India National

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്കാ ഗാന്ധി

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്കാ ഗാന്ധി. യു.പിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു. യു.പിയില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തുടക്കം കുറിക്കും. ഗുജറാത്തില്‍ ഉച്ചക്ക് ശേഷമാണ് രാഹുലിന്റെ റാലി.

India Kerala

പെരിയാറില്‍ മൃതദേഹം കണ്ടെത്തിയ സംഭവം: യുവതിയെ കൊന്നത് ശ്വാസംമുട്ടിച്ച്

പെരിയാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. യുവതിയെ ശ്വാസംമുട്ടിച്ചാണ് കൊന്നത്. വായില്‍ തുണി തിരുകി ശ്വാസം മുട്ടിക്കുകയായിരുന്നു. മൃതദേഹത്തില്‍ മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലിൽ താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുവഴി പോയ നാട്ടുകാരാണ് വെളളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്. ആലുവ പരിസരത്ത് ഇത്തരത്തില്‍ ഒരു കൊലപാതകം നടന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റെവിടെയെങ്കിലും […]

India Kerala

വേലി തന്നെ വിളവ് തിന്നുന്നു; മന്ത്രി മന്ദിരങ്ങളിലെ ശരാശരി വൈദ്യുതി ബില്ല് മൂന്ന് ലക്ഷം രൂപ

അമിത വൈദ്യുത ഉപഭോഗം കുറക്കുന്നതിനായി ബോധവത്കരണ പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയാണ് മന്ത്രി മന്ദിരങ്ങളില്‍. ശരാശരി മൂന്ന് ലക്ഷത്തോളം രൂപയാണ് ഓരോ മന്ത്രി മന്ദിരങ്ങളിലും വൈദ്യുതി ബില്ലിനായി ചെലവഴിക്കുന്നത്. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി വേണുഗോപാലിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ബില്ലുകള്‍ സംബന്ധിച്ച വിവരങ്ങളുള്ളത്. സൂപ്പര്‍ താരങ്ങളെയടക്കം മോഡലുകളാക്കിയാണ് നിരവധി വര്‍ഷങ്ങളായി അമിത വൈദ്യുതി ഉപഭോഗത്തിനെതിരെ സര്‍ക്കാര്‍ പരസ്യങ്ങള്‍ ചിത്രീകരിക്കുന്നത്. സര്‍ക്കാര്‍ ഈ പരസ്യങ്ങള്‍ക്കായി മാത്രം ചെലവഴിച്ചത് 11 കോടിയോളം രൂപ. […]

India Kerala

എസ്.എൻ.ഡി.പി വാർഷിക പൊതുയോഗം കോടതി തടഞ്ഞു

ഫെബ്രുവരി 15ന് നടത്താനിരുന്ന 113ആം എസ്.എൻ.ഡി.പി വാർഷിക പൊതുയോഗം കൊല്ലം മുൻസിഫ് കോടതി തടഞ്ഞു. എസ്.എൻ.ഡി.പി ബൈലോ ഭേദഗതിക്കും കോടതി വിലക്ക് ഏര്‍പ്പെടുത്തി. നോൺ ട്രേഡിങ് കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത എസ്.എൻ.ഡി.പി നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന ഹരജിയിലാണ് കോടതി ഉത്തരവ്. നോൺ ട്രേഡിങ് കമ്പനി ആക്ട് അനുസരിച്ചാണ് എസ്.എൻ.ഡി.പി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ബൈലോയില്‍ ഭേദഗതി വരുത്തണമെങ്കില്‍ കമ്പനി രജിസ്റ്റാറുടെ മുൻകൂർ അനുമതി വേണം. പക്ഷേ എസ്.എന്‍.ഡി.പി അനുമതി വാങ്ങാതെ ഭാരവാഹികളുടെ […]

India Kerala

എസ്. രാജേന്ദ്രനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഉപഹരജി; മൂന്നാറിലെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിന് സ്റ്റേ

എം.എല്‍.എയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റും കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കി. മൂന്നാര്‍ വിഷയത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ തള്ളി സര്‍ക്കാര്‍. എം.എല്‍.എയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റും കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കി. മൂന്നാര്‍ പഞ്ചായത്ത് കെട്ടിടത്തിന്‍റെ നിര്‍മാണം അനധികൃതമാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. തന്നെ എം.എല്‍.എ പരസ്യമായി അപമാനിച്ചെന്ന് കാണിച്ച് സബ് കലക്ടര്‍ രേണു രാജ് സമര്‍പ്പിച്ച സത്യവാങ്മൂലവും […]

Entertainment

മമ്മൂട്ടിയുടെ യാത്രയെ ആമസോണ്‍ വാങ്ങിയത് വന്‍ തുകക്ക്

2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച വൈ.എസ്.ആറിന്റെ മൂന്ന് മാസം നീണ്ടുനിന്ന പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്ര മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഇതിനിടെ ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ് ആമസോണ്‍. എട്ട് കോടി രൂപക്കാണ് ആമസോണ്‍ പ്രൈം യാത്രയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്. മാർച്ച് 10ന് യാത്ര ആമസോൺ പ്രൈമിൽ എത്തും. സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സും മികച്ച തുകക്കാണ് ആമസോണ്‍ സ്വന്തമാക്കിയിരിക്കുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ […]

India National

‘റഫാല്‍ കരാര്‍ കൂടുതല്‍ മെച്ചപ്പെടുത്താമായിരുന്നു’; വില പരാമര്‍ശിക്കാതെ സി.എ.ജി റിപ്പോര്‍ട്ട്

നിലവിലെ സി.എ.ജിയായ രാജീവ് മെഹ്‍രിഷി കേന്ദ്ര സർക്കാറിന് കീഴിൽ ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയായിരുന്ന കാലത്താണ് റഫാലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്തിമമാക്കുന്നത് നിലവിലെ സി.എ.ജിയായ രാജീവ് മെഹ്‍രിഷി കേന്ദ്ര സർക്കാറിന് കീഴിൽ ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയായിരുന്ന കാലത്താണ് റഫാലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്തിമമാക്കുന്നത് അടിസ്ഥാന വില യു.പി.എ കാലത്തിന് സമാനമായിരുന്നു. എന്നാല്‍ വിമാനത്തിന്റെ ഏഴ് വസ്തുക്കള്‍ക്ക് വില കൂടുതലാണ്. പെര്‍ഫോമന്‍സ് ഗ്യാരണ്ടി വ്യവസ്ഥ മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞതായും സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍, റഫാലില്‍ സര്‍ക്കാറിനെ കൂടുതല്‍ […]

India Kerala

ബി.ജെ.പി വിരുദ്ധ മതേതര സഖ്യത്തിലേക്ക് രാജ് താക്കറയെ ക്ഷണിക്കണമെന്ന് അജിത്ത് പവാര്‍

അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായുള്ള മതേതര സഖ്യത്തിൽ മഹാരാഷ്ട്ര നവനിർമാൺ സേനയേ ഉൾപ്പെടുത്തണമെന്ന് എൻ.സി.പി നേതാവ് അജിത്ത് പവാർ. ബി.ജെ.പി-ശിവ സേന വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ കഴിവുള്ള പാർട്ടിയാണ് രാജ് താക്കറെ നേതൃത്വം നൽകുന്ന എം.എൻ.എസ് എന്ന് പറഞ്ഞ പവാർ, ഇത് തന്റെ വ്യക്തിപരമായ കണക്കുകൂട്ടലാണെന്നും കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് രാജ് താക്കറെയും ശിവ സേന ഉൾപ്പെടുന്ന ബി.ജെ.പി സഖ്യവും നല്ല ബന്ധത്തിലല്ല ഉള്ളത്. കുറഞ്ഞ സീറ്റുകളിലേ മത്സരിച്ചുള്ളൂ എങ്കിലും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷത്തിലേറെ വോട്ടുകൾ നേടാൻ എം.എൻ.എസിന് കഴിഞ്ഞതായി […]

India Kerala

സി.പി.ഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ബഹളം

സി.പി.ഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ബഹളം. എൻ .അനിരുദ്ധനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ബഹളമുണ്ടായത്. എൻ. അനിരുദ്ധനെ മാറ്റി മുല്ലക്കര രത്നാകരന് താൽക്കാലിക ചുമതല നൽകുന്നതിനെ ഒരു വിഭാഗം എതിർത്തതാണ് ബഹളത്തിനു കാരണം. തർക്കങ്ങൾ ഉണ്ടെങ്കിലും മുല്ലക്കര രത്നാകരനെ തന്നെ താൽക്കാലിക സെക്രട്ടറിയായി അംഗീകരിക്കാനാണ് സാധ്യത. ഉച്ചയ്ക്ക് ശേഷം ജില്ലാ കൗൺസിലും ചേരും.

India Kerala

തുഷാരഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി

കോഴിക്കോട് തുഷാരഗിരി ജീരകപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. ചക്കുമൂട്ടില്‍ ബിജുവിന്റെ വീട്ടിലാണ് സ്ത്രീകളടക്കമുള്ള ആയുധധാരികളായ മൂന്നംഗ സംഘം എത്തിയത്. തോക്കുപയോഗിക്കുന്നതിനെ പറ്റി വീട്ടുകാര്‍ക്ക് പറഞ്ഞ് നല്കിയതിന് ശേഷമാണ് സംഘം മടങ്ങിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് ആയുധധാരികളായ മാവോയിസ്റ്റുകള്‍ ചക്കുമൂട്ടില്‍ ബിജുവിന്റെ വീട്ടിലെത്തിയത്. വീട്ടുകാരോട് ഭക്ഷണം ആവശ്യപ്പെട്ടു. പിന്നീട് കുടുംബത്തിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായി വീട്ടുകാര്‍ പറയുന്നു. പൊലീസ് തിരയുന്ന സുന്ദരിയുടെ നേതൃത്വത്തിലാണ് സംഘമാണെത്തിയതെന്നാണ് വിവരം. തോക്ക് പ്രവര്‍ത്തിപ്പിക്കുന്ന രീതിയും വീട്ടുകാര്‍ക്ക് പറഞ്ഞ് നല്കി. ബിജുവിന്റെ അയല്‍വാസികളെ വിളിച്ച് കൂട്ടുകയും അവരോടും […]