Food

ഇതാണ് ലോകത്തെ അമ്പരിപ്പിച്ച മിറാക്കിൾ ജ്യൂസ്

ലോകം മുഴുവനും ഇന്ന് മിറാക്കിൾ ജ്യൂസിന്റെ ആരാധകരാണ്. അതിന്റെ രുചിമാത്രമല്ല ഗുണഗണങ്ങളുംകൂടിയാണ് ജ്യൂസിനെ ഇത്രമേൽ പ്രിയങ്കരമാക്കുന്നത്.  മിറാക്കിൾ ഡ്രിങ്ക് 7 ദിവസം തുടർച്ചയായി കുടിച്ചാൽ ചർമ്മം തിളങ്ങുകയും, അമിത ഭാരം കുറയുകയും ചെയ്യും. പേര് കേട്ട് ഭയക്കേണ്ട നമുക്ക് വീട്ടിലുണ്ടാക്കാവുന്നതേയുള്ളു ഈ പാനീയം. മാതളനാരങ്ങ- 2 tbsp ഒരു ആപ്പിളിന്റെ പകുതി ഒരു പീച്ച് ചുവന്ന മുന്തിരി- 5-6 എണ്ണം ഒരു ബിറ്റ്‌റൂട്ടിന്റെ പകുതി വെള്ളം- 1 കപ്പ് തയ്യാറാക്കേണ്ട വിധം : മേൽപ്പറഞ്ഞ ചേരുവകളെല്ലാം ഒരു മിക്‌സിയിലാക്കി […]

Food

ഈ ചായയ്ക്ക് വില 24,501 രൂപ !

ഒരു കാലത്ത് കാപ്പികളിലെ രുചിവൈവിധ്യത്തിനായിരുന്നു ഡിമാൻഡ് എങ്കിൽ ചായകളിലെ വൈവിധ്യമാണ് ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. ആദ്യകാലത്ത് കട്ടൻ, പാൽ ചായ എന്നിങ്ങനെ രണ്ട് തരം ചായകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഗ്രീൻ ടീ, ബ്ലൂ ടീ, ലൈം ടീ, ജിഞ്ചർ ടീ, വാനില ടീ എന്നിങ്ങനെ നിരവധി തരം ചായകളുണ്ട്. ലോകത്ത് 1500 തരം ചായകളുണ്ടെന്നാണ് കണക്കുകൾ. ഇതിൽ വിലപിടിപ്പുള്ള ഒന്നാണ് ‘പർപ്പിൾ ടീ’. ഈ ചായയ്ക്ക് വില 24,501 രൂപ ! അരുണാചൽ പ്രദേശിലാണ് ഈ […]

Business

പലിശ നിരക്കിൽ മാറ്റമില്ല

പലിശ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായും റിവേഴ്സ് റിപ്പോ 6.25 ശതമാനമായും നിലനിർത്തിയിട്ടുണ്ട്.  റിസർവ് ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റിയുടേതാണ് തീരുമാനം. 2019-20 സാമ്പത്തിക വർഷം രാജ്യത്തിന്റെ ജിഡിപി വളർച്ച 7.4 ശതമാനം ആയിരിക്കുമെന്ന് കമ്മിറ്റി വിലയിരുത്തി.

Business

റിസർവ്വ് ബാങ്ക് 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തി

റിസർവ്വ് ബാങ്ക് 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തി. കള്ളപ്പണം വെളുപ്പിക്കാനും, നികുതി വെട്ടിക്കാനുമെല്ലാം 2000 രൂപ നോട്ടുകൾ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടി നിർത്തിവെച്ചിരിക്കുന്നത്. എന്നാൽ 2000 രൂപയുടെ നോട്ട് അസാധുവായി എന്ന് ഇതിനർത്ഥമില്ലെന്ന് ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്തു. 2000 രൂപയുടെ കറൻസി നോട്ടുകൾ അവതരിപ്പിക്കുന്നത് പോലുള്ള കാര്യങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ നോട്ടുനിരോധനം കുറച്ചുകൂടി ഫലപ്രദമായിരുന്നേനെ എന്ന് 2018 ൽ ബാങ്കർ ഉദയ് കൊട്ടക് പറഞ്ഞിരുന്നു. നേരത്തെ 2000 രൂപയുടെ നോട്ട് അസാധുവാക്കുന്നു എന്ന തരത്തിൽ […]

Health

പട്ടിണി കിടന്ന് തടി കുറക്കുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അമിത വണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. തടി കൂടുമോ എന്ന പേടി കാരണം നേരം പോലെ ഭക്ഷണം പോലും കഴിക്കാൻ മടിക്കുന്നവരാണ് പലരും. തടി കുറക്കാൻ മുൻപിൻ നോക്കാതെ ഏത് മരുന്നും വാങ്ങി കഴിക്കാനും, ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യാനും ഇന്നാരും തയ്യാറാകും. കാരണം, തടി ‘കേടാകാതിരിക്കേണ്ടത്’ ആരോഗ്യത്തിന്റെ മാത്രമല്ല, സൗന്ദര്യത്തിന്റെ വിഷയം കൂടിയാണ്. പട്ടിണി കിടക്കുന്നതിനും, ജിമ്മില്‍ പോകുന്നതിനും മുന്‍പ് തടിയെ വരുതിയിലാക്കാൻ ചെയ്യേണ്ട ചില അടിസ്ഥാന കാര്യങ്ങൾ എന്താണെന്ന് നോക്കാം. അമിത […]

Football Sports

ബയേണ്‍ മ്യൂണിച്ച് ടീം ദോഹയില്‍ പരിശീലനത്തിനെത്തി

ലോകത്തെ ഏറ്റവും മുന്‍നിര ഫുട്ബോള്‍ ക്ലബുകളിലൊന്നായ ബയേണ്‍ മ്യൂണിച്ച് ടീം ദോഹയില്‍ പരിശീലനത്തിനെത്തി. തോമസ് മുള്ളര്‍, ലാവന്‍ഡോസ്കി, ന്യൂയര്‍ ഉള്‍പ്പെടെ മുന്‍നിര താരങ്ങള്‍ ദോഹയിലെത്തിയിട്ടുണ്ട്. മീഡിയവണ്‍ എക്സ്ക്ലൂസീവ് ബ്രസീല്‍ ലോകകപ്പിന്‍റെ സുവര്‍ണ താരം സാക്ഷാല്‍ തോമസ് മുള്ളര്‍, റോബര്‍ട്ടോ ലവന്‍ഡോസ്കി, ഹമേഷ് റോഡ്രിഗസ് പിന്നെ പഴയ പടക്കുതിരകള്‍ ആര്യന്‍ റോബനും ഫ്രാങ്ക് റിബറിയും. വിണ്ണിലെ താരകങ്ങള്‍ ഒന്നൊന്നായി മണ്ണിലേക്കിറങ്ങി വന്നപ്പോള്‍ ദോഹയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ലഭിച്ചത് അവിസ്മരണീയ കാഴ്ചകള്‍. പരിശീലനത്തിനായി കഴിഞ്ഞ ദിവസമാണ് ജര്‍മ്മന്‍ ക്ലബ് ബയേണ്‍ […]

Cricket Sports

എന്താണ് ക്രിക്കറ്റിലെ ഫോളോഓണ്‍?

നിരവധി സങ്കീര്‍ണ്ണമായ നിയമങ്ങളാല്‍ സമ്പന്നമായ കളിയാണ് ക്രിക്കറ്റ്. അത്തരത്തിലുള്ള നിയമങ്ങളിലൊന്നാണ് ക്രിക്കറ്റിലെ ഫോളോ ഓണ്‍. എന്താണ് ഫോളോഓണ്‍? എപ്പോഴെല്ലാമാണ് ഒരു ടീമിന് എതിരാളിയെ ഫോളോ ഓണ്‍ ചെയ്യിക്കാനാകുക? ഇത്തരത്തില്‍ ഫോളോഓണ്‍ ചെയ്യിച്ചശേഷം ആരെങ്കിലും ജയിച്ചിട്ടുണ്ടോ? ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് ഇന്നിംങ്‌സ് വീതമാണ് ഓരോ ടീമിനും ബാറ്റ് ചെയ്യാനായി അവസരം ലഭിക്കുക. സാധാരണ നിലയില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ഇന്നിംങ്‌സിന് ശേഷം എതിരാളികള്‍ ബാറ്റ് ചെയ്യും. അതിന് ശേഷമാണ് വീണ്ടും ആദ്യം ബാറ്റ് ചെയ്ത ടീം രണ്ടാം […]

Association Pravasi Switzerland

സ്വിറ്റ്‌സർലാൻഡിൽ മെയ് 18 ന് ഹൃദയാഞ്ജലി 2019

സ്വിറ്റ്സർലണ്ടിൽ പ്രവർത്തിക്കുന്ന ഗ്രേസ്‌ ബാൻഡ്‌ 2019 മെയ്‌ മാസം 18- നു ബാസൽ ലാൻഡിലുള്ള കുസ്പോ ഹാളിൽ വെച്ച്‌ നടത്തപ്പെടുന്നഹൃദയാജ്ഞലി 2019 എന്ന സംഗീത നിശയിലേക്കുള്ള ടിക്കറ്റ്‌ വിൽപ്പനയുടെ ഉൽഘാടനം ബാസലിലെ ഈഗിൾ ഹാളിൽ വെച്ച്‌ ശ്രീ ജെയിംസ്‌ തെക്കേമുറിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വെച്ച്‌ സ്വിറ്റ്സർലണ്ടിലെ സെന്റ്മേരീസ്‌ സിറിയൻ ഓർത്തോഡോക്സ്‌ മഹായിടവകയുടെ വികാരി. ഫാ.കുരിയാക്കോസ്‌ കൊല്ലന്നൂർ ശ്രീ ജോജോ. വിച്ചാട്ടിന് ആദ്യ ടിക്കറ്റ്‌ നൽകി നിർവ്വഹിച്ചു. ഗ്രേസ്‌ ബാൻഡിന്റെ മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങളെയും, ആതുരസേവനരംഗത്ത്‌ ഗ്രേസ്‌ […]

Cricket Sports

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാകുമോ?

രഞ്ജി ട്രോഫിയിലെ പുതുക്കിയ നിയമമനുസരിച്ച് നേരത്തെ യോഗ്യത നേടിയ ടീമുകളെക്കൂടാതെ എലൈറ്റ് എ & ബി ഗ്രൂപ്പിലെ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന അഞ്ച് ടീമുകള്‍ക്കും ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ലഭിക്കും. വിധര്‍ഭ, കര്‍ണ്ണാടക, ഗുജറാത്ത്, സൌരാഷ്ട്ര, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ബംഗാള്‍, കേരളം തുടങ്ങി പത്തിലധികം ടീമുകളാണ് ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ ഇനിയുള്ള കളികളുടെ വിധികള്‍ക്കായി കാത്തിരിക്കുന്നത്. അതില്‍ കേരളത്തിന്‍റെ സാധ്യതകള്‍ പരിശോധിക്കേണ്ടത് തന്നെയാണ്. എലൈറ്റ് ഗ്രൂപ്പ് എ & ബിയില്‍ എട്ടാം സ്ഥാനത്താണ് കേരളം. കേരളത്തിന് […]

World

ജര്‍മനിയില്‍ പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു

ജര്‍മനിയില്‍ പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു. ചാന്‍സലര്‍ ആംഗല മെര്‍കല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് ഡാറ്റാ മോഷണത്തിന് ഇരയായത്. ഹാക്കിങ്ങിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍കല്‍ ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കളുടെ വ്യക്തിവിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളും ഹാക്ക് ചെയ്ത് പ്രസിദ്ധീകരിച്ചവയില്‍ ഉള്‍പ്പെടും. വ്യക്തി വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര വിവരങ്ങള്‍ തുടങ്ങിയവയാണ് ട്വിറ്ററില്‍ പരസ്യപ്പെടുത്തിയത്. ഹാംബര്‍ഗില്‍ നിന്ന് നിയന്ത്രിക്കുന്ന ഒരു ട്വിറ്റര്‍ അക്കൌണ്ടിലാണ് […]