Sports

സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിൽ കേരളം മുന്നില്‍

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിൽ രണ്ടാം ദിനവും കേരളത്തിന്‍റെ കുതിപ്പ്. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി കേരളം പോയിന്‍റ് നിലയില്‍ ഒന്നാമതാണ്. രണ്ടാം ദിനം രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും കേരളം നേടി. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ ദേശീയ റെക്കോഡോടെ അപര്‍ണ റോയിയും (13.91 സെക്കന്‍റ്) പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ സാന്ദ്ര ബാബുവുമാണ് (5.97 മീറ്റര്‍) സ്വര്‍ണം നേടിയത്. അപര്‍ണ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡാണ് മെച്ചപ്പെടുത്തിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ […]

India Kerala

ടി.പി സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

മുൻ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം .ഇന്റലിജൻസ് ഡി.ജി.പി ആയിരിക്കെ പൊലീസുകാര്‍ക്കെതിരായ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന പരാതിയിലാണ് അന്വേഷണം. തൃശൂർ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് അന്നത്തെ ഇന്റലിജിൻസ് ഡി.ജി.പി സെൻകുമാറിന് റിപ്പോർട്ട് നൽകിയത്. ഓഡിയോ – വീഡിയോ ക്ലിപ്പുകള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട് . വാഹന പരിശോധനക്കിടെയും വിവിധ കേസുകളുമായി ബന്ധപ്പെട്ടും ലഭിക്കുന്ന മൊബൈൽ ഫോണുകളിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ പകർത്തി വിദ്യാർഥികൾക്ക് നല്‍കുക. പൊലീസ് ഡ്രൈവറുടെ മണൽ മാഫിയ […]

India Kerala

പ്രൈവറ്റ് സെക്രട്ടറിയെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തി; എ.കെ ബാലനെതിരെ ആരോപണവുമായി പി.കെ ഫിറോസ്

മന്ത്രി എ.കെ ബാലന്‍ ഇടപെട്ട് കിര്‍ത്താഡ്സില്‍ യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കിയെന്ന ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണ്‍ അടക്കമുളളവര്‍ക്ക് ലക്ചററായി പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത് സ്ഥിര നിയമനം നല്‍കി. നിയമനം വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറി കടന്നാണെന്നും ഫിറോസ് ആരോപിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കിര്‍ത്താഡ്സില്‍ സെപ്ഷ്യല്‍ റൂളില്‍ പറയുന്ന പി.എച്ച്.ഡി,എംഫില്‍ യോഗ്യതയില്ലാതെ നാല് പേരുടെ നിയമനം സ്ഥിരപ്പെടുത്തിയത് ക്രമവിരുദ്ധമാണെന്നാണ് ഫിറോസിന്റെ ആരോപണം. മന്ത്രിയുടെ […]

Technology

വോഡഫോണ്‍ – ഐഡിയക്ക് 3.5 കോടി വരിക്കാരെ നഷ്ടമായി; കമ്പനിയുടെ നഷ്ടം 5005 കോടി

വോഡഫോൺ – ഐഡിയ ലിമിറ്റഡിനെ സംബന്ധിച്ച് ഇത് നഷ്ടത്തിന്‍റെ കാലമാണ്. ഇരു കമ്പനികളും ലയിച്ചതിന് ശേഷമുള്ള രണ്ടാം പാദത്തിൽ കമ്പനി വൻ നഷ്ടം നേരിട്ടിരിക്കുകയാണ്. 5000 കോടിയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. 11765 കോടി രൂപയാണ് ഈ പാദത്തിലെ കമ്പനിയുടെ വരുമാനം. റിലയൻസ് ജിയോയുടെ വരവോടെ പ്രതിസന്ധിയിലായ ഇരു കമ്പനികളും കഴിഞ്ഞ ആഗസ്തിലാണ് ഒന്നിച്ചത്. ലയനത്തിന് ശേഷമുള്ള ആദ്യ പാദ റിപ്പോർട്ടിലും ഇരു കമ്പനികൾക്കും നഷ്ടമായിരുന്നു. രണ്ട് ശതമാനത്തിന്റെ ഇടിവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ പാദത്തിൽ 3.5 കോടി വരിക്കാരെയാണ് […]

Health

ഗര്‍ഭാശയമുഖ ക്യാന്‍സര്‍; ലക്ഷണങ്ങള്‍, ചികിത്സ

പലപ്പോഴും ക്യാൻസർ എന്ന മാരകരോഗം അതിന്റെ അവസാനഘട്ടത്തിലായിരിക്കും നമ്മൾ അറിയുക.അതുകൊണ്ടു തന്നെ പലപ്പോഴും പല ചികിത്സകൾ നൽകിയിട്ടും രോഗികൾ മരണത്തിലേക് പോകുന്നു. പക്ഷെ സർവിക്കൽ ക്യാൻസർ മതിയായ സ്‌ക്രീനിംഗ് റെസ്റ്റുകളിലൂടെ നേരത്തെ കണ്ടെത്തുവാനും തക്കസമയത്തു ചികിൽസിക്കുവാനും, കൂടാതെ കുത്തിവെപ്പിലൂടെ പ്രതിരോധിക്കുവാനും സാധിക്കും. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ രാജ്യത്തു സ്ത്രീകളിൽ സർവിക്കൽ ക്യാൻസർ ഇപ്പോഴും ധാരാളമായി കണ്ടുവരുന്നു?? സർവിക്കൽ ക്യാൻസറിനെ കുറിച്ചുള്ള അറിവില്ലായ്മ ആണോ അതിനു കാരണം?? അതുകൊണ്ടു തന്നെ എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണിത്. ലോകത്തു അഞ്ചാമതായി ഏറ്റവുമധികം […]

Entertainment

കാന്‍സറിന് മുന്നിലും തളരാതെ ‘മേരി ടീച്ചര്‍’; ആശുപത്രി ചിത്രം പങ്ക് വെച്ച് നഫീസ അലി

അമല്‍ നീരദ് എന്ന സംവിധായകന്റെ അരങ്ങേറ്റ സിനിമ, മമ്മുട്ടി എന്ന നായകന്റെ സ്റ്റൈലിഷ് അഭിനയം എന്ന കാരണങ്ങളാല്‍ ശ്രദ്ധ നേടിയ ചിത്രമാണ് ബിഗ് ബി. മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രവും അതുപോലെ തന്നെ അതില്‍ അമ്മയായി വേഷമിട്ട മേരി ടീച്ചര്‍ എന്ന കഥാപാത്രത്തെയും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. മേരി ടീച്ചറായി വേഷമിട്ട നഫീസ അലിയ്ക്ക് കാന്‍സര്‍ ആണെന്ന വിവരം നേരത്തെ അവര്‍ സാമുഹിക മാധ്യമങ്ങളിലൂടെ വെളുപ്പെടുത്തിയിരുന്നു. സോണിയാ ഗാന്ധിയക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് കാന്‍സറാണെന്ന വിവരം […]

India National

റഫാല്‍ ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും

റഫാല്‍ ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്ന് സൂചന . രാഷ്ട്രപതിക്കയക്കുന്ന റിപ്പോര്‍ട്ട് ഉടന്‍ പാര്‍ലമെന്റിലും വച്ചേക്കും. ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇരു സഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. റഫാല്‍ അടക്കമുള്ള ഇടപാടികളെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് കൈമാറിയാല്‍ അതിന്‍റെ പകര്‍പ്പ് ഉടന്‍‌ ലോക്സഭ സ്പീക്കര്‍, രാജ്യസഭാ ചെയര്‍മാന്‍ എന്നിവരിലെത്തും. പാര്‍ലമെന്റിനും അതുവഴി പൊതു ജനങ്ങള്‍ക്കും ലഭ്യമാക്കുന്ന റിപ്പോര്‍ട്ടില്‍ വിമാന വില സംബന്ധിച്ച് പരാമര്‍ശമുണ്ടാകില്ല. മാത്രമല്ല, അഴിമതി ആരോപണം […]

Football Sports

ബാഴ്‌സയെ തളച്ച് അത്‌ലറ്റികോ ബില്‍ബാവോ

ലാലീഗയില്‍ കുതിക്കുകയായിരുന്ന ബാഴ്‌സലോണയെ സമനിലയില്‍ പിടിച്ചുകെട്ടി അത്‌ലറ്റികോ ബില്‍ബാവോ. ലീഗില്‍ പതിമൂന്നാം സ്ഥാനത്തുള്ള ബില്‍ബാവോ ഗോള്‍രഹിത സമനിലയിലാണ് ബാഴ്‌സയെ തളച്ചത്. സമനിലയായെങ്കിലും ബാഴ്‌സ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള റിയല്‍മാഡ്രിഡിനെക്കാളും ആറ് പോയിന്റ് അധികം ബാഴ്‌സക്കുണ്ട്. എന്നാല്‍ മത്സരം ജയിച്ചിരുന്നേല്‍ ബാഴ്സക്ക് പോയിന്റ് വ്യത്യാസം വര്‍ധിപ്പിക്കാമായിരുന്നു. ബാഴ്‌സക്ക് 51ഉം റയലിന് 45 പോയിന്റുമാണ്. മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിന് 44 പോയിന്റുണ്ട്. മെസി, കുട്ടിഞ്ഞോ, സുവാരസ് തുടങ്ങി വമ്പന്‍ നിര ഇറങ്ങിയിട്ടും ദുര്‍ബലരായ […]

India Kerala

ഫ്രാങ്കോ മുളക്കലിനെതിരായ കേസ് അട്ടിമറിക്കപ്പെടുമോയെന്ന് ആശങ്കയുണ്ടെന്ന് കന്യാസ്ത്രീകള്‍

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡന കേസ് അട്ടിമറിക്കപ്പെടുമോയെന്ന് ആശങ്കയുണ്ടെന്ന് പരാതിക്കാരിയെ പിന്തുണക്കുന്ന കന്യാസ്ത്രീകള്‍. സഭയിലെ അധികാര കേന്ദ്രങ്ങള്‍ ബിഷപ്പിനൊപ്പം നിലകൊള്ളുന്നതാണ് ഈ സംശയം വര്‍ദ്ധിപ്പിക്കുന്നത്. കോടതി നടപടികള്‍ വൈകിപ്പിച്ച് കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കാമെന്നാണ് കന്യാസ്ത്രീകളുടെ സംശയം . സഭയ്ക്കുള്ളില്‍ നീതി ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി നിയമത്തിന് മുന്നിലേക്ക് കന്യാസ്ത്രീ എത്തിയത്. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ പൊലീസ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തെങ്കിലും കേസ് വൈകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. മാസങ്ങള്‍ […]

India Kerala

‘കാറും’ കോളും നിറഞ്ഞ 90 ദിനങ്ങള്‍, 5 രാജ്യങ്ങള്‍; അവിശ്വസനീയം മുഹമ്മദിന്റെ ഈ കാര്‍ യാത്ര

1991 സമയം, മലപ്പുറം ഭാഗത്ത്‌ സിനിമാ ചിത്രീകരണത്തിന് വന്ന മമ്മുട്ടിക്ക് അപ്രതീക്ഷിതമായി ഒരു സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ടി വന്നു. വലിയ താരമായ മമ്മൂട്ടിയെ എ.സിയുള്ള കാറിൽ തന്നെ ചടങ്ങിനെത്തിക്കണമെന്ന് സംഘാടകർക്ക് നിർബന്ധം. അന്ന് എ.സിയുള്ള കാറുകൾ അപൂർവം നിരത്തിലിറങ്ങിയ സമയമായിരുന്നു. അങ്ങനെയുള്ള അന്വേഷണത്തിലാണ് അരീക്കോട് സ്വദേശിയായ മുഹമ്മദിനെ മമ്മൂട്ടിയുടെ ആളുകൾ ബന്ധപ്പെടുന്നതും അഞ്ച് രാജ്യങ്ങളിൽ അനായാസം പാറി നടന്ന കാറിൽ മമ്മൂട്ടിയെ ഉദ്ഘാടന വേദിയിൽ എത്തിക്കുന്നതും. ശേഷം തിരിച്ചു കോഴിക്കോട് മഹാറാണി ഹോട്ടലിലേക്ക് താരത്തെ തിരിച്ചു […]