ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. നൈരാന വ്യവസായ മേഖലയില്‍ ഇന്ന് രാവിലെയാണ് 7.15 ഓടെയാണ് തീപിടുത്തമുണ്ടായത്. 29 ഫയര്‍ എന്‍ജിനുകള്‍ തീ അണയ്ക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ പടരാനുള്ള സാഹചര്യം വ്യക്തമല്ല. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
Author: Tomy Thondamkuzhy
‘സിക്‌സടിക്കാനാകുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു’ തുറന്നു പറഞ്ഞ് ഡി.കെ
ന്യൂസിലന്റിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ നാല് റണ്‍സിന് ഇന്ത്യ തോറ്റതിന് പിന്നാലെ ദിനേശ് കാര്‍ത്തിക്കിനെതിരെ ആരാധകര്‍ വിമര്‍ശനങ്ങളുമായി എത്തിയിരുന്നു. അവസാന ഓവറില്‍ ക്രുണാല്‍ പാണ്ഡ്യക്ക് സ്‌ട്രൈക്ക് കൈമാറാന്‍ തയ്യാറാകാതിരുന്ന സംഭവമാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇപ്പോഴിതാ വിവാദ സംഭവത്തിന് വിശദീകരണവുമായി ദിനേശ് കാര്‍ത്തിക് തന്നെ എത്തിയിരിക്കുന്നു. 20 ഓവറില്‍ 213 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ക്രുണാലും കാര്‍ത്തികും ക്രീസില്‍ ഒരുമിച്ചപ്പോള്‍ വേണ്ടിയിരുന്നത് 28 പന്തില്‍ 68 റണ്‍സ്. ഒരു വിക്കറ്റ് കൂടി നഷ്ടമായാല്‍ വരാനിരിക്കുന്നത് ബൗളര്‍മാര്‍. അത്തരമൊരു സാഹചര്യത്തില്‍ […]
കാത്തിരിപ്പിനൊടുവിൽ അഡാർ ലവ് പ്രേക്ഷകരിലേക്ക്; റിലീസ് ചെയ്യുന്നത് 2000 തിയേറ്ററുകളില്‍
യു ട്യൂബിൽ റെക്കോർഡ് സൃഷ്ടിക്കലിനും വിവാദങ്ങൾക്കും ഒടുവിൽ ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് തിയറ്ററുകളിലേക്കെത്തുന്നു. ഇതിനോടകം താരങ്ങളായി മാറിയ പുതുമുഖങ്ങളുമായാണ് സിനിമയുടെ വരവ്. വാലന്‍റൈൻ വാരത്തിൽ എത്തുന്ന ആദ്യ ചിത്രമാണ് ഒരു അഡാർ ലവ്. വിനീത് ശ്രീനിവാസൻ – ഷാൻ റഹ്മാൻ കൂട്ടുകെട്ടിൽ മാണിക്യ മലരായ പൂവി എന്ന ഒരൊറ്റ ഗാനം കൊണ്ട് തലവര മാറി മറിഞ്ഞ ചിത്രമാണ് ഒരു അഡാർ ലവ്. ഗാനത്തോടൊപ്പം പുരികം ഉയർത്തി അതിശയിപ്പിച്ച പ്രിയ വാര്യർ അന്താരാഷ്ട്ര മാധ്യമങ്ങളിലെ പോലും […]
യോഗി ആദിത്യനാഥ് ഇന്ന് കേരളത്തില്‍
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. വൈകിട്ട് പത്തനംതിട്ടയിൽ രണ്ട് യോഗങ്ങളിൽ യോഗി പങ്കെടുക്കും. നാല് ലോക്സഭാ മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് സംസാരിക്കുക. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് ആദ്യം സംബന്ധിക്കുക. തുടർന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബൂത്ത് തല ഭാരവാഹികളെ അഭിസംബോധന ചെയ്യും. ശബരിമല പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ ബി.ജെ.പിയുടെ സംഘടനാ പ്രവർത്തനങ്ങളുടെ ശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ് യു.പി മുഖ്യമന്ത്രിയെ […]
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്കാ ഗാന്ധി
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്കാ ഗാന്ധി. യു.പിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു. യു.പിയില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തുടക്കം കുറിക്കും. ഗുജറാത്തില്‍ ഉച്ചക്ക് ശേഷമാണ് രാഹുലിന്റെ റാലി.
പെരിയാറില്‍ മൃതദേഹം കണ്ടെത്തിയ സംഭവം: യുവതിയെ കൊന്നത് ശ്വാസംമുട്ടിച്ച്
പെരിയാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. യുവതിയെ ശ്വാസംമുട്ടിച്ചാണ് കൊന്നത്. വായില്‍ തുണി തിരുകി ശ്വാസം മുട്ടിക്കുകയായിരുന്നു. മൃതദേഹത്തില്‍ മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലിൽ താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുവഴി പോയ നാട്ടുകാരാണ് വെളളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്. ആലുവ പരിസരത്ത് ഇത്തരത്തില്‍ ഒരു കൊലപാതകം നടന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റെവിടെയെങ്കിലും […]
വേലി തന്നെ വിളവ് തിന്നുന്നു; മന്ത്രി മന്ദിരങ്ങളിലെ ശരാശരി വൈദ്യുതി ബില്ല് മൂന്ന് ലക്ഷം രൂപ
അമിത വൈദ്യുത ഉപഭോഗം കുറക്കുന്നതിനായി ബോധവത്കരണ പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയാണ് മന്ത്രി മന്ദിരങ്ങളില്‍. ശരാശരി മൂന്ന് ലക്ഷത്തോളം രൂപയാണ് ഓരോ മന്ത്രി മന്ദിരങ്ങളിലും വൈദ്യുതി ബില്ലിനായി ചെലവഴിക്കുന്നത്. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി വേണുഗോപാലിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ബില്ലുകള്‍ സംബന്ധിച്ച വിവരങ്ങളുള്ളത്. സൂപ്പര്‍ താരങ്ങളെയടക്കം മോഡലുകളാക്കിയാണ് നിരവധി വര്‍ഷങ്ങളായി അമിത വൈദ്യുതി ഉപഭോഗത്തിനെതിരെ സര്‍ക്കാര്‍ പരസ്യങ്ങള്‍ ചിത്രീകരിക്കുന്നത്. സര്‍ക്കാര്‍ ഈ പരസ്യങ്ങള്‍ക്കായി മാത്രം ചെലവഴിച്ചത് 11 കോടിയോളം രൂപ. […]
എസ്.എൻ.ഡി.പി വാർഷിക പൊതുയോഗം കോടതി തടഞ്ഞു
ഫെബ്രുവരി 15ന് നടത്താനിരുന്ന 113ആം എസ്.എൻ.ഡി.പി വാർഷിക പൊതുയോഗം കൊല്ലം മുൻസിഫ് കോടതി തടഞ്ഞു. എസ്.എൻ.ഡി.പി ബൈലോ ഭേദഗതിക്കും കോടതി വിലക്ക് ഏര്‍പ്പെടുത്തി. നോൺ ട്രേഡിങ് കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത എസ്.എൻ.ഡി.പി നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന ഹരജിയിലാണ് കോടതി ഉത്തരവ്. നോൺ ട്രേഡിങ് കമ്പനി ആക്ട് അനുസരിച്ചാണ് എസ്.എൻ.ഡി.പി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ബൈലോയില്‍ ഭേദഗതി വരുത്തണമെങ്കില്‍ കമ്പനി രജിസ്റ്റാറുടെ മുൻകൂർ അനുമതി വേണം. പക്ഷേ എസ്.എന്‍.ഡി.പി അനുമതി വാങ്ങാതെ ഭാരവാഹികളുടെ […]
എസ്. രാജേന്ദ്രനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഉപഹരജി; മൂന്നാറിലെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിന് സ്റ്റേ
എം.എല്‍.എയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റും കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കി. മൂന്നാര്‍ വിഷയത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ തള്ളി സര്‍ക്കാര്‍. എം.എല്‍.എയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റും കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കി. മൂന്നാര്‍ പഞ്ചായത്ത് കെട്ടിടത്തിന്‍റെ നിര്‍മാണം അനധികൃതമാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. തന്നെ എം.എല്‍.എ പരസ്യമായി അപമാനിച്ചെന്ന് കാണിച്ച് സബ് കലക്ടര്‍ രേണു രാജ് സമര്‍പ്പിച്ച സത്യവാങ്മൂലവും […]
മമ്മൂട്ടിയുടെ യാത്രയെ ആമസോണ്‍ വാങ്ങിയത് വന്‍ തുകക്ക്
2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച വൈ.എസ്.ആറിന്റെ മൂന്ന് മാസം നീണ്ടുനിന്ന പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്ര മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഇതിനിടെ ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ് ആമസോണ്‍. എട്ട് കോടി രൂപക്കാണ് ആമസോണ്‍ പ്രൈം യാത്രയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്. മാർച്ച് 10ന് യാത്ര ആമസോൺ പ്രൈമിൽ എത്തും. സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സും മികച്ച തുകക്കാണ് ആമസോണ്‍ സ്വന്തമാക്കിയിരിക്കുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ […]












