സണ്ണി വെയ്‌നിന്റെ തമിഴ് അരങ്ങേറ്റ ചിത്രം ‘ജിപ്‌സി’യുടെ ഔദ്യോഗിക ടീസര്‍ പുറത്തെത്തി. ജീവയാണ് ചിത്രത്തില്‍ നായകന്‍. ചിത്രത്തില്‍ ‘സഖാവ് ബാലന്‍’ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ലാല്‍ജോസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മികച്ച തമിഴ് ചിത്രത്തിനുള്ള 2016ലെ ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗനാണ് ജിപ്സി സംവിധാനം ചെയ്യുന്നത്. രാജുവിന്റെ നാലാമത് ചിത്രമാണ് ജിപ്‌സി. നടാഷ സിംഗ് നായികയാവുന്ന ചിത്രത്തില്‍ സുശീല രാമന്‍, കരുണ പ്രസാദ് എന്നിവരും അഭിനയിക്കുന്നുണ്ട്. സന്തോഷ് […]
Author: Malayalees
ആസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യ
ആസ്ട്രേലിയന്‍ മണ്ണില്‍ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കിയതോടെ ഇന്ത്യ ചരിത്രത്തിലേക്ക്. അവസാന ടെസ്റ്റില്‍ ഓസീസ് ഫോളോ ഓണ്‍ ചെ്യതു കൊണ്ടിരിക്കവെ അഞ്ചാം ദിനം മഴ മൂലം കളി ഉപേക്ഷിച്ചതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇതോടെ 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ 622 റണ്‍സിന് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിനെ 300 റണ്‍സിന് എറിഞ്ഞിട്ടു. അതോടെ 322 റണ്‍സിന്‍റെ ഒന്നാമിന്നിങ്സ് ലീഡ് ഇന്ത്യക്ക് ലഭിച്ചു. ഫോളോ ഓണ്‍ ചെയ്യാനായി ഇന്ത്യ ഓസീസിനെ വീണ്ടും […]
കേരളത്തിലെ ബിജെപി പ്രവർത്തകർ ദിവസവും ആക്രമിക്കപ്പെടുന്നു; മോഡി
ശബരിമല വിഷയത്തില്‍ കേരളത്തിനെതിരെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓരോ ദിനവും ആക്രമിക്കപ്പെടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. എം.പി വി.മുരളീധരനെ വധിക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ബി.ജെ.പി എം.പിമാര്‍ ഇന്ന് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കും. ആന്ധ്രയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി നമോ ആപ്പിലൂടെ സംവദിക്കുന്നതിനിടെയാണ് കേരള സര്‍ക്കാരിനെ മോദി വിമര്‍ശിച്ചത്. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെ സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആക്രമിക്കുന്നതായും കേസുകളില്‍പെടുത്തുന്നതായും പറഞ്ഞ മോദി വി.മുരളീധരന്‍ എം.പിയുടെ […]
ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രം
ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആധാര്‍-ലൈസന്‍സ് ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ലൈസന്‍സ് ഡ്യൂപ്ലിക്കേഷന്‍ തടയുന്നതിന് വേണ്ടിയാണ് നടപടി.അപകടങ്ങളുണ്ടാക്കി കടന്നുകളയുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമ്പോള്‍ വീണ്ടും ലൈസന്‍സ് നേടുന്നത് തടയാന്‍ ആധാറുമായി ബന്ധിപ്പിക്കല്‍ വഴി കഴിയുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
മേഘാലയ ഖനി ദുരന്തം; പ്രതീക്ഷയറ്റ് അധികൃതര്‍
മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ആരെയെങ്കിലും ജീവനോടെ കണ്ടെത്തത്താനാവുമെന്ന പ്രതീക്ഷ അസ്തമിച്ചതായി സൂചന നല്‍കി അധികൃതര്‍. അനധികൃതമായി പ്രവര്‍ത്തിച്ച ലുംതാരിയിലെ സാന്‍ ഗ്രാമത്തിലെ ഖനിയിലേക്ക് സമീപത്തെ പുഴയില്‍ നിന്നും കയറിയ വെള്ളം 170 അടിയിലേറെ ഉയരത്തിലാണ് ഇപ്പോഴുള്ളത്. ഇത് വറ്റിച്ചെടുക്കാന്‍ വിവിധ രക്ഷാ സംഘങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ വിജയം കണ്ടിട്ടില്ല. 15 വയസില്‍ താഴെയുള്ള ലോങ് ദക്കാര്‍, നീലം ദക്കാര്‍ എന്നീ കുട്ടികളടക്കം 15 പേരാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 13 മുതല്‍ ഖനിക്കകത്ത് അപകടത്തില്‍ പെട്ടത്. […]
10 കിണറുകള്‍ കുഴിച്ച് തച്ചമ്പാറയിലെ പെണ്‍കരുത്ത്
പാലക്കാട് തച്ചമ്പാറയില്‍ നാടിന്റെ കുടിവെള്ള ക്ഷാമമകറ്റാൻ പെൺകരുത്ത് കൈകോർക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തി 10 കിണറുകളാണ് ഈ മേഖലയിൽ വനിതകൾ കുഴിച്ചത്. തച്ചമ്പാറയിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണ് വനിതകളുടെ നേതൃത്വത്തിൽ കിണറുകൾ നിർമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നാട്ടുകൽ പുതുമനക്കുളമ്പ് മുഹമ്മദാലിയുടെ വീട്ടിലും കിണർ ഒരുങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളായ വനിതകൾക്കാണ് കിണർ പണിയുടെ നേതൃത്വം. 14 കോൽ താഴ്ചയിലാണ് മുഹമ്മദാലിയുടെ കിണറിൽ വെള്ളം കണ്ടത്. ഒരു ദിവസം 6 പേർ വീതം 24 ദിവസം പണിയെടുത്തു. ഗിരിജ, പാർവ്വതി, […]
കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം; യോഗം വിളിച്ച് ഡി.വൈ.എഫ്.ഐ
കോട്ടയം പാത്താമുട്ടത്ത് കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം ജില്ല ഭരണകൂടം ഇടപ്പെട്ട് പരിഹരിച്ചെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് വിട്ടിട്ടില്ല. ഡി.വൈ.എഫ്.ഐ പ്രദേശത്ത് രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചപ്പോള്‍ സംഭവത്തെ തുടര്‍ന്നുണ്ടായ പൊലീസ് നടപടി ഉയര്‍ത്തിക്കൊണ്ടു വരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബി.ജെ.പിയും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ 23ാം തിയതിയാണ് പാത്താമുട്ടത്ത് കരോള്‍ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം പിന്നീട് രാഷ്ട്രീയ വിഷയമായി വളര്‍ന്നു. സംഭവത്തില്‍ പ്രതിഭാഗത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും വന്നതോടെ കോണ്‍ഗ്രസ് ഇതിനെതിരെ ശക്തമായി […]
ശബരിമല വരുമാനത്തില്‍ വന്‍ കുറവ്
ശബരിമലയിലെ വരുമാനത്തില്‍ വന്‍ കുറവ്. സീസണില്‍ ഇതുവരെ 73 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. മകരവിളക്ക് സീസണ്‍ ആരംഭിച്ച് ആദ്യ, ആറ് ദിവസത്തെ കണക്കുകളില്‍ മാത്രം ഒന്‍പത് കോടി രൂപയുടെ കുറവുണ്ട്. അപ്പം, അരവണ വില്‍പനയിലാണ് വലിയ ഇടിവുണ്ടായത്. മണ്ഡലം നാല്‍പത്തി ഒന്നുവരെയുള്ള കണക്കുകള്‍ ദേവസ്വം ബോര്‍ഡ് പുറത്തു വിട്ടപ്പോള്‍ 64 കോടി രൂപയുടെ കുറവാണുണ്ടായത്. ഇത് മകരവിളക്ക് സീസണില്‍ നികത്തപ്പെടുമെന്നായിരുന്നു ബോര്‍ഡിന്റെ പ്രതീക്ഷ. എന്നാല്‍, ആദ്യ ആറു ദിവസത്തെ കണക്കുകള്‍ ഇങ്ങനെയാണ്. ആകെ ലഭിച്ചത്, 20.49 […]
തീരദേശ പരിപാലന നിയമം ഭേദഗതി
തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കിയെതിനെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. നിയമം ഭേദഗതി ചെയ്യാനുള്ള അംഗീകാരം പുനഃപരിശോദിക്കണമെന്നാവശ്യപ്പെട്ട് കേരള മത്സ്യതൊഴിലാളി ഐക്യവേദിയാണ് സമരത്തിനൊരുങ്ങുന്നത്. ഭേദഗതി നടപ്പാക്കുന്നതിലൂടെ തീരപ്രദേശങ്ങള്‍ വന്‍കിടക്കാര്‍ക്ക് തീറെഴുതി നല്കുകയാണെന്നാണ് മത്സ്യ തൊഴിലാളികളുടെ ആരോപണം. കടല്‍ – കായല്‍ മേഖലകളുടെയും തീരദേശവാസികളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം ലക്ഷ്യമിട്ടാണ് 1991 ല്‍ തീരദേശ പരിപാലന നിയമം നടപ്പാക്കിയത്. എന്നാല്‍ നിയമത്തില്‍ രണ്ടു വട്ടം ഭേദഗതി വരുത്തി രണ്ടു വട്ടം വിഞ്ജാപനം പുറപ്പെടുവിച്ചതോടെയാണ് തൊഴിലാളികള്‍ ഇതിനെതിരെ […]
പണിമുടക്കിൽ നിന്ന് ആവശ്യ സർവീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഒഴിവാക്കി
ഇന്ന് അർധരാത്രി മുതൽ ആരംഭിക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്കിൽ നിന്ന് ആവശ്യ സർവീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഒഴിവാക്കിയെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി . കേരളത്തിൽ വാഹനങ്ങൾ തടയില്ല . പണിമുടക്ക് ഹർത്താലായി മാറില്ലെന്നും സമരസമിതി അറിയിച്ചു. തുടർച്ചെയുണ്ടായ ഹർത്താലിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന് സമരസമിതി. അക്രമസംഭവങ്ങൾ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ തടയില്ല. പത്രം പാൽ, ആശുപത്രികൾ, ടൂറിസം മേഖലകളെ പണിമുടക്കിൽ നിന്നൊഴിവാക്കി. എന്നാൽ ട്രെയിനുകൾ പിക്കറ്റ് ചെയ്യും. വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ കുറക്കുക, […]