കു ട്ടിയുടെ പഠനനിലവാരം അന്വേഷിക്കാന്‍ സ്കൂളിലെത്തിയ അമ്മയോട് മോശമായി പെരുമാറുന്ന അധ്യാപകരുടെ വീഡിയോ വൈറലാകുന്നു. എറണാകുളം വാളകം സ്കൂളിലാണ് സംഭവം നടന്നത്. എടീ, പോടീ വിളികളോടെ വളരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയാണ് അധ്യാപകര്‍ കുട്ടിയുടെ അമ്മയെ എതിരേറ്റത്. പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങൾ കുട്ടികൾ വാങ്ങണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളിത് വാങ്ങിയില്ല, ഇതേതുടർന്ന് മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞങ്ങൾ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, അതിനെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച അമ്മയോട് രൂക്ഷമായിട്ടാണ് അധ്യാപകര്‍ പെരുമാറുന്നത്. അധ്യാപിക ദേഷ്യത്തോടെ പെരുമാറിയപ്പോൾ […]
Author: Tomy Thondamkuzhy
എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫൈനല്‍ ഇന്ന്
എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫൈനലില്‍ ഇന്ന് ജപ്പാന്‍ ഖത്തറിനെ നേരിടും. ഇറാനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ജപ്പാന്‍റെ ഫൈനല്‍ പ്രവേശനം. യു.എ.ഇയെ മറുപടിയില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ഖത്തര്‍ ഫൈനലില്‍ കടന്നത്. ഇതാദ്യമായാണ് ഖത്തര്‍ ഏഷ്യന്‍ കപ്പിന്‍റെ ഫൈനലിലെത്തുന്നത്. രാത്രി 7.30 നാണ് മത്സരം. ടൂര്‍ണ്ണമെന്‍റിലുടനീളം കൃത്യമായ ആധിപത്യം നിലനിര്‍ത്തിയായിരുന്നു ഇരു ടീമുകളുടെയും ഫൈനല്‍ പ്രവേശനം. ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ജപ്പാന്‍ ഫെനലിലെത്തിയത്. എന്നാല്‍, പരാജയം അറിയാതെ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ഖത്തറിന്‍റെ […]
ഐഫോണിന്റെ അടുത്ത മോഡലുകള്‍ ഇതോ?
അവതരിപ്പിക്കുന്നത് വരെ ഐഫോണിനെക്കുറിച്ചും അതിലടങ്ങിയ പ്രത്യേകതകളെക്കുറിച്ചും നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കാറുണ്ട്. എന്നാല്‍ ഇതില്‍ ഏറെക്കുറെ ശരിയാവാറുണ്ട് താനും. ഇപ്പോഴിതാ ഈ വര്‍ഷം ഐഫോണ്‍ പുറത്തിറക്കാന്‍ പോകുന്ന മോഡലുകളുടെ ചിത്രം പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ മൂന്ന് മോഡലുകളാവും 2019ലും പുറത്തിറങ്ങുക. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം അടിസ്ഥാനമാക്കിയാണെങ്കില്‍ പുറത്തിറങ്ങാന്‍ പോകുന്ന മോഡലുകള്‍ക്ക് മൂന്ന് ക്യാമറകള്‍ ഉണ്ടാകുമെന്നാണ്. മൂന്ന് ക്യാമറകള്‍ എന്നത് വേറെയും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐഫോണ്‍ ഇലവന്‍( iPhone XI) എന്നായിരിക്കും പേര്. കഴിഞ്ഞ വര്‍ഷം എത്തിയ ഐഫോണ്‍ […]
ആചാരലംഘനത്തിലൂടെ സോഷ്യല്‍മീഡിയയുടെ കയ്യടി നേടി വധു
വിവാഹവുമായി ബന്ധപ്പെട്ട പല ആചാരങ്ങളും കാലഹരണപ്പെട്ടതാണെന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറയിലെ പലരും. അത്തരമൊരു ബംഗാളി യുവതിയുടെ വിവാഹത്തിന്‍റെ വീഡിയോയാണ് സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. വിവാഹിതയായി ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകുമ്പോള്‍ കരയുന്ന പതിവിനേയും ആചാരത്തേയും തള്ളിക്കളഞ്ഞു ഈ ബംഗാളി വധു. പരമ്പരാഗതമായ ബന്‍സാരി സാരിയണിഞ്ഞ് വരനോടൊപ്പം നില്‍ക്കുകയാണ് വധു. സ്വന്തം രക്ഷകര്‍ത്താക്കളുടെ നേര്‍ക്ക് അരിയെറിയുന്ന കനകാഞ്ജലി എന്ന ആചാരം നടത്തുന്നതിനിടെ മാതാപിതാക്കളോടുള്ള കടം അങ്ങനെയൊന്നും വീട്ടാനാകില്ലെന്നും യുവതി പറയുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഭര്‍ത്തൃവീട്ടിലേക്ക് പോകുമ്പോള്‍ കരയുന്ന പതിവു രീതിയോടും ബൈബൈ […]
വീണ്ടും ചരിത്രമെഴുതാന്‍ ശ്രീകുമാര്‍ മേനോന്‍
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം സിനിമയുടെ നിര്‍മ്മാണത്തിന്‍റെ കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍. 1200 കോടി രൂപ നിര്‍മ്മാണ ചെലവിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും കരാറില്‍ നിര്‍മ്മാതാവും സംവിധായകനും ഒപ്പുവെച്ചെന്നും ജോമോന്‍ പറഞ്ഞു. നിര്‍മ്മാതാവ് ഡോ. എസ്.കെ നാരായണനും ശ്രീകുമാര്‍ മേനോനും കരാറില്‍ ഒപ്പുവെക്കുന്നതായി തോന്നിക്കുന്ന ചിത്രവും ജോമോന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള അവസാന വട്ട ചര്‍ച്ചകള്‍ ഇന്നലെ നടന്നെന്നും ജോമോന്‍ പറഞ്ഞിരുന്നു. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി താന്‍ […]
ഡല്‍ഹിയോടും തോറ്റ് ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡെെനാമോസിനെതിരെ ബ്ലാസ്റ്റേഴ്സിന് തോൽവി. മത്സരത്തിലുടനീളം ഡെെനാമോസ് ആധിപത്യം പ്രകടമായപ്പോൾ, ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു മഞ്ഞപ്പട അടിയറവ് പറഞ്ഞത്. 28ാം മിനിറ്റിൽ ജിയാന്നി സുയ്വർലൂൻ ഡൽഹിയുടെ ആദ്യ ഗോൾ നേടിയപ്പോൾ, ഇഞ്ചുറി ടെെമിൽ അനാവശ്യമായി വഴങ്ങിയ പെനാൽട്ടി റെനെ മിഹെലിക്ക്ഗോളാക്കി മാറ്റുകയായിരുന്നു. ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങൾ മാറ്റി നിർത്തിയാൽ മത്സരം വരുതിയിലാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. പഴുതടച്ച പ്രതിരോധം തീർക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടപ്പോൾ, ചാങ്തേയുടെ നേതൃത്വത്തിൽ ഡെെനാമോസ് പല തവണ കേരള ഗോൾ മുഖത്തേക്ക് […]
കൊച്ചിയില്‍ സ്കൂട്ടര്‍ യാത്രക്കാരനെ വണ്ടി ഇടിപ്പിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചിയില്‍ സ്കൂട്ടര്‍ യാത്രക്കാരനെ വണ്ടി ഇടിപ്പിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ പുറത്ത്. കൊച്ചി പനമ്പള്ളി നഗറിനടുത്ത് ചൊവ്വാഴ്ചയാണ് സംഭവം. കുമ്പളങ്ങി സ്വദേശി തോമസാണ് മരിച്ചത്. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോണ്‍ പോളിനെയും സുഹൃത്തിനെയും പോലീസ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തു. അപകടം നടത്താനുപയോഗിച്ച കാര്‍ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലാണ് ഇവര്‍ പാലക്കാടേക്ക് കടന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
അധോലോക നേതാവ് രവി പൂജാരി അറസ്റ്റിലായെന്ന് സൂചന
അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്നു സൂചന. ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പൂജാരി അറസ്റ്റിലായി എന്നാണ് ബംഗളൂരു പൊലീസിന് ലഭിച്ച വിവരം. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പൂജാരി.ബംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടീസ് ഇയാൾക്കെതിരെ ഇറക്കിയിരുന്നു. കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് അന്വേഷണം രവി പൂജാരിയിലേക്ക് നീങ്ങിയിരുന്നു.
ആര്യാടന്‍ ഉപവസിച്ചു, ജനസംഘം തെരുവിലിറങ്ങി
മറ്റൊരു ജില്ല രൂപീകരിക്കുമ്പോഴും ഉണ്ടാകാത്ത എതിര്‍പ്പാണ് മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ ഉണ്ടായത്. ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘവും കോണ്‍ഗ്രസും ജില്ലക്കെതിരെ പ്രത്യക്ഷ സമരവുമായി വന്നു. ആര്യാടന്‍ മുഹമ്മദ് ആകട്ടെ മലപ്പുറം കുട്ടിപ്പാകിസ്താന്‍ ആകുമെന്ന് പറഞ്ഞ് ഉപവാസ സമരവും നടത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്‍ലിം ലീഗും മലപ്പുറം ജില്ലക്കായി വാദിച്ചപ്പോള്‍ എതിര്‍പ്രചാരണം അതിശക്തമായിരുന്നു. ജനസംഘവും കെ.കേളപ്പന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും എതിര്‍പ്പുമായി തെരുവിലിറങ്ങി. മലപ്പുറം ജില്ല രൂപീകരിച്ചാല്‍ അത് കുട്ടിപ്പാക്കിസ്താന്‍ ആകുമെന്നായിരുന്നു പ്രചാരണം അന്നത്തെ കോഴിക്കോട് ഡി.സി.സി സെക്രട്ടറിയായിരുന്ന ആര്യാടന്‍ […]
തിരൂർ ജില്ലാ രൂപീകരണം ആവശ്യപ്പെട്ട് എസ്.ഡി.പി.ഐയുടെ ലോങ് മാർച്ച്
തിരൂർ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംഘടിപ്പിച്ച ലോങ് മാർച്ച് മലപ്പുറത്ത് സമാപിച്ചു. സമാപന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്‍റ് അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. വഴിക്കടവിൽ നിന്നും വെളിയംകോട് നിന്നും ആരംഭിച്ച രണ്ട് ജാഥകൾ മലപ്പുറത്ത് സംഗമിക്കുകയായിരുന്നു. ജില്ലയുടെ മലയോര മേഖലയിൽ നിന്നും തീരദേശ മേഖലയിൽ നിന്നുമാണ് രണ്ട് ജാഥകൾ മലപ്പുറത്തെത്തിയത്. അഡ്വക്കറ്റ് കെ.സി നസീർ, ബാബുമണി കരുവാരകുണ്ട് എന്നിവരാണ് ജാഥാ ക്യാപ്റ്റൻമാർ. മലപ്പുറത്തിൻറെ വികസന മുന്നേറ്റത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്ന പ്രചാരണവുമായാണ് നാല് ദിവസം […]












