മലബാറിലെ പേരുകേട്ട വിഭവമാണ് മുട്ടമാല. സല്‍ക്കാരപ്രിയരായ മലബാറുകാരുടെ തീന്‍മേശയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവം. എന്നാല്‍ മലബാറുകാരുടെ ഈ മുട്ടമാലക്ക് ഒരു വൈദേശിക ബന്ധം കൂടി പറയാനുണ്ട്. മുട്ടമാലയുടെ ദേശവും ചരിത്രവും പറഞ്ഞുതരികയാണ് എഴുത്തുകാരനും പ്രവാസിയുമായ നജീബ് മൂടാടി തന്റെ ഫേസ്ബുക് കുറിപ്പിലൂടെ. ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: മുട്ടമാലയുടെ ദേശവും ചരിത്രവും കോഴിക്കോടിന് തെക്കുള്ള മ്മടെ ചങ്ങായിമാര് വീട്ടിൽ വരുമ്പോൾ പിരിശത്തോടെ മുട്ടമാല വിളമ്പി തക്കരിച്ച്“ഞങ്ങള് കൊയിലാണ്ടിക്കാരുടെ സ്‌പെഷൽ പലഹാരമാണ്… പണ്ടു പണ്ടേ ഉള്ള പാരമ്പര്യ രുചിപ്പെരുമ…വടക്കേ മലബാറിൽ അല്ലാതെ […]
Author: Tomy Thondamkuzhy
ഗുജറാത്തിലെ ബി.ജെ.പി നേതാവിന്‍റെ കൊല; പ്രതി പാര്‍ട്ടി നേതാവ് തന്നെയെന്ന് പൊലീസ്
ഗുജറാത്തിലെ ബി.ജെ.പി മുന്‍ ഉപാധ്യക്ഷന്‍ ജയന്തിലാല്‍ ഭാനുശാലിയെ വെടിവെച്ച് കൊന്ന കേസില്‍ ബി.ജെ.പി നേതാവ് ഛബില്‍ പട്ടേലിന്‍റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചു. രാഷ്ട്രീയ വൈരം മൂലം വാടക കൊലയാളികളെ ഉപയോഗിച്ച് കൊല നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഛബില്‍ പട്ടേലിന്‍റെ സഹായികളായ നിതിന്‍ പട്ടേല്‍, രാഹുല്‍ പട്ടേല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലേക്കുള്ള സായാജി നഗരി എക്സ്പ്രസില്‍ ജനുവരി 8നാണ് ഭാനുശാലി വെടിയേറ്റ് മരിച്ചത്. മുന്‍ ബി.ജെ.പി എം.എല്‍.എ ഛബില്‍ പട്ടേലും ഭാനുശാലിക്കെതിരെ ബലാത്സംഗ […]
സംവിധായകന്‍ പ്രിയനന്ദനന് മര്‍ദ്ദനം; ദേഹത്ത് ചാണക വെള്ളം തളിച്ചു
സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. വീടിന് സമീപത്ത് വെച്ച് മുഖത്തടിച്ച ശേഷം തലയില്‍ ചാണക വെള്ളം ഒഴിക്കുകയായിരുന്നു. ശബരിമല സമരവുമായി ബന്ധപ്പെട്ട് താന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പിനോടുള്ള സംഘ്പരിവാര്‍ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു. രാവിലെ ഒന്‍പതേ കാലോടെ തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്തെ കടയിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. ആക്രമണം ആസൂത്രിതമാണെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി. പ്രിയനന്ദനന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ […]
ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ഗവര്‍ണറുടെ നയപ്രഖ്യാപനം
ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍. പെന്‍ഷന്‍ വിതരണത്തിന് പ്രത്യേക കമ്പനി തുടങ്ങുമെന്നും പ്രവാസികള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡ് വരെ നാല് മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന അര്‍ധ അതിവേഗ റെയില്‍വെ പാതയും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. 180 കിലോ മീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ക്ക് പോകാന്‍ കഴിയുന്ന മേല്‍പാലത്തിലൂടെയുള്ള രണ്ട് വരി റെയില്‍ പാതയാണ് സര്‍ക്കാര്‍ വിഭാവന ചെയ്യുന്നത്. 780 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പുതിയ പവര്‍ സ്റ്റേഷന്‍ ഇടുക്കിയില്‍ തുടങ്ങുന്നതും […]
പബ്ജി ഗുജറാത്തിലെ സ്‌കൂളുകളില്‍ നിരോധിച്ചു
ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് ഗുജറാത്തിലെ പ്രൈമറി സ്‌കൂളുകളില്‍ നിരോധനം. ഗെയിമിനോടു അമിതാസക്തി വിദ്യാര്‍ഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഗെയിമിനു വിലക്കേര്‍പെടുത്തിയത്. ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് ഗെയിം നിരോധിച്ചതെന്നാണ് സംസ്ഥാന പ്രൈമറി വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. വിദ്യാര്‍ഥികളെ വളരെ ദോഷകരമായി ബാധിക്കുന്ന പബ്ജി ഗെയിം നിരോധിക്കണം എന്നാവശ്യപ്പെട്ടു ദേശീയ ബാലാവകാശ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. കത്തു ലഭിച്ചതിന് പിന്നാലെ ഗെയിം നിരോധിക്കാന്‍ പ്രൈമറി വിദ്യാഭ്യാസ വകുപ്പിനോടു നിര്‍ദേശിച്ചതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ […]
പക്ഷെ, ഇതിലൊരു മിസ്റ്ററിയുണ്ട്… കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ പുറത്ത്
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ പുറത്ത്. തമാശയും ആക്ഷനും ത്രില്ലും എല്ലാമടങ്ങുന്ന ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും എന്ന പ്രതീക്ഷകളാണ് ട്രെയിലര്‍ നല്‍കുന്നത്. ദിലീപ്, സിദ്ദീഖ്, മംമ്ത മോഹന്‍ദാസ്, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നീണ്ട താരനിര തന്നെ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. വയാക്കോം മോഷന്‍ പിക്‌ചേഴ്‌സ് ആദ്യമായി മലയാളത്തില്‍ ചെയ്യുന്ന സിനിമയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. അഖില്‍ ജോര്‍ജ്ജാണ് സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറും […]
2019ല്‍ തൂക്കുസഭയെന്ന് സര്‍വെ ഫലം
2019ല്‍ തൂക്കുസഭയെന്ന് സര്‍വെ ഫലം. എബിപി-സീ വോട്ടര്‍, ഇന്ത്യ ടുഡേ സര്‍വെ ഫലങ്ങളാണ് തൂക്കുസഭ പ്രവചിക്കുന്നത്. ഇന്ത്യടുഡേ സര്‍വെ പ്രകാരം എന്‍.ഡി.എക്ക് 237, യു.പി.എ 126, മറ്റുള്ളവര്‍ 140 എന്നിങ്ങനെയും എബിപി സീവോട്ടര്‍ സര്‍വെ പ്രകാരം എന്‍.ഡി.എ 233, യു.പി.എ 167, മറ്റുളളവര്‍ 143 എന്നിങ്ങനെയുമാണ്. എബിപി സര്‍വെ പ്രകാരം ദക്ഷിണേന്ത്യയിൽ യു.പി.എ മുന്നേറ്റമുണ്ടാകുമെന്ന് വ്യക്തമാക്കുന്നു. യു.പി.എ 69 സീറ്റും എൻ.ഡി.എ 14 സീറ്റും മറ്റുള്ളവർ 46 സീറ്റും നേടുമെന്നും സര്‍വെ ഫലം പറയുന്നു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് […]
രാഹുൽ ഗാന്ധി ഇന്ന് ഒഡിഷയിൽ
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ഒഡിഷയിൽ എത്തും. ഉച്ചക്ക് തമണ്ടോ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന പരിവർത്തൻ സങ്കൽപ്പ് സമാവേശ് പരിപാടിയെ രാഹുൽ അഭിസംബോധന ചെയ്യും. ഭുവനേശ്വറിൽ നടക്കുന്ന പ്രാദേശിക പത്രത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള പരിപാടിയിലും രാഹുല്‍ പങ്കെടുക്കും. പൊതുതെരഞ്ഞെടുപ്പ് വരെ മാസത്തിലൊരിക്കൽ രാഹുൽ ഒഡീഷ സന്ദർശിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് ജിതേന്ദ്ര സിംഗ് അറിയിച്ചു.
സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാനുള്ള മോദി സർക്കാർ നീക്കത്തിനെതിരെ കോണ്‍ഗ്രസ്
ഭരണത്തിന്റെ അവസാന വർഷം സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാനുള്ള മോദി സർക്കാർ നീക്കത്തിനെതിരെ കോണ്‍ഗ്രസ് . ജനവിരുദ്ധമായ പരിഷ്കാരങ്ങൾ മറക്കാൻ വലിയ വാഗ്ദാനങ്ങളുമായി ബജറ്റ് കൊണ്ടു വരാനാണ് ബി.ജെ.പിയുടെ ശ്രമം. വോട്ട് ഓണ്‍ അക്കൌണ്ട് മാത്രമേ അവതരിപ്പിക്കാവൂ എന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. 2019ലെ ബജറ്റ് അവതരണത്തിന് ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കും എന്‍.ഡി.എക്കും നിര്‍ണായകമാണ് പൊതു ബജറ്റ്. സാധാരണ ഗതിയില്‍ ഭരണ കാലാവധി അവസാനിക്കാനിരിക്കെ പൊതുതെരഞ്ഞെടുപ്പ് വരെയുള്ള കാലത്തേക്ക് ഇടക്കാല […]
വംശീയാധിക്ഷേപം; പാകിസ്താന്‍ നായകനെതിരെ പ്രതിക്ഷേധം ശക്തം,
ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിലായിരുന്നു പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് വംശീയമായ പരാമര്‍ശം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ താരം മാപ്പ് പറഞ്ഞു. ഷഹീൻ അഫ്രീദിയെറിഞ്ഞ 37ാം ഓവറിലായിരുന്നു സംഭവം. പന്ത് ഇന്‍സൈഡ് എഡ്ജില്‍ കുരുങ്ങി പിന്നിലേക്കു പോയി. താരത്തിന്‍റെ വലിയ ഭാഗ്യമാണെന്നാണ് കമന്‍റേറ്റര്‍ പ്രതികരിച്ചത്. താരം ഒരു റണ്‍ ഓടിയെടുക്കുകയും ചെയ്തിരുന്നു. അന്നേരമാണ് സർഫറാസ് വംശീയ പരാമർശം നടത്തിയത്.












