India National Uncategorized

“എന്റെ നിരപരാധിത്വം ഒടുവില്‍ കേന്ദ്ര സര്‍ക്കാരും തിരിച്ചറിഞ്ഞു”: നമ്പി നാരായണന്‍

തന്റെ നിരപരാധിത്വം ഒടുവില്‍ കേന്ദ്ര സര്‍ക്കാരും തിരിച്ചറിഞ്ഞു. ഇതിനോടകം വിവിധ മേഖലകളില്‍ തനിക്ക് സ്വീകാര്യത ലഭിച്ചതായും നമ്പി നാരായണന്‍ പറഞ്ഞു. സാമൂഹ്യ വ്യവസ്ഥയില്‍ പ്രശ്നങ്ങളുണ്ടാവും. എന്നാലും സത്യം നമ്മുടെ കൂടെയാണെങ്കില്‍ വിജയിക്കാന്‍ കഴിയും എന്നാണ് തന്‍റെ വിശ്വാസം. സന്തോഷവാനാണെന്നും നമ്പി നാരായണന്‍ പറഞ്ഞു.

India National Uncategorized

പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഭാരതരത്‌ന

മുന്‍‌ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം. ഗായകനും സംഗീതജ്ഞനുമായ ഭൂപന്‍ ഹസാരികയും ജനസംഘം നേതാവ് നാനാജി ദേശ്മുഖുമാണ് ഭാരതരത്നക്ക് അര്‍ഹരായ മറ്റ് രണ്ട് പേര്‍. ഭൂപന്‍ ഹസാരികക്കും നാനാജി ദേശ്മുഖിനും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയും പശ്ചിമ ഗംഗാള്‍ സ്വദേശിയുമായ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്ന നല്‍കിയേക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, അന്തരിച്ച ദലിത് നേതാവ് കാന്‍ഷി റാം എന്നിവരും […]

India National

മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍

നടന്‍ മോഹന്‍ലാലിനും ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനും ഈ വര്‍ഷത്തെ പത്മഭൂഷണ്‍. മോഹൻലാലിനും നമ്പി നാരായണനും പുറമേ മുൻ ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ കരിയ മുണ്ട, ഇന്ത്യൻ പർവതാരോഹക ബചേന്ദ്രി പാൽ, ലോക്സഭ എം.പി ഹുകുംദേവ് നാരായൺ യാദവ് എന്നീ 14 പേരാണ് പത്മഭൂഷൺ സ്വന്തമാക്കിയത്. മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാറിന് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പ്രഖ്യാപിച്ചു. ഗായകന്‍ കെ.ജി ജയന്‍, പുരാവസ്തു ഗവേഷകന്‍ കെ. കെ മുഹമ്മദ് എന്നീ മലയാളികള്‍ക്ക് പത്മശ്രീ ലഭിച്ചു. നടനും നര്‍ത്തകനുമായ […]

India National

ഇന്ന് എഴുപതാം റിപബ്ലിക് ദിനം; രാജ്യമെങ്ങും വര്‍ണാഭമായ പരിപാടികള്‍

ഇന്ന് രാജ്യത്തിന് എഴുപതാമത് റിപബ്ലിക് ദിനം. വര്‍ണാഭമായ ചടങ്ങുകളോടെ രാവിലെ എട്ട് മണിക്ക് റിപബ്ലിക് ദിനാഘോഷത്തിന് തലസ്ഥാന നഗരിയില്‍ തുടക്കമായി. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റ് സിറില്‍ റാമഫോസയാണ് റിപബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ പൌരന്മാരും തയ്യാറാകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ബഹുസ്വരതയും സമത്വവുമാണ് രാജ്യത്തിന്‍റെ ഭരണഘടനയുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. വളരെ ശക്തമായ സുരക്ഷ ക്രമീകരണകളാണ് റിപബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. 25000 […]

Europe Pravasi Switzerland

സ്വിറ്റ്‌സർലാന്റിൽ സാന്നിദ്ധ്യമറിയിച്ച് ലുലു ഗ്രൂപ്പിന്റെ ട്വന്റി 14 ഹോൾഡിംഗ്‌സ്

സ്വിറ്റ്സർലാന്റിൽ സാന്നിദ്ധ്യമറിയിച്ച് ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി കമ്പനിയായ ട്വന്റി 14 ഹോൾഡിംഗ്‌സ്. സ്വിറ്റ്സർലാന്റിലെ റുംലാങ്ങിൽ സൂറിച്ച് വിമാനത്താവളത്തിനടുത്ത് ഇന്റർ സിറ്റി ഹോട്ടൽ നിർമിക്കാൻ സ്വിസ് റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ നെക്രോൺ എജിയുമായി ധാരണയിലായതോടെയാണിത്. ഇന്റർസിറ്റി ഹോട്ടലിലൂടെ യൂറോപ്പിലെ പ്രധാനമേഖലയിൽ സാന്നിദ്ധ്യമുറപ്പിച്ച ട്വന്റി 14 ഹോൾഡിംഗ്‌സിന് യു.കെ, മിഡിലീസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിലായി 750 ദശലക്ഷം യു.എസ് ഡോളറിന്റെ ആസ്തിയാണ് ആഡംബര ഹോട്ടൽ രംഗത്ത് മാത്രമുള്ളത്. 260 മുറികളുള്ള 4 സ്റ്റാർ വിഭാഗത്തിൽപ്പെടുന്ന ഇന്റർസിറ്റി ഹോട്ടൽ റുംലാങ്ങ് സ്റ്റേഷൻ എ […]

Entertainment

മഞ്ജു വാരിയര്‍ ഇന്‍ & ആസ് ‘സുബെെദ’

പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചരിത്ര സിനിമ ‘മരക്കാർ അറബിക്കടലിന്റെ സിംഹ’ത്തിൽ വ്യത്യസ്ത ഗെറ്റപ്പുമായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്ന മഞ്ജു വാരിയർ തന്നെയാണ് തന്റെ ‘സുബെെദ’ എന്ന കഥാപാത്രത്തിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. മഞ്ജുവിന് പുറമെ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കയ്യിലൊരു ഊന്നു വടിയും ബാണ്ഡകെട്ടുമായി നിൽക്കുന്ന മഞ്ജുവിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. മരക്കാറായി അഭിനയിക്കുന്ന മോഹൻലാലിന്റെയും, സിനിമാ ചിത്രീകരണത്തിന്റെയും […]

Football Sports

ജയം കൊതിച്ച് ബ്ലാസ്റ്റേഴ്‍സ് ഇന്നിറങ്ങും

ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി നിര്‍ത്തിവച്ച ഐ.എസ്.എല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്തയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. പ്ലേയ് ഓഫ് പ്രതീക്ഷകൾ നഷ്ടമായ ബ്ലാസ്റ്റേർസ് സൂപ്പർ കപ്പ് യോഗ്യതയാണ് ലക്ഷ്യമിടുന്നത്. നിലവിലെ എട്ടാം സ്ഥാനത്ത് നിന്നും സൂപ്പർ കപ്പിലേക്ക് യോഗ്യത നേടുക. കേരളത്തിന്റെ ഫുട്ബോൾ രാജാക്കൻമാരുടെ ഇനിയുള്ള സ്വപ്നം അതു മാത്രമാണ്. വിനീതും നർസാരിയും ഡേവിഡ് ജെയിംസും പോയ വിടവിലേക്ക് പുതിയ പരിശീലകനും താരങ്ങളും വന്നു. നെലോ വിൻഗാദയെന്ന പരിശീലകന്റെയും സന്ദേഷ് ജിംഗാൻ എന്ന […]

Technology

സമ്പൂര്‍ണ്ണ ‘സ്വിച്ച് രഹിത’ ഫോണുമായി വിവോ അപെക്സ് 2019

സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ അങ്കത്തിനൊരുങ്ങി വിവോ. പൂർണ്ണമായും സ്വിച്ചുകളോ, മറ്റു പോര്‍ട്ടകളോ ഇല്ലാത്ത ഫോൺ പുറത്തിറക്കാനിരിക്കുകയാണ് ചെെനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ. ഇതിന്റെ ഭാഗമായി ‘അപെക്സ് 2019’ എന്ന കൺസെപ്റ്റ് സ്മാർട്ട്ഫോണിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് വിവോ. ‘ടച്ച് സെൻസ്’ എന്ന സാങ്കേതിക വിദ്യയുമായി ഫോൺ പുറത്തിറക്കാനാണ് ‘വിവോ അപെക്സ് 2019’ പദ്ധതിയിടുന്നത്. ‘പ്രെഷർ സെൻസിംഗ്’ ടെക്നോളജിയുടെ സഹായത്താൽ കീ പോർട്ടുകളെല്ലാം മാറ്റി പൂർണ്ണമായും ടെച്ച് സംവിധാനത്തിൽ പ്രവർത്തിക്കുന്ന തരത്തിലാണ് ഫോണിന്റെ രൂപകൽപ്പന. ‘ബോഡി സൗണ്ട് […]

India Kerala

പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സരോവറിനെയാണ് കൊടുങ്ങല്ലൂരില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പ്രിയനന്ദന് നേരെ ആക്രമണമുണ്ടായത്. വീടിന് സമീപത്ത് വെച്ച് മുഖത്തടിച്ച ശേഷം തലയില്‍ ചാണകവെള്ളം ഒഴിക്കുകയായിരുന്നു. സംവിധായകന്‍ പ്രിയനന്ദനന് മര്‍ദ്ദനം; ദേഹത്ത് ചാണക വെള്ളം തളിച്ചു ശബരിമല സമരവുമായി ബന്ധപ്പെട്ട് താന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പിനോടുള്ള സംഘ്പരിവാര്‍ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു. രാവിലെ ഒന്‍പതേ കാലോടെ തൃശൂര്‍ വല്ലച്ചിറയിലെ […]

India Kerala

പ്ലാച്ചിമട സമരം: ഫെബ്രുവരി 26ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്

പ്ലാച്ചിമട സമരം ശക്തമാക്കാന്‍ സമര സമിതിയുടെ തീരുമാനം. ഫെബ്രുവരി 26ന് സമര സമിതി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ കൊക്കക്കോള വിരുദ്ധ സമര സമിതിയുടെയും ഐക്യദാര്‍ഢ്യ സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. ആറ് മാസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഒരു വര്‍ഷം മുന്‍പ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇത് ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സമരം തുടങ്ങാന്‍ തീരുമാനിച്ചത്. പ്ലാച്ചിമട സമരം ശക്തമാക്കാന്‍ സമര സമിതിയുടെ […]