സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ കോഴിക്കോട് എം.പി എം.കെ രാഘവന് വേണ്ടി പോസ്റ്ററൊട്ടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണം തുടങ്ങി. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പനങ്ങാട് പഞ്ചായത്തിലാണ് രാഘവന്‍റെ മുഖത്തോടെയുള്ള പോസ്റ്ററുകള്‍. ഫ്ലക്സ് ബോര്‍ഡുകളും മതിലെഴുത്തും തുടങ്ങാനുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ഇടവഴികളിലും മതിലുകളിലും മാത്രമല്ല ഗെയ്റ്റിലും തെങ്ങിലും വരെ നിലവിലെ എം.പി എം.കെ രാഘവന്‍ ഇടംപിടിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി രാഘവന്‍ തന്നെയാണെന്ന് കാര്യത്തില്‍ അത്രക്ക് ഉറപ്പുണ്ട് പ്രവര്‍ത്തകര്‍ക്ക്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ കോഴിക്കോട് എം.പി എം.കെ രാഘവന് വേണ്ടി പോസ്റ്ററൊട്ടിച്ച് […]
Author: Tomy Thondamkuzhy
ലോക്സഭ തെരഞ്ഞെടുപ്പ്; ഇടത് മുന്നണി യോഗം ഇന്ന്, സീറ്റ് വിഭജനം ചര്‍ച്ചയാകും
ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടത് മുന്നണി യോഗം ഇന്ന് ചേരും. കേരള സംരക്ഷണ യാത്രയുടെ ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട.വരും ദിവസങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനുള്ള ധാരണയും യോഗത്തിലുണ്ടാകും. സി.പി.ഐയുടെ സംസ്ഥാന നേതൃയോഗങ്ങളും ഇന്ന് ചേരുന്നുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച് സി.പി.ഐയുമായി സി.പി.എം നേരത്തെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരിന്നു.സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ഇന്നത്തെ യോഗത്തോടെ തീരുമാനമുണ്ടാകും.ഈ മാസം 14 ന് തിരുവനന്തപുരത്ത് നിന്ന് കോടിയേരിയും,16 ന് […]
ജീയോ ട്യൂബ് ഉപയോഗിച്ച് നിര്‍മിക്കുന്ന കടല്‍ ഭിത്തിയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍
ഓഖി വ്യാപക നാശം വിതച്ച കൊച്ചി ചെല്ലാനം തീരത്ത് ജീയോ ട്യൂബ് ഉപയോഗിച്ച് നിര്‍മിക്കുന്ന കടല്‍ ഭിത്തിയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍. ഒരു മാസം പിന്നിടുമ്പോഴും നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. അധികൃതരുടെയും കരാറുകാരുടെയും അനാവസ്ഥയാണ് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം ഓഖി വ്യാപക നാശം വിതച്ച കൊച്ചി ചെല്ലാനം തീരമേഖലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജിയോ ട്യൂബ് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മിക്കുമെന്നാണ് അധികാരികള്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഏറെ വൈകി പ്രവര്‍ത്തി ആരംഭിച്ചെങ്കിലും നിര്‍മാണം മന്ദഗതിയിലാണ്. ഇതോടൊപ്പം ട്യൂബില്‍ മണല്‍ നിറക്കുന്ന പ്രവര്‍ത്തി […]
മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം?
തലമുടി കൊഴിയുന്നത് സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായാലും ടെന്‍ഷനുണ്ടാക്കുന്ന ഒന്നാണ്. മുടി കൊഴിഞ്ഞുകൊഴിഞ്ഞ് കനം കുറഞ്ഞ് കഷണ്ടി വരെ ആകാം. പുരുഷന്മാരെയാണ് കഷണ്ടി ബാധിക്കുന്നതെങ്കിലും, മുടിയുടെ ഉള്ളു കുറയുന്നത് സ്ത്രീകള്‍ക്കും സങ്കടമുണ്ടാക്കുന്ന കാര്യമാണ്. ദീര്‍ഘകാലം നിലനില്‍ക്കുന്ന രോഗങ്ങള്‍ ഉള്ളവര്‍, ശസ്ത്രക്രിയ കഴിഞ്ഞവര്‍, അണുബാധ മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ എന്നിവരിലെല്ലാം സാധാരണഗതിയിലുള്ള മുടികൊഴിച്ചില്‍ കാണാറുണ്ട്. ഹോര്‍മോണുകളുടെ അളവിലുള്ള വ്യത്യാസവും മുടി കൊഴിയാന്‍ കാരണമാകാറുണ്ട്. പ്രത്യേകിച്ച് പ്രസവം കഴിഞ്ഞ സ്ത്രീകളില്‍. അമിതമായ ആര്‍ത്തവം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകളിലും മുടികൊഴിയുന്നത് കൂടുന്നതായി കാണാം. […]
ഞെട്ടിക്കുന്ന മേക്ക് ഓവറുമായി ‘ഐറ’യില്‍ നയന്‍താരയെത്തുന്നു
നയന്‍താര ഇരട്ടവേഷത്തിലെത്തുന്ന ‘ഐറ’ യിലെ താരത്തിന്‍റെ പുതിയ മേക്ക് ഓവര്‍ ചര്‍ച്ചയാകുന്നു. ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയിലാണ് നയന്‍താരയുടെ പുതിയ ലുക്ക് പ്രേക്ഷകരിലേക്കെത്തിയത്. നയന്‍താര വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് ബാക്കിയാക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിനു ലഭിക്കുന്നത്. നയന്‍താരക്ക് പുറമെ കലൈയരസന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാളി താരം കുളപ്പുള്ളി ലീല ശ്രദ്ധേയമായ കഥാപാത്രമായി ചിത്രത്തിലുണ്ട്. എച്ചരിക്കൈക്ക് ശേഷം സര്‍ജുന്‍ കെ.എം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐറ. […]
സന്തോഷ് ട്രോഫി; നാണംകെട്ട് കേരളം മടങ്ങി
സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം യോഗ്യതാ റൗണ്ട് കടക്കാതെ പുറത്ത്. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാർ എതിരില്ലാത്ത ഒരു ഗോളിന് സര്‍വീസസിനോട് പരാജയപ്പെട്ടാണ് പുറത്തായത്. മത്സരത്തിന്റെ 63-ാം മിനിറ്റിലാണ് സര്‍വീസസിന്റെ വിജയഗോള്‍ പിറന്നത്. വികാസ് ഥാപ്പയാണ് ഗോള്‍ സ്‌കോറര്‍. അഞ്ച് മിനിറ്റിനുള്ളില്‍ പ്രതിരോധ താരം അലക്‌സ് സാജി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും കേരളത്തിന് തിരിച്ചടിയായി. ഇതോടെ കേരളം പത്ത് പേരിലേക്ക് ചുരുങ്ങി. വിജയത്തോടെ സര്‍വീസസ് ഫൈനല്‍ റൗണ്ടിലെത്തി. ഗ്രൂപ്പ് ബിയില്‍ […]
ഗോഹത്യ: ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് കേസെടുത്തതില്‍ എതിര്‍പ്പുമായി രാഹുല്‍
മധ്യപ്രദേശിൽ ഗോഹത്യയുടെ പേരിൽ ദേശീയ സുരക്ഷ നിയമം ഉപയോഗിച്ച് കേസെടുത്തതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിര്‍പ്പ്. ഇക്കാര്യം രാഹുല്‍ മധ്യപ്രദേശ് സര്‍ക്കാരിനെ അറിയിച്ചെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ചിദംബരം കേരളത്തിലെ പ്രവർത്തകരുടെ വികാരം തെറ്റാണെന്ന് പറയാൻ തനിക്ക് അവകാശമില്ലെന്നും കൂട്ടിച്ചേർത്തു. പുതിയ പുസ്തകമായ അൺഡോന്റഡ്- സേവിങ് ദ ഐഡിയ ഓഫ് ഇന്ത്യ യുടെ പ്രകാശന ചടങ്ങിൽ ആയിരുന്നു മുൻ ധനമന്ത്രി പി […]
‘ഇന്ത്യയില്‍ ജനാധിപത്യം പേരിന് മാത്രമുണ്ടാവും’ അംബേദ്കര്‍ 1953ലെ അഭിമുഖത്തില്‍ പറഞ്ഞത്..
1953ല്‍ അംബേദ്കറുമായി ബി.ബി.സി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍… ഇന്ത്യയില്‍ ജനാധിപത്യം കാര്യക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? ഇല്ല. പേരിന് മാത്രമുണ്ടാവും. എന്താണുദ്ദേശിക്കുന്നത്? നിയമവ്യവസ്ഥയില്‍ ജനാധിപത്യം നിലനില്‍ക്കും. തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പ് നടക്കുക പ്രധാനമല്ലേ? ആണ്. പക്ഷേ തെരഞ്ഞെടുപ്പ് വഴി നല്ല ആളുകള്‍ അധികാരത്തിലെത്തിയാല്‍ മാത്രം. പക്ഷേ ഇതിലെല്ലാം മാറ്റം വരിക തെരഞ്ഞെടുപ്പ് വഴിയായിരിക്കില്ലേ? ശരിയാണ്. പക്ഷേ ഞങ്ങള്‍ക്ക് വോട്ട് വഴി സര്‍ക്കാരുകളെ മാറ്റാമെന്ന് പോലും അറിയാത്ത എത്രയോ ആളുകളുണ്ട്. ജനങ്ങളാണ് പരമാധികാരികള്‍ എന്നറിയാത്ത എത്രയോ ജനങ്ങളുണ്ട്. […]
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഐ.എം വിജയന്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഫുട്ബോള്‍ താരം ഐ.എം വിജയന്‍. മത്സരിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പല പാര്‍ട്ടികളും സീറ്റ് വാഗ്ദാനം ചെയ്തു. ഫുട്ബോള്‍ താരമായി അറിയപ്പെടാനാണ് ആഗ്രഹമെന്നും വിജയന്‍ തൃശൂരില്‍ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍
കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടത്ര ഫണ്ട് ഇല്ലാത്തതാണ് നിലവിലെ വെല്ലുവിളി. ഇക്കാര്യം മുതിര്‍ന്ന നേതാക്കള്‍ തന്നെ തുറന്നു പറയുന്നുണ്ട്. ഇന്നാ പിടിച്ചോ എന്ന് പറഞ്ഞത് പോലെ തെരഞ്ഞെടുപ്പ് ഇങ്ങെത്തി.പാര്‍ട്ടി മെഷിനറി ഓടണമെങ്കില്‍ കൈ നിറയെ പണം വേണം.പക്ഷെ അഞ്ച് പൈസ പോലും ബാക്കിയില്ല കോണ്‍ഗ്രസിന്റെ കയ്യില്‍.എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിത്തവും ഇല്ലാതെ വട്ടം കറങ്ങുകയാണ് നേതാക്കള്‍. ദാരിദ്ര്യാവസ്ഥ ഉള്ളത് ഉള്ളത് പോലെ ഒരു നാണക്കേടും വിചാരിക്കാതെ തുറന്ന് പറയുന്നുണ്ട് നേതാക്കള്‍. […]












