Health

വെയില്‍ കൊള്ളണം, നല്ലതാണ്..

ആരോഗ്യമുള്ള ശരീരത്തിന് വിറ്റാമിനുകള്‍ അത്യന്താപേക്ഷിതമാണ്. വിറ്റാമിന്‍ അടങ്ങിയ ആഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ സൌജന്യമായി പ്രകൃതിയില്‍ നിന്ന് കിട്ടുന്നൊരു വിറ്റാമിനുണ്ട്. സൂര്യപ്രകാശത്തില്‍ നിന്ന് കിട്ടുന്ന വിറ്റാമിന്‍ ഡി ശരീരത്തിന് അനിവാര്യമാണ്. വിറ്റാമിന്‍ ഡി ആവശ്യത്തിനില്ലെങ്കില്‍ കുട്ടികളുടെ എല്ലുകളുടെ വളര്‍ച്ച കുറയും. ബലക്കുറവും കാലുകള്‍ വില്ല് പോലെ വളയുന്ന അവസ്ഥയുമുണ്ടാകാം. നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന റിക്കറ്റ്സ് എന്ന അസുഖമുണ്ടായേക്കാം. മുതിര്‍ന്നവരിലാണെങ്കില്‍ ഒസ്റ്റിയോ മലാസിയ എന്ന രോഗമുണ്ടാകും. കാത്സ്യം കുടലില്‍ നിന്ന് ശരീരത്തിലേക്ക് വലിച്ചെടുക്കാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ […]

India Kerala

കെ.എ.എസില്‍ എല്ലാ സ്ട്രീമിലും സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം

കേരള ഭരണ സര്‍വീസില്‍ എല്ലാ സ്ട്രീമിലും സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തം. വെല്‍ഫെയര്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് മാര്‍ച്ചും കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ സെക്രട്ടറിയേറ്റ് ധര്‍ണയും സംഘടിപ്പിച്ചു. സംവരണ നിഷേധത്തിനെതിരെ സംവരണ മെമ്മോറിയല്‍ സംഘടിപ്പിക്കുമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി പറഞ്ഞു. മ്യൂസിയത്തില്‍ നിന്ന് ആരംഭിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ച് സെക്രട്ടറിയേറ്റിലെ സമര ഗേറ്റ് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനംചെയ്തു. സംവരണ നിഷേധത്തിലൂടെ സവര്‍ണാധിപത്യത്തെ […]

India Kerala

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തി കന്യാസ്ത്രീകളെ കൂട്ടത്തോടെ സ്ഥലം മാറ്റി. സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയത്. അതേസമയം, ബിഷപ്പിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ മാത്രം മദര്‍ ജനറല്‍ നടപടിയെടുത്തിട്ടില്ല. ഇവര്‍ കുറുവിലങ്ങാട് മഠത്തില്‍തന്നെ തുടരും.സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്ക് മാറ്റിയപ്പോള്‍ സിസ്റ്റര്‍ ആല്‍ഫിയെ ജാര്‍ഖണ്ഡിലേക്ക് മാറ്റിയാണ് മദര്‍ ജനറല്‍ ഉത്തരവിട്ടിരിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ നീന റോസ്, ജോസഫിന്‍ എന്നിവരോടും വിവിധ മഠങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം […]

Entertainment Movies

‘ശ്രീദേവി ബംഗ്ലാവി’നെതിരെ വക്കീല്‍ നോട്ടീസ്

മലയാളി താരം പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റചിത്രം ‘ശ്രീദേവി ബംഗ്ലാവി’നെതിരേ വക്കീല്‍ നോട്ടീസ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്. ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറാണ് ‘ശ്രീദേവി ബംഗ്ലാവി’ന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ഈ രംഗവും ചിത്രത്തിന്റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. […]

India Kerala

മുനമ്പത്ത് നിന്നും അഭയാര്‍ത്ഥികള്‍ പോയതായി സൂചനമാത്രം; ബോട്ട് കണ്ടെത്താനുള്ള ശ്രമം തുടരുന്നു

മുനമ്പം ഹാര്‍ബറില്‍ നിന്ന് അഭയാര്‍ത്ഥികള്‍ പോയതായി സംശയിക്കുന്ന ദയമാതാ ബോട്ട് കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി. ചെറായിയിലെ റിസോര്‍ട്ടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. തമിഴ്‌നാട് ക്യൂബ്രാഞ്ചും മുനമ്പത്തെത്തി അന്വേഷണം നടത്തുന്നുണ്ട്. മുനമ്പം മാല്യക്കര ഹാര്‍ബര്‍ വഴി ബോട്ടില്‍ ചിലര്‍ പോയതായി സൂചനകള്‍ ലഭിച്ചെങ്കിലും ക്യത്യമായ തെളിവുകളൊന്നും തന്നെ പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. അന്വേഷണ സംഘം ഇന്നും ചെറായിയിലെ ചില റിസോര്‍ട്ടുകളിലെ സി.സി.ടി.വി ദ്യശ്യങ്ങളടക്കം പരിശോധന നടത്തുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്ന് ലഭിച്ച ചില രേഖകളുടെ അടിസ്ഥാനത്തിലാണ് […]

Technology

വെറുതെ തട്ടികളിച്ച ‘ചിരട്ട’യല്ല ഇനി; ആമസോണ്‍ വരെ വില്‍പ്പന നടത്തുന്ന നാച്വറല്‍ ഷെല്‍ കപ്പ്!

നമ്മള്‍ വീട്ടില്‍ തേങ്ങ ചിരവി കഴിഞ്ഞാല്‍ അടുപ്പിലിടുകയും അല്ലെങ്കില്‍ അതിനുമപ്പുറം വീട്ടിലെ തവിയായും ഉപയോഗിക്കുന്ന ചിരട്ട ഇനി മുതല്‍ ഇന്റര്‍ നാഷണലാണ്. ഇനി ഓരോ തവണ വീട്ടുമുറ്റത്ത് വെറുതെ കിടക്കുമ്പോഴും നമ്മള്‍ ഇതിന്റെ മൂല്യം ഓര്‍ക്കുന്ന രൂപത്തിലാണ് ചിരട്ടയുടെ ആമസോണിലെ എന്‍ട്രി. 3000 രൂപ വിലയീടാക്കുന്ന ചിരട്ട ഇപ്പാേള്‍ 55 ശതമാനം ഡിസ്കൗണ്ടോടെ 1365 രൂപക്ക് ഇനി ആമസോണില്‍ സ്വന്തമാക്കാം. ‘നാച്വറല്‍ ഷെല്‍ കപ്പ്’ എന്ന പേരിലാണ് ആമസോണ്‍ ചിരട്ട വില്‍ക്കുന്നത്. നാലര ഔണ്‍സ് വലിപ്പമുള്ള ചിരട്ടക്ക് […]

India Kerala

സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപെടുത്തുന്നുവെന്ന് പേരാമ്പ്ര മഹല്ല് കമ്മറ്റി

സി.പി.എം – ലീഗ് സംഘര്‍ഷത്തിനിടെ കല്ലേറുണ്ടായ പേരാമ്പ്ര ജുമാമസ്ജിദ് പള്ളി കമ്മറ്റി വീണ്ടും പരാതിയുമായി രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നതായി കാണിച്ച് പേരാമ്പ്ര പോലീസില്‍ പള്ളി കമ്മറ്റി പരാതി നല്‍കി. സി.പി.എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമെതിരെയാണ് പരാതി വാട്‌സ് ഗ്രൂപ്പുകളിലൂടെ ഭീഷണിപെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നുവെന്നാണ് പേരാമ്പ്ര ജുമാമസ്ജിദ് പ്രസിഡന്റ് എം.കെ.സി കുട്ട്യാലി നല്‍കിയ പരാതിയില്‍ പറയുന്നത്. പള്ളിക്ക് നേരെ ഉണ്ടായ കല്ലേറ് കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഭീഷണികള്‍ ആരംഭിച്ചതെന്നും പരാതിയില്‍ […]

India Kerala

കെ.എസ്.ആര്‍.ടി.സി സമരത്തിനെതിരെ ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സമരത്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. നിയമപരമായ മാര്‍ഗങ്ങളുള്ളപ്പോള്‍ സമരങ്ങളെന്തിനെന്ന് കോടതി ചോദിച്ചു. തൊഴിലാളികളുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇന്ന് തന്നെ അറിയിക്കണമെന്ന് കോടതി കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിനെതിരെ പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി തൊഴിലാളികളുടെ നിലപാടിനെ വിമര്‍ശിക്കുകയായിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നീട്ടിവച്ചു കൂടെ എന്ന് ഹൈക്കോടതി ചോദിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ലേ പ്രധാനം? […]

Entertainment

മീ ടുവിനെ അനുകൂലിച്ച് ‘ജില്ലെറ്റ്’ പരസ്യം; ഡിസ്‌‌ലൈക്ക് പെരുമഴയുമായി ജില്ലെറ്റ് ആരാധകര്‍

ജില്ലെറ്റിന്റെ ഏറ്റവും പുതിയ പരസ്യമാണ് ഇന്റര്‍നെറ്റ് ലോകത്ത് ഇപ്പോള്‍ വൈറല്‍. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷമാദ്യവും വാര്‍ത്തകളില്‍ ഏറെ നിറഞ്ഞു നിന്ന മീ ടു മൂവ്മെന്റെിനെ പിന്തുണച്ചുള്ള പരസ്യത്തിനെതിരെ നിരവധി പേരാണ് യു ട്യൂബിലെ വീഡിയോക്ക് കീഴെ വരുന്നത്. ജില്ലെറ്റിന്റെ പ്രശസ്ത ടാഗ് ലൈനായ ദി ബെസ്റ്റ് എ മാന്‍ കാന്‍ ഗെറ്റ് എന്നത് മാറ്റി ദി ബെസ്റ്റ് മെന്‍ കാന്‍ ബി എന്ന് മാറ്റിയാണ് പുതിയ പരസ്യം പുറത്തിറക്കിയത്. നിരവധി പേര്‍ പരസ്യത്തെ പ്രശംസിക്കുമ്പോഴും യു […]

India National

തെരഞ്ഞെടുപ്പ് തീയതിക്കുമുമ്പ് പഞ്ചാബില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അഞ്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഡല്‍ഹി കഴിഞ്ഞാല്‍ ആപിന് ഏറ്റവുമധിക സ്വാധീനമുള്ള സംസ്ഥാനമാണ് പഞ്ചാബ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നാല് സീറ്റ് ആം ആദ്മി പാര്‍ട്ടി നേടിയിട്ടുണ്ട്. 2017ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ നേട്ടം ആവര്‍ത്തിക്കാനായില്ല. അതുകൊണ്ട് തന്നെ ഇക്കുറി അല്‍പ്പം നേരത്തേ ഒരുങ്ങുകയാണ് ആപ്. സംഗരൂര്‍, ഫരീദ് കോട്ട് മണ്ഡലങ്ങള്‍ക്ക് പുറമെ അമൃത് സര്‍, ഹൊഷ്യാര്‍ പൂര്‍, അന്ന്ദ് പൂര്‍ സീറ്റുകളിലാണ് ആപ് സ്ഥാനാര്‍ത്ഥികളെ […]