India Kerala

ബജറ്റ്; പ്രതീക്ഷയോടെ റബര്‍ കര്‍ഷകര്‍, അര്‍ഹമായ പരിഗണന ലഭിക്കണമെന്ന് ആവശ്യം

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളത്തിലെ റബര്‍ കര്‍ഷകര്‍. പ്രളയത്തിന് ശേഷവും വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ കാര്യമായ പരിഗണന ഇത്തവണ ലഭിക്കണമെന്നാണ് ഇവര്‍ പറയുന്ന്. ഇറക്കുമതി കുറയ്ക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരും സ്വീകരിച്ചില്ലെങ്കില്‍ പിടിച്ച് നില്കാനാകില്ലെന്നും റബര്‍ കര്‍ഷകര്‍ പറയുന്നു. ഈ ആഴ്ചയിലെ റബര്‍ വില 123ല്‍ തന്നെ നില്‍ക്കുകയാണ്. ലാറ്റെക്സിന് 80 രൂപയും. കഴിഞ്ഞ ഏതാനും മാസങ്ങളായി വിലയിടിവ് തുടരുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് പ്രളയം ഉണ്ടാക്കിയ നഷ്ടം. അതുകൊണ്ട് തന്നെ ഇത്തവണത്തെ കേന്ദ്ര,സംസ്ഥാന ബജറ്റുകളില്‍ അര്‍ഹമായ പരിഗണന ലഭിക്കണമെന്നാണ് […]

India Kerala

പുനര്‍നിര്‍മാണത്തിനായി 1000 കോടി, നവ കേരളത്തിനായി 25 പദ്ധതികള്‍

നാരായണ ഗുരുവിനെ പരാമർശിച്ചു കൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റവതരണത്തിന്റെ തുടക്കം. ഇനി പുനർനിർമ്മാണത്തിന്റെ ഘട്ടമാണെന്നും പ്രളയകാലത്തെ ഒരുമയെ ലോകം വിസ്മയത്തോടെ കണ്ടുവെന്നും തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. നാരായണ ഗുരുവിനെ പരാമർശിച്ചു കൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റവതരണത്തിന്റെ തുടക്കം. ഇനി പുനർനിർമ്മാണത്തിന്റെ ഘട്ടമാണെന്നും പ്രളയകാലത്തെ ഒരുമയെ ലോകം വിസ്മയത്തോടെ കണ്ടുവെന്നും തോമസ് ഐസക് പറഞ്ഞു. എന്നാല്‍ പ്രളയം ഒരുമിപ്പിച്ച ജനതയെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമം നടന്നുവെന്നും ഇത് പ്രളയത്തിന് ശേഷമുള്ള രണ്ടാമത്തെ ദുരന്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. […]

Cricket Sports

ഇന്ത്യക്കെതിരായ ടി20 പരമ്പര; ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരെ ഫെബ്രുവരി ആറ് മുതല്‍ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളട ങ്ങിയ ടി20 പരമ്പരക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. പതിനാലംഗ ടീമില്‍ രണ്ട് പുതുമുഖങ്ങളാണ്. ശ്രീലങ്കയ്‌ക്കെതിരായ ഏക ടി20 ടീമിലില്ലായിരുന്ന നായകന്‍ കെയിന്‍ വില്യംസണ്‍ മടങ്ങിയെത്തിയപ്പോള്‍ പരിക്കേറ്റ ജിമ്മി നീഷമിന് പകരക്കാരനായി ഡഗ് ബ്രേസ്‌വലിനെ നിലനിര്‍ത്തി. അതേസമയം ഹെന്റി നിക്കോളാസിന് ടീമില്‍ ഇടം നേടാനായില്ല. രണ്ട് പുതുമുഖങ്ങള്‍ക്കും അവസരം ലഭിച്ചു. ന്യൂസിലാന്‍ഡ് ആഭ്യന്തര ടി20 ലീഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മിച്ചല്‍ ബ്ലെയര്‍, ടിക്‌നര്‍ എന്നിവരാണ് പുതുമുഖങ്ങള്‍. ഇതില്‍ […]

India National

പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപസാധ്യത;യു.എസ് ഇന്റലിജന്‍സ് മേധാവി

പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ക്കു ശക്തമായ സാധ്യതയുണ്ടെന്ന് അമേരിക്ക ഇന്റലിജന്‍സ് മേധാവിയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് സെലക്ട് കമ്മിറ്റിക്കു സമര്‍പ്പിച്ച രേഖയിലാണ് ഭരണകക്ഷിയായ ബിജെപി, ഹിന്ദു ദേശീയതാ വിഷയങ്ങളില്‍ ഊന്നി മുന്നോട്ടുപോയാല്‍ കലാപ സാധ്യതയെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്‌സ് മുന്നറിയിപ്പു നല്‍കിയത്. 2019ല്‍ ലോകം നേരിടുന്ന ഭീഷണികള്‍ സംബന്ധിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ കലാപസാധ്യതയെക്കുറിച്ചു പരാമര്‍ശമുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയായ ബി.ജെ.പി ഹിന്ദുത്വ ദേശീയതയില്‍ […]

India Kerala

ലോക്സഭ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ 8 സീറ്റുകൾ ആവശ്യപ്പെട്ടെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സീറ്റ് വിഭജന ചർച്ചകളുടെ ആദ്യഘട്ടം പൂർത്തിയായി. മാന്യമായ ഏത് സെറ്റില്‍മെന്‍റിനും തയ്യാറാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

India Kerala

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡി.സി.സി അംഗത്തെ കോണ്‍ഗ്രസ് പുറത്താക്കി

വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പാര്‍ട്ടി നടപടി. ഡി.സി.സി അംഗവും ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ ഒ.എം ജോര്‍ജിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാര്‍ട്ടി പുറത്താക്കി. കേസ് ഒതുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഒ.എം ജോര്‍ജ്ജിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റാണ് അറിയിച്ചത്. ഒന്നര വര്‍ഷത്തോളം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവായ ഒ.എം ജോര്‍ജ്ജിനെതിരെ പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജ്ജിന്റെ വീട്ടിലെ ജോലിക്കാരാണ്. […]

India Kerala

നമ്പി നാരായണന് എതിരായുള്ള പരാമർശം; സെൻ കുമാറിന് എതിരെ പോലീസ്

നമ്പി നാരായണനെതിരായ ടി.പി സെൻകുമാറിന്‍റെ പരാമര്‍ശത്തില്‍ കേസെടുക്കാനാകുമോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഡി.ജി.പിക്ക് ലഭിച്ച പരാതിയിൽ പൊലീസ് നിയമോപദേശം തേടും. കോഴിക്കോട്ടെ പൊതുപ്രവർത്തകനാണ് പരാതി നൽകിയത്. നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ എതിര്‍ത്ത് സെന്‍കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ശരാശരിയില്‍ താഴെയുള്ള ശാസ്‌ത്രജ്ഞനാണ് നമ്പി നാരായണന്‍. പുരസ്‌കാരം നല്‍കുന്നതിനു വേണ്ടിയുള്ള എന്ത് സംഭാവനയാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്ന്‌ അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണം. ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിയേയും അമീര്‍ ഉല്‍ ഇസ്ലാമിനും മറിയം റഷീദയ്‌ക്കുവരെ പത്മവിഭൂഷണ്‍ തന്നെ കിട്ടിയേക്കുമെന്നുമായിരുന്നു സെന്‍ കുമാറിന്‍റെ പരാമര്‍ശങ്ങള്‍.

India Kerala

ബജറ്റിനൊപ്പം ശ്രദ്ധാ കേന്ദ്രമായി കിഫ്ബി

കേരളത്തില്‍ ബജറ്റിനൊപ്പം ശ്രദ്ധ നേടുന്ന ഒന്നായി മാറി കിഫ്ബി. പദ്ധതികൾക്ക് ബജറ്റിന് പുറത്ത് പണം കണ്ടെത്താൻ സർക്കാർ രൂപീകരിച്ച സംവിധാനം തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിടുന്നു. ഇപ്പോൾ ധന സമാഹരണത്തിന് പുറമേ നിക്ഷേപ പദ്ധതികളിലേക്കും കിഫ്ബി കടന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി തുടങ്ങുമ്പോൾ വിമർശനങ്ങളായിരുന്നു ലഭിച്ചത്. എന്നാൽ 50,000 കോടി ലക്ഷ്യമിട്ട കിഫ്ബി 512 പദ്ധതികൾക്കായി 41,325 കോടിയിലാണെത്തിയിരിക്കുന്നത്. ഇതിൽ 234 പദ്ധതികൾക്കായി 9,882 കോടി ടെൻഡർ ചെയ്തു. 158 പദ്ധതികൾക്കായി […]

India Kerala

പൊലീസുകാരെ ആക്രമിച്ച എസ്.എഫ്.ഐ നേതാവ് കീഴടങ്ങി

തിരുവനന്തപുരത്ത് പൊലീസുകാരെ ആക്രമിച്ച എസ്.എഫ്.ഐ നേതാവ് നസീം കീഴടങ്ങി. കന്റോണ്‍മെന്റ് സി.ഐക്ക് മുന്നിലാണ് നസീം കീഴടങ്ങിയത്. മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടും നസീമിനെ പിടികൂടാതിരുന്നത് വിവാദമായിരുന്നു.

India Kerala

അനിശ്ചിതകാല നിരാഹാര സമരവുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍

എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല പട്ടിണിസമരം ആരംഭിച്ചു. നഷ്ടപരിഹാര പാക്കേജ് പൂര്‍ണമായി നടപ്പാക്കുക, മുഴുവന്‍ ദുരിതബാധിതരേയും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സാമൂഹ്യ പ്രവർത്തക ദയാബായിയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പിലാക്കാതെ പോയതോടെ എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരം തുടങ്ങി. അനർഹരെന്ന് മുദ്രകുത്തിയ 3,547പേരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം. മതിയായ ചികിത്സ പോലും കുട്ടികൾക്ക് നൽകാൻ കഴിയുന്നില്ലെന്ന് അമ്മമാർ പറയുന്നു. ദുരിത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് […]