മണിമല:പരേതനായ കാട്ടുപാലം ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ ചാക്കോ കാട്ടുപാലം (86) നിര്യാതയായി. എഴുമറ്റൂർ കുമ്പിളുവേലിൽ കുടുംബാംഗമാണ് പരേത . കേളി മുൻ പ്രസിഡന്റ് ബാബു കാട്ടുപാലത്തിന്റെ മാതാവും ,കേളി പ്രസിഡന്റ് ബെന്നി പുളിക്കലിന്റെ ഭാര്യാമാതാവുമാണ് പരേത. സംസ്കാരകർമ്മങ്ങൾ 5.2 .19 ന് ചൊവ്വാഴ്ച രാവിലെ 9.30 ന് കരിക്കാട്ടൂർ സെന്റ്. ജെയിംസ് സി.എം.ഐ ദേവാലയത്തിൽ വച്ച് നടക്കുന്നതാണ്. കേളി സ്വിറ്റസർലണ്ടും കൂടാതെ സ്വിറ്റ്‌സർലണ്ടിലെ മറ്റു വിവിധ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്‌മകൾ പരേതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. മക്കൾ […]
Author: Tomy Thondamkuzhy
യൂണിയനുകള്‍ ‘പണി’ തുടങ്ങി; ഡ്രൈവര്‍ കം കണ്ടക്ടറെ ബസില്‍ നിന്ന് ഇറക്കിവിട്ടു
കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ തമ്പാനൂര്‍ ബസ് സ്റ്റാന്‍റില്‍ തടഞ്ഞ് ഇറക്കിവിട്ടു. എട്ട് മണിക്കൂറില്‍ താഴെ റണ്ണിങ് ടൈം ഉള്ള സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ ആവശ്യമില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം കണ്ടക്ടര്‍മാരാണ് ജീവനക്കാരനെ ഇറക്കിവിട്ടത്. സംഭവത്തില്‍ ഡി.ടി.ഒയോട് റിപ്പോര്‍ട്ട് തേടിയതായി മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഡ്രൈവർ കം കണ്ടക്ടർ രീതി നടപ്പാക്കിയ മുന്‍ എം.ഡി ടോമിന്‍ തച്ചങ്കരിയെ എം.ഡി സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് ജീവനക്കാരുടെ സംഘടിത നീക്കം. തിരുവനന്തപുരം – പാലക്കാട് […]
വാട്സാപ്പില്‍ പിറന്ന പുസ്തകത്തിന് ലോകോത്തര പുരസ്കാരം
വെറുതെ ചാറ്റ് ചെയ്ത് നേരം കളയാനുള്ള മാർഗമായാണ് വാട്സാപ്പിനെ നിങ്ങൾ മനസ്സിലാക്കിയതെങ്കിൽ ആ ധാരണ തിരുത്താൻ നേരമായിരിക്കുന്നു. കാരണം, വാട്സാപ്പിലൂടെ ടെക്സ്റ്റുകളായി അയച്ച സന്ദേശങ്ങൾ കോർത്തിണക്കി പുറത്തിറക്കിയ പുസ്തകത്തിന് ഉന്നതമായ സാഹിത്യ പുരസ്കാരം ലഭിച്ചിരിക്കുകയാണ്. ആസ്ത്രേലിയയിലാണ് ഈ അപൂർവ സംഭവം അരങ്ങേറിയത്. ഇറാനിൽ നിന്നും ആസ്ത്രേലിയയിലേക്ക് അഭയം തേടി പോയ കുർദിഷ് മാധ്യമ പ്രവർത്തകൻ ബെഹ്റൂസ് ബൂചാനി രചിച്ച ‘നോ ഫ്രണ്ട് ബട്ട് ദ മൗണ്ടെെൻസ്; റെെറ്റിംഗ് ഫ്രം മാനുസ് പ്രിസൺ’ എന്ന പുസ്തകത്തിനാണ് 72,600 ഡോളറിന്റെ […]
പേരന്‍പിന്റെ ആദ്യ ഷോ മനസ്സ് നിറഞ്ഞ് കണ്ടത് ഇവരാണ്!
മമ്മുട്ടി നായകനായ പേരന്‍പ് സിനിമ ഇന്നലെയാണ് കേരളത്തിലാകമാനം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ അമുദന്‍ എന്ന കഥാപാത്രം കടന്നുവരുന്നത്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്. ചിത്രത്തിലെ സാധനയുടെ അഭിനയം ഇതിനകം ഏറെ കൈയടി നേടിയിരുന്നു.
കള്ളപ്പണ കേസ്: റോബര്‍ട്ട് വാദ്രക്ക് മുന്‍കൂര്‍ ജാമ്യം
കള്ളപ്പണ കേസില്‍ റോബര്‍ട്ട് വാദ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഫെബ്രുവരി 16വരെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി ആറിന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട് വാദ്രയുടെ സഹായിയായ മനോജ് അറോറയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.
ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച
അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച വിയറ്റ്നാമിലെന്ന് റിപ്പോര്‍ട്ട്. ഈ മാസാവസാനം കൂടിക്കാഴ്ചയുണ്ടാകാനാണ് സാധ്യത. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച സിംഗപ്പൂരിലായിരുന്നു. ഉത്തരകൊറിയയുടെ ആണവ കരാര്‍ മധ്യസ്ഥന്‍ കിം യോങ് ചോയിയുമായി അമേരിക്ക നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാഷ്ട്രത്തലവന്‍മാരുടെയും കൂടിക്കാഴ്ച വിയറ്റ്നാമിലാക്കാന്‍ ധാരണയായതാണ് റിപ്പോര്‍ട്ട്. വിയറ്റ്നാമിലെ തീരനഗരമായ ഡാനാംഗിലാവും ഉച്ചകോടിയെന്നു ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎനാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ ചൈനീസ് പ്രസിഡണ്ട് ഷിജിംഗ്പിങ്ങുമായി […]
പല്ലില്‍ കമ്പി ഇടാതെ തന്നെ നേരെയാക്കാം; പരിഹാരമിങ്ങനെയാണ്
പല്ലില്‍ കമ്പിയിടുന്ന മിക്കയാളുകളും ആദ്യം ഒന്നു ചിന്തിക്കുക അതെങ്ങനെയാണ് തങ്ങളുടെ സൗന്ദര്യത്തെ ബാധിക്കുന്നതെന്നാണ്. അതിന് പരിഹാരമെന്ന രൂപത്തിലാണ് പല്ലിന് പുറമേക്ക് കാണാത്ത രൂപത്തില്‍ ക്ലിപുമായി പുതിയ കമ്പനികളുടെ രംഗ പ്രവേശം. ഇന്‍വിസിബിള്‍ അലൈനേര്‍സ് ഫോര്‍ ടീത്ത് എന്ന പേരില്‍ പുറത്തിറങ്ങുന്ന പുതിയ ക്ലിപ്പ് പല്ലിന് അനുയോജ്യമായ രൂപത്തിലാണ് കമ്പനികള്‍ പുറത്തിറക്കുന്നത്. പേര് പോലെ തന്നെ പല്ലിന് പുറമേക്ക് ദൃശ്യമാകാത്ത ക്ലിപ്പുകള്‍ ഇന്‍വിസ് അലൈന്‍ എന്ന ആഗോള ബ്രാന്‍ഡാണ് ഇന്ന് കൂടുതലും പുറത്തിറക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കൃത്യമായ അളവില്‍ […]
അമേരിക്കയില്‍ പിടിയിലായ വിദ്യാര്‍ത്ഥികള്‍ക്കായി നയതന്ത്ര നീക്കം തുടങ്ങി ഇന്ത്യ
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായ സംഭവത്തില്‍ ഇന്ത്യ നയതന്ത്ര ഇടപെടല്‍ തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ബന്ധുക്കളെ സഹായിക്കുന്നതിനുമായി അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് അമേരിക്കയിൽ അറസ്റ്റിലായ 130ല്‍, 129 പേരും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. വ്യാജ സര്‍വകലാശാലയുടെ പേരില്‍ ഇവര്‍ വിസ കാലാവധി നീട്ടുകയായിരുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട് യു.എസ് ആഭ്യന്തര സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് വിസ തട്ടിപ്പ് പുറത്തു വന്നത്. അനുനൂറോളം പേര്‍ തട്ടിപ്പിന്റെ ഭാഗമായതായാണ് […]
മൂന്നാം സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ലീഗിൽ ധാരണ
മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന് മുസ്ലിം ലീഗിൽ ധാരണ. പത്താം തീയതി നടക്കുന്ന യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് കെ.പി.എ മജീദ്. ആവശ്യത്തിൽ നിന്ന് പിന്മാറണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടതായി സൂചന. സീറ്റ് സംബന്ധിച്ച ആവശ്യങ്ങള്‍ യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ കാര്യങ്ങളും ഉന്നതാധികാര സമിതയില്‍ ചര്‍ച്ച ചെയ്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് […]
സ്കൂളിന്‍റെ സ്ഥലം സ്വകാര്യ വ്യക്തിക്ക് വിറ്റതായി പരാതി
കോഴിക്കോട് തലക്കുളത്തൂരില്‍ എയ്ഡഡ് സ്കൂളിന്‍റെ ഭൂമി സ്വകാര്യ വ്യക്തിക്ക് വിറ്റതായി പരാതി. കളിസ്ഥലമുള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ക്കായി ഭൂമിയില്ലാതെ വലയുമ്പോഴാണ് റോഡ് നിര്‍മാണത്തിനായി സ്വകാര്യ വ്യക്തിക്ക് മാനേജ്മെന്‍റ് ഭൂമി വിറ്റത്. സംഭവത്തില്‍ നാട്ടുകാര്‍ ബാലുശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി. ദശാബ്ദങ്ങള്‍ പഴക്കമുള്ള എടക്കര എ.എസ്.വി.യു.പി സ്കൂളിന്‍റെ അതിരാണിത്. സ്കൂളിന്‍റെ പിന്നിലേക്ക് നടപ്പാത മാത്രമുണ്ടായിരുന്ന ഇവിടെ റോഡ് തന്നെ നിര്‍മിച്ചിരിക്കുന്നു. സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള റോഡിനായി മാനേജ്മെന്‍റ് സ്കൂളിന്‍റെ സ്ഥലം വിറ്റതായാണ് പരാതി. അടച്ചു പൂട്ടല്‍ ഭീഷണി […]












