ബ്രസീലില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം142 ആയി. ജനുവരി 25നാണ് മലിനജലം സംഭരിച്ചു വച്ചിരുന്ന ഡാം പൊട്ടി തെറിച്ചത്. വന്‍ നാശനഷ്ടമാണ് അപകടത്തെ തുടര്‍ന്നു ഉണ്ടായിരിക്കുന്നത്. ബ്രസിലിലെ ബ്രുമാധിനോയില്‍ സ്ഥിതി ചെയ്യുന്ന ഖനന മാലിന്യം സംഭരിച്ചിരുന്ന ഡാം കഴിഞ്ഞ മാസം 25നാണ് നിലംപൊത്തിയത്. ഡാമില്‍ നിന്നും കുത്തിയൊലിച്ച മലിനജലം പരിസര പ്രദേശത്തെ പൂര്‍ണമായും തുടച്ചുനീക്കി. കെട്ടിടങ്ങള്‍, വീടുകള്‍, കൃഷിയിടങ്ങള്‍ എന്നിവയെല്ലാം പൂര്‍ണമായും നാമവശേഷമായി. ഡാമിന്റെ പരിസര പ്രദേശത്ത് താമസിച്ചിരുന്ന 192 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 142 […]
Author: Tomy Thondamkuzhy
വരുന്നു സ്പോര്‍ട്സ് ഷൂവുമായി ഷവോമി
സ്മാർട്ട്ഫോൺ വിപണിയിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചതിനു പിറകെ, സ്പോർട്സ് ഷൂവുമായി ഷവോമി. ‘എം.ഐ മെൻസ് സ്പോര്‍ട്സ് ഷൂ 2’വുമായാണ് (Mi Men’s Sports Shoes 2) ഷവോമി എത്തുന്നത്. നൂതനമായ സാങ്കേതികത ഉപയോഗിച്ചുള്ളതായിരിക്കും പുറത്തിറക്കുന്ന ഷൂ എന്ന് ചെെനീസ് കമ്പനി വ്യക്തമാക്കി. 5-ഇൻ-വൺ മോൾഡിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പുറത്തിറങ്ങുന്ന ഷൂ അഞ്ച് വിവിധ തരം മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് അവകാശവാദം. എം.ഐ സൗണ്ട്ബാർ, എം.ഐ ടെലവിഷൻ, എം.ഐ മെെക്രോ യു.എസ്.ബി, 2.5A ഫാസ്റ്റ് ചാർജിംഗ് […]
റോബര്‍ട് വാദ്രയെയും കാര്‍ത്തി ചിദംബരത്തെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട് വാദ്രയെയും പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ വാദ്രയെ രണ്ടാം ദിവസമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്. ഐ.എന്‍.എക്സ് മീഡിയ ഇടപാട് കേസിലാണ് കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യുന്നത്. ആയുധ ഇടപാടുകാരനായിരുന്ന സഞ്ജയ് ബന്ധാരിയ വഴി ലണ്ടനിലെ ബ്രിന്‍സ്റ്റന്‍ സ്ക്വയറില്‍ 1.9 ബ്രിട്ടീഷ് പൌണ്ട് വില വരുന്ന സ്വത്തുക്കള്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട് […]
ശബരിമല കേസിലെ ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം പ്രസിഡന്‍റ് അറിയാതെ
ശബരിമല കേസിലെ ദേവസ്വംബോര്‍ഡിന്റെ നിലപാട് മാറ്റം പ്രസിഡന്‍റ് പത്മകുമാര്‍ അറിയാതെ. ബോര്‍ഡ് സാവകാശ ഹരജി നല്‍കിയിട്ട് അതേകുറിച്ച് പറയാതെ സ്ത്രീപ്രവേശനത്തെ കോടതിയില്‍ അനുകൂലിച്ചതില്‍ എ പത്മകുമാറിന് കടുത്ത അതൃപ്തിയുണ്ട്. ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ദേവസ്വം കമ്മീഷണറുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് ദേവസ്വം പ്രസിഡന്‍റിന്റെ സംശയം. ഇക്കാര്യത്തില്‍ കമ്മീഷണറോട് പ്രസിഡന്‍റ് വിശദീകരണം ചോദിച്ചതായും സൂചനയുണ്ട്. സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സമയത്തെല്ലാം ബോര്‍ഡിന്റെ നിലപാട് അതിന് വിരുദ്ധമായിരിന്നു. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അതൃപ്തിക്ക് ദേവസ്വം പ്രസിഡന്‍റ് ഇരയായിട്ടുമുണ്ട്. എന്നാല്‍ ഇന്നലെ […]
തെരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കരുതെന്നാണ് അഭിപ്രായമെന്ന് വെള്ളാപ്പള്ളി
തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡിപി യോഗത്തിന്റെ ഔദ്യോഗിക ഭാരവാഹികളാരും മത്സരിക്കരുത്. ബി.ഡി.ജെ.എസ്, എസ്.എന്‍.ഡിപിയുടെ പോഷക സംഘടനയല്ല, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എസ്.എന്‍.ഡിപി അഭിപ്രായം പറയേണ്ടതില്ലെന്നും വെള്ളാപ്പള്ളി പാലക്കാട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യപകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍, എന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിന് സമനില
ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയ ശേഷം പോയിന്റ് ടേബിളില്‍ ഒന്നാംസ്ഥാനക്കാരായ ബംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി. തുടക്കത്തില്‍ കളം നിറഞ്ഞ് കളിക്കുകയും അവസാന മിനുറ്റുകളില്‍ തുടര്‍ച്ചയായി ഗോളുകള്‍ വഴങ്ങുകയും ചെയ്തതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. എന്നാല്‍ ഒന്നാം സ്ഥാനക്കാരെ അവരുടെ ഹോംഗ്രൌണ്ടില്‍ വിറപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സ് മത്സരം അവസാനിപ്പിച്ചത്. ആദ്യ പകുതിയില്‍ സ്ലാവിസ സ്‌റ്റോയ്‌നോവിച്ച് (16′), കറേജ് പെക്കൂസന്‍ (40′) എന്നിവരുടെ ഗോളുകളിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയത്. ഇതില്‍ സ്റ്റോയ്നോവിച്ചിന്‍റെ ഗോള്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നു. ബംഗളൂരുവിനെതിരെ […]
അക്ഷയ് കുമാറിനൊപ്പം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കിംഗ് ഖാന്‍
ഒരുമിച്ച് സിനിമയിലെത്തിയവരാണെങ്കിലും ഉറ്റ സുഹൃത്തുക്കളാണെങ്കിലും ഷാരൂഖ് ഖാനും അക്ഷയ് കുമാറും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍ കുറവാണ്. രണ്ട് പേരും സിനിമാക്കാരായിട്ട് 25 വര്‍ഷങ്ങളായി. പക്ഷേ ഇവരൊരുമിച്ചുള്ള ചിത്രങ്ങള്‍ വിരലില്‍ എണ്ണാവുന്നവയാണ്. അതിനുള്ള കാരണം അല്‍പം ഹാസ്യത്തോടെ വെളിപ്പെടുത്തിയിരിക്കുകയാണ് കിംഗ് ഖാന്‍. അക്ഷയ് കുമാറിനെപ്പോലെ രാവിലെ എഴുന്നേറ്റ് ജോലി ചെയ്യാന്‍ തനിക്കാവില്ലെന്നാണ് ഇതിനുള്ള മറുപടിയായി ഷാരൂഖ് ഖാന്‍ പറഞ്ഞത്. അക്ഷയ്‌യുടെ ഒരു ദിവസം അതിരാവിലെ ആരംഭിക്കുമെന്ന് ഷാരൂഖ് പറയുന്നു. അക്ഷയ് എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ ഉറങ്ങുകയായിരിക്കും. തന്റെ ജോലി ആരംഭിക്കുമ്പോള്‍ […]
മുസഫര്‍നഗര്‍ കലാപ കേസുകള്‍ യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നു
2013ലെ മുസഫര്‍ നഗര്‍ കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ ശുപാര്‍ശ. 100ലധികം പേര്‍ക്കെതിരെ ചുമത്തിയ 38 കേസുകള്‍ പിന്‍വലിക്കാനാണ് നീക്കം. യു.പിയിലെ സ്‌പെഷ്യല്‍ സെക്രട്ടറി ജെ.പി സിംഗും അണ്ടര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ റായിയും കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 10നാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചത് […]
ലണ്ടനില്‍ ആസ്തിയുണ്ടെന്ന ആരോപണം തള്ളി റോബര്‍ട്ട് വാദ്ര
ലണ്ടനില്‍ ആസ്തിയുണ്ടെന്ന ആരോപണത്തെ തള്ളി റോബര്‍ട്ട് വാദ്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ മൊഴി നല്‍കി. ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയെ അറിയില്ലെന്നും അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ വാദ്ര വ്യക്തമാക്കി. ഭാര്യയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയോടൊപ്പമാണ് റോബര്‍ട്ട് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇടക്കാല ജാമ്യം നല്‍കിയ കോടതി എന്‍ഫോഴ്സ്മെന്റ് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് റോബര്‍ട്ട് വാദ്രയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാദ്ര ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് […]
സൗജന്യ ചാനലുകള്‍ തടയുന്നു; കേബിള്‍ ടി.വി നെറ്റ്‌വര്‍ക്കിന് ട്രായിയുടെ നോട്ടീസ്
സൌജന്യമായി നല്‍കേണ്ട ചാനലുകള്‍ നിയമവിരുദ്ധമായി പ്രേക്ഷകര്‍ക്ക് തടഞ്ഞ കേബിള്‍ ടി.വി നെറ്റ്‌വര്‍ക്കിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ട്രായ് അറിയിച്ചു. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിട്ടും സൌജന്യ ചാനലുകള്‍ തടഞ്ഞ സേവന ദാതാവിനാണ് നോട്ടീസ് നല്‍കിയത്. സേവന ദാതാക്കള്‍ നിശ്ചയിക്കുന്ന ഒരു കൂട്ടം ചാനലുകളുടെ പാക്കേജ് ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പിക്കുന്നത് നിയമവിരുദ്ധമാണെന്നും ട്രായ് അറിയിച്ചു. സൌജന്യമായി എയര്‍ ചെയ്യുന്ന നൂറ് ചാനലുകള്‍ പ്രതിമാസം 130 രൂപക്ക് ഉപഭോക്താവിന് നല്‍കണമെന്നാണ് ടെലകോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. ഇതില്‍ 26 ദൂരദര്‍ശന്‍ ചാനലുകള്‍ […]












