്കണം!!’; യു-ടേൺ അടിച്ച് ഡിവില്ലിയേഴ്സ്

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി രണ്ടാമതും അച്ഛനാകുന്നു എന്ന തൻ്റെ പ്രസ്താവനയിൽ നിന്ന് മലക്കം മറിഞ്ഞ് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്സ്. പറഞ്ഞത് സത്യമല്ല, കോലിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കിട്ടത്തിൽ ക്ഷമ ചോദിക്കുന്നു. ചെയ്തത് വലിയ തെറ്റാണെന്നും ഡിവില്ലിയേഴ്സ്. വിരാട് രണ്ടാമതും അച്ഛനാകാൻ പോവുകയാണെന്ന് ഡിവില്ലിയേഴ്സ് തൻ്റെ യൂട്യൂബ് ചാനലിൽ അടുത്തിടെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയും ഭാര്യ അനുഷ്ക ശർമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. എന്നാൽ ഇപ്പോൾ തൻ്റെ […]

India National

‘നികുതി വിഹിതം ഔദാര്യമല്ല; വസ്തുതകള്‍ മറച്ച് വെച്ചുകൊണ്ടുള്ള വാദം’; കേന്ദ്രത്തിനെതിരെ കേരളം

കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി കേരളം. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്ന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 50 ശതമാനവും കേന്ദ്രത്തിന്റേതെന്ന് കേരളം. കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം നിഷേധിക്കുന്നത് വികസനം തടയുന്നതിന് തുല്യമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ വിശദമായ കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയാണ് കേരളം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. കേസ് അടുത്തദിവസം പരിഗണിക്കും.

Cricket Sports

‘ദൈർഘ്യം കൂടുതൽ’; ഏകദിനം 40 ഓവറായി കുറയ്ക്കണമെന്ന് ആരോൺ ഫിഞ്ച്

ഏകദിന ക്രിക്കറ്റിൽ ഓവറുകൾ വെട്ടിച്ചുരുക്കണമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ODI മത്സരങ്ങളുടെ ദൈർഘ്യം കൂടുതലാണ്. കാണികളെ ആകർഷിക്കാനുള്ള സാധ്യത കുറവാണെന്നും 50 ഓവർ 40 ഓവറാക്കി ചുരുക്കണമെന്നും ഫിഞ്ച് അഭിപ്രായപ്പെട്ടു. ‘‘മത്സരം 40 ഓവറുകൾ വീതമാക്കി നടത്തണം. അത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇംഗ്ലണ്ടിൽ അവർ പ്രോ–40 മത്സരങ്ങളുമായെത്തിയപ്പോൾ അതു വലിയ വിജയമായി മാറി. ഏകദിന മത്സരങ്ങൾ വളരെ ദൈർഘ്യമേറിയതാണ്. എൻ്റെ അഭിപ്രായത്തിൽ, ടീമുകൾ അവരുടെ 50 ഓവറുകൾ ബൗൾ ചെയ്യുന്ന വേഗത വളരെ […]