Europe Pravasi Switzerland

സ്വിറ്റ്‌സർലാന്റിൽ സാന്നിദ്ധ്യമറിയിച്ച് ലുലു ഗ്രൂപ്പിന്റെ ട്വന്റി 14 ഹോൾഡിംഗ്‌സ്

സ്വിറ്റ്സർലാന്റിൽ സാന്നിദ്ധ്യമറിയിച്ച് ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി കമ്പനിയായ ട്വന്റി 14 ഹോൾഡിംഗ്‌സ്. സ്വിറ്റ്സർലാന്റിലെ റുംലാങ്ങിൽ സൂറിച്ച് വിമാനത്താവളത്തിനടുത്ത് ഇന്റർ സിറ്റി ഹോട്ടൽ നിർമിക്കാൻ സ്വിസ് റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ നെക്രോൺ എജിയുമായി ധാരണയിലായതോടെയാണിത്. ഇന്റർസിറ്റി ഹോട്ടലിലൂടെ യൂറോപ്പിലെ പ്രധാനമേഖലയിൽ സാന്നിദ്ധ്യമുറപ്പിച്ച ട്വന്റി 14 ഹോൾഡിംഗ്‌സിന് യു.കെ, മിഡിലീസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിലായി 750 ദശലക്ഷം യു.എസ് ഡോളറിന്റെ ആസ്തിയാണ് ആഡംബര ഹോട്ടൽ രംഗത്ത് മാത്രമുള്ളത്. 260 മുറികളുള്ള 4 സ്റ്റാർ വിഭാഗത്തിൽപ്പെടുന്ന ഇന്റർസിറ്റി ഹോട്ടൽ റുംലാങ്ങ് സ്റ്റേഷൻ എ […]

Entertainment

മഞ്ജു വാരിയര്‍ ഇന്‍ & ആസ് ‘സുബെെദ’

പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചരിത്ര സിനിമ ‘മരക്കാർ അറബിക്കടലിന്റെ സിംഹ’ത്തിൽ വ്യത്യസ്ത ഗെറ്റപ്പുമായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്ന മഞ്ജു വാരിയർ തന്നെയാണ് തന്റെ ‘സുബെെദ’ എന്ന കഥാപാത്രത്തിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. മഞ്ജുവിന് പുറമെ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കയ്യിലൊരു ഊന്നു വടിയും ബാണ്ഡകെട്ടുമായി നിൽക്കുന്ന മഞ്ജുവിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. മരക്കാറായി അഭിനയിക്കുന്ന മോഹൻലാലിന്റെയും, സിനിമാ ചിത്രീകരണത്തിന്റെയും […]

Football Sports

ജയം കൊതിച്ച് ബ്ലാസ്റ്റേഴ്‍സ് ഇന്നിറങ്ങും

ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി നിര്‍ത്തിവച്ച ഐ.എസ്.എല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്തയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. പ്ലേയ് ഓഫ് പ്രതീക്ഷകൾ നഷ്ടമായ ബ്ലാസ്റ്റേർസ് സൂപ്പർ കപ്പ് യോഗ്യതയാണ് ലക്ഷ്യമിടുന്നത്. നിലവിലെ എട്ടാം സ്ഥാനത്ത് നിന്നും സൂപ്പർ കപ്പിലേക്ക് യോഗ്യത നേടുക. കേരളത്തിന്റെ ഫുട്ബോൾ രാജാക്കൻമാരുടെ ഇനിയുള്ള സ്വപ്നം അതു മാത്രമാണ്. വിനീതും നർസാരിയും ഡേവിഡ് ജെയിംസും പോയ വിടവിലേക്ക് പുതിയ പരിശീലകനും താരങ്ങളും വന്നു. നെലോ വിൻഗാദയെന്ന പരിശീലകന്റെയും സന്ദേഷ് ജിംഗാൻ എന്ന […]

Technology

സമ്പൂര്‍ണ്ണ ‘സ്വിച്ച് രഹിത’ ഫോണുമായി വിവോ അപെക്സ് 2019

സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ അങ്കത്തിനൊരുങ്ങി വിവോ. പൂർണ്ണമായും സ്വിച്ചുകളോ, മറ്റു പോര്‍ട്ടകളോ ഇല്ലാത്ത ഫോൺ പുറത്തിറക്കാനിരിക്കുകയാണ് ചെെനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ. ഇതിന്റെ ഭാഗമായി ‘അപെക്സ് 2019’ എന്ന കൺസെപ്റ്റ് സ്മാർട്ട്ഫോണിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് വിവോ. ‘ടച്ച് സെൻസ്’ എന്ന സാങ്കേതിക വിദ്യയുമായി ഫോൺ പുറത്തിറക്കാനാണ് ‘വിവോ അപെക്സ് 2019’ പദ്ധതിയിടുന്നത്. ‘പ്രെഷർ സെൻസിംഗ്’ ടെക്നോളജിയുടെ സഹായത്താൽ കീ പോർട്ടുകളെല്ലാം മാറ്റി പൂർണ്ണമായും ടെച്ച് സംവിധാനത്തിൽ പ്രവർത്തിക്കുന്ന തരത്തിലാണ് ഫോണിന്റെ രൂപകൽപ്പന. ‘ബോഡി സൗണ്ട് […]

India Kerala

പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സരോവറിനെയാണ് കൊടുങ്ങല്ലൂരില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പ്രിയനന്ദന് നേരെ ആക്രമണമുണ്ടായത്. വീടിന് സമീപത്ത് വെച്ച് മുഖത്തടിച്ച ശേഷം തലയില്‍ ചാണകവെള്ളം ഒഴിക്കുകയായിരുന്നു. സംവിധായകന്‍ പ്രിയനന്ദനന് മര്‍ദ്ദനം; ദേഹത്ത് ചാണക വെള്ളം തളിച്ചു ശബരിമല സമരവുമായി ബന്ധപ്പെട്ട് താന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പിനോടുള്ള സംഘ്പരിവാര്‍ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു. രാവിലെ ഒന്‍പതേ കാലോടെ തൃശൂര്‍ വല്ലച്ചിറയിലെ […]

India Kerala

പ്ലാച്ചിമട സമരം: ഫെബ്രുവരി 26ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്

പ്ലാച്ചിമട സമരം ശക്തമാക്കാന്‍ സമര സമിതിയുടെ തീരുമാനം. ഫെബ്രുവരി 26ന് സമര സമിതി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ കൊക്കക്കോള വിരുദ്ധ സമര സമിതിയുടെയും ഐക്യദാര്‍ഢ്യ സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. ആറ് മാസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഒരു വര്‍ഷം മുന്‍പ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇത് ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സമരം തുടങ്ങാന്‍ തീരുമാനിച്ചത്. പ്ലാച്ചിമട സമരം ശക്തമാക്കാന്‍ സമര സമിതിയുടെ […]

Food

മലബാറുകാര്‍ പോരിശ പറയുന്ന മുട്ടമാല പോര്‍ച്ചുഗലിന്റേത്..?

മലബാറിലെ പേരുകേട്ട വിഭവമാണ് മുട്ടമാല. സല്‍ക്കാരപ്രിയരായ മലബാറുകാരുടെ തീന്‍മേശയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവം. എന്നാല്‍ മലബാറുകാരുടെ ഈ മുട്ടമാലക്ക് ഒരു വൈദേശിക ബന്ധം കൂടി പറയാനുണ്ട്. മുട്ടമാലയുടെ ദേശവും ചരിത്രവും പറഞ്ഞുതരികയാണ് എഴുത്തുകാരനും പ്രവാസിയുമായ നജീബ് മൂടാടി തന്റെ ഫേസ്ബുക് കുറിപ്പിലൂടെ. ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: മുട്ടമാലയുടെ ദേശവും ചരിത്രവും കോഴിക്കോടിന് തെക്കുള്ള മ്മടെ ചങ്ങായിമാര് വീട്ടിൽ വരുമ്പോൾ പിരിശത്തോടെ മുട്ടമാല വിളമ്പി തക്കരിച്ച്“ഞങ്ങള് കൊയിലാണ്ടിക്കാരുടെ സ്‌പെഷൽ പലഹാരമാണ്… പണ്ടു പണ്ടേ ഉള്ള പാരമ്പര്യ രുചിപ്പെരുമ…വടക്കേ മലബാറിൽ അല്ലാതെ […]

India National

ഗുജറാത്തിലെ ബി.ജെ.പി നേതാവിന്‍റെ കൊല; പ്രതി പാര്‍ട്ടി നേതാവ് തന്നെയെന്ന് പൊലീസ്

ഗുജറാത്തിലെ ബി.ജെ.പി മുന്‍ ഉപാധ്യക്ഷന്‍ ജയന്തിലാല്‍ ഭാനുശാലിയെ വെടിവെച്ച് കൊന്ന കേസില്‍ ബി.ജെ.പി നേതാവ് ഛബില്‍ പട്ടേലിന്‍റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചു. രാഷ്ട്രീയ വൈരം മൂലം വാടക കൊലയാളികളെ ഉപയോഗിച്ച് കൊല നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഛബില്‍ പട്ടേലിന്‍റെ സഹായികളായ നിതിന്‍ പട്ടേല്‍, രാഹുല്‍ പട്ടേല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലേക്കുള്ള സായാജി നഗരി എക്സ്പ്രസില്‍ ജനുവരി 8നാണ് ഭാനുശാലി വെടിയേറ്റ് മരിച്ചത്. മുന്‍ ബി.ജെ.പി എം.എല്‍.എ ഛബില്‍ പട്ടേലും ഭാനുശാലിക്കെതിരെ ബലാത്സംഗ […]

Entertainment

സംവിധായകന്‍ പ്രിയനന്ദനന് മര്‍ദ്ദനം; ദേഹത്ത് ചാണക വെള്ളം തളിച്ചു

സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. വീടിന് സമീപത്ത് വെച്ച് മുഖത്തടിച്ച ശേഷം തലയില്‍ ചാണക വെള്ളം ഒഴിക്കുകയായിരുന്നു. ശബരിമല സമരവുമായി ബന്ധപ്പെട്ട് താന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പിനോടുള്ള സംഘ്പരിവാര്‍ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു. രാവിലെ ഒന്‍പതേ കാലോടെ തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്തെ കടയിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. ആക്രമണം ആസൂത്രിതമാണെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി. പ്രിയനന്ദനന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ […]

India Kerala

ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ഗവര്‍ണറുടെ നയപ്രഖ്യാപനം

ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍. പെന്‍ഷന്‍ വിതരണത്തിന് പ്രത്യേക കമ്പനി തുടങ്ങുമെന്നും പ്രവാസികള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡ് വരെ നാല് മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന അര്‍ധ അതിവേഗ റെയില്‍വെ പാതയും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. 180 കിലോ മീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ക്ക് പോകാന്‍ കഴിയുന്ന മേല്‍പാലത്തിലൂടെയുള്ള രണ്ട് വരി റെയില്‍ പാതയാണ് സര്‍ക്കാര്‍‍ വിഭാവന ചെയ്യുന്നത്. 780 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പുതിയ പവര്‍ സ്റ്റേഷന്‍ ഇടുക്കിയില്‍ തുടങ്ങുന്നതും […]