ഫോൾഡബിൾ 5ജി സ്മാർട്ട്ഫോൺ വിപണിയിലിറക്കുന്നതുമായി ബന്ധപ്പെട്ട വാർത്ത ഈയടുത്താണ് വാവെയ് പുറത്തുവിട്ടത്. എന്നാൽ ബാഴ്സലോണയിൽ നടക്കുന്ന മൊബെെൽ വേൾഡ് കോൺഗ്രസിൽ (Mobile World Congress 2019) ഫോണിന്റെ ലോഞ്ചിംഗ് നടത്തുമെന്നാണ് ചെെനീസ് നിർമാതാക്കൾ ഒടുവിലായി അറിയിച്ചിരിക്കുന്നത്. എന്നാൽ ഇറക്കാൻ പോകുന്ന ഫോൾഡബിൾ ഫോണിന്റെ വിലയുള്‍പ്പടെയുള്ള കൂടുതൽ വിവരങ്ങൾ എം.ഡബ്ല്യു.സിക്ക് തൊട്ടു മുൻപ് വിളിച്ച് ചേർക്കുന്ന പ്രസ് മീറ്റിലായിരിക്കും കമ്പനി അറിയിക്കുക. കഴിഞ്ഞ മാസമാണ് അഞ്ചാം തലമുറ ഫോൾഡബിൾ ഫോൺ അവതിരിപ്പിക്കുമെന്ന വിവരം വാവെയ് പുറത്തുവിട്ടത്. ഹെെസിലിക്കൺ കിരിൻ […]
Author: Tomy Thondamkuzhy
ന്യൂസിലന്‍ഡ് ട്രോളിന് മറുപടി ട്രോളുമായി കേരള പൊലീസ്
ട്രോളിന് ട്രോള്‍ മറുപടിയുമായി കേരള പൊലീസ് വീണ്ടും. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിനിടെ മോശം പ്രകടനം കാഴ്ച്ച വെച്ച സ്വന്തം ടീമിനെ ട്രോളിയ ന്യൂസിലൻഡ് ഈസ്റ്റേൺ ജില്ലാ പൊലീസിന് സമാന രീതിയില്‍ മറുപടി നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. നേരത്തെ ആസ്ത്രേലിയൻ പര്യടനം വിജയകരമാക്കി, ന്യൂസിലൻഡിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും മിന്നുന്ന ജയം സ്വന്തമാക്കിയ ഇന്ത്യയെ പ്രശംസിച്ചും സ്വന്തം ടീമിനെ ചുളുവിൽ വിമർശിച്ചും ന്യൂസിലൻഡ് പൊലീസ് പോസ്റ്റ് ചെയ്ത ട്രോളിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. ട്രോളിന് ട്രോള്‍ […]
ഡാര്‍ക്ക് കോമഡിയുമായി റോഷന്റെ ‘എ വെരി നോര്‍മല്‍ ഫാമിലി’
പുതിയ നിയമം എന്ന മമ്മുട്ടി ചിത്രത്തിലൂടെ വില്ലനായി മലയാള സിനിമയിലെത്തി, പിന്നീട് ആനന്ദം, വിശ്വാസപൂര്‍വം മന്‍സൂര്‍, കൂടെ എന്നീ സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാവാണ് റോഷന്‍ മാത്യൂ. റോഷന്‍ സിനിമാ അഭിനേതാവില്‍ നിന്നും മാറി നാടകവുമായി പ്രേക്ഷകരിലേക്ക് കടന്ന് വന്നിരിക്കുകയാണ് ‘എ വെരി നോര്‍മല്‍ ഫാമിലി’ എന്ന ഡാര്‍ക്ക് കോമഡി നാടകത്തിലൂടെ. റോഷന്‍ മാത്യു സംവിധാനം നിര്‍വഹിച്ച നാടകത്തിന്റെ ആദ്യ അവതരണം തിരുവന്തപുരത്ത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്നിരുന്നു. അതിന് ശേഷമുള്ള രണ്ടാമത്തെ പ്രദര്‍ശനമാണ് വരുന്ന ഒമ്പതിനും […]
ജില്ലയെ ഉയരങ്ങളിലേക്ക് കെെ പിടിച്ചുയര്‍ത്തിയ സര്‍വകലാശാല
കാലിക്കറ്റ് സര്‍വകലാശാലക്ക് മലപ്പുറം ജില്ലയുടെ വികസനത്തില്‍ അതിനിര്‍ണായക പങ്കുണ്ട്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്ലിം ലീഗും പങ്കാളികളായ സപ്ത കക്ഷി സര്‍ക്കാരാണ് സര്‍വകലാശാല സ്ഥാപിച്ചത്. മലപ്പുറം ജില്ലയുടെ പിറവിക്ക് ഒരു വര്‍ഷം മുന്‍പാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് ശിലപാകിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ കഴിഞ്ഞതേയുള്ളൂ. സര്‍വകലാശാലക്ക് തറക്കല്ലിട്ടതിന് തൊട്ടടുത്ത വര്‍ഷമാണ് മലപ്പുറം ജില്ല പിറക്കുന്നത്. പേരില്‍ കാലിക്കറ്റ് എന്നുണ്ടെങ്കിലും മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായിപ്പോയ മലബാറിന്‍റെ വളര്‍ച്ചക്കും വികസനത്തിനും […]
കീഴാറ്റൂർ സമരത്തിൽ നിന്ന് പിൻമാറിയെന്നത് കുപ്രചരണമെന്ന് വയൽക്കിളികൾ
കീഴാറ്റൂർ സമരത്തിൽ നിന്ന് സമര സമിതി പിൻമാറിയെന്നത് സി.പി.എം നടത്തുന്ന കുപ്രചരണമെന്ന് വയൽക്കിളികൾ. ഭൂമിയുടെ രേഖകൾ കൈമാറിയെന്നും സമരം അവസാനിപ്പിച്ചെന്നുമായിരുന്നു പ്രചരണം. എന്നാൽ ദേശീയപാത അതോറിറ്റിയുടെ വിജ്ഞാപനപ്രകാരം ഭൂമിയുടെ രേഖകളുടെ പകർപ്പുകളാണ് ഭൂഉടമകൾ കൈമാറിയതെന്ന് വയൽക്കിളികൾ പറഞ്ഞു. സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ഉൾപ്പടെയുള്ളവർ ഭൂമിയുടെ രേഖ ഇതുവരെ ഹാജരാക്കിയിട്ടില്ല. കള്ളപ്രചരണങ്ങളെ അതിജീവിച്ച് നിയമപോരാട്ടവും സമരവും തുടരുമെന്നും വയൽക്കിളികൾ പറഞ്ഞു.
ബി.ജെ.പി ഇതര പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് കെ.വി തോമസ്
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി ഇതര പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുകയാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് കെ.വി തോമസ് എം.പി. താന്‍ വീണ്ടും മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. എറണാകുളം മണ്ഡലത്തില്‍ മത്സരിക്കാന്‍ താന്‍ മാത്രമല്ല മറ്റ് നിരവധിപ്പേരുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.
തട്ടകത്തില്‍ കാലിടറിയ കെ. കരുണാകരന്‍; 1996ല്‍ സംഭവിച്ചത്..
1996ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് തൃശൂര്‍ മണ്ഡലത്തിലായിരുന്നു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരനാണ് അന്ന് സ്വന്തം രാഷ്ട്രീയ തട്ടകത്തില്‍ കാലിടറി വീണത്. 1480 വോട്ടുകള്‍ക്ക് സി.പി.ഐ സ്ഥാനാര്‍ത്ഥി വി.വി രാഘവനോടായിരുന്നു കെ. കരുണാകരന്റെ തോല്‍വി. കെ കരുണാകരന്‍ മലയാളിക്ക് ആമുഖങ്ങളാവശ്യമില്ലാത്ത രാഷ്ട്രീയ നേതാവായിരുന്നു. ജനനം കണ്ണൂരില്‍. രാഷ്രീയ പ്രവര്‍ത്തനം തുടങ്ങിയത് തൃശൂരില്‍. തൃശൂരില്‍ നിന്നും തുടങ്ങിയ ആ രാഷ്ട്രീയ യാത്ര കേരളവും കടന്ന് ഡല്‍ഹിയില്‍ വരെ എത്തിയത് രാഷ്ട്രീയ […]
ശബരിമലയില്‍ പാര്‍ട്ടിയുടെ നിലപാടല്ല തന്റേതെന്ന് വി.ഡി സതീശന്‍
ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ. ബി.ജെ.പി നടത്തുന്നതുപോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സ്ത്രീ സമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് ഞാന്‍. കോണ്‍ഗ്രസിനറെ അടിസ്ഥാന തത്ത്വവും അതാണ്. ഇത്തരം വിഷയങ്ങളുടെയെല്ലാം യഥാര്‍ഥ കാരണം മലയാളി സമൂഹത്തിന്റെ ഇടയിലുള്ള സ്ത്രീവിരുദ്ധതയാണ് എന്നാണ് കരുതുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ശബരിമല വിഷയം കോടതിയില്‍ വന്നപ്പോള്‍ നിലവിലെ ആചാരങ്ങള്‍ മാറ്റേണ്ട എന്നാണ് […]
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് സമനിലയോടെ തുടക്കം
സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന് സമനിലയോടെ തുടക്കം. തെലങ്കാനയാണ് കേരളത്തെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ‘സൗത്ത് ഗ്രൂപ്പ് ബി’യിലെ ആദ്യ മത്സരത്തിലാണ് കേരളം സമനില വഴങ്ങിയത്. കേരളം ഗോളടിക്കാൻ മറന്ന മത്സരത്തിൽ ഇരുപകുതികളിലുമായി ലഭിച്ച പത്തോളം അവസരങ്ങളാണ് ടീം തുലച്ചത്. ഇതോടെ ഗ്രൂപ്പിലെ മറ്റു മത്സരങ്ങൾ കേരളത്തിന് നിർണായകമാവും. മറ്റെന്നാള്‍ പോണ്ടിച്ചേരിയുമായാണ് കേരളത്തിന്റെ രണ്ടാം മത്സരം. തെലങ്കാന, പോണ്ടിച്ചേരി, സർവീസസ് എന്നിവയാണ് ‘ദക്ഷിണ മേഖല ബി’ഗ്രൂപ്പിൽ കേരളത്തോടൊപ്പം ഉള്ളത്.
ശബരിമലയിലെ യുവതി പ്രവേശനം: ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍ മാത്രമെന്ന് കടകംപള്ളി
സുപ്രീംകോടതി വിധിയെ തുടർന്ന് പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള രണ്ട് സ്ത്രീകൾ മാത്രമാണ് ശബരിമലയിൽ ദർശനം നടത്തിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ശ്രീലങ്കൻ യുവതി ദർശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും സഭയെ മന്ത്രി രേഖാമൂലം അറിയിച്ചു. ശബരിമല ആചാര – വിശ്വാസ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം തന്ത്രിയിൽ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി വ്യക്തമാക്കി. 51 യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്നായിരുന്നു സർക്കാർ ആദ്യം സുപ്രീം കോടതിയെ അറിയിച്ചത്. ഈ ലിസ്റ്റിൽ പുരുഷന്മാരും ഉൾപ്പെട്ടെന്ന് തെളിഞ്ഞതോടെ പട്ടിക […]












