ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് ഗുജറാത്തിലെ പ്രൈമറി സ്‌കൂളുകളില്‍ നിരോധനം. ഗെയിമിനോടു അമിതാസക്തി വിദ്യാര്‍ഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഗെയിമിനു വിലക്കേര്‍പെടുത്തിയത്. ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് ഗെയിം നിരോധിച്ചതെന്നാണ് സംസ്ഥാന പ്രൈമറി വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. വിദ്യാര്‍ഥികളെ വളരെ ദോഷകരമായി ബാധിക്കുന്ന പബ്ജി ഗെയിം നിരോധിക്കണം എന്നാവശ്യപ്പെട്ടു ദേശീയ ബാലാവകാശ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. കത്തു ലഭിച്ചതിന് പിന്നാലെ ഗെയിം നിരോധിക്കാന്‍ പ്രൈമറി വിദ്യാഭ്യാസ വകുപ്പിനോടു നിര്‍ദേശിച്ചതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ […]
Author: Tomy Thondamkuzhy
പക്ഷെ, ഇതിലൊരു മിസ്റ്ററിയുണ്ട്… കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ പുറത്ത്
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ പുറത്ത്. തമാശയും ആക്ഷനും ത്രില്ലും എല്ലാമടങ്ങുന്ന ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും എന്ന പ്രതീക്ഷകളാണ് ട്രെയിലര്‍ നല്‍കുന്നത്. ദിലീപ്, സിദ്ദീഖ്, മംമ്ത മോഹന്‍ദാസ്, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നീണ്ട താരനിര തന്നെ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. വയാക്കോം മോഷന്‍ പിക്‌ചേഴ്‌സ് ആദ്യമായി മലയാളത്തില്‍ ചെയ്യുന്ന സിനിമയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. അഖില്‍ ജോര്‍ജ്ജാണ് സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറും […]
2019ല്‍ തൂക്കുസഭയെന്ന് സര്‍വെ ഫലം
2019ല്‍ തൂക്കുസഭയെന്ന് സര്‍വെ ഫലം. എബിപി-സീ വോട്ടര്‍, ഇന്ത്യ ടുഡേ സര്‍വെ ഫലങ്ങളാണ് തൂക്കുസഭ പ്രവചിക്കുന്നത്. ഇന്ത്യടുഡേ സര്‍വെ പ്രകാരം എന്‍.ഡി.എക്ക് 237, യു.പി.എ 126, മറ്റുള്ളവര്‍ 140 എന്നിങ്ങനെയും എബിപി സീവോട്ടര്‍ സര്‍വെ പ്രകാരം എന്‍.ഡി.എ 233, യു.പി.എ 167, മറ്റുളളവര്‍ 143 എന്നിങ്ങനെയുമാണ്. എബിപി സര്‍വെ പ്രകാരം ദക്ഷിണേന്ത്യയിൽ യു.പി.എ മുന്നേറ്റമുണ്ടാകുമെന്ന് വ്യക്തമാക്കുന്നു. യു.പി.എ 69 സീറ്റും എൻ.ഡി.എ 14 സീറ്റും മറ്റുള്ളവർ 46 സീറ്റും നേടുമെന്നും സര്‍വെ ഫലം പറയുന്നു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് […]
രാഹുൽ ഗാന്ധി ഇന്ന് ഒഡിഷയിൽ
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ഒഡിഷയിൽ എത്തും. ഉച്ചക്ക് തമണ്ടോ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന പരിവർത്തൻ സങ്കൽപ്പ് സമാവേശ് പരിപാടിയെ രാഹുൽ അഭിസംബോധന ചെയ്യും. ഭുവനേശ്വറിൽ നടക്കുന്ന പ്രാദേശിക പത്രത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള പരിപാടിയിലും രാഹുല്‍ പങ്കെടുക്കും. പൊതുതെരഞ്ഞെടുപ്പ് വരെ മാസത്തിലൊരിക്കൽ രാഹുൽ ഒഡീഷ സന്ദർശിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് ജിതേന്ദ്ര സിംഗ് അറിയിച്ചു.
സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാനുള്ള മോദി സർക്കാർ നീക്കത്തിനെതിരെ കോണ്‍ഗ്രസ്
ഭരണത്തിന്റെ അവസാന വർഷം സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാനുള്ള മോദി സർക്കാർ നീക്കത്തിനെതിരെ കോണ്‍ഗ്രസ് . ജനവിരുദ്ധമായ പരിഷ്കാരങ്ങൾ മറക്കാൻ വലിയ വാഗ്ദാനങ്ങളുമായി ബജറ്റ് കൊണ്ടു വരാനാണ് ബി.ജെ.പിയുടെ ശ്രമം. വോട്ട് ഓണ്‍ അക്കൌണ്ട് മാത്രമേ അവതരിപ്പിക്കാവൂ എന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. 2019ലെ ബജറ്റ് അവതരണത്തിന് ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കും എന്‍.ഡി.എക്കും നിര്‍ണായകമാണ് പൊതു ബജറ്റ്. സാധാരണ ഗതിയില്‍ ഭരണ കാലാവധി അവസാനിക്കാനിരിക്കെ പൊതുതെരഞ്ഞെടുപ്പ് വരെയുള്ള കാലത്തേക്ക് ഇടക്കാല […]
വംശീയാധിക്ഷേപം; പാകിസ്താന്‍ നായകനെതിരെ പ്രതിക്ഷേധം ശക്തം,
ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിലായിരുന്നു പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് വംശീയമായ പരാമര്‍ശം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ താരം മാപ്പ് പറഞ്ഞു. ഷഹീൻ അഫ്രീദിയെറിഞ്ഞ 37ാം ഓവറിലായിരുന്നു സംഭവം. പന്ത് ഇന്‍സൈഡ് എഡ്ജില്‍ കുരുങ്ങി പിന്നിലേക്കു പോയി. താരത്തിന്‍റെ വലിയ ഭാഗ്യമാണെന്നാണ് കമന്‍റേറ്റര്‍ പ്രതികരിച്ചത്. താരം ഒരു റണ്‍ ഓടിയെടുക്കുകയും ചെയ്തിരുന്നു. അന്നേരമാണ് സർഫറാസ് വംശീയ പരാമർശം നടത്തിയത്.
വയനാട് ജില്ലയില്‍ കുരങ്ങ്പനി;
വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കുരങ്ങ്പനി സ്ഥിരീകരിച്ചതോടെ ജില്ലാഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തില്‍ മുൻകരുതലുകൾ സ്വീകരിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
പ്രളയത്തില്‍ 26700 കോടിയുടെ നഷ്ടം; പുനർനിർമാണത്തിന് 15,882 കോടി വേണം
ജാതി, മത വിവേചനങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ കേരളം മാതൃകയാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികൂല സമാപനം ഉണ്ടായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ സഹായം ലഭിച്ചില്ല. മത്സ്യതൊഴിലാളികളുടെ ഇടപെടലിനെ കുറിച്ച് അഭിമാനമുണ്ടെന്നും പ്രളയ കാലത്തെ സഹായത്തിന് കേന്ദ്രത്തിന് നന്ദിയുണ്ടെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. പ്രളയത്തില്‍ 26700 കോടിയുടെ നഷ്ടമുണ്ടായി. അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണത്തിന്15,882 കോടി വേണം. കേരളത്തെ പുനർനിർമാണത്തിനുള്ള വെല്ലുവിളിയായി ഇതിനെ കാണണം. കടമെടുപ്പ് പരിധി വർധിപ്പിക്കാൻ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതായും ഗവര്‍ണര്‍ പറഞ്ഞു. വീടുകളുടെ […]
എം.എ ഖാദര്‍ കമ്മീഷനെതിരെ പ്ലസ് ടു അധ്യാപക സംഘടനകള്‍
പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സംവിധാനത്തിന്റെ നിയന്ത്രണം ഒറ്റകുടക്കീഴിലാക്കാനുള്ള പ്രൊഫ.എം.എ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനകള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ കോടതിയെ സമീപിക്കുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഹയര്‍ സെക്കന്‍ഡറി മേഖലയിലെ മികവിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് റിപ്പോര്‍ട്ടിന് പിന്നിലെന്നാണ് ആക്ഷേപം. ഹയര്‍ സെക്കന്‍ഡറി മേഖലയെ പ്രത്യേകമായി നിലനിര്‍ത്തണമെന്നാണ് പ്രതിപക്ഷ ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനകളുടെ നിലപാട്. ഇതടക്കം കമ്മീഷന് മുന്നില്‍ അധ്യാപക സംഘനകള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നാണ് ഇവരുടെ പ്രധാന […]
കോട്ടയത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയാകും
കോട്ടയം ലോക്സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയാകുമെന്ന് സൂചന. സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെയാണെന്ന് യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളാകും ഇനിയുണ്ടാകുക. ജോസ് കെ.മാണിക്ക് രാജ്യസഭ സീറ്റ് നല്കിയതിനാല്‍ ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മത്സരംഗത്തേക്ക് വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. യു.ഡി.എഫിലേക്ക് മടങ്ങിയപ്പോഴത്തെ ധാരണയാണ് ലോക്സഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്കാമെന്നത്. ജോസ് കെ.മാണിക്ക് രാജ്യസഭ സീറ്റ് നല്കിയ സാഹചര്യത്തില്‍ ലോക്സഭ സീറ്റ് ജോസഫ് വിഭാഗത്തിന് നല്കുമെന്ന സൂചനയും […]












