Health

കുട്ടികളിലെ അക്രമവാസന ശ്രദ്ധിച്ചില്ലെങ്കില്‍..?

കുട്ടികളിലെ ഉയർന്ന അക്രമവാസനയെ ശരിയായി ശ്രദ്ധിച്ചില്ലെങ്കില്‍ വളരും തോറും ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്ക് വഴിമാറുമെന്ന് പഠനം. ഇവ പിന്നീട് മദ്യപാനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ദുശ്ശീലങ്ങളിലേക്ക് വരെ എത്തിക്കുമെന്നാണ് പഠനം പറയുന്നത്. ചില കുട്ടികൾ വളരെ ചെറുപ്പത്തില്‍ തന്നെ അക്രമവാസന പ്രകടിപ്പിക്കാറുണ്ട്. പല കുട്ടികളിലും ഈ സ്വഭാവം പിന്നീട് സ്കൂളില്‍ പോയി തുടങ്ങുകയും മറ്റുള്ളവരുമായി കൂട്ടുകൂടുകയും ചെയ്ത് തുടങ്ങുമ്പോള്‍ സാധാരണയായി കുറയും. എന്നാല്‍ ഒരു ചെറിയ അനുപാതം കുട്ടികളില്‍ കൗമാര പ്രായം എത്തുമ്പോഴേക്കും അക്രമവാസന കൂടാന്‍ സാധ്യതയുണ്ട്. ഇത് […]

Health

തടികുറക്കാന്‍ മുതല്‍ ചര്‍മ്മസംരക്ഷണം വരെ, വെള്ളംകുടികൊണ്ടുള്ള ഗുണങ്ങള്‍

നമ്മുടെ എല്ലുകളില്‍ പോലും 22 ശതമാനം വെള്ളമാണ്. രക്തത്തിലാണെങ്കില്‍ അത് 83 ശതമാനം വരും. അങ്ങനെ വെള്ളമില്ലാതെ നിലനില്‍പ്പില്ലാത്ത നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് വെള്ളംകുടിക്കുള്ള പ്രാധാന്യം ചെറുതല്ല. ഓരോ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ആരോഗ്യമുള്ള ഒരാള്‍ കുടിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാലാവസ്ഥക്കും രോഗാവസ്ഥക്കും അനുസരിച്ച് ഇത് വീണ്ടും കൂടും. രോഗങ്ങളെ തടയുന്നതില്‍ തുടങ്ങി ശരീരഭാരംകുറക്കാന്‍ വരെ വെള്ളംകുടി നമ്മളെ സഹായിക്കും. ക്ഷീണം, മൂഡ് സ്വിങ്, തലവേദന, ശ്രദ്ധക്കുറവ്, ഹ്രസ്വകാല ഓര്‍മ, ഉത്കണ്ഠ തുടങ്ങി പല […]

Health

അതിരാവിലെയുള്ള നടത്തം ഹൃദയാഘാതത്തെ തടയുമോ..?

തിരക്കേറിയ ജീവിത ശൈലി മൂലം കഠിനമായ സമ്മര്‍ദ്ദങ്ങളിലൂടെയാണ് പലരും കടന്നുപോകുന്നത്. ഇത് പിന്നീട് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കും. വ്യായാമം പതിവാക്കുക എന്നതാണ് ഇതിന് വളരെ ഫലപ്രദമായ ഒരു പരിഹാരം. ഇതില്‍ ഏറ്റവും എളുപ്പമുള്ളതും എന്നാല്‍ നിരവധി ഗുണങ്ങളുള്ളതുമായ വ്യായാമ മാര്‍ഗമാണ് അതിരാവിലെയുള്ള നടത്തം. ഇതിലൂടെ ഹൃദ്രോഗ സാധ്യതകളെ വരെ തടയാം. മോണിംങ് വാക്ക് അഥവാ രാവിലെയുള്ള നടത്തത്തിന്റെ ഏതാനും ഗുണങ്ങള്‍ അറിയാം.. പതിവായി നടക്കുന്നത് ഹൃദയാഘാത സാധ്യത പകുതിയായി കുറക്കും. ശാരീരിക വ്യായാമവും ഹൃദയാഘാത സാധ്യത കുറയുന്നതും […]

Uncategorized

കണ്ണില്‍ കുരുവുണ്ടായാല്‍..

വായുവിലെ പൊടിപടലങ്ങളിൽ നിന്നും നേത്രഗോളത്തെ സംരക്ഷിക്കാനായി ഒരു കർട്ടൻ പോലെ രൂപകല്‍പന ചെയ്തിട്ടുള്ളവയാണ് നമ്മുടെ കൺപോളകൾ. ഇതിനുള്ളിൽ തന്നെ നൂറോളം ചെറുഗ്രന്ഥികളും സ്ഥിതി ചെയ്യുന്നു. നേത്രഗോളത്തെ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന കണ്ണുനീർ പാളിയുടെ നനവ് നഷ്ടപെടാതെ സൂക്ഷിക്കുകയും അതിനാവശ്യമുള്ള ധാതുലവണങ്ങളും രോഗാണുനാശകമായ പദാർത്ഥങ്ങളും നൽകുന്നത് ഇതേ ഗ്രന്ഥികളിൽ നിന്നൊഴുകുന്ന സ്രവങ്ങളാണ്. ഇടയ്ക്കിടെയുള്ള കണ്ണ് ചിമ്മലിലൂടെയാണ് കണ്ണിന്റെ സ്ഥായിയായ ഈ നനവ് നിലനിന്നു പോകുന്നത്. ചിലപ്പോൾ അണുബാധ മൂലമോ നീർകെട്ടുമൂലമോ ചെറുകുഴലുകളിലൂടെയുള്ള ഈ സ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുകയും തുടർന്ന് നല്ല […]

Uncategorized

വിശുദ്ധ കഅ്ബാലയത്തെ പൊതിയുന്ന കിസ്‍വ തുണി സ്വന്തമാക്കി ഫുട്ബോൾ താരം ഓസിൽ

വിശുദ്ധ കഅ്ബാലയത്തെ പൊതിയുന്ന കിസ്‍വ തുണി സ്വന്തമാക്കി ലോക ഫുട്ബോൾ താരം മെസ്യൂത് ഓസിൽ. മക്കയിലെ പുണ്യമാക്കപ്പെട്ട കഅ്ബാലയത്തെ പൊതിയുന്ന കിസ്‍വ തുണിയുടെ ചെറിയ ഭാഗം അദ്ദേഹത്തിന്റെ ലണ്ടനിലെ വീട്ടിൽ ഫ്രയിം ചെയ്തുവെച്ചത് നോക്കി നിൽക്കുന്ന ഫോട്ടോ ഓസിൽ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിലയിടാനാവാത്ത ഈ സമ്മാനം സ്വന്തമാക്കാനായത് വലിയ സൗഭാഗ്യമാണെന്നും അതിന് ദൈവത്തിനാണ് സർവ സ്തുതിയെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. കഅ്ബാലയത്തെ പൊതിയുന്ന കറുപ്പ് തുണിയാണ് കിസ്‍വ. ബലിപെരുന്നാളിന്റെ തലേന്ന് ദുൽഹജ്ജ് ഒമ്പതിന് കിസ്‍വകൊണ്ട് […]

India

മൂന്ന് മിന്നും താരങ്ങളെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ്; ഇനി തീപാറുമോ?

റൊണാൾഡോയുടെ പൊടുന്നനെയുള്ള ക്ലബ് വിടൽ നികത്താനാവാത്ത വിടവാണെന്ന് ഇതിനകം റയൽ മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്.‌‍ റൊണാൾഡോ ക്ലബ് വിട്ടപ്പോൾ ബെയ്ലും കരീം ബെൻസേമയും അസൻസിയയും ഉള്ള ടീം ശക്തമാണെന്നായിരുന്നു ഏവരും കരുതിയത്. പക്ഷേ പിന്നീട് കണ്ടത് ഗോളഡിക്കാനാവാത്ത റയലിനെയാണ്. നിലവിൽ 16 കളികളിൽ നിന്നും അഞ്ച് തോൽവി ഏറ്റുവാങ്ങി നാലാം സ്ഥാനത്താണ് കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാർ. സീസൺ പകുതിയിലെത്തുമ്പോൾ ബൈലും ബെൻസേമയും അസൻസിയയും ഗോൾ കണ്ടെത്താൻ വിഷമിക്കുന്നതാണ് കാണാനാവുന്നത്. എന്നാൽ ‘ഡോൺ ബാലൻ’ എന്ന സ്പാനിഷ് സ്പോർട്സ് […]

Football Sports

2018ൽ റൊണാൾഡോ തകർത്ത അഞ്ച് റെക്കോർഡുകൾ

റെക്കോർഡുകൾ വാരികൂട്ടുന്ന യന്ത്രമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നത്തേയും പോലെ റൊണാൾഡോയുടെ കരിയറിലേക്ക് ഒരുപാട് റെക്കോർഡുകൾ തുന്നിചേർത്താണ് 2018ഉം കടന്ന് പോയത്. കഴിഞ്ഞ വർഷത്തെ റൊണാൾഡോയുടെ അഞ്ച് മികച്ച റെക്കോർഡുകളിലൂടെ. ബാലൻ ഡി യോര്‍ ചരിത്രത്തിന്റെ ഗതിമാറിയ വർഷം കൂടിയായിരുന്നു 2018. കഴിഞ്ഞ പത്ത് വര്‍ഷമായി റൊണാൾഡോയിലും മെസ്സിയിലും മാത്രം കറങ്ങിയിരുന്ന ബാലൻ ഡി യോർ ഇപ്രാവശ്യം കൊണ്ടുപോയത് ലൂക്കാ മോഡ്രിച്ചായിരുന്നു. എന്നാൽ അതിലും റൊണാൾഡോ പുതിയ റെക്കോർഡ് ചേർത്തുവെച്ചു. ഏറ്റവും മികച്ച വ്യക്തിഗത പുരസ്കാരമായ ബാലൻ ഡി […]

India

പുജാരക്കു പിന്നാലെ ഋഷഭ് പന്തിനും സെഞ്ച്വറി, 600 കടന്ന് ഇന്ത്യ

സിഡ്നിയിലെ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ 600 റൺസ് പിന്നിട്ട് ശക്തമായ നിലയിലേക്ക്. പൂജാരക്കു പിന്നാലെ പന്തും സെഞ്ച്വറിസ്വന്തമാക്കി ബാറ്റിംഗ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 622 എന്ന കൂറ്റൻ സ്കോറിലേക്ക് ഇന്ത്യ കടന്നിരിക്കുകയാണ്. 177 പന്തിൽ നിന്നും 140 റൺസുമായി ഋഷഭ് പന്താണ് ഇപ്പോൾ റൺവേട്ടക്ക് ചുക്കാൻ പിടിക്കുന്നത്. അർധസെഞ്ച്വറിയുമായി ജഡേജയും ക്രീസിലുണ്ട്. ഇതോടെ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റില്‍ സെഞ്ച്വറിനേടുന്ന ആദ്യ താരമായി ഋഷഭ് പന്ത് മാറിയിരിക്കുകയാണ്. 12 ബൗണ്ടറികളും ഒരു സിക്സറിന്റേയും അകമ്പടിയോടെയാണ് […]

Cricket

പുജാരക്ക് ഇരട്ട സെഞ്ച്വറി നഷ്ടം; ഇന്ത്യ മികച്ച സ്കോറിലേക്ക്

ആസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം അവസാന വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 429 റണ്‍സെടുത്തിട്ടുണ്ട്. 193 റണ്‍സെടുത്ത് പുജാര പുറത്തായി. ലിയോണാണ് പുജാരയുടെ ഇരട്ട സെഞ്ച്വറി സ്വപ്നം തകര്‍ത്ത്. 4 റണ്ണുമായി രവീന്ദ്ര ജഡേജയും 139 റണ്‍സോടെ ഋഷഭ് പന്തുമാണ് ക്രീസില്‍. രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഹനുമ വിഹാരിയുടെ വിക്കറ്റ് നഷ്ടമായി. 96 പന്തില്‍ 42 റണ്‍സെടുത്ത വിഹാരിയെ നഥാന്‍ […]

India

‘അഫ്ഗാനിസ്ഥാനില്‍ ലൈബ്രറിയോ..?’ മോദിയെ പരിഹസിച്ച് ട്രംപ്

യില്ലെന്നും ട്രംപ് പരിഹസിച്ചു. ഈ വര്‍ഷത്തെ ആദ്യ ക്യാബിനറ്റ് മീറ്റിംങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. എന്നാല്‍ ഏത് പദ്ധതിയെക്കുറിച്ചാണ് ട്രംപ് സൂചിപ്പിച്ചതെന്ന് വ്യക്തമല്ല. അതേസമയം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണം അമേരിക്ക അവസാനിപ്പിച്ച ശേഷം മൂന്ന് ബില്യണ്‍ ഡോളറിന്റെ സഹായങ്ങളാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് നല്‍കിയത്. 2001 സെപ്തംബര്‍ 11ലെ ആക്രമണത്തിന് ശേഷമായിരുന്നു അമേരിക്ക താലിബാന്‍ ഭരണം അവസാനിപ്പിച്ചത്.