ആമസോണിന് പിന്നാലെ റിപ്പബ്ലിക്കന്‍ ഡേ സെയിലുമായി ഫ്ളിപ്പ്കാര്‍ട്ട്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മേള ഈ മാസം 20ന് തുടങ്ങി 22ന് അവസാനിക്കും. അതേസമയം ഫ്ളിപ്പ്കാര്‍ട്ടിന്റെ പ്ലസ് അംഗങ്ങള്‍ക്ക് മൂന്ന് ദിവസമാണ്. അവര്‍ക്ക് ഒരു ദിവസം നേരത്തെ അവസരം ഉപയോഗപ്പെടുത്താനാവും. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടെലിവിഷന്‍ എന്നിവ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനാവും. പ്രത്യേക ഉല്‍പ്പനങ്ങള്‍ ബ്ലോക്ക്ബസ്റ്റര്‍ ഡീലിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക സമയത്തെ ഷോപ്പിങ്ങിന് അധികം ഡിസ്‌കൗണ്ടും നല്‍കുന്നു. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 […]
Author: Tomy Thondamkuzhy
ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗമാകുമോ ? പ്രകാശ് രാജിന്റെ മറുപടി ഇങ്ങനെ…
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അടുത്തിടെയാണ് നടന്‍ പ്രകാശ് രാജ് പ്രഖ്യാപിച്ചത്. ഇതോടെ താരം ഏതു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍ താന്‍ ഒരു പാര്‍ട്ടിയിലും അംഗമാകില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് പ്രകാശ് രാജ്. നിലവിലെ പാര്‍ട്ടികളൊന്നും സംശുദ്ധമല്ലെന്ന് ആരോപിച്ചാണ് ഏതെങ്കിലും പാര്‍ട്ടിയുടെ അംഗത്വമെടുക്കുന്നതിനെ പ്രകാശ് രാജ് തള്ളിക്കളയുന്നത്. ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് പ്രകാശ് രാജ് പ്രഖ്യാപിച്ചത്. മൂന്നു മാസത്തില്‍ കൂടുതല്‍ ഒരു പാര്‍ട്ടിയിലും തനിക്ക് നില്‍ക്കാനാകില്ലെന്ന് പ്രകാശ് രാജ് പറയുന്നു. തനിക്ക് […]
ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന്
ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ അണി നിരത്തിയുള്ള ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന്. കൊല്‍ക്കൊത്തയിലെ ചരിത്ര പ്രസിദ്ധമായ ബ്രിഗേഡ് മൈതാനത്താണ് റാലി. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കൊല്‍ക്കൊത്തയില്‍ എത്തി. ബി.ജെ.ഡിയും ടി.ആര്‍.എസും ഇടത് പാര്‍ട്ടികളും പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കും. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ബി.ജെ.പി ഇതര പാര്‍ട്ടികളെ അണിനിരത്തി പ്രതിപക്ഷ ശക്തി തെളിയിക്കുകയാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് യുണൈറ്റഡ് ഇന്ത്യ റാലി കൊണ്ട് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബിഎസ്പി നേതാവ് സതീഷ് […]
വൈദികരെയും കന്യാസ്ത്രീകളെയും നിയന്ത്രിക്കാന്‍ സീറോ മലബാര്‍ സഭ സിനഡ്
വൈദികരെയും കന്യാസ്ത്രീകളെയും നിയന്ത്രിക്കാന്‍ മാര്‍ഗരേഖ നടപ്പിലാക്കാന്‍ സീറോ മലബാര്‍ സഭ സിനഡ് തീരുമാനം. വൈദികരും കന്യാസ്ത്രീകളും നടത്തിയ പ്രത്യക്ഷ സമരങ്ങളും പ്രതിഷേധങ്ങളും അച്ചടക്കത്തിന്റെ സകലസീമകളും ലംഘിച്ചതായി സഭ സിനഡ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗരേഖ നടപ്പില്‍ വരുത്തുന്നത്. സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് സഭയിലുണ്ടായിരിക്കുന്ന അച്ചടക്കരാഹിത്യങ്ങള്‍ പരിഹരിക്കാനാണ് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മാര്‍ഗരേഖ നടപ്പിലാക്കുന്നതെന്നാണ് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കുന്നത്. സഭയിലെ ഭൂരിപക്ഷം വൈദികരും കന്യാസ്ത്രീകളും തികഞ്ഞ അച്ചടക്കത്തോടെയാണ് കഴിയുന്നത്. എന്നാല്‍ ഒരു […]
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് മടക്കി അയച്ചു
ശബരിമല ദര്‍ശനത്തിനായി എത്തിയ രേഷ്മ നിശാന്തിനെയും ഷാനിലയെയും പൊലീസ് വീണ്ടും മടക്കി അയച്ചു. നിലക്കലില്‍ വെച്ചാണ് പൊലീസ് ഇവരെ തടഞ്ഞത്. ബുധനാഴ്ച മലകയറാന്‍ എത്തിയ ഇവരെ പൊലീസ് മടക്കി അയച്ചിരുന്നു.
മാന്ദാമംഗലം പള്ളിതര്‍ക്കം; എതിര്‍പ്പ് ക്ഷണിച്ച് വരുത്തി ഇടത് മുന്നണി
തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളി തര്‍ക്കത്തിലെ സര്‍ക്കാര്‍ നിലപാടിലൂടെ ഇരു സഭകളുടെയും എതിര്‍പ്പ് ക്ഷണിച്ച് വരുത്തുകയാണ് ഇടത് മുന്നണി. ഭദ്രാസനാധിപനെതിരെ വധശ്രമത്തിന് കേസെടുത്തത് ഓര്‍ത്തോഡോക്സ് സഭയെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചിരിക്കുന്നത്. തങ്ങള്‍ക്കെതിരായ ജില്ല ഭരണ കൂടത്തിന്റെ നിലപാട് രാഷ്ട്രീയ സമ്മര്‍ദ്ദത്താലാണെന്നാണ് യാക്കോബായ സഭയുടെ നിലപാട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കലവറയിലാത്ത പിന്തുണയില്‍ തുടങ്ങി വനിത മതിലിലെ ബിഷപ്പുമാരുള്‍പ്പെടെയുള്ള പങ്കാളിത്വം വരെ ഇടതിനൊപ്പം നിന്നതാണ് ഓര്‍ത്തഡോക്സ് സഭ. കോതമംഗലത്തെ പള്ളി തര്‍ക്കത്തില്‍ ഇരു വിഭാഗങ്ങളെയും അനുനയിപ്പിച്ച് പരിഹാരം കാണാനാണ് സര്‍ക്കാര്‍ […]
വി.ആർ സവിതക്ക് അക്ഷരവീട് പദ്ധതി വഴി പുതിയ വീട്
ദേശീയ കായികതാരവും കേരള ഹോക്കി ടീമംഗവുമായിരുന്ന വി.ആർ സവിതക്ക് അക്ഷരവീട് പദ്ധതി വഴി പുതിയ വീട്. അക്ഷര വീട് വഴി നൽകുന്ന ആറാമത്തെ വീടാണിത്. തിരുവനന്തപുരം ചെങ്കൽ വൃന്ദാവൻ സ്കൂളിൽ നടന്ന പരിപാടിയിൽ മജീഷ്യൻ ഗോപിനാഥ് മുതുകാടാണ് സവിതക്ക് വീട് സമർപ്പിച്ചത്. മാധ്യമവും അമ്മ സംഘടനയും ആഗോള ധനവിനിമയ സ്ഥാപനമായ യൂനിമണിയും ആരോഗ്യ രംഗത്തെ ആഗോള ബ്രാന്‍ഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് അക്ഷരവീട്. കലാ,കായികം, സാഹിത്യം, സിനിമ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രതിഭകൾക്ക് വീട് […]
മാസ് ലുക്കില്‍ മമ്മൂട്ടി; മധുരരാജ ഫസ്റ്റ് ലുക്ക് പുറത്ത്
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ‘പോക്കിരിരാജ’യിലെ കേന്ദ്ര കഥാപാത്രമായാണ് മമ്മൂട്ടി ഈ വൈശാഖ് ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നത്. വൈശാഖിന്‍റെ ആദ്യ ചിത്രമായിരുന്നു പോക്കിരിരാജ. പ്രഥ്വിരാജ് സുകുമാരന്‍, ശ്രേയ ശരണ്‍, മമ്മൂട്ടി, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നീണ്ട താരനിരയായിരുന്നു ആദ്യ ഭാഗത്തില്‍ അണിനിരന്നത്. MaduraRaja First look ..!!Posted by Mammootty on Thursday, January 17, 2019 മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന […]
അപകടകരമായ വീഡിയോകളെ നീക്കാനൊരുങ്ങി യൂട്യൂബ്
അപകടകരമായ രീതിയിലുള്ളതും മാനസികമായി തളര്‍ത്തുന്നതുമായ വീഡിയോകളെ തുടച്ചുനീക്കാനൊരുങ്ങി യൂട്യൂബ്. ഇനി മുതല്‍ ഇത്തരം വീഡിയോകള്‍ക്ക് യൂട്യൂബില്‍ സ്ഥാനമുണ്ടാവില്ല. ചില വീഡിയോകള്‍ ചിലരെ മാനസികമായി തളര്‍ത്തും, ചിലത് അപകടം ക്ഷണിച്ചുവരുത്തും, ഇത്തരം വീഡിയോകള്‍ നിരോധിക്കുമെന്നും യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരം വീഡിയോകള്‍ ചിലപ്പോഴൊക്കെ മരണത്തിന് തന്നെ കാരണ മാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇനി മേലില്‍ ഇതിനൊന്നും ഇവിടെ സ്ഥാനമില്ല എന്നാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിങ് സൈറ്റായ യൂട്യൂബിന്റെ നിലപാട്. ഈ വീഡിയോകളെ എപ്രിലോടുകൂടി നീക്കം ചെയ്യാനാണ് തീരുമാനം. ഇതുപോലെ […]
ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് സര്‍ക്കാര്‍; പ്രായത്തില്‍ അവ്യക്തത
51 യുവതികൾ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ദര്‍ശനം നടത്തിയ 51 പേരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ദര്‍ശനം നടത്തിയവരില്‍ കൂടുതലും ആന്ധ്ര, തമിഴ്നാട് സ്വദേശികളാണ്. ശബരിമല ദര്‍ശനത്തിന് ശേഷം ഭീഷണി നേരിടുന്ന കനകദുര്‍ഗക്കും ബിന്ദുവിനും സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഓൺലൈൻ സംവിധാനം ഉപയോഗിച്ചാണ് 51 യുവതികൾ ദര്‍ശനത്തിനെത്തിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇത് രേഖകൾ പ്രകാരമുള്ള വിവരമാണ്. ആരു കടന്നു പോയി എന്ന് വ്യക്തമായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. […]












