തിരുവനന്തപുരം അഗസ്ത്യാര്‍കൂടം യാത്രക്ക് ഇന്ന് തുടക്കമാകും. സ്ത്രീപ്രവേശന വിവാദങ്ങള്‍ക്കിടെയാണ് ഇത്തവണത്തെ യാത്ര. 4700 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നൂറു സ്ത്രീകള്‍ ഉള്‍പ്പെടുന്നു. സ്ത്രീകളെത്തുന്നതിനെ എതിര്‍ക്കുന്ന കാണി വിഭാഗക്കാര്‍ യാത്ര തുടങ്ങുന്ന ബോണക്കാട് പ്രതിഷേധം സംഘടിപ്പിക്കാനും സാധ്യതയുണ്ട്. രാവിലെ 8.30 ഓടെ ബോണക്കാട് നിന്ന് യാത്ര ആരംഭിക്കും. 5 ഗ്രൂപ്പുകളായുള്ള 100 പേര്‍ക്കാണ് ഒരു ദിവസം പ്രവേശനം നല്‍കുക.
Author: Malayalees
ഖനനം നിര്‍ത്തി കൊണ്ട് ചര്‍ച്ചക്കില്ല, ആലപ്പാട് തീരം നഷ്ടമായത് സുനാമി കാരണം; മന്ത്രി ഇ.പി. ജയരാജന്‍
ഖനനം നിര്‍ത്തി കൊണ്ട് ചര്‍ച്ചക്കില്ലെന്നും ആലപ്പാട് തീരം നഷ്ടമായത് സുനാമി കാരണമെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങളറിയുന്നതെന്നും ചര്‍ച്ചകളിലെല്ലാം മലപ്പുറത്തും അവിടെയിവിടെയുളളവരാണ് ഖനനത്തിന് എതിരായ വാദഗതികളുമായി ചാനല്‍ ചര്‍ച്ചകളില്‍ കണ്ടതെന്നും ജയരാജന്‍ പറഞ്ഞു. ഖനനത്തിനെതിരായ വാര്‍ത്തകള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. നീണ്ടകര മുതല്‍ കായംകുളം വരെയുള്ള കടലോരം കരിമണല്‍ വന്ന് അടിയുന്ന പ്രദേശമാണ്. കേരളത്തില്‍ അവിടെ മാത്രമേ കരിമണലുള്ളു. അത് കടല്‍ കൊണ്ട് വന്ന് തരുന്ന ഒരു ധനമാണ്. പതിനാറര കിലോമീറ്റരാണ് കരിമണലുള്ളത്’; […]
മൂന്നാറില്‍ റിസോര്‍ട്ടില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
ഇടുക്കി പൂപ്പാറ നടുപ്പാറ റിസോർട്ടിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നടുപ്പാറ റിദംസ് ഓഫ് മൈൻറ് ഉടമ രാജേഷ്, ജീവനക്കാരനായ മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോർട്ട് ജീവനക്കാരൻ റോബിൻ ഒളിവിലാണ് . ഇയാൾക്കായി ശാന്തന്‍പാറ പൊലീസ് തിരച്ചിൽ ആരംഭിച്ചു. മൂന്നാര്‍ പൂപ്പാറ ഗ്യാപ് റോഡിന് താഴെ ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോർട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റിസോര്‍ട്ട് ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് വീട്ടുകാർ […]
മുനമ്പം ബീച്ച് വഴി അഭയാര്‍ഥികള്‍ കടന്നതായി സൂചന
മുനമ്പം ഹാർബറിന് സമീപം ഉപേക്ഷിച്ച ബാഗുകൾ കണ്ടെത്തിയത് സംബന്ധിച്ച അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. കൊച്ചി മുനമ്പം ബീച്ച് വഴി അഭയാര്‍ഥികള്‍ കടന്നതായി സൂചന. മുനമ്പം ഹാർബറിന് സമീപം ഉപേക്ഷിച്ച ബാഗുകൾ കണ്ടെത്തിയത് സംബന്ധിച്ച അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ശനിയാഴ്ച രാവിലെയാണ് ഹാര്‍ബറിന് സമീപം ബാഗുകള്‍ കണ്ടെത്തിയത്.സംശയാസ്പദമായ രീതിയിൽ 19 ബാഗുകളാണ് കണ്ടെത്തിയത്. തുടർന്ന് തീരം വിട്ട ബോട്ടുകൾ കണ്ടെത്താൻ കോസ്റ്റ് ഗാർഡ് കടലിൽ തിരച്ചിൽ ഊർജ്ജിതമാക്കി. ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാർബറിന് സമീപം ബോട്ട് ജെട്ടിയോട് ചേർന്നുള്ള […]
ഇന്ന് മകരവിളക്ക്; പമ്പയിലും സന്നിധാനത്തും കനത്ത സുരക്ഷ
ശബരിമലയിൽ മകരവിളക്ക് ഉത്സവം ഇന്ന് നടക്കും. രാത്രി 7.52 നാണ് മകരസംക്രമ പൂജ. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവന്ന നെയ്ത്തേങ്ങ സംക്രമ പൂജ സമയത്ത് അഭിഷേകം ചെയ്യും. 12 ന് പന്തളത്ത് നിന്നാരംഭിച്ച തിരുവാഭരണ ഘോഷയാത്രയ്ക്ക് വൈകിട്ട് അഞ്ചിന് ശരംകുത്തിയിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് ദീപാരാധയ്ക്ക് തൊട്ടു മുൻപായി തിരുവാഭരണ പേടകം പതിനെട്ടാം പടി കയറും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന സമയത്താണ് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയുക.
വെട്രിമാരന്‍റെ അസുരനാവാന്‍ പുതിയ രൂപത്തില്‍ ധനുഷ്
സിനിമ ആസ്വാദകരും നിരൂപകരും ഒരു പോലെ പ്രശംസിച്ച പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ സിനിമകള്‍ക്ക് ശേഷം ധനുഷ് – വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ധനുഷ് എത്തുന്നത്. പുതിയ ഗെറ്റപ്പ് ധനുഷ് തന്നെ ട്വിറ്ററിലൂടെ പുറത്ത് വിട്ടു തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്ന സിനിമ പ്രതികാരത്തിന്‍റെ കഥ തന്നെയാണ് […]
സിനിമ പരാജയപ്പെട്ടു; നിര്‍മ്മാതാവിന് പ്രതിഫലത്തുക തിരികെ നൽകി സായ് പല്ലവി
സിനിമ പരാജയപ്പെട്ടതിനെ തുടർന്ന് പ്രതിഫലത്തുക തിരികെ നൽകി നടി സായ് പല്ലവി. തെലുങ്ക് സംവിധായകൻ ഹനു രാഘവപുഡിന്റെ ‘പടി പടി ലെച്ചേ മനസു’ എന്ന ചിത്രത്തിലെ പ്രതിഫലത്തുകയാണ് താരം തിരികെ നൽകിയത്. പ്രദർശനത്തിന് എത്തും മുമ്പ് തന്നെ ചിത്രത്തിലെ പാട്ടുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, 22 കോടി മുതല്‍മുടക്കില്‍ ഇറങ്ങിയ ചിത്രത്തിന് വെറും എട്ടു കോടി മാത്രമാണ് ലഭിച്ചത്. പ്രതിഫലത്തില് നിന്നും ഒരു മുന്‍കൂര്‍ തുക സായ് കൈപ്പറ്റിയിരുന്നു. ബാക്കി തുക നല്‍കാനായി നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോഴാണ് […]
വീണ്ടും ഗോദയിലിറങ്ങി പൊളിച്ചടുക്കി ലാലേട്ടന്‍
ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്ത് ചുവടെടുത്ത് വച്ച സംവിധായകനാണ് ഡിജോ ജോസ് ആന്‍റണി. അദ്ദേഹത്തിന്‍റെ ആദ്യ സിനിമയിലെ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന് തുടങ്ങുന്ന ഗാനത്തില്‍ തന്നെ അദ്ദേഹം ഒരു വലിയ മോഹന്‍ലാല്‍ ആരാധകനാണ് എന്നത് വെളിപ്പെടുത്തിയതാണ്. ഇപ്പോള്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഡിജോ ജോസ് ആന്‍റണി ഒരു പരസ്യ ചിത്രം സംവിധാനം ചെയ്തിരിക്കുകയാണ്. കൈരളി ടി.എം.ടി സ്റ്റീല്‍ ബാര്‍സിന്‍റെ പരസ്യം മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന മൂന്ന് മിനിറ്റുകളാണ് സമ്മാനിക്കുന്നത്. മുന്‍ ഗുസ്തി താരം […]
മകര വിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ ഗതാഗത നിയന്ത്രണം
മകര വിളക്കിനോടനുബന്ധിച്ച് ശബരിമലയിലേക്ക് പൊലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തി . 13 ന് വൈകിട്ട് മുതൽ പത്തനംതിട്ട, കോട്ടയം റൂട്ടുകളിൽ അയപ്പൻമാരുടെ സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലേക്ക് കടത്തി വിടില്ല. ഇവിടങ്ങളിൽ നിന്ന് തീർഥാടകർക്ക് പമ്പയിലെത്താൻ കെ.എസ്.ആർ.ടി.സിയുടെ ആയിരത്തിലധികം സർവീസുകളും ഏർപ്പെടുത്തി. മകരവിളക്കിനോടനുബന്ധിച്ച് കൂടുതൽ തീർത്ഥാടകർ എത്തുന്ന സാഹചര്യത്തിലാണ് , ഗതാഗതകുരുക്ക് ഒഴിവാക്കാൻ പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ഡലകാലത്ത് നിലയ്ക്കൽ ബേസ് ക്യാമ്പിൽ മതിയായ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ശബരിമല പാതയിൽ അനുഭവപ്പെട്ടത്. ഇത് മുന്നിൽ കണ്ടാണ് […]
മോദിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍
ഉത്തര്‍പ്രദേശില്‍ എസ്.പി – ബി.എസ്.പി സഖ്യം പ്രഖ്യാപിച്ച് മായാവതി. ഇതിന് മുമ്പും എസ്.പിയും ബി.എസ്.പിയും സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപനവേളയില്‍ മായാവതി പറഞ്ഞു. മോദിക്കും അമിത് ഷായ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. മോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. ബി.ജെ.പിയുടെ ജാതി രാഷ്ട്രീയത്തിനെതിരെയാണ് പോരാട്ടമെന്നും മായാവതി വ്യക്തമാക്കി. രാജ്യ താല്‍പര്യം പരിഗണിച്ചാണ് സഖ്യമുണ്ടാക്കിയതെന്നും മായാവതി പറഞ്ഞു. ഇതേസമയം, ഈ സഖ്യത്തില്‍ കോണ്‍ഗ്രസ് ഭാഗമല്ലെന്നും മായാവതി വ്യക്തമാക്കി. 2019 പൊതുതെരഞ്ഞെടുപ്പില്‍ എസ്.പി- ബി.എസ്.പി സഖ്യം മത്സരിക്കുമെന്നും പ്രഖ്യാപനവേളയില്‍ മായാവതി പറഞ്ഞു. […]